Month: January 2021

ഇന്ത്യന്‍ ആപ്പുകള്‍ കണ്ടുപിടിക്കാന്‍ ‘ആത്മനിര്‍ഭര്‍’ ആപ്‌സുമായി ‘മിത്രോം’

ബംഗളൂരു: ബംഗളൂരു ആസ്ഥാനമായ മിത്രോം ആപ്പ് മറ്റൊരു ആപ്പ് കൂടി പുറത്ത് വിട്ടു, ‘ആത്മനിര്‍ഭര്‍’ ആപ്‌സ്. പേര് സൂചിപ്പിച്ചത് പോലെ ഇന്ത്യന്‍ നിര്‍മ്മിത ആപ്പുകള്‍ കണ്ടെത്താനും ഡൗണ്‍ലോഡ് ചെയ്യാനും ഉപകരിക്കും വിധമാണ് ‘ആത്മനിര്‍ഭര്‍’ ആപ്‌സ് തയ്യാറക്കിയിരിക്കുന്നത്. ഇന്ത്യന്‍ ആപ്പുകളുടെ ഒരു ശേഖരം പോലെയാണ് ‘ആത്മനിര്‍ഭര്‍’ ആപ്‌സ് പ്രവര്‍ത്തിക്കുന്നത്.
വാര്‍ത്തകള്‍, ഷോപ്പിംഗ്, ഇലേര്‍ണിംഗ്, ഗെയിംസ്, സിനിമ, വിനോദം, സമൂഹ മാധ്യമങ്ങള്‍ എന്നിങ്ങനെ പല വിഭാഗങ്ങളിലെ പ്രശസ്തമായ ഇന്ത്യന്‍ ആപ്പുകള്‍ ഏതൊക്കെ എന്ന നിര്‍ദ്ദേശങ്ങളും വിവരങ്ങളും ‘ആത്മനിര്‍ഭര്‍’ ആപ്‌സ് ഉപഭോക്താക്കള്‍ക്ക’ നല്‍കും.
തല്‍ക്കാലം Android ഉപകരണങ്ങളിലെ ഡൗണ്‍ലോഡുകള്‍ക്ക് മാത്രമേ ആത്മനിര്‍ഭര്‍ അപ്ലിക്കേഷനുകള്‍ ലഭ്യമാകൂ. അത്മനിര്‍ബാര്‍ അപ്ലിക്കേഷനുകള്‍ Google Playstore ല്‍ സൗജന്യമായി ലഭ്യമാണ്. പ്രാദേശിക ഡവലപ്പര്‍മാര്‍ നിര്‍മ്മിച്ച നൂറിലധികം ഇന്ത്യന്‍ അപ്ലിക്കേഷനുകള്‍ പര്യവേക്ഷണം ചെയ്യാനും കണ്ടെത്താനും ഇത് നിങ്ങളെ അനുവദിക്കും. അപ്ലിക്കേഷന് രജിസ്‌ട്രേഷന്‍ ആവശ്യമില്ല, ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍, ഉപയോക്താവിന് എല്ലാ ഇന്ത്യന്‍ അപ്ലിക്കേഷനുകളുടെയും ശുപാര്‍ശകളും ഉടന്‍ തന്നെ ലഭിക്കും. ഇതില്‍ ആരോഗ്യ സേതു, ബിഎച്ച്എം, നരേന്ദ്ര മോദി ആപ്പ്, ജിയോ ടിവി, ഡിജിലോക്കര്‍, കാഗാസ് സ്‌കാനര്‍, ഐആര്‍സിടിസി റെയില്‍ കണക്റ്റ് എന്നിങ്ങനെ സാധാരണ ഒരാള്‍ക്ക അത്യവശ്യം വേണ്ട എല്ലാ യൂട്ടിലിറ്റി ആപ്പുകളും ഇതില്‍ ഉള്‍പ്പെടും.

 

പട്ടിണി കിടക്കാതെ… ഇഷ്ട ആഹാരം കഴിച്ച്… ശരീരഭാരം ക്രമീകരിക്കാം

‘ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനം’ ഇത് വെറും ഒരു പഴഞ്ചൊല്ല് അല്ല എന്നത് കോവിഡ് മഹാമാരി വന്നതോടെ നാമെല്ലാം മനസ്സിലാക്കി കഴിഞ്ഞുവല്ലോ. നമ്മുടെയൊക്കെ ജീവന്‍ നിലനിര്‍ത്തിയത് രോഗപ്രതിരോധശേഷി അല്ലെങ്കില്‍ ഒറ്റവാക്കില്‍ പറഞ്ഞാല്‍ ആരോഗ്യം തന്നെയാണ്.

ആരോഗ്യം നിലനിര്‍ത്താനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും നമ്മള്‍ കുറച്ചു മാസങ്ങളായി പല മുറിവിദ്യകളെക്കുറിച്ചും മരുന്നുകളെക്കുറിച്ചും വ്യായാമങ്ങളെ കുറിച്ചും പഥ്യങ്ങളെ കുറിച്ചും പല മെസ്സേജുകളും കുറിപ്പുകളും വിഡിയോകളും വായിച്ചും കണ്ടും കേട്ടും കാണും. എന്നാല്‍ മരുന്ന് മാത്രം എല്ലാത്തിനും പ്രതിവിധിയാകുമോ? എന്നചോദ്യം മനസ്സില്‍ ബാക്കിവരാറില്ലേ? ചിലരെങ്കിലും ഇങ്ങനെ ഉള്ള മെസ്സേജുകളും ഉപദേശങ്ങളും കേട്ട് ആരോഗ്യം നിലനിര്‍ത്താന്‍ മരുന്നുളെ കൂടുതലായി ആശ്രയിച്ചു തുടങ്ങുകയും ചെയ്തു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. മരുന്ന് നിങ്ങളുടെ ഭക്ഷണം ആകുന്നത്തിനു പകരം ഭക്ഷണം മരുന്നാക്കുന്നതിനെ കുറിച്ച് ആരും അധികം ചിന്തിക്കാറില്ല എന്നതാണ് സത്യം.

ശരിയായ ആഹാര ശീലങ്ങളിലൂടെ ശരിയായ ജീവിതശൈലിയിലൂടെ നിങ്ങളുടെ ആരോഗ്യവും ഉന്മേഷവും യുവത്വവും നിലനിര്‍ത്താനും ആരോഗ്യപൂര്‍ണ്ണമായ ജീവിതം കൈവരിക്കാനും സാധിക്കുക എന്നത് വലിയൊരു അനുഗ്രഹമാണ്.

ഇഷ്ട ഭക്ഷണം ഒഴിവാക്കാതെ ആരോഗ്യമുള്ള ജീവിതം നിങ്ങള്‍ക്ക് നയിക്കുവാനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാനും ശരീര ഭാരം / വണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുവാനും ഒരു സെന്റര്‍. അതാണ് ‘ന്യൂ ബിഗിനിംഗ് ന്യുട്രിഷന്‍ സെന്റര്‍’.

അമിത വണ്ണം / ശരീര ഭാരം കുറയ്ക്കല്‍ എന്നത് എളുപ്പമല്ല. എന്നാല്‍ ശരീര ഭാരം കുറയ്ക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് കുറച്ച ശരീര ഭാരം നിലനിര്‍ത്തുക എന്നത്. അമിത വണ്ണം / ശരീര ഭാരം കുറച്ച ശേഷം അല്‍പകാലം കഴിഞ്ഞാല്‍ വീണ്ടും ആ ശരീര ഭാരം തിരിച്ചെത്തുന്ന അവസ്ഥയെയാണ് വെയ്റ്റ് സൈക്ലിങ് എന്നു പറയുന്നത്. ഡയറ്റിലുണ്ടാകുന്ന മാറ്റങ്ങളും വിട്ടുവീഴ്ചകളുമാണ് ഇതിനു കാരണം.

ഇങ്ങനെയുള്ള നിങ്ങളുടെ നൂറ്കൂട്ടം സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാനും ആരോഗ്യമുള്ള ജീവിതം നയിക്കുന്നതിന് വേണ്ടിയുള്ള വിദഗ്ദ്ധാഭിപ്രായം അറിയുവാനും ഉപദേശം തേടാനും ഒരു സെന്റര്‍… അതാണ് ‘ന്യൂ ബിഗിനിംഗ് ന്യുട്രിഷന്‍ സെന്റര്‍’.

മനുഷ്യന്റെ ഏറ്റവും അടുത്ത വിലയേറിയ കൂട്ടുകാരന്‍ അവന്റെ ‘ആരോഗ്യമാണ്’. ആരോഗ്യമെന്ന കൂട്ടുകാരന്‍ അവനെ വിട്ട് പോയാല്‍ പിന്നെ എല്ലാ ബന്ധങ്ങള്‍ക്കും അവന്‍ ഒരു ഭാരമായി മാറും!

നിങ്ങളുടെ ശരീരത്തെ പരിപാലിക്കുക, നിങ്ങളുടെ ശരീരത്തെ സ്‌നേഹിക്കുക.

നിങ്ങളുടെ ആരോഗ്യ പരിപാലനത്തെക്കുറിച്ച് അറിയുവാനും ശരീര ഭാരം നിലനിര്‍ത്തുവാനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിച്ച് ആരോഗ്യ പൂര്‍ണ്ണമായ ജീവിതം നയിക്കുവാനുള്ള ഉപദേശങ്ങള്‍ക്കും വിദഗ്ദ്ധാഭിപ്രായങ്ങള്‍ക്കും വേണ്ടി ബന്ധപ്പെടുക.

വിളിക്കേണ്ട നമ്പര്‍: +91 96337 22791
Address: NEW BEGINNING NUTRITION CENTRE,
Vadakkoot Complex, Moorkanikkara,
P.O. Kozhukkuly, Thrissur-680 751.

 

സിനിമ തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം

ന്യൂഡല്‍ഹി: രാജ്യത്തെ സിനിമ തിയറ്ററുകളില്‍ 100ശതമാനം സീറ്റുകളിലും ആളെ പ്രവേശിപ്പിക്കാമെന്ന മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അവിടുത്തെ സാഹചര്യമനുസരിച് നിയന്ത്രണങ്ങള്‍ ആവാമെന്ന മുഖവുരയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം വാര്‍ത്താ വിതരണ മന്ത്രാലയം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 15 മുതലാണ് രാജ്യത്തെ സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ സിനിമ ഹാളുകളില്‍ 50 ശതമാനം കാണികളെ മാത്രമാണ് അനുവദിച്ചിരുന്നത്. പൊങ്കല്‍ റിലീസുകളുടെ സമയത്ത് തമിഴ്‌നാട് സര്‍ക്കാര്‍ സംസ്ഥാനത്തെ തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ച് ഉത്തരവ് ഇറക്കിയിരുന്നുവെങ്കിലും കേന്ദ്രം ഇടപെട്ട് തടയുകയായിരുന്നു.
ഇപ്പോള്‍ 100ശതമാനം പ്രവേശനം അനുവദിച്ചു കൊണ്ട് കേന്ദ്രം പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്…

* കണ്ടെയ്ന്‍മെന്റ്ന്റ് സോണുകളില്‍ സിനിമാപ്രദര്‍ശനം പാടില്ല.

* തിയറ്റര്‍ പരിസരത്ത് കാണികള്‍ കൂട്ടം കൂടാന്‍ പാടില്ല. ശാരീരിക അകലം പാലിക്കണം.

* മാസ്‌ക് നിര്‍ബന്ധം.

* തിയറ്റര്‍ പരിസരത്തും ഹാളിന് അകത്തേക്കും പുറത്തേക്കുമുള്ള വാതിലുകളിലും സാനിറ്റൈസര്‍ ലഭ്യമാക്കണം.

* കാണികളെയും തിയറ്റര്‍ ജീവനക്കാരെയും തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയരാക്കണം. കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ തിയറ്ററിലേക്ക് പ്രവേശിപ്പിക്കാവൂ.

* പ്രദര്‍ശനം കഴിഞ്ഞാല്‍, തിരക്കൊഴിവാക്കാനായി ഓരോ വരിയിലുള്ള കാണികളെ വീതം പുറത്തേക്ക് പോകാന്‍ അനുവദിക്കുക.

 

‘ക്ലിക്ക് ടു ബൈ’ ഓണ്‍ലൈന്‍ വാഹന വായ്പയുമായി ആക്‌സിസ് ബാങ്ക്

തിരു: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുമായി ചേര്‍ന്ന് റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കായി ഓണ്‍ലൈന്‍ വാഹന വായ്പ ലഭ്യമാക്കുന്നു. ഹ്യുണ്ടായിയുടെ ഓട്ടോ റീട്ടെയില്‍ പ്ലാറ്റ്‌ഫോമായ ‘ക്ലിക്ക് ടു ബൈ’യിലൂടെ പൂര്‍ണ്ണമായും ഡിജിറ്റലായാണ് ഉപഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാക്കുകയെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
വാഹന വായ്പാ വ്യവസായം മാറ്റങ്ങളുടെ പാതയിലാണ്. വാഹനങ്ങളെക്കുറിച്ചുള്ള ഗവേഷണം മുതല്‍ ഓണ്‍ലൈന്‍ ബുക്കിങ് വരെയുള്ള കാര്യങ്ങള്‍ സംയോജിപ്പിച്ച് ഓണ്‍ലൈനായി ലഭ്യമാക്കുക. എല്ലാ നടപടിക്രമങ്ങളും പാലിച്ച് വായ്പ ലഭ്യമാക്കി കാര്‍ വീട്ടുപടിക്കലെത്തിക്കുക. എന്നിങ്ങനെ വാഹന വായ്പയിലെ ഈ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതില്‍ ആക്‌സിസ് ബാങ്ക് കാര്യമായിതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഡിജിറ്റല്‍ പരിഹാരങ്ങളോടെ ഉപഭോക്താക്കള്‍ക്ക് സംതൃപ്തി നല്‍കുന്നതായും ബാങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.

അമ്മയുടെ ആസ്ഥാനമന്ദിരം ഫെബ്രുവരി 6 ന് ഉദ്ഘാടനം ചെയ്യും

കൊച്ചി: മലയാള സിനിമയിലെ നടീ നടന്മാരുടെ സംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരം ഫെബ്രുവരി ആറിന് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ഉത്ഘാടനം ചെയ്യും.
എറണാകുളത്ത് കലൂര്‍ ദേശാഭിമാനി റോഡില്‍ മൂന്ന് നിലകളിലായി നിര്‍മ്മിച്ചിരിക്കുന്ന പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് രാവിലെ പത്ത് മണിക്കാണ് നിര്‍വ്വഹിക്കുക.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്ന ചടങ്ങില്‍ കുറച്ചു പേര്‍ക്കാവും പ്രവേശനം അനുവദിക്കുക. സംഘടന പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയിലാണ് സ്വന്തമായൊരു ആസ്ഥാനമന്ദിരം പൂര്‍ത്തിയാകുന്നത്. 2019 നവംബറിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
ആറ് മാസത്തെ സമയപരിധിയാണ് അന്ന് നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളില്‍ നിര്‍മ്മാണം പ്രതീക്ഷിച്ചതിലും വൈകി. അതിനനുസരിച്ചു ഉത്ഘാടന തിയ്യതിയും നീണ്ടു പോവുകയായിരുന്നു.

ഹോണ്ട ഗ്രാസിയക്ക് വില കൂടി

ന്യൂഡല്‍ഹി: ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ഗ്രാസിയ 125 മോഡല്‍ സ്‌കൂട്ടറിന്റെ വില കൂട്ടി. പുതുക്കിയ ഡല്‍ഹി എക്‌സ്‌ഷോറൂം വില അനുസരിച്ച് 1,100 രൂപ വരെയാണ് ഗ്രാസിയക്ക് വില കൂട്ടിയതെന്നാണ് റിപ്പോര്‍ട്ട്. ഹോണ്ട ഗ്രാസിയ 125 ഡ്രം, ഡിസ്‌ക്ക് എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ബേസ് മോഡലിന് 903 രൂപ ഉയര്‍ന്ന് 74,815 രൂപയായി. അതേസമയം സ്‌കൂട്ടറിന്റെ ഡിസ്‌ക്ക് പതിപ്പിന് 1,162 രൂപ കൂടി 82,140 രൂപയായി. വില വര്‍ധനയല്ലാതെ ഗ്രാസിയയില്‍ കമ്പനി ഒരുമാറ്റവും വരുത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഗ്രാസിയ 125 ബിഎസ് 6 പതിപ്പിനെ 2020 ജൂണ്‍ മാസത്തിലാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ന്യൂജെന്നെ ലക്ഷ്യംവെച്ച് 2017 നവംബറിലാണ് അഗ്രസീവ് ഡിസൈനോടുകൂടി ഹോണ്ട ആദ്യ ഗ്രാസിയയെ നിരത്തിലെത്തിച്ചത്.

 

ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല ഇന്ത്യയില്‍

ബംഗളൂരു: ലോകത്തെ പ്രമുഖ ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല ഇന്ത്യയില്‍ ആര്‍ഡി യൂണിറ്റും നിര്‍മ്മാണ പ്ലാന്റും ആരംഭിക്കുന്നു. ഇതിന്റെ മുന്നോടിയായി ബംഗളൂരുവില്‍ പുതിയ കമ്പനി ഓഫീസും രജിസ്റ്റര്‍ ചെയ്തു.
ഈ വാര്‍ത്ത കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.

‘ഹരിത വാഹനങ്ങളിലേക്കുള്ള ഇന്ത്യയുടെ യാത്രക്ക് കര്‍ണാടകം നേതൃത്വം നല്‍കും. ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ല ബെംഗളൂരു കേന്ദ്രമാക്കി ഇന്ത്യയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഈലണ്‍ മസ്‌കിനെ ഞാന്‍ ഇന്ത്യയിലേക്കും കര്‍ണാടകത്തിലേക്കും സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു’ എന്നാണ് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ട്വീറ്റ് ചെയ്തത്.

2021 ല്‍ കാര്‍ വില്‍പ്പനയില്‍ ഇന്ത്യയില്‍ സജീവമാകുമെന്നും മോഡല്‍ 3 സെഡാനുമായിട്ടായിരിക്കും ടെസ്ല ഇന്ത്യന്‍ വിപണിയിലെത്തുകയെന്നും ഇതിന് മുന്‍പ് സൂചനകള്‍ പുറത്തുവന്നിരുന്നു. നിരവധി ഇലക്ട്രോണിക് വാഹനപ്രേമികളാണ് ടെസ്ല ഇന്ത്യയിലേക്ക് എത്തുന്നതിന് വേണ്ടി കാത്തിരിക്കുന്നത്.

എല്‍ജി സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണം നര്‍ത്തുന്നതായി സൂചന

പ്രശസ്ത കൊറിയന്‍ ടെക്‌നോളജി ബ്രാന്‍ഡായ എല്‍ജി, അവരടെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണം നിര്‍ത്താന്‍ പോകുന്നതായി സൂചന. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ മത്സരമാണ് ഇങ്ങനെ ഓരു തീരുമാനമെടുക്കാന്‍ എല്‍ജി കമ്പനിയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
എല്‍ജിയുടെ ഇരട്ട സ്‌ക്രീനുള്ള എല്‍ജി വിങ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ലോഞ്ച് ചെയ്തതിന് തൊട്ട് പിന്നാലെയാണ് ഈ വാര്‍ത്ത പുറത്തു വന്നത്. എല്‍ജിയുടെ തന്നെ റോളബ്ള്‍ ഫോണും കമ്പനി ടീസ് ചെയ്തിരുന്നു. റോയിറ്റേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നേരിടുന്ന കനത്ത നഷ്ടം മൂലമാണ് കമ്പനി സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ യൂണിറ്റ് അടച്ചുപൂട്ടാനുള്ള തീരമാനത്തില്‍ എത്തിയിട്ടുള്ളത് എന്നാണ് അറിയുന്നത്.
‘ആഗോള വിപണിയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെയുള്ള മൊബൈല്‍ ബിസിനസ്സിലെ മത്സരം രൂക്ഷമായിരിക്കുകയാണ്. ഞങ്ങളുടെ മൊബൈല്‍ ഫോണ്‍ ബിസിനസ്സിനെക്കുറിച്ച് ഏറ്റവും നല്ല തീരുമാനമെടുക്കേണ്ട ഘട്ടത്തിലെത്തിയെന്നാണ് എല്‍ജി ഇലക്‌ട്രോണിക്‌സ് വിശ്വസിക്കുന്നുത്.’ എന്ന് എല്‍ജി സിഇഒ ബ്രയാന്‍ ക്വോണ്‍ തൊഴിലാളികള്‍ക്ക് അയച്ച മെമ്മോയില്‍ പറഞ്ഞു.

 

മാസ്റ്ററിനെ വരവേറ്റ ജനങ്ങളോട് ഒരു വാക്ക്…

ചെന്നൈ: കോവിഡ് ലോക്ക്ഡൗണിന് ശേഷം സിനിമ തീയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയും ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രദര്‍ശന ശാലകളില്‍ ആദ്യം എത്തിയ വിജയ്‌യുടെ ‘മാസ്റ്റര്‍’ എന്ന സിനിമയ്ക്ക് ജനങ്ങള്‍ നല്‍കിയ ആവേശകരമായ സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് വിതരണ കമ്പനിയായ ഫോര്‍ച്യൂണ്‍ സിനിമാസിന്റെ സാരഥി ഷഫീല്‍ എഴുതിയ കുറിപ്പ്…

കോവിഡ് മൂലം 300 ദിവസത്തിലേറെയായി അടഞ്ഞു കിടന്ന തീയറ്ററുകള്‍ക്ക് ഒരു ശാപമോക്ഷം പോലെയാണ് ഇളയ ദളപതി വിജയ്‌യുടെ ‘മാസ്റ്റര്‍’ റിലീസ് ചെയ്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും മാസ്റ്ററിനെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ നടത്തിയ തീയറ്ററുകള്‍, സിനിമാ സംഘടനകളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് തീയേറ്റര്‍ തുറക്കാന്‍ അനുവാദം നല്‍കിയ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍, സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ എ കെ ബാലന്‍, തീയറ്ററുകള്‍ തുറക്കാനുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുത്ത വിവിധ സിനിമാ സംഘടനകള്‍, തീയേറ്ററുകളില്‍ സിനിമ എത്തിക്കുന്ന വിവിധ ഡിജിറ്റല്‍ ശൃംഖലകള്‍, സോഷ്യല്‍ മീഡിയയിലൂടെ ഈ സിനിമയുടെ പ്രചാരത്തിന് പിന്തുണ നല്‍കിയ പ്രൊമോട്ടര്‍മാര്‍, തീയേറ്റര്‍ മാനേജ്‌മെന്റുകളുടെ കൂടെ നിന്ന് ഈ സിനിമയുടെ വിജയത്തിനായി പ്രയത്‌നിച്ച തീയേറ്റര്‍ ജീവനക്കാര്‍, നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും ക്യാമ്പ് അറ്റന്റ് ചെയ്യാനെത്തിയ ഫിലിം റെപ്രസെന്ററ്റീവ്മാര്‍, ഈ കോവിഡ് കാലത്ത് വേണ്ടത്ര മുന്‍കരുതലുകളെടുത്തും കുടുംബസമേതം തീയേറ്ററിലേക്ക് ഒഴുകിയെത്തി മാസ്റ്ററിനെ സൂപ്പര്‍ഹിറ്റാക്കിയ പ്രേക്ഷകര്‍… ഓരോരുത്തര്‍ക്കും ഫോര്‍ച്യൂണ്‍ സിനിമാസിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. എല്ലാത്തിനുമുപരിയായി ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ നിന്ന് വലിയ ഓഫര്‍ ഉണ്ടായിട്ടും തീയേറ്ററുകളില്‍ തന്നെ സിനിമ റിലീസ് ചെയ്താല്‍ മതിയെന്ന് ഉറപ്പിച്ചു പറഞ്ഞ ഇളയ ദളപതി വിജയ്‌യോടും മാസ്റ്ററിന്റെ കേരളത്തിലെ വിതരണാവകാശം നല്‍കിയ നിര്‍മാതാവ് സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ ഉടമ ലളിത് കുമാറിനോടുമുള്ള നന്ദിയും ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു.

രണ്ടാം വാരത്തിലും മികച്ച കളക്ഷനുമായി മുന്നേറുന്ന ‘മാസ്റ്റര്‍’നു തന്ന പിന്തുണയും പ്രോത്സാഹനവും കണക്കിലെടുത്ത് ഈ വര്‍ഷം തന്നെ ഏതാനും വമ്പന്‍ പ്രൊജക്റ്റുകള്‍ കൂടി നിങ്ങളുടെ മുന്നിലെത്തിയ്ക്കാനാണ് ഫോര്‍ച്യൂണ്‍ സിനിമാസിന്റെ തീരുമാനം. എന്നും നിങ്ങളുടെ സഹായസഹകരണങ്ങളും പിന്തുണയും പ്രതീക്ഷിച്ചുകൊണ്ട്,
ഫോര്‍ച്യൂണ്‍ സിനിമാസ്

വീണ്ടും വി ക്ലാസ് ബെന്‍സ് സ്വന്തമാക്കി ഹൃത്വിക് റോഷന്‍

മുംബൈ: വാന്‍ ശ്രേണിയിലെ ആഡംബര വാഹന മോഡലായ മെഴ്‌സിഡസിന്റെ വി ക്ലാസ് ബെന്‍സ് വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഹൃത്വിക് റോഷന്‍.
അദ്ദേഹത്തിന്റെ ഗ്യാരേജിലെ രണ്ടാമത്തെ വി ക്ലാസാണ് ഇത്. ബെന്‍സിന്റെ ആഡംബര വാന്‍ വി ക്ലാസ് ഇന്ത്യയില്‍ പുറത്തിറങ്ങിയത് കുറച്ചു നാളുകള്‍ക്ക് മുമ്പാണ്.
മൂന്ന് വേരിയന്റുകളില്‍ ബെന്‍സ് വി ക്ലാസ് ഇന്ത്യയില്‍ എത്തുന്നുണ്ട്. 71.10 ലക്ഷം രൂപ മുതല്‍ 1.10 കോടി രൂപ വരെയാണ് ഈ ആഡംബര വാനിന് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. മുംബൈയിലെ മെഴ്‌സിഡസിന്റെ ഡീലര്‍ഷിപ്പായ ഓട്ടോ ഹംഗറില്‍ നിന്നാണ് ഹൃതിക് തന്റെ പുതിയ വാഹനം സ്വന്തമാക്കിയത്.
റോള്‍സ് റോയ്‌സ് ഗോസ്റ്റ്, പോര്‍ഷെ കെയിന്‍, മിനി കൂപ്പര്‍, മെബാക്ക് എസ് 650, ബെന്‍സ് എസ് ക്ലാസ്, റേഞ്ച് റോവര്‍ തുടങ്ങി ലക്ഷ്വറി വാഹനങ്ങളുടെ നീണ്ട നിരയുള്ള ബൊളിവുഡ് സൂപ്പര്‍താരമാണ് ഹൃതിക്. ആദ്യ വി ക്ലാസിന് ഏഴു സ്റ്റാര്‍ സൗകര്യങ്ങളടങ്ങുന്ന മോഡിഫിക്കേഷന്‍ നടത്തിയിരുന്നു.
ഇലക്ട്രിക് സ്ലൈഡിങ് ഡോര്‍, പനോരമിക് സണ്‍റൂഫ്, തെര്‍മോട്രോണിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, കമാന്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ നിരവധി സംവിധാനങ്ങളാണ് ഈ പുതിയ വാഹനത്തിന് ആഡംബര ഫീച്ചറുകള്‍. ഇങ്ങനെയുള്ള ആഡംബര ഫീച്ചറുകളും സൗകര്യങ്ങളുമാണ് സിനിമാതാരങ്ങളുടെ ഇഷ്ടവാഹനമായി ഇതിനെ മാറ്റുന്നത്.
ഏഴ്, എട്ട് സീറ്റര്‍ ഓപ്ഷനില്‍ വാഹനം ലഭ്യമാകും. പിന്നിലുള്ള സീറ്റ് മടക്കി ബെഡ്ഡാക്കിയും മാറ്റാവുന്ന ലക്ഷ്വറി സ്ലീപ്പര്‍ ഓപ്ഷനും വാഹനത്തിലുണ്ട്. ബിഎസ്6 നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 161 ബിഎച്ച്പി പവറും 380 എന്‍എം ടോര്‍ക്കുമേകും. 2 ലീറ്റര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 162 ബിഎച്ച്പി കരുത്തും 380 എന്‍എം ടോര്‍ക്കുമുണ്ട്. 10.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനും ഈ വാഹനത്തിന് കഴിയും.