Month: July 2021

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ട്രാക്ടറുകളുടെ വില്‍പ്പനയില്‍ വര്‍ധന…

രാജ്യത്ത് കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ട്രാക്ടറുകളുടെ വില്‍പ്പനയില്‍ വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ട്.
രാജ്യത്ത് ട്രാക്ടര്‍ വില്‍പ്പനയില്‍ 1 മുതല്‍ 4 ശതമാനം വാര്‍ഷിക വളര്‍ച്ച പ്രകടമാകുമെന്ന് റേറ്റിംഗ് ഏജന്‍സി ഐ സി ആര്‍ എ നിരീക്ഷിക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. കോവിഡ് മഹാമാരിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും രാജ്യത്ത് ട്രാക്ടറിന്റെ ആവശ്യകത കൂടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
കാര്‍ഷിക ആവശ്യങ്ങള്‍ക്ക് പുറമെ മറ്റു മേഖലകളിലും ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഉണ്ടാകുന്ന വര്‍ധനയും ട്രാക്റ്ററുകളുടെ ആവശ്യകത വര്‍ധിപ്പിക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്നുണ്ട് എന്നാണ് അറിയാന്‍ സാധിക്കുന്നത്.

Xiaomi സ്മാര്‍ട്ട് ടിവികളുടെയും വില കൂട്ടി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി:
സ്മാര്‍ട്ട് മൊബൈല്‍ ഫോണ്‍, ടിവി തുടങ്ങിയ സ്മാര്‍ട്ട് ഉത്പനങ്ങളുടെ നിര്‍മ്മാതാക്കളായ Xiaomi (ഷവോമി) തങ്ങളുടെ സ്മാര്‍ട്ട് ടിവികളുടെ വിലയും വര്‍ധിപ്പിച്ചു.
10 Mi ടിവി ഉള്‍പ്പെടെ വിവിധ സ്മാര്‍ട്ട് ടിവികളുടെ വിലയാണ് ഇന്ത്യയില്‍ ഷവോമി വര്‍ധിപ്പിച്ചിരിക്കുന്നത്. ഷവോമി റെഡ്മി നോട്ട് 10 ഉള്‍പ്പെടെയുള്ള ഫോണുകളുടെ വില 500 രൂപ വരെ കഴിഞ്ഞമാസം വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്മാര്‍ട്ട് ടിവികളുടെയും വില വര്‍ദ്ധന. 500 രൂപ മുതല്‍ 2000 രൂപ വരെയാണ് ടിവികളുടെ വില വര്‍ധിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ആയാലനിലൂടെ വാങ്ങിയാലും സ്‌റ്റോറുകളില്‍ നേരിട്ട് ചെന്ന് വാങ്ങിയാലും ഈ വര്‍ധനവ് ബാധകമാണ്.