Month: March 2021

പുതിയ കാല്‍വെപ്പുമായി ക്യുബ്‌സ് ഇന്റര്‍നാഷണല്‍

കൊച്ചി: ജോഷി സംവിധാനം ചെയ്യുന്ന ‘പാപ്പന്‍’ എന്ന ചിത്രത്തിലൂടെ ക്യുബ്‌സ് ഇന്റര്‍നാഷണല്‍ മലയാള ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക്. സുരേഷ് ഗോപിയുടെ ശക്തമായ കഥാപാത്രവുമായി എത്തുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ അഭിനേതാക്കളുടെ നീണ്ട നിരയാണ് അണിനിരക്കുന്നത്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തില്‍ ഡേവിഡ് കാച്ചപ്പിള്ളിക്കൊപ്പം ചേര്‍ന്നാണ് നിര്‍മ്മാണം.
ജോഷിയുടെ കഴിഞ്ഞ ചിത്രമായ ‘പൊറിഞ്ചു മറിയം ജോസ്’ ബ്ലോക്ക് ബസ്റ്റര്‍ ആയിരുന്നു. ലോജിസ്റ്റിക്, കണ്‍സ്ട്രക്ഷന്‍, ട്രെഡിങ്, ഭക്ഷ്യവ്യാപാര രംഗത്തെ എണ്ണം പറഞ്ഞ കമ്പനിയാണ് ക്യുബ്‌സ് ഇന്റര്‍നാഷണല്‍. തൃശൂര്‍ ജില്ലയിലെ തളിക്കുളത്തു ജനിച്ചു വളര്‍ന്നു ഇപ്പോള്‍ എറണാകുളത്തു സ്ഥിരതാമസമാക്കിയ ഷെരീഫ് മുഹമ്മദ് ആണ് ക്യുബ്‌സ് ഇന്റര്‍നാഷണലിനെ നയിക്കുന്നത്.
ദുബൈയിലും ഖത്തറിലും ഇന്ത്യയിലും ആയി ഏഴു കമ്പനികളിലായി നിക്ഷേപമുള്ള ഈ കമ്പനി മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രങ്ങള്‍ നിര്‍മ്മിക്കാനും വിതരണം ചെയ്യാനും ഉള്ള പദ്ധതികളില്‍ ആണെന്ന് ശ്രീ ഷെരീഫ് മുഹമ്മദ് വ്യക്തമാക്കി.
നല്ല സിനിമകളുടെ ഭാഗമായി മലയാള സിനിമയെ ലോക നിലവാരത്തില്‍ എത്തിക്കാനും വിദേശ വിപണിയില്‍ ശക്തമായ സാന്നിധ്യം ആക്കാനുള്ള നിരവധി സൂപ്പര്‍ പ്രൊജക്റ്റുകള്‍ കമ്പനിയുടെ പരിഗണനയില്‍ ആണ്.

ജിയോ പ്രീപെയ്ഡ് 5 പുതിയ ഓഫറുകള്‍

രാംനാഥ് ചാവ്‌ല-
മുംബൈ: റിലയന്‍സ് ജിയോ ഫോണ്‍ ഉപഭോതാക്കള്‍ക്ക് ഇതാ 5 പുതിയ ഡാറ്റ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നു.
രണ്ടു വര്‍ഷം വരെ വാലിഡിറ്റി ലഭിച്ചിരുന്ന പ്ലാനുകള്‍ ആയിരുന്നു റിലയന്‍സ് ജിയോ ഫോണ്‍ ഉപഭോതാക്കള്‍ക്ക് പുറത്തിറക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതാ 22 രൂപ മുതല്‍ ലഭിക്കുന്ന ഡാറ്റ പ്ലാന്‍ ഓഫറുകളും റിലയന്‍സ് ജിയോ ഉപഭോതാക്കള്‍ായി പുറത്തിറക്കിയിരിക്കുകയാണ്.
i ) 22 രൂപയുടെ പ്ലാനാണ്. 22 രൂപയുടെ പ്ലാനില്‍ ജിയോ ഫോണ്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റയാണ്. കൂടാതെ 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭ്യമാകുക.
ii ) 52 രൂപയുടെ പ്ലാനാണ്. 52 രൂപയുടെ പ്ലാനില്‍ ജിയോ ഫോണ്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 6 ജിബിയുടെ ഡാറ്റയാണ്. 28 ദിവസ്സത്തെ വാലിഡിറ്റി തന്നെയാണ് ഇതിനും ലഭിക്കുന്നത്.
iii ) 72 രൂപയുടെ പ്ലാനാണ്. 72 രൂപയുടെ പ്ലാനില്‍ ജിയോ ഫോണ്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 0.5 GB യുടെ ഡാറ്റയാണ്. 28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കള്‍ക്ക് ഈ പ്ലാനുകളും ലഭ്യമാകുക.
iv ) 102 രൂപയുടെ പ്ലാനാണ്. 102 രൂപയുടെ പ്ലാനില്‍ ജിയോ ഫോണ്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 1 ജിബിയുടെ ഡാറ്റയാണ്. 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുക.
v ) 152 രൂപയുടെ ഡാറ്റ പ്ലാനാണ്, 152 രൂപയുടെ ഡാറ്റ പ്ലാനില്‍ ജിയോ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ്. 28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ജിയോ ഫോണ്‍ ഉപഭോതാക്കള്‍ക്ക് പ്ലാനുകള്‍ ലഭിക്കുക.

നിസാന്‍ മാഗ്‌നൈറ്റിന്റെ വില കൂട്ടി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: നിസാന്‍ന്റെ സബ് കോംപാക്റ്റ് എസ്.യു.വി. വിഭാഗത്തിലുള്ള നിസാന്‍ മാഗ്‌നൈറ്റിന് വില കൂട്ടുന്നു. ഇത് ഇപ്പോള്‍ രണ്ടാം തവണയാണ് മാഗ്‌നൈറ്റിന് നിസാന്‍ വില കൂട്ടുന്നത്. മാഗ്‌നൈറ്റ് ടര്‍ബോ എന്‍ജിനുകളുടെ വിലയാണ് 30,000 വരെയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ 7.29 ലക്ഷം മുതല്‍ 9.79 ലക്ഷം രൂപ വരെയാണ് മാഗ്‌നൈറ്റ് ടര്‍ബോ മോഡലിന്റെ എക്‌സ്‌ഷോറൂം വില.
XE, XL, XV, XV പ്രീമിയം എന്നീ നാല് വേരിയന്റുകളിലാണ് ഈ വാഹനം എത്തുന്നത്. 71 ബി.എച്ച്.പി പവറും 96 എന്‍.എം. ടോര്‍ക്കുമുള്ള 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും, 99 ബി.എച്ച്.പി പവറും 160 എന്‍.എം ടോര്‍ക്കുമുള്ള 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമാണ് മാഗ്‌നൈറ്റിന് ഉള്ളത്. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍, എക്‌സ് ട്രോണിക് സി.വി.ടി. (ഓട്ടമാറ്റിക്) ഗീയര്‍ബോക്‌സുകളാണു ട്രാന്‍സ്മിഷന്‍. എയര്‍ പ്യൂരിഫയര്‍, വയര്‍ലസ് ചാര്‍ജര്‍, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, പഡില്‍ ലാംപുകള്‍, ഹൈ എന്‍ഡ് സ്പീക്കറുകള്‍ എന്നിവയാണ് ഇവയില്‍ ഉള്ളത്.

CF MOTO 300NK BS6 വിപണിയില്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ചൈനീസ് മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ CF MOTO 2019 ജൂലായിലാണ് 300NK വിപണിയിലെത്തിയത്. സ്ട്രീറ്റ് ഫൈറ്റര്‍ ബൈക്ക് ആയ CF MOTO 300NKയ്ക്ക് 2.29 ലക്ഷം ആയിരുന്നു എക്‌സ്‌ഷോറൂം വില.
300NKയുടെ BS6 പതിപ്പ് കഴിഞ്ഞ ദിവസം CF MOTO വില്‍പനക്കെത്തിച്ചു. സാധാരണ പുതയപതിപ്പുകള്‍ വിപണിയിലെത്തുമ്പോള്‍ വില കൂടുന്നത് പതിവാണ്. എന്നാല്‍, CF MOTO 300NK യുടെ പുതിയ പതിപ്പിന് വില കൂടിയിട്ടില്ല.
മാത്രമല്ല BS4 പതിപ്പില്‍ നിന്നും വലിയ വ്യത്യസമില്ലാതെയാണ് BS6 CF MOTO 300NK വിപണിയിലെത്തിച്ചിരിക്കുന്നത്.
താഴേക്ക് ഇറങ്ങി ക്രമീകരിച്ചിരിക്കുന്ന എല്‍ഇഡി ഹെഡ്‌ലാംപ്, അണ്ടര്‍ബെല്ലി എക്‌സ്‌ഹോസ്റ്റ്, സ്ട്രീറ്റ് ഫൈറ്റര്‍ ബൈക്കുകള്‍ക്ക് യോജിക്കും വിധം എടുത്തുകാട്ടുന്ന സ്റ്റീല്‍ട്രെല്ലിസ് ഫ്രെയിം, ബോഡി ഘടകങ്ങള്‍ തീരെ കുറഞ്ഞ ടെയില്‍ സെക്ഷന്‍ എന്നിവയാണ് ഡിസൈന്‍ സവിശേഷതകള്‍.