Month: May 2023

സമീറ സനീഷ് ഇനി സാധാരണക്കാരുടെ സ്വപ്നങ്ങള്‍ക്കൊപ്പം…

ഓമനിച്ചു വളര്‍ത്തിയ വര്‍ണ്ണ സ്വപ്നങ്ങളെ തുന്നിചേര്‍ത്ത് മലയാളം സിനിമയിലെത്തി കോസ്റ്റ്യൂം ഡിസൈനില്‍ പുതിയൊരു ട്രെന്റ് സൃഷ്ടിച്ച സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ സമീറ സനീഷ്.

സാധാരണക്കാരുടെ വസ്ത്ര സ്വപ്നങ്ങളെ സഫലമാക്കാന്‍ സ്വന്തം പേരില്‍ ‘സമീറ സനീഷ്’ എന്ന ബ്രാന്റുമായി വരുകയാണ്.

സിനിമയ്ക്ക് പുറത്ത് സാധാരണക്കാര്‍ക്കും ചുരുങ്ങിയ ചിലവില്‍ ഓരോരുത്തരുടെയും അഭിരുചിയ്ക്കനുസരിച്ച് ‘സമീറ സനീഷ്’ ബ്രാന്റ്
ഓണ്‍ലൈനിലൂടെ എത്തിക്കുക എന്ന ലക്ഷ്യം വെച്ച് ആരംഭിക്കുന്ന സമീറ സനീഷിന്റെ പുതിയ സംരംഭത്തിന്റെ ലോഗോ പ്രകാശനം പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാര്യര്‍ നിര്‍വ്വഹിച്ചു.

ജൂണ്‍ ഒന്നിന് രാവിലെ മെഗാസ്റ്റാര്‍ മമ്മൂട്ടി വെബ് സൈറ്റ് ഉല്‍ഘാടനം ചെയ്യുന്നതോടെ സമീറ സനീഷിന്റെ ദീര്‍ഘകാല സ്വപ്നം സഫലമാകും.

കഴിഞ്ഞ ഇരുപതു വര്‍ഷമായി മലയാള സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനറായി സജീവമായി സഹകരിച്ച് ജനപ്രിതീ ആര്‍ജ്ജിച്ച സമീറ സനീഷ് സിനിമയ്ക്ക് പുറത്തും തന്റെ സ്വപ്നങ്ങള്‍ പങ്കു വെയ്ക്കുകയാണ് ‘സമീറ സനീഷ്’ എന്ന പുത്തന്‍ ബ്രാന്‍ഡിലൂടെ.

താരങ്ങള്‍ക്കൊപ്പം സാധാരണക്കാരുടെയും സ്വപ്നങ്ങള്‍ തുന്നി തരാന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ട് ‘സമീറ സനീഷ്’.

‘പോര്‍ തൊഴില്‍’ ട്രെയ്‌ലര്‍ റിലീസായി

അശോക് സെല്‍വന്‍, ശരത് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഘ്‌നേഷ് രാജ സംവിധാനം ചെയ്ത ‘പോര്‍ തൊഴില്‍’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

നിഖില വിമല്‍ ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഇ ഫോര്‍ എക്സ്പെരിമെന്റ്സ്, എപ്രിയസ് സ്റ്റുഡിയോ എന്നിവയുമായി സഹകരിച്ച് ‘പോര്‍ തൊഴില്‍’ എന്ന ഒരു എഡ്ജ് ഓഫ് ദി സീറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ റിലീസിലൂടെ അപ്ലാസ് എന്റര്‍ടൈന്‍മെന്റ് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു.

‘ഹംബിള്‍ പൊളിറ്റീഷ്യന്‍ നോഗ്രാജ്'(കന്നഡ), ‘വധം’ (തമിഴ്), ‘കുരുതി കാലം’ (തമിഴ്), ‘ഇരു ധുരുവം’ (തമിഴ്) എന്നിവയുള്‍പ്പെടെ നിരവധി ജനപ്രിയ പരമ്പരകള്‍ കണ്ടന്റ് സ്റ്റുഡിയോ നേരത്തെ നിര്‍മ്മിച്ചിട്ടുണ്ട്.

‘ലില്ലി’യ്ക്കു ശേഷം ഇ ഫോര്‍ എക്സ്പെരിമെന്റ്സ് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘പോര്‍ തൊഴില്‍’.

എല്ലാ ദക്ഷിണേന്ത്യന്‍ വിപണികളിലും വൈവിധ്യമാര്‍ന്ന ഉള്ളടക്ക സ്ലേറ്റ് നിര്‍മ്മിക്കുന്നതിനുള്ള ശക്തമായ പ്രതിബദ്ധതയോടെ, വിവിധ ഭാഷകളിലുടനീളം നിരവധി സിനിമകളും പ്രീമിയം സീരീസുകളും സൃഷ്ടിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന അപ്ലാസ് എന്റര്‍ടൈന്‍മെന്റിന്റെ ‘പോര്‍ തൊഴില്‍’ ജൂണ്‍ ഒമ്പതിന് പ്രദര്‍ശനത്തിനെത്തുന്നു.
പി ആര്‍ ഒ- എ എസ് ദിനേശ്.