Month: October 2022

റിലയന്‍സിന് 13,656 കോടി രൂപ ലാഭം

രാംനാഥ് ചാവ്‌ല-
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് നടപ്പുവര്‍ഷത്തെ ജൂലൈ-സെപ്തംബര്‍പാദത്തില്‍ 13,656 കോടി രൂപ ലാഭം നേടി. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 13,680 കോടി രൂപയേക്കാള്‍ 0.18 ശതമാനം കുറവാണിത്. വരുമാനം 1.74 ലക്ഷം കോടി രൂപയേക്കാള്‍ 33.74 ശതമാനം ഉയര്‍ന്ന് 2.32 ലക്ഷം കോടി രൂപയായി. റിലയന്‍സ് റീട്ടെയില്‍ 36 ശതമാനം വര്‍ദ്ധനയോടെ 2,305 കോടി രൂപ ലാഭം നേടി.
ഇന്റര്‍നെറ്റ് രംഗത്തെ പുത്തന്‍ വിര്‍ച്വല്‍ സാങ്കേതികവിദ്യയായ മെറ്റവേഴ്സിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രവര്‍ത്തനഫലം പുറത്തുവിട്ടത്. ഈ നേട്ടം കുറിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് റിലയന്‍സ്.

ഇടിഞ്ഞ് കശുവണ്ടി കയറ്റുമതി

വിഷ്ണു പ്രതാപ്-
ഡല്‍ഹി: കശുവണ്ടി കയറ്റുമതിയില്‍ ഇടിവ് തുടര്‍ക്കഥയാവുന്നു. തുടര്‍ച്ചയായ പതിനൊന്നാം മാസമാണ് കശുവണ്ടി കയറ്റുമതി ഇടിയുന്നത്. കണക്കുകള്‍ പ്രകാരം, സെപ്തംബറില്‍ 38 ശതമാനത്തിന്റെ ഇടിവോടെ 2.27 ഡോളറിന്റെ കയറ്റുമതി മാത്രമാണ് നടന്നത്. നിലവില്‍, കൃഷി ആന്‍ഡ് ഗ്രാം ഉദ്യോഗ് യോജനയുടെ ഭാഗമായി കയറ്റുമതി ആനുകൂല്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയിട്ടുണ്ട്.
ഇത് കയറ്റുമതിയെ നേരിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ആഗോള തലത്തില്‍ കശുവണ്ടിക്ക് മികച്ച ഡിമാന്‍ഡ് നിലനില്‍ക്കുമ്പോള്‍ കയറ്റുമതി ഇന്‍സെന്റീവുകളുടെ നിരോധനം കയറ്റുമതിയെ തളര്‍ത്തി.ഇന്ത്യയില്‍ പ്രതിവര്‍ഷം ശരാശരി 3.50 ലക്ഷം മുതല്‍ 3.70 ലക്ഷം ടണ്‍ വരെയാണ് കശുവണ്ടി ഉല്‍പ്പാദിപ്പിക്കുന്നത്