Month: March 2022

മനീഷ് കുറുപ്പിന്റെ ‘വെള്ളരിക്കാപ്പട്ടണം’ ഏപ്രില്‍ 8 ന് തിയേറ്ററുകളിലെത്തും

സംവിധായകന്‍ മനീഷ് കുറുപ്പ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത ‘വെള്ളരിക്കാപ്പട്ടണം’ ഏപ്രില്‍ 8 ന് തിയേറ്ററില്‍ റിലീസ് ചെയ്യും.

പുതുമയുള്ള പ്രമേയവുമായി കുടുംബ സദസ്സുകളിലേക്കെത്തുന്ന ‘വെള്ളരിക്കാപ്പട്ടണം’ ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്.

ചിത്രത്തിന്റേതായി പുറത്തുവന്ന ഗാനങ്ങളെല്ലാം ലക്ഷക്കണക്കിന് സംഗീത ആസ്വാദകരുടെ മനം കവര്‍ന്ന പാട്ടുകളായിരുന്നു. ഇതിനിടെ ചിത്രത്തിനെതിരെയും സംവിധായകനെതിരെയും മലയാളസിനിമയിലെ ഒരു പ്രബല വിഭാഗം നടത്തിയ പ്രതിരോധങ്ങളെ അതിജീവിച്ചുകൊണ്ടാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

ചിത്രത്തിന്റെ സെന്‍സറിംഗും അനുബന്ധ പ്രവര്‍ത്തനങ്ങളും ഇതേപേരില്‍ ഒരുങ്ങുന്ന മറ്റൊരു സിനിമയുടെ താരങ്ങളും അണിയറപ്രവര്‍ത്തകരും തടയാന്‍ ശ്രമിച്ചിരുന്നു. സംവിധായകനെതിരെ ഭീഷണിയും ഉയര്‍ത്തിയിരുന്നു. എന്നാല്‍ സത്യസന്ധമായി തന്റെ സിനിമയുമായി മുന്നോട്ട് കുതിച്ച യുവ സംവിധായകന്‍ മനീഷ് കുറുപ്പിന്റെ മറ്റൊരു വിജയം കൂടി വിളിച്ചോതുന്നതാണ് ചിത്രത്തിന്റെ റിലീസ്.

സിനിമ തിയേറ്ററിലെത്തിക്കില്ലെന്ന് വെല്ലുവിളിച്ച പ്രബല വിഭാഗത്തെ അവഗണിച്ചുകൊണ്ടാണ് ‘വെള്ളരിക്കാപ്പട്ടണം’ ഏപ്രില്‍ 8 ന് തിയേറ്ററിലെത്തുന്നത്.

പണവും സ്വാധീനവും കൊണ്ട് ഒന്നും ചെയ്യാനാവില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ചിത്രം വെള്ളിത്തിരയിലെത്തുന്നതോടെ വെളിപ്പെടുന്നത്.

പ്രതികാര നടപടികളെ അവഗണിച്ചു കൊണ്ട് ആദ്യം ചിത്രീകരണം ആരംഭിച്ച തന്റെ സിനിമയുമായി മനീഷ് കുറുപ്പ് ധൈര്യപൂര്‍വ്വം മുന്നോട്ട് പോയതിന്റെ ഫലമാണ് ജനങ്ങളുടെ മുന്നിലേക്ക് ഇപ്പോള്‍ സിനിമ എത്തുവാന്‍ കാരണം.

പണവും സ്വാധീനവും ഉപയോഗിച്ച് സാധാരണക്കാരന്റെ ഇഛാശക്തിയെ വിലക്കു വാങ്ങാന്‍ കഴിയില്ലെന്ന മുന്നറിയിപ്പാണ് സിനിമയുടെ റിലീസോടെ തെളിയിച്ചു തരുന്നത്.

‘വെള്ളരിക്കാപ്പട്ടണം’ മലയാള സിനിമക്ക് ഇതുവരെ പരിചിതമല്ലാത്ത ആശയമാണ് പങ്കുവെക്കാന്‍ ശ്രമിക്കുന്നത്. തീര്‍ച്ചയായും ഈ സിനിമ കാണുന്നവര്‍ അവരുടെ സ്വന്തം ജീവിതത്തിലേക്ക് ആ ആശയത്തെ പകര്‍ത്തുവാന്‍ ശ്രമിക്കുമെന്ന് ഉറപ്പാണ്. അത്‌കൊണ്ട് തന്നെയാണ് നമുക്ക് ഏറെ പ്രിയപ്പെട്ട മുന്‍ മന്ത്രിമാരായ ഷൈലജ ടീച്ചറും, വി എസ് സുനില്‍ കുമാറും ഈ സിനിമയുടെ ഭാഗം ആയി മാറിയത്.

ചുരുക്കം അണിയറ പ്രവര്‍ത്തകരെ മാത്രം ഏകോപിപ്പിച്ചുകൊണ്ട് മലയാളത്തില്‍ ഇന്നുവരെ പരിചിതമല്ലാത്ത ഫ്രീ പ്രൊഡക്ഷന്‍ ഷൂട്ടിംഗ് എന്ന രീതിയില്‍ ആണ് സിനിമ ചിത്രീകരിച്ചത്. സംവിധായകന്‍ മനീഷ് കുറുപ്പ് പറയുന്നു.

ഇന്നത്തെ തലമുറയുടെ അലസതയിലേക്കുള്ള ചൂണ്ടുപലക കൂടിയാണ് ഈ സിനിമ. ജീവിത വഴിയിലെ വിജയപാതകളെ തിരഞ്ഞെടുക്കാന്‍ പുതുതലമുറയെ പ്രേരിപ്പിക്കുന്ന ചിത്രം കൂടിയാണ് ‘വെള്ളരിക്കാപ്പട്ടണം’. പ്രണയം, സൗഹൃദം, ആത്മബന്ധങ്ങള്‍ എല്ലാം ചിത്രം ഒപ്പിയെടുത്തിട്ട് ഉണ്ട്. സ്‌നേഹാര്‍ദ്രമായ രണ്ട് പ്രണായനുഭവങ്ങള്‍ കൂടി ഈ ചിത്രം പങ്കുവയ്ക്കുന്നു.

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവനടന്‍ ടോണി സിജിമോനാണ് ചിത്രത്തിലെ നായകന്‍.

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്ന ‘പളുങ്ക്’, ‘മാടമ്പി’, ‘ഛോട്ടാ മുംബൈ’, ‘മായാവി’, ‘ഹലോ’, ‘ഭ്രമരം’ തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായാണ് ടോണി സിജിമോന്‍ സിനിമയിലേക്കെത്തുന്നത്.

ജാന്‍വി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയന്‍ ചേര്‍ത്തല, എം ആര്‍ ഗോപകുമാര്‍, കൊച്ചുപ്രേമന്‍, ജയകുമാര്‍, ദീപു നാവായിക്കുളം, കവിത, മഞ്ജു പുനലൂര്‍, സൂരജ് സജീവ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ക്യാമറ- ധനപാല്‍, സംഗീതം- ശ്രീജിത്ത് ഇടവന, ഗാനരചന- കെ ജയകുമാര്‍ ഐ.എ.എസ്, മനീഷ് കുറുപ്പ്.
സംവിധാനസഹായികള്‍- വിജിത്ത് വേണുഗോപാല്‍, അഖില്‍ ജെ പി, ജ്യോതിഷ് ആരംപുന്ന. മേക്കപ്പ്- ഇര്‍ഫാന്‍ ഇമാം, സതീഷ് മേക്കോവര്‍. സ്റ്റില്‍സ്- അനീഷ് വീഡിയോക്കാരന്‍, കളറിസ്റ്റ്- മഹാദേവന്‍, സി ജിവിഷ്ണു പുളിയറ, മഹേഷ് കേശവ്, ടൈറ്റില്‍ ഡിസൈന്‍- സുധീഷ് കരുനാഗപ്പള്ളി, ടെക് സപ്പോര്‍ട്ട്- ബാലു പരമേശ്വര്‍, സൗണ്ട് ഡിസൈന്‍- ഷൈന്‍ പി ജോണ്‍, ശബ്ദമിശ്രണം- ശങ്കര്‍, പരസ്യകല- കൃഷ്ണപ്രസാദ് കെ വി, പിആര്‍ഒ- പിആര്‍ സുമേരന്‍.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുറന്നുകാട്ടിയ കലന്തന്‍ ബഷീര്‍ ചിത്രം ‘ട്രാക്ക്’ ശ്രദ്ധേയമായി

കൊച്ചി: പ്രേക്ഷക മനം കവര്‍ന്ന ‘അദൃശ്യം’ എന്ന ഹൃസ്വചിത്രത്തിനുശേഷം നടനും സംവിധായകനുമായ കലന്തന്‍ ബഷീര്‍ സംവിധാനം ചെയ്ത ‘ട്രാക്ക്’ (TRACK) എന്ന ഷോര്‍ട്ട് മുവി ശ്രദ്ധേയമായി. എന്റര്‍ടെയിന്‍മെന്റ്‌സ് ആന്റ് ഇവെന്റ്‌സിന്റെ യുട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസായത്.

‘സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുറന്നുകാട്ടിയ, തിന്മകള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നതാണ് ‘ട്രാക്ക്’ എന്ന ചിത്രം.

കഴിഞ്ഞ 28 വര്‍ഷത്തോളമായി ചലച്ചിത്ര, ടിവി രംഗത്ത് പ്രവര്‍ത്തിക്കുന്ന ‘ട്രാക്കിന്റെ രചയിതാവും സംവിധായകനുമായ കലന്തന്‍ ബഷീര്‍ രസകരമായിട്ടാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

സ്മിത ഷെക്കീല്‍ ആണ് ‘ട്രക്കിലെ ബോള്‍ഡ് ആയിട്ടുള്ള നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

‘ഭാര്യ അത്ര പോരാ’, ‘സൈലെന്‍സ്’, ‘ആര്‍ട്ടിസ്റ്റ്’, ‘പൈസ പൈസ’, തമിഴ് ചിത്രം ‘രാെ്രെട കതിര്’ എന്നിവയാണ് സ്മിത ഷെക്കീല്‍ ഇതിന് മുമ്പ് അഭിനയിച്ച ചിത്രങ്ങള്‍.

സ്മിത ഷെക്കീലിനെ കൂടാതെ അപ്പുണ്ണി ശശി എരഞ്ഞിക്കല്‍, ശ്രീജിത്ത് കൈവേലി, പൊക്കന്‍, ദാസേട്ടന്‍ കോഴിക്കോട്, രാകേഷ് പേരാവൂര്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ലോക വനിതാദിനമായ മാര്‍ച്ച് 8ന് മനോരമ മ്യൂസിക്കിന്റെ യുട്യൂബ് ചാനലിലൂടെയാണ് കേരളത്തിലെ സാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ മികവുതെളിയിച്ചുകൊണ്ടിരിക്കുന്ന വനിതാ പ്രവര്‍ത്തകരുടെ ഇന്‍സ്റ്റാഗ്രാമിലൂടെയും ഫെയിസ്ബുക്ക് പേജിലൂടെ ‘ട്രാക്കിന്റെ ടീസര്‍ റിലീസ് ചെയ്തിരുന്നു.

സൂര്യലോഗിന്റെ ബാനറില്‍ സൂര്യാനന്ദ് പികെയാണ് ‘ട്രാക്കിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. കഥ, തിരക്കഥ, സംവിധാനം: കലന്തന്‍ ബഷീര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഷബീര്‍ വികെപി, റോഷന്‍ ബഷീര്‍. ക്യാമറ: ഫൈസല്‍ രമീഷ്, എഡിറ്റര്‍: ഷമീര്‍, ബിജിഎം: ഡൊമനിക് മാര്‍ട്ടിന്‍, കോസ്റ്റ്യൂം: ഉണ്ണി വിജേഷ് കടിയങ്ങാട്, മേക്കപ്പ്: സുധീഷ് കൈവേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഇക്ബാല്‍ പാനായിക്കുളം, വിഷ്വല്‍ ഇഫക്ട്‌സ്: വൈറസ് പോസ്റ്റ് പ്രൊഡക്ഷന്‍, കാസ്റ്റിംഗ് ഡയറക്ഷന്‍: സയിദ് നിസാര്‍, ആര്‍ട്ട് ഡയറക്ടര്‍: നാരായണന്‍ പന്തിരിക്കര, സ്റ്റില്‍സ്: ഷാജി പയ്യോളി, സൗണ്ട് ഡിസൈന്‍: ദീപു, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍: റഹിം പൂവാട്ടുപറമ്പ്, ഓണ്‍ലൈന്‍ പി.ആര്‍.: മഹേഷ് എം കമ്മത്ത്, പ്രൊഡക്ഷന്‍ മാനേജര്‍: ദിനേശ് അരമല, അസോസിയേറ്റ് ഡയറക്ടര്‍: ജയേന്ദ്ര ശര്‍മ, അസിസ്റ്റന്റ് ഡയറക്ടര്‍: ബൊല ദാസ്, ക്യാമറ അസിസ്റ്റന്റ്: വിനില്‍ നജീബ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്: ഐശ്വര്യ ജിന്‍സില്‍, യൂണിറ്റ്: കാസിനോ കാലിക്കറ്റ്, പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റുഡിയോ: വൈറസ് പോസ്റ്റ് പ്രൊഡക്ഷന്‍, യൂണിറ്റി സ്റ്റുഡിയോസ്. മെസ്: ശിവദാസന്‍ പേരാമ്പ്ര, ഗതാഗതം: സന്തോഷ് സൂര്യ, പബ്ലിസിറ്റി ഡിസൈന്‍സ്: സത്യന്‍സ്, ഓണ്‍ലൈന്‍ പി.ആര്‍.- മഹേഷ് എം കമ്മത്ത്.

കണ്ണൂര്‍ ഫിലിം ചേമ്പര്‍ 9-ാമത് നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു

എം.എം. കമ്മത്ത്-
കണ്ണൂര്‍: കണ്ണൂര്‍ ഫിലിം ചേമ്പര്‍ ഇരുപതാം വര്‍ഷത്തിലേക്ക് കടക്കുന്ന അവസരത്തില്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ‘ദൃശ്യാത്സവം 2021’ 9-ാമത് നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
കണ്ണൂര്‍, വൃന്ദാവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.

കണ്ണൂര്‍ ഫിലിം ചേമ്പര്‍ ജനറല്‍ സെക്രട്ടറി ജമാല്‍ കണ്ണൂര്‍ സിറ്റി, സ്വാഗതം പറഞ്ഞു.
കണ്ണൂര്‍ ഫിലിം ചേമ്പര്‍ പ്രസിഡണ്ട്, ഇ.എം. ഷാഫി അദ്ധ്യക്ഷനായ ചടങ്ങ് ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ, റീജണല്‍ കമ്മിറ്റി മെമ്പര്‍, സി. മോഹന്‍ ഉത്ഘാടനം ചെയ്തു.

ഗ്രന്ഥകാരന്‍, ഡോ. ശശിധരന്‍, അഡ്വ. മനോജ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

ഇ.എം. ഷാഫി അവാര്‍ഡ് ഫ്രഖ്യാപനം നടത്തുകയും ആകാശവാണി മുന്‍ മേധാവി ബാലകൃഷ്ണന്‍ കൊയ്യാല്‍ അവാര്‍ഡ് ദാനം നടത്തുകയും ചെയ്തു.

സിനിമാ മാധ്യമ പ്രവര്‍ത്തകന്‍ മഹേഷ് എം കമ്മത്ത്, കണ്ണൂര്‍ ഫിലിം ചേമ്പറിന്റെ ഭാവി പരിപാടി അവതരിപ്പിച്ചു.

കണ്ണൂര്‍ ഫിലിം ചേമ്പര്‍ വൈസ് പ്രസിഡന്റ് ഷീബ മാലൂര്‍ നന്ദി പറഞ്ഞു.

ചടങ്ങില്‍ അവാര്‍ഡ് ജേതാക്കളും കലാകാരന്‍മാരും സിനിമാ, മാധ്യമ രംഗത്തെ പ്രമുഖരും പങ്കെടുത്തു.

ഹൃസ്വ ചലച്ചിത്ര ആസ്വാദര്‍ക്ക് പുത്തന്‍ അനുഭൂതി പകര്‍ന്ന് നല്‍കി കണ്ണൂര്‍ ഫിലിം ചേമ്പര്‍ ഒമ്പതാമത് നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ വേദിയില്‍ കലാപരിപാടികളുടെ അരങ്ങേറ്റവും നടന്നു. കണ്ണൂര്‍ ഫിലിം ചേമ്പര്‍ ഭാരവാഹികള്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു.

അവാര്‍ഡുകള്‍:
മികച്ച ചിത്രം: ‘അല്‍ ഹയാത്ത്’. നിര്‍മ്മാണം, സംവിധാനം: ഷേമജ് കുമാര്‍.
മികച്ച രണ്ടാമത്തെ ചിത്രം: ‘ശ്രാദ്ധം’ നിര്‍മാണം, സംവിധാനം: വിജേഷ് വെണ്ണില.
മികച്ച സംവിധായകന്‍: ഷെമജ് കുമാര്‍, ചിത്രം: ‘അല്‍ ഹയാത്ത്.
മികച്ച ഛായാഗ്രഹണം : ജലീല്‍ ബാദ്ഷാ, ചിത്രം: ‘ബസന്തി’.
മികച്ച ചിത്രസംയോജനം: ഷെല്‍വിന്‍ ഡി സാംസ്, ചിത്രം: ‘കറ’.
മികച്ച തിരകഥ: ഷമജ് കുമാര്‍, ചിത്രം: ‘അല്‍ ഹയാത്ത്’.
മികച്ച നടന്‍: ആദി മരുതിയോടാന്‍, ചിത്രം: ‘ബസന്തി’.
മികച്ച നടി: രമ ദേവി, ചിത്രം: ‘യക്ഷി’.
മികച്ച ബാലനടന്‍: ദേവ് കൃഷ്ണ ആര്‍., ചിത്രം: ‘ശ്രാദ്ധം’.
മികച്ച ബാലനടി: മാളവിക, ചിത്രം: ‘യക്ഷി’.

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡുകള്‍:
മികച്ച ചിത്രം: ‘മദ്യ തിരുവിതാംകൂര്‍’, സംവിധാനം: ക്രിസ്‌റ്റോ ജോണ്‍.
മികച്ച നടന്‍ : സത്യജിത്, ചിത്രം:’മദ്യ തിരുവിതാംകൂര്‍’.
മികച്ച കലാ സംവിധാനം: അജയന്‍ മാങ്ങാട്, ചിത്രം: ‘ബസന്തി’.

‘അവേശിക്കുന്നവര്‍’ എന്ന ഹൃസ്വ സിനിമയിലെ മികച്ച അഭിനയത്തിന് മിസ്സ് കുമാരി അവാര്‍ഡ്, എസ്.ആര്‍. ഫാഷന്‍ ഇവെന്റ്‌സ് ബെസ്റ്റ് ഐക്കണ്‍ സെക്കന്റ് റണ്ണര്‍ അപ്പ്. സ്‌നേഹോപഹാര പ്രിയ കെ.ബി.

സിജു എസ് ബാവയുടെ സംവിധാനത്തില്‍, നടന്‍ ജോജു ജോര്‍ജിന്റെ മകന്‍ നായകനായ ‘പരിപ്പ്’ ശ്രദ്ധേയമാകുന്നു

എം.എം. കമ്മത്ത്-
കൊച്ചി: സിജു എസ് ബാവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് ‘പരിപ്പ്’.
കാരുണ്യമില്ലാത്ത വിശപ്പിനെ അതിജീവിക്കുന്ന കഥാ തുടര്‍ച്ചയായി ‘പരിപ്പ്’ ശ്രദ്ധേയമാകുകയാണ്.

നടന്‍ ജോജു ജോര്‍ജിന്റെ ഇളയ മകന്‍ ഇവാന്‍ ജോര്‍ജ് ആണ് ‘പരിപ്പ്’ എന്ന ഹ്രസ്വ ചിത്രത്തില്‍ നായകനായെത്തുന്നത്. ജോജു ജോര്‍ജിന്റെ മൂത്ത മകനും ഈ ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്ന പ്രത്യേകതയും ‘പരിപ്പിനുണ്ട്.

പുരോഗമനപരത തേടുന്ന ലോക സമൂഹത്തില്‍ പ്രബുദ്ധതയുടെ പരമകോടിയിലാണ് ജീവിക്കുന്നതെന്നാണ് നമ്മള്‍ക്ക് മലയാളത്തിലുള്ള വിശ്വാസം.
ഒരു ജനതയുടെ പൊതു ഇടപെടലില്‍ നാളിതു വരെയില്ലാത്ത അപചയകരമായ കൃത്യത്താല്‍ അസ്വസ്ഥമായ മനസ്സുകളുടെ പ്രതിഫലനമാണ് ‘പരിപ്പ്’ എന്ന ഹ്രസ്വ ചിത്രം.
നേരമ്പോക്കുകളുടെ കുത്തൊഴുക്കില്‍ ഒലിച്ചിറങ്ങി പോയ മലയന്റെ : മനുഷ്യന്റെ കഥ ഒന്‍പതു വയസ്സുകാരന്‍ അലിമോന്റെ കാഴ്ചയില്‍ ആവിഷ്‌കരിക്കാനുള്ള ശ്രമമാണ്.

ജോജു ജോര്‍ജിന്റെ തന്നെ നിര്‍മ്മാണ കമ്പനി ആയ ‘അപ്പു പാത്തു പപ്പു പ്രൊഡക്ഷ’ന്റെ ബാനറില്‍ ജോജു ജോര്‍ജ് തന്നെയാണ് ‘പരിപ്പിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.

ജോജു ജോര്‍ജിന്റെ മകള്‍ സാറാ റോസ് ജോസഫ് ഗാനം ആലാപിച്ചിരിക്കുന്നു എന്ന മറ്റൊരു എടുത്തു പറയേണ്ട പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഇവാന്‍ ജോര്‍ജിനെ കൂടാതെ രാജു, ശശികുമാര്‍, റെബി പോള്‍, കെവിന്‍ പോള്‍ റെബി, ജമീല, തങ്കമ്മ, അമ്മിണി, അയ്യപ്പന്‍ കുട്ടി, ഇയാന്‍ ജോര്‍ജ് ജോസഫ്,
ഫഹീം, റെജി, ഹര്‍ഷാദ്, സറൂഖ്, ജൈസല്‍, ജംഷീദ്, വര്‍ക്കി ജോര്‍ജ്, ധന്യ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രാഹകന്‍: ബിലു ടോം മാത്യു, സംഗീതം: സാജു ശ്രീനിവാസ്, എഡിറ്റര്‍: വിനീത് പള്ളക്കാട്ട്, കലാസംവിധാനം: ജയകൃഷ്ണന്‍. എം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍: ലിനോ ഫിലിപ്പ്, വിഷ്ണു.

ശബ്ദമിശ്രണം: അരുണ്‍ വര്‍ക്കി, ഡിഐ: നികേഷ് രമേശ്, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍: ശ്രീനി, തസ്രീഖ്.