കണ്ണൂര്‍ ഫിലിം ചേമ്പര്‍ 9-ാമത് നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു

കണ്ണൂര്‍ ഫിലിം ചേമ്പര്‍ 9-ാമത് നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു

എം.എം. കമ്മത്ത്-
കണ്ണൂര്‍: കണ്ണൂര്‍ ഫിലിം ചേമ്പര്‍ ഇരുപതാം വര്‍ഷത്തിലേക്ക് കടക്കുന്ന അവസരത്തില്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ‘ദൃശ്യാത്സവം 2021’ 9-ാമത് നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
കണ്ണൂര്‍, വൃന്ദാവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.

കണ്ണൂര്‍ ഫിലിം ചേമ്പര്‍ ജനറല്‍ സെക്രട്ടറി ജമാല്‍ കണ്ണൂര്‍ സിറ്റി, സ്വാഗതം പറഞ്ഞു.
കണ്ണൂര്‍ ഫിലിം ചേമ്പര്‍ പ്രസിഡണ്ട്, ഇ.എം. ഷാഫി അദ്ധ്യക്ഷനായ ചടങ്ങ് ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ, റീജണല്‍ കമ്മിറ്റി മെമ്പര്‍, സി. മോഹന്‍ ഉത്ഘാടനം ചെയ്തു.

ഗ്രന്ഥകാരന്‍, ഡോ. ശശിധരന്‍, അഡ്വ. മനോജ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

ഇ.എം. ഷാഫി അവാര്‍ഡ് ഫ്രഖ്യാപനം നടത്തുകയും ആകാശവാണി മുന്‍ മേധാവി ബാലകൃഷ്ണന്‍ കൊയ്യാല്‍ അവാര്‍ഡ് ദാനം നടത്തുകയും ചെയ്തു.

സിനിമാ മാധ്യമ പ്രവര്‍ത്തകന്‍ മഹേഷ് എം കമ്മത്ത്, കണ്ണൂര്‍ ഫിലിം ചേമ്പറിന്റെ ഭാവി പരിപാടി അവതരിപ്പിച്ചു.

കണ്ണൂര്‍ ഫിലിം ചേമ്പര്‍ വൈസ് പ്രസിഡന്റ് ഷീബ മാലൂര്‍ നന്ദി പറഞ്ഞു.

ചടങ്ങില്‍ അവാര്‍ഡ് ജേതാക്കളും കലാകാരന്‍മാരും സിനിമാ, മാധ്യമ രംഗത്തെ പ്രമുഖരും പങ്കെടുത്തു.

ഹൃസ്വ ചലച്ചിത്ര ആസ്വാദര്‍ക്ക് പുത്തന്‍ അനുഭൂതി പകര്‍ന്ന് നല്‍കി കണ്ണൂര്‍ ഫിലിം ചേമ്പര്‍ ഒമ്പതാമത് നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ വേദിയില്‍ കലാപരിപാടികളുടെ അരങ്ങേറ്റവും നടന്നു. കണ്ണൂര്‍ ഫിലിം ചേമ്പര്‍ ഭാരവാഹികള്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു.

അവാര്‍ഡുകള്‍:
മികച്ച ചിത്രം: ‘അല്‍ ഹയാത്ത്’. നിര്‍മ്മാണം, സംവിധാനം: ഷേമജ് കുമാര്‍.
മികച്ച രണ്ടാമത്തെ ചിത്രം: ‘ശ്രാദ്ധം’ നിര്‍മാണം, സംവിധാനം: വിജേഷ് വെണ്ണില.
മികച്ച സംവിധായകന്‍: ഷെമജ് കുമാര്‍, ചിത്രം: ‘അല്‍ ഹയാത്ത്.
മികച്ച ഛായാഗ്രഹണം : ജലീല്‍ ബാദ്ഷാ, ചിത്രം: ‘ബസന്തി’.
മികച്ച ചിത്രസംയോജനം: ഷെല്‍വിന്‍ ഡി സാംസ്, ചിത്രം: ‘കറ’.
മികച്ച തിരകഥ: ഷമജ് കുമാര്‍, ചിത്രം: ‘അല്‍ ഹയാത്ത്’.
മികച്ച നടന്‍: ആദി മരുതിയോടാന്‍, ചിത്രം: ‘ബസന്തി’.
മികച്ച നടി: രമ ദേവി, ചിത്രം: ‘യക്ഷി’.
മികച്ച ബാലനടന്‍: ദേവ് കൃഷ്ണ ആര്‍., ചിത്രം: ‘ശ്രാദ്ധം’.
മികച്ച ബാലനടി: മാളവിക, ചിത്രം: ‘യക്ഷി’.

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡുകള്‍:
മികച്ച ചിത്രം: ‘മദ്യ തിരുവിതാംകൂര്‍’, സംവിധാനം: ക്രിസ്‌റ്റോ ജോണ്‍.
മികച്ച നടന്‍ : സത്യജിത്, ചിത്രം:’മദ്യ തിരുവിതാംകൂര്‍’.
മികച്ച കലാ സംവിധാനം: അജയന്‍ മാങ്ങാട്, ചിത്രം: ‘ബസന്തി’.

‘അവേശിക്കുന്നവര്‍’ എന്ന ഹൃസ്വ സിനിമയിലെ മികച്ച അഭിനയത്തിന് മിസ്സ് കുമാരി അവാര്‍ഡ്, എസ്.ആര്‍. ഫാഷന്‍ ഇവെന്റ്‌സ് ബെസ്റ്റ് ഐക്കണ്‍ സെക്കന്റ് റണ്ണര്‍ അപ്പ്. സ്‌നേഹോപഹാര പ്രിയ കെ.ബി.

Post Your Comments Here ( Click here for malayalam )
Press Esc to close