Month: September 2021

ആക്ഷന്‍ പ്രൈം ഒ ടി ടി ആന്‍ഡ്രോയിഡ് ടിവി ബോക്‌സ് വിപണിയിലേക്ക്..

ന്യൂസ് ഡെസ്‌ക്-
കൊച്ചി: സാധാരണ എല്‍ഇഡി ടിവികളെ സ്മാര്‍ട്ട് ടി വി ആക്കി മാറ്റുന്നതിനായി നൂതന സാങ്കേതിക വിദ്യയില്‍ 4k മികവോടെ നിര്‍മ്മിച്ച ആക്ഷന്‍പ്രൈം ആന്‍ഡ്രോയിഡ് ഡിവൈസും, റിമോട്ട് കണ്ട്രോളറും നിര്‍മ്മാണം പൂര്‍ത്തിയായതായും എത്രയും പെട്ടെന്ന് വിപണിയിലെത്തുമെന്നും തുടക്കത്തില്‍ ഒരു ലക്ഷം ഡിവൈസുകള്‍ആയിരിക്കും 2499 രൂപയ്ക്ക് വിപണിയിലെത്തുക എന്നും ആക്ഷന്‍പ്രൈം ഒ ടി ടി യുടെ സിഇഒ അറിയിച്ചു.

ആഗസ്റ്റ് 17 ന് ലോഞ്ച് ചെയ്ത് ആക്ഷന്‍ പ്രൈം ഒ ടി ടി പ്ലാറ്റ്‌ഫോം എല്ലാ ഭാഷകളിലുമുള്ളനിരവധി നല്ല സിനിമകളും, വെബ് സീരീസുകളും, മറ്റ് എന്റര്‍ടൈമെന്റസ് പ്രോഗ്രാമുകളും, ലഭ്യമാക്കി കൊണ്ട്ഇപ്പോള്‍ തന്നെ പ്രേക്ഷകശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്.

പുതിയബിഗ് ബഡ്ജറ്റ് സിനിമകള്‍ ആക്ഷന്‍ പ്രൈം ഒ ടി ടി യിലൂടെ റിലീസിന് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. സിനിമ ഇന്‍ഡസ്ട്രിക്ക് തന്നെ ഭീഷണിയായി മാറിക്കൊണ്ടിരുന്ന പൈറസിക് എതിരെ ആക്ഷന്‍ പ്രൈം ഒ ടി ടി യിലൂടെ റിലീസ് ചെയ്ത സിനിമ കള്‍ക്ക് വലിയൊരു പ്രൊട്ടക്ഷന്‍ തന്നെയാണ് നല്‍കിവരുന്നത്. ഇതുകാരണം നിരവധി നിര്‍മ്മാതാക്കളുടെ സിനിമകള്‍ക്ക് ഒരു പരിധിവരെ ആശ്വാസവുമായി തീര്‍ന്നിരിക്കുകയാണ്ആക്ഷന്‍ പ്രൈം ഒ ടി ടി പ്ലാറ്റ് ഫോം.

 

പൃഥ്വിരാജ് Mini Cooper JCW സ്വന്തമാക്കി

മീഡിയ ഡെസ്‌ക്-
കൊച്ചി: നടന്‍ പൃഥ്വിരാജ് സുകുമാരന്‍ മിനി കൂപ്പറിന്റെ Rebel Green Edition – Mini Cooper JCW എന്ന പുതിയ എഡിഷന്‍ സ്വന്തമാക്കി.

Mini Cooper JCW അല്ലെങ്കില്‍ ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് അടിസ്ഥാനപരമായി സാധാരണ മിനി കൂപ്പര്‍ ഹാച്ച്ബാക്കിന്റെ ഉയര്‍ന്ന പെര്‍ഫോമെനസ് പതിപ്പാണ്.

മിനി കൂപ്പര്‍ സ്വന്തമാക്കിയ സന്തോഷം പൃഥ്വിരാജോ സുപ്രിയയോ തങ്ങളുടെ ഔദ്യോഗിക പേജുകളില്‍ ഇതുവരെയും പങ്കുവെച്ചിട്ടില്ല.

45.50 ലക്ഷം രൂപയാണ് മിനി കൂപ്പറിന്റെ എക്‌സ് ഷോറും വില. മലയാള സിനിമയില്‍ ആദ്യമായി ലംബോര്‍ഗിനി സ്വന്തമാക്കിയ താരമാണ് പൃഥ്വിരാജ്. 2018 ലാണ് താരം ലംബോര്‍ഗിനി സ്വന്തമാക്കിയത്. 3.25 കോടി രൂപയോളം എക്‌സ് ഷോറൂം വിലയുള്ള കാറാണ് താരം അന്ന് സ്വന്തമാക്കിയത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ ലംബോര്‍ഗിനിയാണ് പ്രിഥ്വിരാജിന്റേത്.

പൃഥ്വിരാജിന് ബിഎംഡബഌുവിന്റെ റോഡ്സ്റ്റര്‍ ന് മോഡല്‍ സീ4, പോര്‍ഷെ 911 കാബ്രിയോ, പോര്‍ഷെയുടെ തന്നെ കയാന്‍ എസ്യുവി എന്നിവയും കൂടാതെ കഴിഞ്ഞ വര്‍ഷം ജൂണില്‍ റേഞ്ച് റോവര്‍ വോഗും പൃഥ്വിരാജന്റെ കാര്‍ കളക്ഷനില്‍ പെടുന്ന വാഹന മോഡലാണ്.

 

കൊച്ചി രാജ്യാന്തര മൈക്രോഫിലിം ഫെസ്റ്റിവല്‍, എന്‍ട്രികള്‍ ക്ഷണിക്കുന്നു

5 മിനിറ്റില്‍ താഴെയുള്ള ചെറുചിത്രങ്ങള്‍ക്കായി രാജ്യാന്തര മൈക്രോഫിലിം ഫെസ്റ്റിവലിന് കൊച്ചിയില്‍ വേദിയോരുങ്ങുന്നു.I
മികച്ച വിദേശ ചിത്രം, ദേശീയ ചിത്രം, പ്രാദേശിക ചിത്രം, സാമൂഹ്യ പ്രസക്തിയുള്ള ചിത്രം, പരിസ്ഥിതി സൗഹൃദ ചിത്രം, എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്

വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക വിഭാഗമുണ്ട്, വ്യക്തിഗത വിഭാഗങ്ങളിലും പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നു.
മികച്ച ചിത്രത്തിന് 50,000 രൂപയും ക്രിസ്റ്റല്‍ ലീഫ് അവാര്‍ഡ് ശില്പവും പ്രശസ്തി പത്രവും പുരസ്‌ക്കാരമായി നല്‍കും.
അന്തര്‍ദേശീയ തലത്തില്‍ 200 ല്‍ പരം സിനിമാ പ്രവര്‍ത്തകരില്‍ നിന്നും ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന ചിത്രമാണ് മേളയിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കുക.
പ്രമേയത്തെ അടിസ്ഥാനമാക്കിയും അല്ലാതെയുമുള്ള ചിത്രങ്ങള്‍ക്കും പങ്കെടുക്കാം.
പ്രദര്‍ശന വിഭാഗത്തില്‍ പ്രശസ്ത സിനിമാ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവര്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ക്കായുള്ള സെലിബ്രിറ്റി ലീഗായ ‘ പര്‍പ്പിള്‍ സോണ്‍’ ആണ് മേളയുടെ പ്രധാന ആകര്‍ഷണം.
വിവിധ വിഭാഗങ്ങളിലായി 5 ലക്ഷത്തില്‍പരം രൂപയുടെ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.

ഡിസംബറില്‍ കൊച്ചിയില്‍ വെച്ച് നടത്തുന്ന ഫെസ്റ്റിവലിന് മേയര്‍ അഡ്വ. എം അനില്‍കുമാര്‍ ചെയര്‍മാനായും, സംവിധായകന്‍ മധു നാരായണന്‍ ഫെസ്റ്റിവല്‍ ഡയറക്ടറായും, സംവിധായകന്‍ ജിയോ ബേബി പ്രോഗ്രാം ഡയറക്ടറായും, സംവിധായകന്‍ സെന്തില്‍ രാജന്‍ ക്രിയേറ്റീവ് ഡയറക്ടറായുമുള്ള സംഘാടക സമിതിയാണ് നേതൃത്വം നല്‍കുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന അവസാനഘട്ട ചിത്രങ്ങള്‍ നീസ്ട്രീം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെയും പ്രദര്‍ശിപ്പിക്കും.
കാഴ്ചക്കാരില്‍ നിന്ന് കൂടുതല്‍ വോട്ട് നേടുന്ന ചിത്രങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പുരസ്‌ക്കാരമുണ്ട്.
മേളയോടനുബന്ധിച്ച് സിനിമാ സാങ്കേതിക മേഖലയില്‍ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരിക്കുന്നു. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന ദിവസം ഒക്ടോബര്‍ 30.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.imffk.com എന്ന വെബ്‌സൈറ്റില്‍ ബന്ധപ്പെടുക.

ബിജുലാസര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍: 9497131774.

ഒടിടി വിതരണ മേഖലയിലെ മലയാളി തരംഗം… ‘ഫിലിമയന്‍ ഇന്ത്യ’

MM Kamath –
ലോക്ക് ഡൗണ്‍ മൂലം 2020 ല്‍ ഇന്ത്യയില്‍ റിലീസ് ആകാതെ പോയ ഹോളിവുഡ് ചിത്രങ്ങള്‍ ഇനി ഇന്ത്യന്‍ ഒടിടി യില്‍ പ്ലാറ്റഫോമില്‍ കാണാം.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഫിലിമയന്‍ ഇന്ത്യ’യാണ് ബുക്ക്‌മൈഷോയുടെ ഒടിടി പ്ലാറ്റഫോമായ സ്ട്രീമിലൂടെ ഇന്ത്യയില്‍ ഇതുവരെ കാണുവാന്‍ സാധിക്കാത്ത ഹോളിവുഡ് ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

ഓണ്‍ലൈന്‍ സിനിമ ടിക്കറ്റ് വിതരണത്തിലൂടെ പ്രശസ്തരായ ബുക്ക്‌മൈഷോ, 2021 ഫെബ്രുവരിയില്‍ ആരംഭിച്ചു. ബുക്ക്‌മൈ ഷോ സ്ട്രീം വളരെ പെട്ടെന്ന് തന്നെ ഇന്ത്യയിലെ പ്രധാന ഒടിടി കളില്‍ ഒന്നായി മാറി.

ഉയര്‍ന്ന നിലവാരമുള്ള അന്താരാഷ്ട്ര സിനിമകള്‍ ഒടിടി പ്ലാറ്റുഫോമുകള്‍ക്ക് വിതരണം ചെയ്യുന്ന ‘ഫിലിമയന്‍ ഇന്ത്യ’, സിനിമയുടെ ഭാവി എന്ന് കരുതപ്പെടുന്ന ഒടിടി പ്ലാറ്റുഫോമുകള്‍ നിര്‍മ്മിക്കുന്നതിനും, ഒടിടി യിലേക്ക് സിനിമകള്‍ തയ്യാറാക്കുന്നവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും, ഒടിടികളില്‍ സിനിമകള്‍ മാര്‍ക്കറ്റ് ചെയ്യുന്നതിന് ഉള്ള മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്ന ഒരു സ്ഥാപനമാണ്.

മുന്‍ നിര ഒടിടി പ്ലാറ്റ് ഫോമുകളായ ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് എന്നിവിടങ്ങളില്‍ സിനിമ വിതരണം ചെയ്യുന്നതിനുള്ള സഹായങ്ങളും ഫിലിമായന്‍ നല്‍കുന്നു.
ആന്‍മെ ക്രീയേഷന്‍സിനുവേണ്ടി അനില്‍കുമാര്‍ തിരക്കഥ എഴുതി നിര്‍മ്മിക്കുന്ന ‘മാഡി എന്ന മാധവന്‍’ എന്ന ചിത്രം ‘ഫിലിമായന്‍ ഇന്ത്യ’യാണ് മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളില്‍ വിതരണം ചെയ്യുന്നത്.

പുതിയ തലമുറയുടെ വ്യത്യസ്തമായ മാര്‍ക്കറ്റിങ്ങും ഡിസ്ട്രിബൂഷന്‍ രീതിയും ഉപയോഗപ്പെടുത്തി ഒടിടി പ്ലാറ്റുഫോമുകളിലൂടെ സിനിമ നിര്‍മ്മാതാക്കള്‍ക്കു പരമാവധി ലാഭം നേടിക്കൊടുക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഫിലിമയന്‍ ഇന്ത്യയുടെ സാരഥികള്‍ മലയാളികളായ ജിജോ ഉതുപ്പ്, വിനോദ് വിജയന്‍ എന്നിവരാണ്. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ അബ്ദുല്‍ നാസറിനും ഗോള്‍ഡന്‍ വിസ

പി.ആര്‍.സുമേരന്‍-
ഇന്ത്യയിലെ പ്രമുഖ ട്രാവല്‍സ് ഗ്രൂപ്പായ അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ അബ്ദുല്‍ നാസറിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു.
മലപ്പുറം പൊന്നാനി സ്വദേശിയായ നാസര്‍ മുംബൈ ആസ്ഥാനമായി ട്രാവല്‍ മേഖലയില്‍ നാലു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്നു. യുഎഇ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസയാണ് സമ്മാനിച്ചത്. ഗോള്‍ഡന്‍ വിസ സ്വന്തമാക്കുന്ന ആദ്യ മുംബൈ മലയാളിയാണ് അബ്ദുല്‍ നാസര്‍.

മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കും താരചക്രവര്‍ത്തി മോഹന്‍ ലാലിനും രണ്ട് ആഴ്ച മുന്‍പ് ഗോള്‍ഡന്‍ വിസ യു എ ഇ സര്‍ക്കാര്‍ സമ്മാനിച്ചത്. ഇതിന് പിന്നാലെ പോയ വാരം ടൊവിനോ തോമസിനും യു എ ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ സമ്മാനിച്ചു. നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് ഉള്‍പ്പടെയുള്ള സിനിമ താരങ്ങള്‍ക്കും സാനിയ മിര്‍സ ഉള്‍പ്പടെയുള്ള കായിക താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു.

വിവിധ വിഭാഗങ്ങളില്‍പെട്ടവര്‍ സമൂഹത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് യു എ ഇ വീസാ നല്‍കിവരുന്നത്.വീസാ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും, അതിന് ഈ രാജ്യത്തിലെ ഭരണാധികാരികളോട് നന്ദി പറയുന്നുവെന്ന് നാസര്‍ പ്രതികരിച്ചു.

കഴിഞ്ഞ 40 വര്‍ഷത്തിലധികമായി ട്രാവല്‍ വ്യവസായ രംഗത്ത് മികച്ച സേവനം തുടര്‍ന്ന് വരുന്ന അക്ബര്‍ ഗ്രൂപ്പിന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ബ്രാഞ്ചുകളുണ്ട്.

‘ദി ഹോമോസാപിയന്‍സ്’ തിരുവനന്തപുരത്ത്

മീഡിയ ഡെസ്‌ക്-
തിരു: തിരുവനന്തപുരം ഹോട്ടല്‍ സെവന്‍ ഹില്‍സില്‍ വെച്ച് ‘ദി ഹോമോസാപിയന്‍സ്’ എന്ന മലയാളം ആന്തോളജി ചിത്രത്തിന് തുടക്കം കുറിച്ചു.

പൂജാ ചടങ്ങില്‍ പ്രശസ്ത സംവിധായകന്‍ ടി. എസ്സ്. സുരേഷ് ബാബു ഭദ്രദീപം തെളിയിച്ചു. ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഡ്രീം ഫോര്‍ ബിഗ് സ്‌ക്രീന്‍ ആന്റ് വില്ലേജ് മൂവി ഹൗസിന്റെ ബാനറില്‍ അഖില്‍ ദേവ് എം.ജെ, ലിജോ ഗംഗാധരന്‍, വിഷ്ണു വി മോഹന്‍, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ദി ഹോമോസാപിയന്‍സ്’.

‘കുട്ടിയപ്പനും ദൈവദൂതരും’ എന്ന ചിത്രത്തിനു ശേഷം ഗോകുല്‍ ഹരിഹരന്‍, എസ്.ജി അഭിലാഷ്, നിഥിന്‍ മധു ആയുര്‍, പ്രവീണ്‍ പ്രഭാകര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘ദി ഹോമോസാപ്പിയന്‍സ്’ എന്ന മലയാളം ആന്തോളജി ചിത്രത്തിന് നാല് സെഗ്‌മെന്റുകളാണ് ഉള്ളത്. മുപ്പതു മിനിറ്റ് വീതമുള്ള നാല് കഥകളാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

കണ്ണന്‍ നായര്‍, ആനന്ദ് മന്മഥന്‍, ജിബിന്‍ ഗോപിനാഥ്, ധനില്‍ കൃഷ്ണ, ബിജില്‍ ബാബു രാധാകൃഷ്ണന്‍, ദേവൂട്ടി ദേവു (ദക്ഷ വി നായര്‍) അപര്‍ണ സരസ്വതി, അനീറ്റ സെബാസ്റ്റ്യന്‍, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സ്ത്രീപക്ഷ ആന്തോളജി സിനിമയായ ‘ദി ഹോമോസാപിയന്‍സി’ല്‍ ആധുനിക മനുഷ്യന്റെ മുഖമൂടിയണിഞ്ഞ പ്രാകൃത മനുഷ്യന്‍ എന്ന കാഴ്ച്ചപ്പാടിലാണ് അവതരിപ്പിക്കുന്നത്.
ഇന്നത്തെ മനുഷ്യന്റെ ചിന്തകളില്‍ എത്ര തന്നെ ആധുനികത നിറഞ്ഞാലും അവന്റെ ഉള്ളില്‍ വിട്ടു മാറാത്ത മതം, ജാതി, പുരുഷ മേധാവിത്വം എന്നിങ്ങനെയുള്ള ഇന്നും വിട്ടുമാറാത്ത മനസ്സുകളെ വിലയിരുത്തുകയുമാണ് ഈ ചിത്രത്തിലൂടെ.

വിഷ്ണു രവി രാജ്, എ.വി അരുണ്‍ രാവണ്‍, കോളിന്‍സ് ജോസ്, മുഹമ്മദ് നൗഷാദ് എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോകുല്‍ ഹരിഹരന്‍, വിഷ്ണു രാധാകൃഷ്ണന്‍, മുഹമ്മദ് സുഹൈല്‍, അമല്‍ കൃഷ്ണ എന്നിവര്‍ തിരക്കഥ എഴുതുന്നു. അജിത് സുധ്ശാന്ത്, അശ്വന്‍, സാന്ദ്ര മരിയ ജോസ് എന്നിവരുടെതാണ് സംഭാഷണം.

ചിത്രസംയോജനം- ശരണ്‍ ജി.ഡി, എസ്.ജി അഭിലാഷ്, സംഗീതം- ആദര്‍ശ് പി വി, റിജോ ജോണ്‍, സബിന്‍ സലിം, ഗാനരചന- സുധാകരന്‍ കുന്നനാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാമു മംഗലപ്പള്ളി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഹരി പ്രസാദ്, അസ്സോസിയേറ്റ് ഡയറക്ടര്‍- അശ്വന്‍, സുഖില്‍ സാന്‍, അസിസ്റ്റന്റ് ഡയറക്ടര്‍സ്- ജേര്‍ലിന്‍, സൂര്യദേവ് ജി, ബിപിന്‍ വൈശാഖ്, ടിജോ ജോര്‍ജ്, സായി കൃഷ്ണ, പാര്‍ത്ഥന്‍, പ്രവീണ്‍ സുരേഷ്, ഗോകുല്‍ എസ്.ബി. ആര്‍ട്ട്- ഷാന്റോ ചാക്കോ, അന്‍സാര്‍ മുഹമ്മദ് ഷെരിഫ്, കോസ്റ്റ്യൂം- ഷൈബി ജോസഫ്, സാന്ദ്ര മരിയ ജോസ്, മേക്ക്പ്പ്- സനീഫ് ഇടവ, അര്‍ജുന്‍ ടി.വി.എം, സ്റ്റണ്ട്- ബാബു ഫൂട്ട് ലൂസേഴ്‌സ്, കൊറിയോഗ്രാഫി- സജീഷ് ഫൂട്ട് ലൂസേഴ്‌സ്, സ്റ്റില്‍സ്- ശരത് കുമാര്‍ എം, ശിവ പ്രസാദ് നേമം, പരസ്യകല- മാ മി ജോ, ക്രീയേറ്റീവ് സപ്പോര്‍ട്ട്- വിഷ്ണു വി എസ്, ഓണ്‍ലൈന്‍ പി ആര്‍- സിഎന്‍എ, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

‘എറിയനിലെ ടീസറും ടൈറ്റില്‍ ഗാനവും റിലീസായി

എം.എം. കമ്മത്ത്-
കണ്ണൂര്‍: ‘എറിയാന്‍’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ ടീസറും ടൈറ്റില്‍ ഗാനവും റിലീസായി. ജില്‍സണ്‍ സ്റ്റാര്‍ബെല്‍സും എഫ്.ജി.എഫ്.എം. (ഫെഡറേഷന്‍ ഓഫ് ഗ്ലോബല്‍ ഫിലിം മേക്കേഴ്‌സ്) കണ്ണൂരും ചേര്‍ന്ന് നിര്‍മ്മിച്ച രഘുരാജ് സംവിധാനം ചെയ്ത ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് ‘എറിയന്‍’.
‘എറിയനിലെ ‘കൂര്‍മ്മമതയേറിയ…’ എന്ന് തുടങ്ങുന്ന ടൈറ്റില്‍ ഗാനത്തോടുള്ള ടീസറാണ് റിലീസായത്.
പ്രശസ്ത സിനിമ സീരിയല്‍ തരങ്ങളായ അനശ്വര പൊന്നമ്പത്, ഉണ്ണിരാജ കൂടാതെ മലയാളം ഫിലിം പ്രൊഡക്ഷന്‍ മാനേജര്‍ നികേഷ് നാരായണ്‍ എന്നിവരുടെ ഫേസ് ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.

അനീഷ് ചെമ്പേരിയുടേതാണ് കഥ. DOP- നിധിന്‍ കളരിക്കല്‍, എഡിറ്റര്‍ എകെവി പിലിക്കോട്. ഒട്ടേറെ മികച്ച ഷോര്‍ട് ഫിലിം കള്‍ക്കും ഫിലിം കള്‍ക്കും ക്യാമറ ചലിപ്പിച്ച ഇതിനോടകം തന്നെ നിരവധി അവാര്‍ഡുകള്‍ കരസ്തമാക്കിയ മികച്ച ക്യാമറമാന്‍ ആയ തായി പ്രസാത് ആണ് ഇതിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.

ജില്‍സണ്‍ ജിനു പാറക്കല്‍ രചിച്ച ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അരുണ്‍ വെണ്‍പാലയാണ്.

ഗായകന്‍- സൂര്യ ശ്യാം ഗോപാല്‍, കീസ്- എഡ്വിന്‍ ജോണ്‍സണ്‍, റെക്കോഡിങ്ങ്- അഭിലാഷ്, AKV പിലിക്കോട്. മിക്‌സിങ്ങ് & മാസ്റ്ററിങ്ങ്- എഡ്വിന്‍ ജോണ്‍സണ്‍,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ജിഷ്ണു മോഹന്‍, അസിസ്റ്റന്റ് ഡയറക്ടര്‍- സാന്ദ്ര ബേബി, അലീഷ അഭയ്, അസോസിയേറ്റ് ക്യാമറമാന്‍- ഷാന്റോ, കലാസംവിധാനം- മുകേഷ് സി ബാല, ടൈറ്റില്‍ & ഡിസൈന്‍- അസ്ട്ര, ലൈറ്റ്‌സ്- സഞ്ജയ് യദു കൃഷ്ണ, ലേബല്‍- മിനിവുഡ് എന്റര്‍ടെയിന്‍മെന്റ്‌സ്.

അരങ്ങിലും അണിയറയിലും ഒട്ടേറെ പുതുമുഖങ്ങളെ അണിനിരത്തിയാണ് ഫിലിം പൂര്‍ത്തിയാക്കിയത്. ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്തു ആണ് എറിയന്‍ റിലീസിങ്ങിന് ഒരുങ്ങുന്നത്.

ബിനീഷ് ബാലന്‍ സംവിധാനം ചെയ്യുന്ന ‘ചാവി’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി

പി ആര്‍ സുമേരന്‍-
കൊച്ചി: അമ്പിളിവീട് മൂവീസിന്റെ ബാനറില്‍ നവാഗതനായ ബിനീഷ് ബാലന്‍ സംവിധാനം ചെയ്യുന്ന ‘ചാവി’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി.

നിങ്ങള്‍ രക്തബന്ധങ്ങള്‍ക്ക് വിലകല്‍പിക്കുന്നവരാണോ? എങ്കില്‍ തീര്‍ച്ചയായും ‘ചാവി’ നിങ്ങളുടെയും കൂടി കഥയാണ്. കുടുംബ ബന്ധങ്ങള്‍ എത്ര തീവ്രമാണെന്നും അതിലേറെ ലോലമാണെന്നും നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു ചിത്രമാണ് ‘ചാവി’.

അമ്പിളിവീട് മൂവീസിന്റെ ബാനറില്‍ അമ്പിളി റോയ് നിര്‍മ്മിച്ച,് പുതുമുഖങ്ങളായ ആല്‍ബിന്‍ റോയ്, സുകന്യ ഹരിദാസ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി യുവസംവിധായകന്‍ ബിനീഷ് ബാലന്‍ ഒരുക്കുന്ന ‘ചാവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

വിവിധ രംഗത്തെ പ്രമുഖരുടെയും ചലച്ചിത്രാസ്വാദകരുടെയും അണിയറപ്രവര്‍ത്തകരുടെയും ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

ചിത്രീകരണം പൂര്‍ത്തിയായി ഒ ടി ടി റിലീസിനൊരുങ്ങുന്ന ‘ചാവി’യുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഉടനെ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ആല്‍ബിന്‍ റോയ്, സുകന്യ ഹരിദാസ്, പ്രദീപ് കോട്ടയം, റോയി വര്‍ഗ്ഗീസ്, പി എസ് സലിം, കല്ല്യാണി ബിനോയ്, ലിബിന്‍ തമ്പി, ജോബി ആന്റണി, ശിവന്‍ തിരൂര്‍, ലാലി തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ക്യാമറ- ജാഫര്‍ ചാലിശ്ശേരി, എഡിറ്റര്‍- ജോബിന്‍ ഇഞ്ചപ്പാറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ലിബിന്‍ തമ്പി, കല- ആദര്‍ശ് രവി, മേക്കപ്പ്- മനീഷ് ബാബു, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, സ്റ്റില്‍സ്- ജിജു ചെന്താമര, ഡിസൈന്‍- പ്രദീപ് സത്യന്‍, സൗണ്ട് ഡിസൈന്‍- സുനില്‍ ഓംകാര്‍, അസോസിയേറ്റ് ഡയറക്ടര്‍- ബ്ലാക്ക് ഫൈസല്‍, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്- ജിതിന്‍ലാല്‍, റെനീഷ്, ശബരീഷ് എന്നിവരാണ് ‘ചാവി’യുടെ അണിയറപ്രവര്‍ത്തകര്‍.

പ്രേക്ഷകശ്രദ്ധ നേടി ‘പാതി മറഞ്ഞ കാഴ്ചകള്‍’

എം.എം. കമ്മത്ത്-
കൊച്ചി: ആകസ്മികമായ സംഭവങ്ങളും, അപക്വമായ മുന്‍ വിധികളും, പാതിയറിഞ്ഞ സത്യങ്ങളും മാറ്റി മറിക്കുന്ന ജീവിതങ്ങളുടെ കഥയാണ് ‘പാതി മറഞ്ഞ കാഴ്ചകള്‍’.
നിസ്സഹായരായിപ്പോകുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗികളും ഈ കഥയുടെ നേര്‍ക്കാഴ്ച്ചകളാണ്.
രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റു സ്റ്റാഫുകളും അഭിനയിക്കുന്ന ഈ ഷോര്‍ട്ട് ഫിലം നിര്‍മ്മിച്ചിരിക്കുന്നത് രാജഗിരി ആശുപത്രി തന്നെയാണ്.
രാജീവ് മാധവന്‍ ക്യാമറ കൈകാര്യം ചെയ്ത ഈ ഷോര്‍ട്ട് ഫിലിമിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ഡോ. സിജു ജവഹര്‍ ആണ്.
ചിത്രത്തിന്റെ കഥ ഡോ. സിജു ജവഹറും ഡോ. രാജേഷ് രാജു ജോര്‍ജും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്.

മോഹന്‍ലാലിന്റെ ആമുഖ സംഭാഷണത്തിലൂടെ മോഹന്‍ലാലിന്റെ തന്നെ ഫേസ്ബുക്ക് പേജിലൂടെയാണ് ‘പാതി മറഞ്ഞ കാഴ്ചകള്‍’ റിലീസ് ചെയ്തിരിക്കുന്നത്.
രാജഗിരി ആശുപത്രിയുടെ യൂട്യൂബ് ചാനലിലൂടെയാണ് സെപ്തംബര്‍ ഒന്നിനായിരുന്നു റിലീസ്.
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം പ്രേക്ഷകശ്രദ്ധ നേടുകയായിരുന്നു ‘പാതി മറഞ്ഞ കാഴ്ചകള്‍’.

അസോസിയേറ്റ് ഡയറക്ടര്‍- മനോജ് കലാധര്‍, എഡിറ്റര്‍- ആശിഷ് ജോസഫ്, മേക്കപ്പ്- ഒക്കല്‍ ദാസ്, പശ്ചാത്തല സംഗീതം- സുനീഷ് ആര്‍., സൗണ്ട് ഇഫക്റ്റ്- ആകാശ് കെ.എ., സൗണ്ട് മിക്‌സിംങ്- രെഞ്ചു രാജു, സ്റ്റുഡിയോ- Y K കാലടി, ക്യാമറ യൂണിറ്റ്- റോയല്‍ വിഷന്‍, എറുണാകുളം. ലൈറ്റ് യൂണിറ്റ്- മദര്‍ലാന്റ്, എറുണാകുളം. DI- അമല്‍ ടോമി, ക്യാമറ അസോസിയേറ്റ്- രജിത്ത് എടമണ്‍.

ഡോ. രാജേഷ് രാജു ജോര്‍ജ്, ഫാ.ജിജോ കടവന്‍, ഡോ.സണ്ണി. പി. ഓരത്തേല്‍, ഡോ.റിനറ്റ് സെബാസ്റ്റ്യന്‍, ഡോ.ബിപിന്‍ ജോസ്, ബേബി എവലിന്‍, എല്‍സ ബേസില്‍,
എല്‍ജി ബേസില്‍, മേഘന മധു, ഷിബിന്‍ ജോസ്, നിതീഷ് കെ.നായര്‍, രാഹുല്‍ രാജു, അലിക്കുഞ്ഞ് എന്‍.എം., മുഹമ്മദ് സലിം, സതീശന്‍ ടി.എ., സുജിബാബു,
ലൂസി ജോണി, അപര്‍ണ്ണ ജോയ്, ബിന്നു.പി.സി., ഷാരോണ്‍ വര്‍ഗീസ്, മണികണ്ഠന്‍ .പി .വി., റിയാസ്.കെ.എ., ജോസ് മോന്‍.പി.ജെ., ആല്‍ഫ്രഡ് ജൂഡ്, ആനന്ദ് ശേഖര്‍,
ശ്യാം.എസ്.വി., ലീനസ്.എന്‍.എ., ഡോ. ഷബ്‌ന എസ് രമേശ്, അനു കുര്യാക്കോസ്, അഭിന്‍ ലാസര്‍, മാസ്റ്റര്‍ ജൊനാത്ത് ഷെറി, റിനിറ്റ ഏല്ല്യാസ്, ഗോള്‍ഡി.വര്‍ഗ്ഗീസ്,
സ്‌കെമി പാപ്പച്ചന്‍, തോമസ്.പി.എ., ഹരികൃഷ്ണന്‍ .ടി .ജി., ബിന്ദു സാബു, അനിത പ്രദീപ്, റോസ് മേരി ബേബി, ബെന്നി തൊമ്മി, വില്‍സണ്‍ തോമസ്, ഡെയ്‌സണ്‍ തോമസ്, അപ്പു, എല്‍ദോ തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍.

അനില്‍ കുമ്പഴ പ്രധാന വേഷത്തിലെത്തുന്ന ‘പകിട’ 

മീഡിയ ഡെസ്‌ക്-
കൊച്ചി: പ്രശസ്ത വ്‌ളോഗറും കലാ സംവിധായകനുമായ അനില്‍ കുമ്പഴ പ്രധാന വേഷത്തിലെത്തുന്ന ‘പകിട’ എന്ന വെബ്‌സീരിയസ് വരുന്നു.

‘പകിട’യുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. അനന്തു എസ് വിജയ് കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ്. ക്യാമറ ഷിംജിത്തും ഹേംചന്ദൂമാണ്.

സ്‌റ്റോറി ഫാക്ടറി എന്ന യൂട്യൂബ് പ്രൊഡ്യൂസ് ചെയ്യുന്ന വെബ്‌സീരിസിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ വോക്മാന്‍ സ്റ്റുഡിയോയില്‍ പുരോഗമിക്കുകയാണ്.

അനില്‍ കുമ്പഴ തന്റെ പേരില്‍ തന്നെയാണ് എത്തുന്നത്. ഒരു യാത്രയ്ക്കിടയില്‍ വ്‌ളോഗര്‍ അനില്‍ കുമ്പഴയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് വെബ് സീരീസ് പറയുന്നത്.

രാത്രിയില്‍ ചേര്‍ത്തലയിലൂടെ വരുന്ന അനിലിന് ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടിക്ക് ലിഫ്റ്റ് നല്‍കേണ്ടിവരുന്നു. വളരെ ദുരൂഹത നിറഞ്ഞ ആ പെണ്‍കുട്ടിയെ വൈറ്റില ഹബ്ബില്‍ എത്തിക്കുന്നു. പിറ്റേന്ന് ഈ കുട്ടിയുടെ തിരോധാന വാര്‍ത്ത അറിയുന്ന അനില്‍ ആകെ അസ്വസ്ഥനാകുന്നു. താന്‍ പോലുമറിയാതെ ആ കുട്ടിയുടെ മിസ്സിംഗിനു പിന്നില്‍ തന്റെ പേര് ചേര്‍ക്കപ്പെടുന്നതറിയുന്ന അനില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും അതില്‍ രക്ഷപെടുന്നതുമാണ് വെബ്‌സീരിസ് പറയുന്നത്. അനിലിനെ കൂടാതെ മലയാള സിനിമയിലെ പ്രശസ്ത താരങ്ങളും ഇതിലുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
പി.ആര്‍.ഒ- സുനിത സുനില്‍.