മീഡിയ ഡെസ്‌ക്-
കൊച്ചി: നടന്‍ പൃഥ്വിരാജ് സുകുമാരന്‍ മിനി കൂപ്പറിന്റെ Rebel Green Edition – Mini Cooper JCW എന്ന പുതിയ എഡിഷന്‍ സ്വന്തമാക്കി.
Mini Cooper JCW അല്ലെങ്കില്‍ ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് അടിസ്ഥാനപരമായി സാധാരണ മിനി കൂപ്പര്‍ ഹാച്ച്ബാക്കിന്റെ ഉയര്‍ന്ന പെര്‍ഫോമെനസ് പതിപ്പാണ്.
മിനി കൂപ്പര്‍ സ്വന്തമാക്കിയ സന്തോഷം പൃഥ്വിരാജോ സുപ്രിയയോ തങ്ങളുടെ ഔദ്യോഗിക പേജുകളില്‍ ഇതുവരെയും പങ്കുവെച്ചിട്ടില്ല.
45.50 ലക്ഷം രൂപയാണ് മിനി കൂപ്പറിന്റെ എക്‌സ് ഷോറും വില. മലയാള സിനിമയില്‍ ആദ്യമായി ലംബോര്‍ഗിനി സ്വന്തമാക്കിയ താരമാണ് പൃഥ്വിരാജ്. 2018 ലാണ് താരം ലംബോര്‍ഗിനി സ്വന്തമാക്കിയത്. 3.25 കോടി രൂപയോളം എക്‌സ് ഷോറൂം വിലയുള്ള കാറാണ് താരം അന്ന് സ്വന്തമാക്കിയത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ ലംബോര്‍ഗിനിയാണ് പ്രിഥ്വിരാജിന്റേത്.
പൃഥ്വിരാജിന് ബിഎംഡബഌുവിന്റെ റോഡ്സ്റ്റര്‍ ന് മോഡല്‍ സീ4, പോര്‍ഷെ 911 കാബ്രിയോ, പോര്‍ഷെയുടെ തന്നെ കയാന്‍ എസ്യുവി എന്നിവയും കൂടാതെ കഴിഞ്ഞ വര്‍ഷം ജൂണില്‍ റേഞ്ച് റോവര്‍ വോഗും പൃഥ്വിരാജന്റെ കാര്‍ കളക്ഷനില്‍ പെടുന്ന വാഹന മോഡലാണ്.