അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ അബ്ദുല്‍ നാസറിനും ഗോള്‍ഡന്‍ വിസ

അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ അബ്ദുല്‍ നാസറിനും ഗോള്‍ഡന്‍ വിസ

പി.ആര്‍.സുമേരന്‍-
ഇന്ത്യയിലെ പ്രമുഖ ട്രാവല്‍സ് ഗ്രൂപ്പായ അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ അബ്ദുല്‍ നാസറിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു.
മലപ്പുറം പൊന്നാനി സ്വദേശിയായ നാസര്‍ മുംബൈ ആസ്ഥാനമായി ട്രാവല്‍ മേഖലയില്‍ നാലു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്നു. യുഎഇ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസയാണ് സമ്മാനിച്ചത്. ഗോള്‍ഡന്‍ വിസ സ്വന്തമാക്കുന്ന ആദ്യ മുംബൈ മലയാളിയാണ് അബ്ദുല്‍ നാസര്‍.

മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കും താരചക്രവര്‍ത്തി മോഹന്‍ ലാലിനും രണ്ട് ആഴ്ച മുന്‍പ് ഗോള്‍ഡന്‍ വിസ യു എ ഇ സര്‍ക്കാര്‍ സമ്മാനിച്ചത്. ഇതിന് പിന്നാലെ പോയ വാരം ടൊവിനോ തോമസിനും യു എ ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ സമ്മാനിച്ചു. നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് ഉള്‍പ്പടെയുള്ള സിനിമ താരങ്ങള്‍ക്കും സാനിയ മിര്‍സ ഉള്‍പ്പടെയുള്ള കായിക താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു.

വിവിധ വിഭാഗങ്ങളില്‍പെട്ടവര്‍ സമൂഹത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് യു എ ഇ വീസാ നല്‍കിവരുന്നത്.വീസാ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും, അതിന് ഈ രാജ്യത്തിലെ ഭരണാധികാരികളോട് നന്ദി പറയുന്നുവെന്ന് നാസര്‍ പ്രതികരിച്ചു.

കഴിഞ്ഞ 40 വര്‍ഷത്തിലധികമായി ട്രാവല്‍ വ്യവസായ രംഗത്ത് മികച്ച സേവനം തുടര്‍ന്ന് വരുന്ന അക്ബര്‍ ഗ്രൂപ്പിന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ബ്രാഞ്ചുകളുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close