Month: June 2020

യുഎസ്ബി ടൈപ്പ് സി സ്മാര്‍ട് ഫോണുകള്‍ക്കായി 1 ടിബി പെന്‍ഡ്രൈവ് എത്തി

രാംനാഥ് ചാവ്‌ല-
യുഎസ്ബി ടൈപ്പ്‌സി സ്മാര്‍ട് ഫോണുകള്‍ക്കായി 1 ടിബി പെന്‍ ഡ്രൈവ് സ്‌റ്റോറേജ് സൊല്യൂഷന്‍സ് വെസ്‌റ്റേണ്‍ ഡിജിറ്റല്‍ വിപണിയിലിറക്കി. ഇതിന് 13,529 രൂപ ആണ് വില. സാന്‍ഡിസ്‌ക് അള്‍ട്രാ ഡ്യുവല്‍ ഡ്രൈവ് ലക്‌സ് യുഎസ്ബി ടൈപ്പ്‌സി പെന്‍ ഡ്രൈവ് സെക്കന്‍ഡില്‍ 150 എംബി വരെ റീഡ് സ്പീഡ് വാഗ്ദാനം ചെയ്യുന്നു. 40 ശതമാനത്തിലധികം സ്മാര്‍ട് ഫോണുകളില്‍ യുഎസ്ബി ടൈപ്പ്‌സി ഇന്റര്‍ഫേസ് ഉണ്ട്. ഇത് 2 ഇന്‍ 1 ഉയര്‍ന്ന നിലവാരമുള്ള മെറ്റല്‍ ഫ്‌ലാഷ് ഡ്രൈവാണ്. കൂടുതല്‍ ഫോട്ടോകളും വിഡിയോകളും സൃഷ്ടിക്കാനും സംഭരിക്കാനും കണ്ടെന്റ് യുഎസ്ബി ടൈപ്പ്‌സി സ്മാര്‍ട് ഫോണുകള്‍, ടാബ്‌ലെറ്റുകള്‍, ലാപ്‌ടോപ്പുകള്‍, കംപ്യൂട്ടറുകള്‍ എന്നിവയ്ക്കിടയില്‍ എളുപ്പത്തിലും വേഗത്തിലും കൈമാറാന്‍ കഴിയും. സ്മാര്‍ട് ഫോണുകളില്‍ നിന്ന് മറ്റ് ഉപകരണങ്ങളിലേക്ക് എളുപ്പത്തില്‍ ഫയലുകള്‍ കൈമാറാനും കൂടുതല്‍ ഫോട്ടോകളും വിഡിയോകളും സൃഷ്ടിക്കാനും സംഭരിക്കാനും ഇത് സഹായിക്കുമെന്ന് വെസ്‌റ്റേണ്‍ ഡിജിറ്റല്‍ ചാനല്‍ സെയില്‍സ് ഡയറക്ടര്‍ ഖാലിദ് വാനി പറഞ്ഞു.

ഹോണ്ട ലിവോ ബിഎസ് VI എത്തി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് ഹോണ്ട ലിവോ ബിഎസ് VI എത്തി. ‘Enhanced Smart Power'(ESP) ഉള്ള 110cc PGM-FI HET (Honda Eco Technology) ഇന്‍ഞ്ചിനാണ് ലിവോയിലുള്ളത്. ഡ്രം ബ്രേക്കോടു കൂടിയതും ഡിസ്‌ക്ക് ബ്രേക്കോടു കൂടിയതുമായ രണ്ട് വേരിയന്റുകളിലാണ് ഹോണ്ട ലിവോ ബിഎസ്VI വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. മോഡലിന് 69,422 രൂപയാണ് ന്യൂഡല്‍ഹി എക്‌സ്‌ഷോറൂമിലെ പ്രാരംഭ മോഡലിന്റെ വില.
ചീസല്‍ഡ് ടാങ്ക് ആവരണമാണ് ലിവോയെ സ്‌പോര്‍ട്ടിയാക്കി മാറ്റുന്നത്. പുതുക്കിയ ടാങ്ക് ഡിസൈന്‍, മോഡേണ്‍ ഫ്രണ്ട് വൈസര്‍, ഡിജിറ്റല്‍ അനലോഗ് മീറ്റര്‍ എന്നിവ ബൈക്കിലെ പുതിയ മോഡലിന്റെ എടുത്തുപറയേണ്ട സവിശേഷതയാണ്. ഫ്യുവല്‍ ലിവര്‍ ബാറുകള്‍, സര്‍വീസ് ഓര്‍മ്മപ്പെടുത്തല്‍, മൊത്തം യാത്ര, സമയം എന്നിവയും അതിലേറെയും പോലുള്ള വിവരങ്ങളാണ് ഡിജിറ്റല്‍ സ്‌ക്രീന്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഡിസി ഹെഡ് ലാംപ്, ഇന്റഗ്രേറ്റഡ് ഹെഡ് ലാംപ് ബീം, പാസിംഗ് സ്വിച്ച്, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ് സ്വിച്ച് എന്നിവ പോലുള്ള പുതിയ സൗകര്യങ്ങളും ബിഎസ്VI ഹോണ്ട ലിവോയിലെ പ്രത്യേകതയാണ്.

വാഹന സ്‌പെയര്‍പാര്‍ട്‌സ് നിര്‍മാണ മേഖലക്ക് 16 ശതമാനം വരുമാന ഇടിവ്

രാംനാഥ് ചാവ്‌ല-
മുംബൈ: കൊറോണ പകര്‍ച്ചവ്യാധി മൂലം വാഹന സ്‌പെയര്‍പാര്‍ട്‌സ് നിര്‍മാണത്തിലും വിതരണ മേഖലയിലും ആഗോളതലത്തിലെ വാഹനങ്ങളുടെ ഡിമാന്‍ഡിലും ഉണ്ടായ ആഘാതം മൂലം 16 ശതമാനം വരുമാന ഇടിവിന് സാധ്യതയെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി (ക്രിസില്‍) റിപ്പോര്‍ട്ട്. ആഭ്യന്തര വിപണിയില്‍ പുതിയ വാഹനങ്ങള്‍ക്കായുള്ള കടുത്ത ആവശ്യത്തിന്റെ പശ്ചാത്തലത്തിലാണ് ക്രിസിലിന്റെ റിപ്പോര്‍ട്ട്. ഗ്രാമീണ മേഖലയില്‍ നിന്നുള്ള ആവശ്യകത ട്രാക്ടറുകള്‍ക്ക് പുറമെ ഇരുചക്ര വാഹനങ്ങള്‍ക്കും ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്കും ഗുണം ചെയ്യുമെങ്കിലും, നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് പാദത്തില്‍ വാഹന നിര്‍മ്മാതാക്കളുടെ ഉല്‍പാദനം മിതമായ നിലയില്‍ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഏജന്‍സി പറയുന്നു. വാഹന സ്‌പെയര്‍പാര്‍ട്‌സ് നിര്‍മാണത്തിന്റെ വാര്‍ഷിക വിറ്റുവരവിന്റെ മൂന്നിലൊരു ഭാഗവും അനന്തര വിപണികളില്‍ നിന്നും കയറ്റുമതിയില്‍ നിന്നുമുള്ള ഡിമാന്‍ഡാണ്. ഈ സാമ്പത്തിക വര്‍ഷം ഇതില്‍ വലിയ മാറ്റമില്ലാതെ തുടരുമെന്ന് ക്രിസില്‍ ചൂണ്ടിക്കാട്ടി.

 

കൊവിഡ്19ന് പ്രതിരോധ വാക്‌സിനുമായി ഹൈദരാബാദ് കമ്പനി

വിഷ്ണു പ്രതാപ്-
ഹൈദരാബാദ്: രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കൊവിഡ്്19 പ്രതിരോധ വാക്‌സിന്‍ ‘കൊവാക്‌സിന്‍’ പരീക്ഷണാടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്ത് ഹൈദരാബാദ് കമ്പനി. ഇന്ത്യന്‍ മെഡിക്കല്‍ റിസേര്‍ച് കൗണ്‍സില്‍ (ഐസിഎംആര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി (എന്‍ഐവി) എന്നിവയുടെ സഹകണത്തോടെ ഭാരത് ബയോടെക് എന്ന കമ്പനിയാണ് കൊവാക്‌സിന്‍ വികസിപ്പിച്ചത്. ഇതിന്റെ ആദ്യ ഗവേഷണ ഫലങ്ങള്‍ വിജയകരമായതിന്റെ അടിസ്ഥാനത്തില്‍ വാക്‌സിന്‍ മനുഷ്യനില്‍ ഒന്നും രണ്ടും ഘട്ടം പരീക്ഷണം നടത്താന്‍ ഇന്ത്യന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ (ഡി.സി.ജി.ഐ)അനുമതി നല്‍കി. ജുലായ് മാസത്തില്‍ ഒന്നും രണ്ടും ഘട്ട വാക്‌സിന്‍ പരീക്ഷണം ആരംഭിക്കും. ഹൈദരാബാദ് ജീനോംവാലിയില്‍, കമ്പനിയുടെ ബയോസേഫ്ടി ലെവല്‍3യില്‍ പ്രത്യേക സംവിധാനത്തിലാണ് തദ്ദേശീയമായ ആദ്യ വാക്‌സിന്‍ വികസിപ്പിക്കുന്നതും നിര്‍മ്മിക്കുന്നതും. വാക്‌സിന്‍ പരീക്ഷണത്തിനാവശ്യമായ കൊറോണ വൈറസ് (സ്‌ട്രെയിന്‍) വൈറോളജി ഇന്‍സ്റ്റിറ്റിയുട്ട് വേര്‍തിരിച്ചെടുത്ത ശേഷം ഭാരത് ബയോടെക്കിനു കൈമാറുകയായിരുന്നു.
രാജ്യത്ത് നിലവില്‍ വിവിധ സ്ഥാപനങ്ങളാണ് വാക്‌സിന്‍ വികസനത്തിനായി ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ മേയ് മാസത്തില്‍ അറിയിച്ചതനുസരിച്ച് മുപ്പതോളം കമ്പനികളാണ് ഇതിനായി രംഗത്തുളളത്. സാധാരണ ഗതിയില്‍ പതിനഞ്ച് വര്‍ഷത്തോളമെടുത്താണ് ഇത്തരം പഠനങ്ങള്‍ പൂര്‍ത്തിയാക്കുക. എന്നാല്‍ ത്വരിത ഗതിയിലാണ് വാക്‌സിന്‍ ഗവേഷണം മുന്നേറുന്നത്. 300 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഇതിനായി ചിലവഴിക്കുന്നത്.
മുന്‍പ് പോളിയോ, റാബീസ്, ചിക്കുന്‍ഗുനിയ, സിക, റോട്ടാ വൈറസ്, ജപ്പാന്‍ജ്വരം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ഫലപ്രദമായി വാക്‌സിന്‍ വികസിപ്പിച്ച് വിജയിച്ച കമ്പനിയാണ് ഭാരത് ബയോടെക്. ലോകത്ത് നൂറോളം മരുന്നുകമ്പനികള്‍ കൊവിഡ് വാക്‌സിന്‍ കണ്ടെത്താനുള്ള കടുത്ത പ്രയത്‌നത്തിലാണ്. പല രാജ്യങ്ങളിലും മനുഷ്യരില്‍ മപരീക്ഷണത്തിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇതാദ്യമായാണ് അനുമതി ലഭിക്കുന്നത്. വാക്‌സിന്‍ നിര്‍മ്മാണത്തിലെ ആദ്യകടമ്പകള്‍ വിജയകരമായി പിന്നിട്ട് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണത്തിന് അുമതി കിട്ടിയതെന്ന് കമ്പനി ചെയര്‍മാനും എംഡിയുമായ ഡോ.കൃഷ്ണ എല്ല വ്യക്തമാക്കി.

FOR MORE DETAILS VISIT: www.bharatbiotech.com

ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം

എംഎം കമ്മത്ത്-
കൊച്ചി: ഇന്ത്യയില്‍ ഏറെ ജനപ്രീതിയാര്‍ജിച്ച ചൈനീസ് ആപ്പുകളായ ടിക്ടോക്ക്, എക്‌സെന്‍ഡര്‍, യുസി ബ്രൗസര്‍ അടക്കം 59 ചൈനീസ് ആപ്പുകള്‍ ഇന്നലെയാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന അസ്വാരസ്യങ്ങള്‍ പുകയുന്നതിനിടെയാണ് സര്‍ക്കാറിന്റെ ഈ തീരുമാനം. നിരേധിച്ചവയില്‍ പല ആപ്ലിക്കേഷനുകളും ജനത്തിനിടയില്‍ അത്രത്തോളം സ്വാധീനം ചെലുത്തിയതും ഇന്ത്യയില്‍ കോടിക്കണക്കിന് പേര്‍ ഉപയോഗിച്ചിരുന്നതുമാണ്. രാജ്യസുരക്ഷക്ക് ഭീഷണിയെന്ന് പറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ ആപ്പുകള്‍ നിരോധിച്ചത്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും സുരക്ഷയേയും പരമാധികാരത്തേയും ക്രമസമാധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകളെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ടിക്ടോകിന് പുറമേ എക്‌സെന്‍ഡര്‍, ഷെയര്‍ ഇറ്റ്, യുസി ബ്രൗസര്‍, ഹെലോ, വി ചാറ്റ്, യുക്യാം മേക്കപ്പ്, ബിഗോ ലൈവ്, സെല്‍ഫി സിറ്റി, വി മേറ്റ്, ബയ്ഡു മാപ് എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ ആപ്പുകള്‍ നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു.
ചൈനീസ് ആപ്ലിക്കേഷനുകള്‍ രാജ്യത്ത് നിരോധിക്കുമ്പോള്‍ ഇവയ്ക്ക് പകരം എന്ത് ഉപയോഗിക്കുമെന്ന് ഇപ്പോഴേ തിരച്ചില്‍ തുടങ്ങിക്കഴിഞ്ഞു.

സര്‍ക്കാര്‍ നിരോധിച്ച ചൈനീസ് ആപ്പുകള്‍:
TikTok
Xender
Helo
Shareit
Likee
YouCam makeup
Cam Scanner
Clean Master Cheetah Mobile
Kwai
UC Browser
Baidu map
Shein
Clash of Kings
DU battery saver
Mi Communtiy
CM Browers
Virus Cleaner
We Meet
Sweet Selfie
Baidu Translate
APUS Browser
ROMWE
Club Factory
Newsdog
Betury Plus
WeChat
UC News
QQ Mail
Mail Master
Parallel Space
Mi Video Call Xiaomi
WeSync
ES File Explorer
Viva Video QU Video Inc
Meitu
Vigo Video
Weibo
QQ Music
QQ Newsfeed
Bigo Live
SelfieCtiy
New Video Status
DU Recorder
Vault- Hide
Cache Cleaner DU App studio
DU Cleaner
DU Browser
Hago Play With New Friends
Wonder Camera
Photo Wonder
QQ Player
Vmate
V fly Status Video
Mobile Legends
DU Privacy
QQ International
QQ Securtiy Center
QQ Launcher
U Video

റെയില്‍വേ തത്കാല്‍ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: നിലവില്‍ സര്‍വീസ് നടത്തുന്ന 230 പ്രത്യേക ട്രെയിനുകളിലേക്ക് റെയില്‍വേ തത്കാല്‍ ടിക്കറ്റുകളുട റിസര്‍വേഷന്‍ പുനരാരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് എക്‌സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങ് നിര്‍ത്തി വച്ചിരുന്നു. ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ റെയില്‍വേ പ്രത്യേക ട്രെയിനുകളുടെ സര്‍വീസ് പുനരാരംഭിക്കുകയായിരുന്നു. ഈ തീരുമാനം യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ്.
ജൂണ്‍ 30മുതലുള്ള യാത്രകള്‍ക്കാണ് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ യാത്രക്കാര്‍ക്ക് അവസരം ലഭിക്കുന്നത്. ബുക്കിങിന് നേരത്തെയുണ്ടായിരുന്ന രീതി തന്നെയാകും തുടരുക. യാത്രക്ക് ഒരു ദിവസം മുമ്പും ടിക്കറ്റ് ബുക്ക് ചെയ്യാം. എസി കോച്ചിലേക്ക് രാവിലെ 10നും സ്ലീപ്പര്‍ ക്ലാസിലേയ്ക്ക് 11 മണിക്കുമാണ് ബുക്കിങ് ആരംഭിക്കുക. ഐആര്‍സിടിസിയുടെ വെബ്‌സൈറ്റുപയോഗിച്ചും മൊബൈല്‍ ആപ്പ് ഉപയോഗിച്ചും തല്‍ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. കൂടാതെ സാധാരണ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ 120 ദിവസം മുന്‍പ് വരെ ബുക്ക് ചെയ്യാം. 30 പ്രത്യേക രാജധാനി ട്രെയിനുകള്‍ക്കും 200 പ്രത്യേക മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും ഇത് ബാധകമാണ്.

ബിഗ് ബസാര്‍ വാങ്ങാനൊരുങ്ങി റിലയന്‍സ്

രാംനാഥ് ചാവ്‌ല-
ബംഗലൂരു: കിഷോര്‍ ബിയാനിയുടെ ഉടമസ്ഥതയിലുള്ള ഫ്യൂചര്‍ ഗ്രൂപ്പിനെ വാങ്ങാനൊരുങ്ങി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് റീടെയില്‍ മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. ഫ്യൂചര്‍ റീടെയില്‍, ഫ്യൂചര്‍ സപ്ലൈ ചെയിന്‍ സൊലുഷന്‍സ്, ഫ്യൂചര്‍ ലൈഫ് സ്‌റ്റൈല്‍ ആന്‍ഡ് ഫാഷന്‍ തുടങ്ങിയ കമ്പനികള്‍ ലയിച്ച് ഒറ്റ കമ്പനിയാകുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ 15ന് നടക്കുന്ന റിലയന്‍സിന്റെ ജനറല്‍ മീറ്റിങ്ങിന് മുമ്പായി ഇതുമായി ബന്ധപ്പെട്ട കരാറില്‍ മുകേഷ് അംബാനിയും കിഷോര്‍ ബിയാനിയും ഒപ്പിടും.
ഇതോടെ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഇന്‍ഷൂറന്‍സ് വിഭാഗവും കിഷോര്‍ ബിയാനി വില്‍ക്കും. ഫ്യൂച്ചര്‍ ഗ്രൂപ്പിലെ ഓഹരി ഉടമകളായ ആമസോണ്‍, ബ്ലാക്ക്‌സ്‌റ്റോണ്‍, പ്രേംജി ഇന്‍വെസ്റ്റ്‌മെന്റ് എന്നീ കമ്പനികള്‍ക്ക് റിലയന്‍സ് ഏറ്റെടുത്താലും ഓഹരി പങ്കാളിത്തമുണ്ടാവും. ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ഐസിആര്‍എയുടെ കണക്കുകള്‍ പ്രകാരം 12,778 കോടിയാണ് ബിയാനിയുടെ ഫ്യൂചര്‍ ഗ്രൂപ്പിന്റെ കടം. കഴിഞ്ഞ ജനുവരിയില്‍ ബോണ്ടുകളിലൂടെ ഫ്യൂചര്‍ ഗ്രൂപ്പ് പണം സ്വരൂപിച്ചെങ്കിലും പ്രതിസന്ധി മാറിയിരുന്നില്ല. ആമസോണ്‍ ഫ്യൂചര്‍ ഗ്രൂപ്പില്‍ താല്‍പര്യമറിയിച്ചിരുന്നുവെങ്കിലും റിലയന്‍സുമായുള്ള ഇടപാടാണ് കമ്പനിക്ക് ലാഭമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുകേഷ് അംബാനിക്ക് കൈമാറാന്‍ തീരുമാനിച്ചത്.

‘കൊന്നപ്പൂക്കളും മാമ്പഴവും’ ഗാനം റിലീസായി

എഎസ് ദിനേശ്-
ദേശീയ അന്തര്‍ ദേശീയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച് ഏറേ ശ്രദ്ധ നേടിയ ‘കൊന്നപ്പൂക്കളും മാമ്പഴവും’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസായി.
നവാഗതനായ അഭിലാഷ് എസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കുട്ടികളുടെ ചിത്രമായ കൊന്നപ്പൂക്കളും മാമ്പഴവുമില്‍ ഫഌവേഴ്‌സ് ടോപ് സിംഗര്‍ ഫെയിം ജെയ്ഡന്‍ ഫിലിപ്പ്, മാസ്റ്റര്‍ ശ്രീദര്‍ശ്, മാസ്റ്റര്‍ സഞ്ജയ്, മാസ്റ്റര്‍ ജേക്കബ്, മാസ്റ്റര്‍ അഹരോന്‍ സനില്‍ ബേബി അനഘ, ഹരിലാല്‍, സതീഷ് കല്ലകുളം, സൂര്യലാല്‍, ശ്യാമ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വില്ലേജ് ടാക്കീസിന്റെ ബാനറില്‍ നീന നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും ആദര്‍ശ് കുര്യന്‍ നിര്‍വ്വഹിക്കുന്നു.അഡ്വക്കേറ്റ് സനില്‍ മാവേലില്‍ എഴുതിയ വരികള്‍ക്ക് ഷാരൂണ്‍ സലീം ഈണം പകര്‍ന്ന ഗാനം സരിഗമപ ഫെയിം ഭരത് സജികുമാര്‍ ആലപിക്കുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് കുര്യനാട്, മേക്കപ്പ്- ജോണ്‍ രാജ്, അസോസിയേറ്റ് ഡയറക്ടര്‍- അച്ചു ബാബു, അസിസ്റ്റന്റ് ഡയറക്ടര്‍- ജിബിന്‍ എസ് ജോബ്, സൗണ്ട്- ഗണേശ് മാരാര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- വിഷ്ണു സുകുമാരന്‍, വിതരണം- വില്ലേജ് ടാക്കീസ് റിലീസ്. കൊന്നപ്പൂക്കളും മാമ്പഴവും എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് ഉടന്‍ ഉണ്ടാവും. വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

നാളേയ്ക്കായി പൂര്‍ത്തിയായി

അജയ് തുണ്ടത്തില്‍-
കുപ്പിവള, ഓര്‍മ്മ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന ”നാളേയ്ക്കായി” പൂര്‍ത്തിയായി. കോവിഡിനെ തുടര്‍ന്ന് ചിത്രീകരണം പാതിവഴിയില്‍ നിറുത്തിവെയ്ക്കുകയും സര്‍ക്കാര്‍ അനുവദിച്ച ഇളവുകളുടെ പശ്ചാത്തലത്തില്‍ ചിത്രീകരണം പുനരാരംഭിക്കുകയും ചെയ്ത ആദ്യ സിനിമ കൂടിയാണ് നാളേയ്ക്കായി.
പുതിയ കാലത്ത് ബന്ധങ്ങള്‍ ബന്ധനങ്ങളാകുന്ന ഒരു കാലഘടനയില്‍, വൈകാരികമായ അവഗണനകള്‍ക്കും തിരസ്‌ക്കരണങ്ങള്‍ക്കും സമാശ്വാസമായി നമ്മളെത്തിപ്പിടിക്കുന്ന കരുതലിന്റെയും സ്വീകാര്യതയുടെയും കഥയാണ് ചിത്രം പറയുന്നത്.
ദിനനാഥന്‍ എന്ന അവിവാഹിതനായ നാല്പതുകാരന്‍ ബാങ്കുദ്യോഗ സ്ഥന്റെയും അയാളുടെ ജീവിതത്തിലേക്ക് ഒരു റോഡ് ആക്‌സിഡന്റിലൂടെ തികച്ചും ആകസ്മികമായി കടന്നുവരുന്ന റോസ്‌ലിന്‍ എന്ന അധ്യാപികയുടെയും വൈകാരികബന്ധങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
കോവിഡിനുശേഷമുള്ള ഒരു നല്ല നാളേയ്ക്കായി ശുഭപ്രതീക്ഷ യോടെ കാത്തിരിക്കുന്ന എല്ലാവര്‍ക്കുമുള്ളൊരു സമര്‍പ്പണം കൂടീയാണീ ചിത്രം.
കേന്ദ്ര കഥാപാത്രമായ ദിനനാഥനെ സന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിക്കുമ്പോള്‍ റോസ്‌ലിനെ പുതുമുഖമായ ബെന്നജോണും ലോറന്‍സ് ഡിക്കോസ്റ്റയെ സജീവ് വ്യാസയും അവതരിപ്പിക്കുന്നു.
ബാനര്‍, നിര്‍മ്മാണം – സൂരജ് ശ്രുതി സിനിമാസ്, സംവിധാനം – സുരേഷ് തിരുവല്ല, എക്‌സി: പ്രൊഡ്യൂസര്‍ – ആഷാഡം ഷാഹുല്‍, വിനോദ് അനക്കാപ്പാറ, കഥ, തിരക്കഥ, സംഭാഷണം – വി.കെ. അജിതന്‍ കുമാര്‍, ഛായാഗ്രഹണം – പുഷ്പന്‍ ദിവാകരന്‍, എഡിറ്റിംഗ് –
കെ. ശ്രീനിവാസ്, പ്രൊ: കണ്‍ട്രോളര്‍ – ചന്ദ്രദാസ്, പ്രൊ: എക്‌സി: സുനില്‍ പനച്ചമൂട്, ഗാനരചന – ജയദാസ്, സംഗീതം, പശ്ചാത്തല സംഗീതം – രാജീവ് ശിവ, ആലാപനം – സരിത രാജീവ്, കല – രാധാകൃഷ്ണന്‍, വസ്ത്രാലങ്കാരം – സൂര്യ ശ്രീകുമാര്‍, ചമയം – അനില്‍ നേമം, ചീഫ് അസ്സോ : ഡയറക്ടര്‍ – കിരണ്‍ റാഫേല്‍, സഹസംവിധാനം – ഹാരിസ്, അരുണ്‍, സ്റ്റില്‍സ് – ഷാലു പേയാട്, യൂണിറ്റ് – ചിത്രാഞ്ജലി, ഡിസൈന്‍സ് – മീഡിയാസെവന്‍, പിആര്‍ഓ – അജയ് തുണ്ടത്തില്‍.
സന്തോഷ് കീഴാറ്റൂര്‍, മധുപാല്‍, കൃഷ്ണപ്രസാദ്, സജീവ് വ്യാസ, ജയ്‌സപ്പന്‍ മത്തായി, ഷിബുലബാന്‍, സുരേഷ് തിരുവല്ല, നൗഷാദ് ഷാഹുല്‍, ആര്‍.ജെ. സുമേഷ്, എ.കെ. വേണുഗോപാല്‍, കണ്ണന്‍, അനന്തു, ബെന്നജോണ്‍, നന്ദന നന്ദഗോപാല്‍, ശ്രീലതാ നമ്പൂതിരി, മണക്കാട് ലീല, സരിതാ രാജീവ്, ആശാനായര്‍, ആമി, സീമാബാലകൃഷ്ണന്‍, ശിവലക്ഷ്മി എന്നിവരഭിനയിക്കുന്നു.

 

സുരേഷ് ഗോപിയുടെ ‘കാവല്‍’ ടീസ്സര്‍ റിലീസായി

എ എസ് ദിനേശ്-
സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിന്‍ രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ‘കാവല്‍’ എന്ന ചിത്രത്തിന്റെ ഓഫീഷ്യല്‍ ടീസ്സര്‍, സുരേഷ് ഗോപിയുടെ ജന്മദിനത്തില്‍ റിലീസ് ചെയ്തു.
അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് ‘ എന്ന ചിത്രത്തിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം,ഗുഡ് വില്‍ എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്നു.
ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കുമെന്ന് നിഥിന്‍ രഞ്ജിപണിക്കര്‍ പറഞ്ഞു. ലാല്‍ ഇതില്‍ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സയാ ഡേവിഡ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഐ എം വിജയന്‍, അലന്‍സിയാര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, മോഹന്‍ ജോസ്, കണ്ണന്‍ രാജന്‍ പി ദേവ്, മുരുകന്‍, മുത്തുമണി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ഛായാഗ്രഹണം- നിഖില്‍ എസ് പ്രവീണ്‍ നിര്‍വ്വഹിക്കുന്നു. സംഗീതം- രഞ്ജിന്‍ രാജ്, എഡിറ്റര്‍- മന്‍സൂര്‍ മുത്തൂട്ടി, കല- ദിലീപ് നാഥ്, മേക്കപ്പ്- പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം- നിസ്സാര്‍, സ്റ്റില്‍സ്- മോഹന്‍ സുരഭി, പരസ്യകല- ഓള്‍ഡ് മങ്കസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ജയ് പടിയൂര്‍, വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.