റെയില്‍വേ തത്കാല്‍ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചു

റെയില്‍വേ തത്കാല്‍ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: നിലവില്‍ സര്‍വീസ് നടത്തുന്ന 230 പ്രത്യേക ട്രെയിനുകളിലേക്ക് റെയില്‍വേ തത്കാല്‍ ടിക്കറ്റുകളുട റിസര്‍വേഷന്‍ പുനരാരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് എക്‌സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങ് നിര്‍ത്തി വച്ചിരുന്നു. ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ റെയില്‍വേ പ്രത്യേക ട്രെയിനുകളുടെ സര്‍വീസ് പുനരാരംഭിക്കുകയായിരുന്നു. ഈ തീരുമാനം യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ്.
ജൂണ്‍ 30മുതലുള്ള യാത്രകള്‍ക്കാണ് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ യാത്രക്കാര്‍ക്ക് അവസരം ലഭിക്കുന്നത്. ബുക്കിങിന് നേരത്തെയുണ്ടായിരുന്ന രീതി തന്നെയാകും തുടരുക. യാത്രക്ക് ഒരു ദിവസം മുമ്പും ടിക്കറ്റ് ബുക്ക് ചെയ്യാം. എസി കോച്ചിലേക്ക് രാവിലെ 10നും സ്ലീപ്പര്‍ ക്ലാസിലേയ്ക്ക് 11 മണിക്കുമാണ് ബുക്കിങ് ആരംഭിക്കുക. ഐആര്‍സിടിസിയുടെ വെബ്‌സൈറ്റുപയോഗിച്ചും മൊബൈല്‍ ആപ്പ് ഉപയോഗിച്ചും തല്‍ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. കൂടാതെ സാധാരണ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ 120 ദിവസം മുന്‍പ് വരെ ബുക്ക് ചെയ്യാം. 30 പ്രത്യേക രാജധാനി ട്രെയിനുകള്‍ക്കും 200 പ്രത്യേക മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും ഇത് ബാധകമാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close