ഹോണ്ട ലിവോ ബിഎസ് VI എത്തി

ഹോണ്ട ലിവോ ബിഎസ് VI എത്തി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് ഹോണ്ട ലിവോ ബിഎസ് VI എത്തി. ‘Enhanced Smart Power'(ESP) ഉള്ള 110cc PGM-FI HET (Honda Eco Technology) ഇന്‍ഞ്ചിനാണ് ലിവോയിലുള്ളത്. ഡ്രം ബ്രേക്കോടു കൂടിയതും ഡിസ്‌ക്ക് ബ്രേക്കോടു കൂടിയതുമായ രണ്ട് വേരിയന്റുകളിലാണ് ഹോണ്ട ലിവോ ബിഎസ്VI വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. മോഡലിന് 69,422 രൂപയാണ് ന്യൂഡല്‍ഹി എക്‌സ്‌ഷോറൂമിലെ പ്രാരംഭ മോഡലിന്റെ വില.
ചീസല്‍ഡ് ടാങ്ക് ആവരണമാണ് ലിവോയെ സ്‌പോര്‍ട്ടിയാക്കി മാറ്റുന്നത്. പുതുക്കിയ ടാങ്ക് ഡിസൈന്‍, മോഡേണ്‍ ഫ്രണ്ട് വൈസര്‍, ഡിജിറ്റല്‍ അനലോഗ് മീറ്റര്‍ എന്നിവ ബൈക്കിലെ പുതിയ മോഡലിന്റെ എടുത്തുപറയേണ്ട സവിശേഷതയാണ്. ഫ്യുവല്‍ ലിവര്‍ ബാറുകള്‍, സര്‍വീസ് ഓര്‍മ്മപ്പെടുത്തല്‍, മൊത്തം യാത്ര, സമയം എന്നിവയും അതിലേറെയും പോലുള്ള വിവരങ്ങളാണ് ഡിജിറ്റല്‍ സ്‌ക്രീന്‍ പ്രദര്‍ശിപ്പിക്കുന്നത്.
ഡിസി ഹെഡ് ലാംപ്, ഇന്റഗ്രേറ്റഡ് ഹെഡ് ലാംപ് ബീം, പാസിംഗ് സ്വിച്ച്, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ് സ്വിച്ച് എന്നിവ പോലുള്ള പുതിയ സൗകര്യങ്ങളും ബിഎസ്VI ഹോണ്ട ലിവോയിലെ പ്രത്യേകതയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close