കോഴിക്കോട്: ഗാമ അന്തര്‍ദേശീയ ഹ്രസ്വ ചലച്ചിത്ര മേളയില്‍ ചലച്ചിത്ര അക്കാദമിയ്ക്ക് വേണ്ടി ബൈജുരാജ് ചേകവര്‍ സംവിധാനം ചെയ്ത എല്‍ ഐ ബി ലൈഫ് ഈസ് ബ്യുട്ടിഫുളിന് 5 അവാര്‍ഡുകള്‍ ലഭിച്ചു.
മികച്ച ചിത്രം- (10001 രൂപയും ശില്‍പവും പ്രശസ്തി പത്രവും)
മികച്ച സംവിധായകന്‍- ബൈജുരാജ് ചേകവര്‍, മികച്ച കളറിസ്റ്റ്- ലിജു പ്രഭാകര്‍, മികച്ച വസ്ത്രാലങ്കാരം- രഘുനാഥ് മനയില്‍, മികച്ച കലാസംവിധായകന്‍- സുരേഷ്ബാബു നന്ദന എന്നിവര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ തിരക്കഥാ മത്സരത്തില്‍ അവാര്‍ഡ് നേടിയ ഹേമ എസ് ചന്ദ്രേടത്തിന്റെ രചനയെ ആസ്പദമാക്കി നിര്‍മ്മിച്ച എല്‍. ഐ. ബി (ലൈഫ് ഈസ് ബ്യുട്ടിഫുള്‍) ഒട്ടേറെ രാജ്യാന്തര മേളകളില്‍ വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
പരിസ്ഥിതി കേന്ദ പ്രമേയമായി വരുന്ന ഈ സാങ്കേതികത്തികവുള്ള ഹ്രസ്വ ചിത്രം മിനി മോഹന്‍, ശശികുമാര്‍ തെന്നല, ഡോക്ടര്‍ ചാന്ദ്‌നി സജീവന്‍, പ്രകാശ് വി പി, ഡോക്ടര്‍ മൃണാളിനി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്.
അഖില്‍ പ്രഭാകര്‍, ഫെറ ഷിബില ( കക്ഷി അമ്മിണി പിള്ള ഫെയിം ), കൊറിയോഗ്രാഫര്‍ സജ്‌ന നജാം, ലൈല പോക്കര്‍, പ്രവീണ്‍ പരമേശ്വര്‍, പ്രേംരാജ് കായക്കൊടി, സന്തോഷ് സൂര്യ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
ബിജി ബാല്‍, രാഗേഷ് നാരായണന്‍, ദീപു ജോസഫ്, രംഗനാഥ് രവി, ഫസല്‍ എ ബക്കര്‍, ലിജു പ്രഭാകര്‍, സുരേഷ് ബാബുനന്ദന, സുമില്‍ ശ്രീധരന്‍, രാകേഷ് പാക്കൂ, രഘുനാഥ് മനയില്‍, ശാരദ പാലത്ത്, സെനിത്ത്, മെഹ്ബൂബ് കാലിക്കറ്റ്, പ്രബിരാജ് മൂടാടി, റംഷാദ് മൊകേരി, ശ്രീകല എസ് കുറ്റിപ്പുഴ, മഹേഷ് കമ്മത്ത് എന്നിവരാണ് മറ്റ് സാങ്കേതിക കലാകാരന്മാര്‍.
ചിത്രത്തിന്റെ ക്ലൈമാക്‌സിലെ പ്രളയ രംഗങ്ങളിലൂടെ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കുന്ന മലയാളത്തിലെ അപൂര്‍വ്വം ഷോര്‍ട്ട് ഫിലിമുകളിലൊന്ന് എന്ന പ്രേക്ഷക വിശേഷണം ‘എല്‍ ഐ ബി’ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.