അമിത് ചക്കാലക്കല്‍ നായകനാകുന്ന ‘അസ്ത്രാ’ സെപ്റ്റംബര്‍ 29-ന്…

അമിത് ചക്കാലക്കല്‍ നായകനാകുന്ന ‘അസ്ത്രാ’ സെപ്റ്റംബര്‍ 29-ന്…

അമിത് ചക്കാലക്കല്‍, പുതുമുഖ താരം സുഹാസിനി കുമരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആസാദ് അലവില്‍ സംവിധാനം ചെയ്യുന്ന ‘അസ്ത്രാ’ സെപ്റ്റംബര്‍ ഇരുപത്തിയൊമ്പതിന് പ്രദര്‍ശനത്തിനെത്തുന്നു.

ഗുരുവായൂര്‍ പങ്കജ് റെസിഡന്‍സി ഹോട്ട് കിച്ചന്‍ ഹോട്ടലില്‍ വെച്ചു നടന്ന ലിറിക്കല്‍ വീഡിയോ ഗാന പ്രകാശന ചടങ്ങിലാണ് റിലീസ് തീയതി വെളിപ്പെടുത്തിയത്.

കലാഭവന്‍ ഷാജോണ്‍, സന്തോഷ് കീഴാറ്റൂര്‍, സെന്തില്‍ കൃഷ്ണ, ശ്രീകാന്ത് മുരളി, സുധീര്‍ കരമന, അബുസലിം, ജയകൃഷ്ണന്‍, രേണു സൗന്ദര്‍, മേഘനാഥന്‍, ചെമ്പില്‍ അശോകന്‍, പുതുമുഖ താരം ജിജു രാജ്, നീനാക്കുറുപ്പ്, സന്ധ്യാ മനോജ്, പരസ്പരം പ്രദീപ്, സനല്‍ കല്ലാട്ട് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

പോറസ് സിനിമാസിന്റെ ബാനറില്‍ പ്രേംകുമാര്‍ കല്ലാട്ട്, പ്രീനന്ദ് കല്ലാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
മണി പെരുമാള്‍ നിര്‍വഹിക്കുന്നു.

ബി കെ ഹരിനാരായണന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താര ഈണം പകരുന്നു. പശ്ചാത്തലസംഗീതം- റോണി റാഫേല്‍.

വയനാടിന്റെ പ്രകൃതിരമണീയമായ അന്തരീക്ഷത്തില്‍ ദൃശ്യവല്‍ക്കരിക്കുന്ന ഈ ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ രചന നവാഗതരായ വിനു കെ. മോഹന്‍, ജിജുരാജ് എന്നിവര്‍ നിര്‍വ്വഹിക്കുന്നു.

എഡിറ്റിംഗ്- അഖിലേഷ് മോഹന്‍, ചമയം- രഞ്ജിത്ത് അമ്പാടി, വസ്ത്രലങ്കാരം- അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജന്‍ ഫിലിപ്പ്, കലാസംവിധാനം- ശ്യാംജിത്ത് രവി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- റാം, പി ആര്‍ ഒ- എ എസ് ദിനേശ്.

Post Your Comments Here ( Click here for malayalam )
Press Esc to close