Month: October 2020

‘നീലവാനം …’  പെര്‍ഫ്യൂമിലെ ആദ്യഗാനം റിലീസ് ചെയ്തു 

പിആര്‍ സുമേരന്‍-
മലയാളസിനിമയില്‍ ഇതാ വീണ്ടും ചിത്രവസന്തം… ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ വാനമ്പാടി കെ എസ് ചിത്ര പാടിയ പുതിയ ഗാനം റിലീസ് ചെയ്തു. മലയാളികളുടെ പ്രിയതാരങ്ങളായ ടിനി ടോം, പ്രതാപ് പോത്തന്‍, കനിഹ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത സംവിധായകന്‍ ഹരിദാസ് ഒരുക്കിയ പെര്‍ഫ്യൂം എന്ന പുതിയ സിനിമയില്‍ ചിത്രയും, പി.കെ സുനില്‍കുമാര്‍ കോഴിക്കോടും ചേര്‍ന്ന് ആലപിച്ച റൊമാന്റിക് ഗാനമാണ്  പ്രമുഖ താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.
പാട്ടിറങ്ങി നിമിഷങ്ങള്‍ക്കകം ‘നീലവാനം താലമേന്തി പോരുമോ വാര്‍മുകിലേ’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു. ഈ ഗാനത്തിന് സംഗീതം ഒരുക്കിയത് മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകന്‍ രാജേഷ് ബാബു കെ യാണ്. ഗാനത്തിന്റെ രചന  അഡ്വ. ശ്രീരഞ്ജിനി, നിര്‍വ്വഹിച്ചു. മോത്തി ജേക്കബ് പ്രൊഡക്ഷന്‍സും നന്ദന മുദ്ര ഫിലിംസും സംയുക്തമായി ഒരുക്കുന്ന പെര്‍ഫ്യൂം മോത്തി ജേക്കബ് കൊടിയാത്ത് , സുധി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. രചന കെ പി  സുനില്‍, ക്യാമറ സജേത്ത് മേനോന്‍, മറ്റ് ഗാനങ്ങളുടെ രചന ശ്രീകുമാരന്‍ തമ്പി, സുധി , സജിത്ത് കറ്റോട്, ഗായകര്‍ കെ എസ് ചിത്ര, പി കെ സുനില്‍കാമാര്‍ കോഴിക്കോട് ,രഞ്ജിനി ജോസ്, മധുശ്രീ നാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര, എഡിറ്റര്‍ അമൃത് ലൂക്ക, സൗണ്ട് ഡിസൈന്‍ പ്രബല്‍ കൂസും, പിആര്‍ഒ- പിആര്‍ സുമേരന്‍.

നയന്‍താര നിഴലിന്റെ സെറ്റില്‍; ചാക്കോച്ചന്റെ നായികയായി ഇതാദ്യം

പി. ശിവപ്രസാദ്
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘നിഴല്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍ നയന്‍സ് കഴിഞ്ഞ ദിവസം ജോയിന്‍ ചെയ്തു. രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്.
നയന്‍താരയ്‌ക്കൊപ്പം ആദ്യമായാണ് ഒരു മുഴുനീള കഥാപാത്രത്തെ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘ലൗ ആക്ഷന്‍ ഡ്രാമ’ ആയിരുന്നു നയന്‍താരയുടെ അവസാനത്തെ മലയാള സിനിമ.
ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ഛായാഗ്രഹണം- ദീപക് ഡി മേനോന്‍. സംഗീതം- സൂരജ് എസ് കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. വസ്ത്രാലങ്കാരം- സ്‌റ്റെഫി സേവ്യര്‍. അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി ടൈറ്റില്‍ ഡിസൈന്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊഡുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍. ജിനു.വി നാഥ്, കുഞ്ഞുണ്ണി സി.ഐ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. എറണാകുളം, എഴുപ്പുന്നയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.45 ദിവസത്തെ ഷൂട്ടിംഗ് ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
വാര്‍ത്ത പ്രചാരണം: പി. ശിവപ്രസാദ്.

 

പെര്‍ഫ്യൂം ആദ്യഗാനം 31 ന് റിലീസ് ചെയ്യും

പിആര്‍ സുമേരന്‍-
കൊച്ചി: മലയാളികളുടെ പ്രിയതാരങ്ങളായ ടിനി ടോം, പ്രതാപ് പോത്തന്‍, കനിഹ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത സംവിധായകന്‍ ഹരിദാസ് ഒരുക്കുന്ന പെര്‍ഫ്യൂം എന്ന പുതിയ സിനിമയുടെ ആദ്യഗാനം റിലീസിന് ഒരുങ്ങി. ‘നീലവാനം താലമേന്തി പോരുമോ വാര്‍മുകിലേ.’ എന്ന ഗാനം മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയും, പി.കെ സുനില്‍കുമാറും ചേര്‍ന്ന് പാടുന്നു. ഈ റൊമാന്റിക് ഗാനം മലയാളത്തിന്റ പ്രമുഖ താരങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ 31 ന് (ശനിയാഴ്ച)വൈകിട്ട് 5 മണിക്ക് റിലീസ് ചെയ്യും. ഗാനത്തിന് സംഗീതം ഒരുക്കിയത് പ്രമുഖ സംഗീത സംവിധായകന്‍ രാജേഷ് ബാബു.കെ.യാണ്. ഗാനത്തിന്റെ രചന അഡ്വ. ശ്രീരഞ്ജിനി നിര്‍വഹിച്ചിരിക്കുന്നു. മോത്തി ജേക്കബ് പ്രൊഡക്ഷന്‍സും നന്ദന മുദ്ര ഫിലിംസും സംയുക്തമായി ഒരുക്കുന്ന പെര്‍ഫ്യൂം മോത്തി ജേക്കബ് കൊടിയാത്ത്, സുധി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. രചന കെ.പി. സുനില്‍, ക്യാമറ- സജേത്ത് മേനോന്‍, മറ്റ് ഗാനങ്ങളുടെ രചന ശ്രീകുമാരന്‍ തമ്പി, സുധി, സുജിത്ത് കാറ്റോട്. ഗായകര്‍- കെ.എസ്. ചിത്ര, പി.കെ. സുനില്‍കുമാര്‍, രഞ്ജിനി ജോസ്, മധുശ്രീ നരായണന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, എഡിറ്റര്‍ അമൃത് ലൂക്ക. സൗണ്ട് ഡിസൈന്‍ പ്രബല്‍ കൂസും. പിആര്‍ഒ- പിആര്‍ സുമേരന്‍.

 

‘നിറക്കൂട്ടുകളില്ലാതെ’ ഡെന്നീസ് ജോസഫ്

എഡി ഗോപാലകൃഷ്ണ പ്രഭു-
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ ചലച്ചിത്രജീവിതാനുഭവങ്ങളുടെ രസകരമായ അവതരണമാണ് ‘നിറക്കൂട്ടുകളില്ലാതെ’ എന്ന പുസ്തകം. പേരുപോലെതന്നെ നിറക്കൂട്ടുകള്‍ ഇല്ലാത്ത കാഴ്ചകള്‍ പുസ്തകത്തിന്റെ ഓരോ പേജിലും നമുക്ക് കാണാന്‍ കഴിയും. ചിരിയും ചിന്തയും സമ്മാനിക്കുന്ന ഗൗരവപൂര്‍ണമായൊരു വായനാ അനുഭവമാണ്. ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന ലളിതമായ വാക്കുകളാല്‍ എഴുതപ്പെട്ടതാണ് ഈ പുസ്തകം. എണ്‍പതുകളിലെ സിനിമയുടെ പിന്നാമ്പുറങ്ങളിലേക്ക് വായനക്കാരെ അനായാസമായി ഡെന്നിസ് ജോസഫ് കൂട്ടിക്കൊണ്ടുപോകുന്നു. സിനിമയെന്നത് കുറെ സൗഹൃദങ്ങളുടെ ലോകമാണെന്നും ഡെന്നിസ് ജോസഫ് പറയാതെ പറയുന്നു. ചില സന്ദര്‍ഭങ്ങളില്‍ ചിരിയുടെ അലകളും മറ്റു ചില അവസരങ്ങളില്‍ നന്നേ വിഷമിപ്പിക്കുന്ന അനുഭവങ്ങളും വായനക്കാരിലേക്ക് പകരുന്നു. വിജയപരാജയങ്ങളുടെ ജാതകം എഴുതുന്ന സിനിമയില്‍ കഴിവുണ്ടായിട്ടും ശോഭിക്കാന്‍ കഴിയാതെ പോയവരുടെ കഥകള്‍ വേദനയോടെ അല്ലാതെ വായിക്കാന്‍ കഴിയില്ല. സിനിമാക്കാരുടെ വിശ്വാസവും ജേ്യാത്സ്യനെ കാണാന്‍പോകുന്ന കഥകളൊക്കെ വായനക്കാരനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. സിനിമയുടെ കഥ രൂപപ്പെടുന്നതുമുതല്‍ അതിനു പിന്നില്‍ സംഭവിക്കുന്ന രസകരമായ സംഭവങ്ങളും സന്ദര്‍ഭങ്ങളും പ്രമുഖ വ്യക്തികളുമായുള്ള ആത്മബന്ധങ്ങളെക്കുറിച്ചും പറയുമ്പോള്‍ യുവ തലമുറയില്‍ പെട്ട ഞങ്ങള്‍ക്ക് കൗതുകത്തോടെയല്ലാതെ കേട്ടിരിക്കാന്‍ ആവില്ല. സിനിമയില്‍ ഇടനിലക്കാരില്ലാത്ത ഒരു കാലമുണ്ടായിരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം. കടന്നുപോയ ഒരു കാലത്തിന്റെ സിനിമ ചരിത്രവും അന്നത്തെ അത്യപൂര്‍വ സന്ദര്‍ഭവും അസൂയപ്പെടുത്തുന്ന സൗഹൃദങ്ങളും ബന്ധങ്ങളും ഹൃദ്യ മായി ആവിഷ്‌കരിക്കുന്ന ഡെന്നീസ് ജോസഫിന്റെ ‘നിറക്കൂട്ടുകളില്ലാതെ’ എന്ന പുസ്തകം ഏതൊരു സിനിമ ആസ്വാദകനും വായിച്ചിരിക്കേണ്ട ഒന്നാണ്. (പുസ്തക ആസ്വാദനം എഴുതിയിരിക്കുന്നത് സിനിമ പിആര്‍ഒ എഎസ് ദിനേശന്റെ മകനാണ്).

രാജ്യത്തെ ആദ്യ ബ്രൂഡ് ബാങ്ക് വിഴിഞ്ഞത്ത് പ്രവര്‍ത്തനമാരംഭിച്ചു

എംഎം കമ്മത്ത്-
തിരു: രാജ്യത്തെ ആദ്യ ബ്രൂഡ് ബാങ്ക് അഥവ കൃത്രിമ മത്സ്യ പ്രജനന വിത്തുത്പാദന കേന്ദ്രം വിഴിഞ്ഞത്ത് പ്രവര്‍ത്തനം ആരംഭിച്ചു. കടലിന്റെ ആവാസ വ്യവസ്ഥ കൃത്രിമമായി ഒരുക്കിയാണ് പുതിയ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കടലിലെ ആവാസവ്യവസ്ഥയില്‍ ഉണ്ടായ മാറ്റം കാരണം മല്‍സ്യ ലഭ്യതയില്‍ കുറവ് സംഭവിക്കത് പരിഹരിച്ച് രുചികരമായ മല്‍സ്യ ലഭ്യത ഉറപ്പ് വരുത്തുക, മല്‍സ്യ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും വരുമാന വര്‍ധനവിന് വഴിയൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ബ്രൂഡ് ബാങ്ക് ആരംഭിച്ചിരിക്കുന്നത്. നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ സഹായത്തോടെയാണ് സി.എം.എഫ്.ആര്‍.ഐ ബ്രൂഡ് ബാങ്കുകള്‍ തയാറാക്കിയത്.
5.64 കോടി രൂപ ചെലവഴിച്ചാണ് ബ്രൂഡ് ബാങ്ക് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.

 

സിനിമ ന്യൂസ് ഏജന്‍സി മമ്മൂട്ടി പ്രകാശനം ചെയ്തു

കൊച്ചി : കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സിനിമ ന്യൂസ് പോര്‍ട്ടലായ സിനിമ ന്യൂസ് ഏജന്‍സിയുടെ പോര്‍ട്ടല്‍ www.cinemanewsagency.com ഇന്ത്യന്‍ സിനിമയുടെ ചരിത്ര നായകന്‍ പത്മശ്രീ ഭരത് മമ്മൂട്ടി തിങ്കളാഴ്ച(19/10/2020) രാവിലെ 9:30ന് ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു. മമ്മൂട്ടിക്ക് സിനിമ ന്യൂസ് ഏജന്‍സിയുടെ സ്‌നേഹാദരങ്ങള്‍.

നമിത ഇനി നിര്‍മ്മാതാവ്

എഎസ് ദിനേശ്-
കൊച്ചി: തെന്നിന്ത്യയിലെ പ്രശസ്ത സിനിമ താരം നമിത ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക്.
മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി നിര്‍മ്മിക്കുന്ന ഈ ചിത്രം ആര്‍എല്‍ രവി, മാത്യു സ്‌ക്കറിയ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. എസ് നാഥ് ഫിലിംസ്, നമിതാസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നമിത, സുബാഷ് എസ് നാഥ് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നമിത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പിഎസ് ക്യഷ്ണ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. മുരുകന്‍മന്ദിരത്തിന്റെ വരികള്‍ക്ക് റെജി മോന്‍ സംഗീതം പകരുന്നു. എഡിറ്റര്‍- അനന്തു എസ് വിജയന്‍, കല- അനില്‍ കുമ്പഴ, ആക്ക്ഷന്‍- ഫയര്‍ കാര്‍ത്തിക്.
ഒക്ടോബര്‍ 26 വിജയദശമി ദിവസം രാവിലെ 9.30 ന് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോവില്‍ വെച്ച് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചും സ്വിച്ചോണ്‍ കര്‍മ്മവും നിര്‍വ്വഹിക്കുന്നു. വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

 

’99 ക്രൈം ഡയറി’യുടെ ടീസ്സര്‍ റിലീസ്സായി

എഎസ് ദിനേശ്-
കൊച്ചി: പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബിന്റെ സംവിധാന സഹായിയായിരുന്ന സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന ’99 ക്രൈം ഡയറി’ എന്ന ചിത്രത്തിന്റെ ടീസ്സര്‍ റിലീസ്സായി.
2015ല്‍ റിലീസായ ‘നൂല്‍പ്പാലം’ എന്ന ചിത്രത്തിനു ശേഷം സിന്റോ സണ്ണി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ ശ്രീജിത്ത് രവി, വിപിന്‍ മംഗലശ്ശേരി, ഗായത്രി സുരേഷ്, ഫര്‍സാന തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിക്കുന്നു.
രാജമല എന്ന കുടിയേറ്റ പ്രദേശത്ത് 1999ല്‍ നടന്ന നക്‌സല്‍ ആക്രമണവും തുടര്‍ന്നുണ്ടായ കൊലപാതങ്ങളുടെയും പശ്ചാത്തലത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ മറ്റൊരു കേസ്സ് അന്വേഷണത്തിനായി എത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തുന്ന സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളാണ് ’99 ക്രൈം ഡയറി’യില്‍ സിന്റോ സണ്ണി ദൃശ്യവല്‍ക്കരിക്കുന്നത്.
ജിബു ജേക്കബ് എന്റര്‍ടൈയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നക്‌സല്‍ ലൂയിയായി ശ്രീജിത്ത് രവിയും പോലീസ് ഓഫീസ്സര്‍ രവി പ്രസാദായി വിപിന്‍ മംഗലശ്ശേരിയും അഭിനയിക്കുന്നു.
പോലീസ് കമ്മീഷണറായി ഗായത്രിയും രേവതി എന്ന നായിക കഥാപാത്രത്തെ ഫര്‍സാനയും അവതരിപ്പിക്കുന്നു.
പയസ്, പ്രമോദ് പടിയത്ത്, ദ്രുവ് നാരായണന്‍, ഷിബു ലാസര്‍, സുമ ദേവീ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പകയും പ്രതികാരവും ഇന്‍വെസ്റ്റിഗേഷനും മാത്രമല്ല പൂര്‍ണ്ണമായും കാടിന്റെ പശ്ചാത്തലത്തിലുള്ള ഒരു ട്രാവല്‍ മൂവിയെണെന്ന് പറയാവുന്നതാണ്. പോലീസ്സിന്റെ അന്വേഷണം, നക്‌സല്‍ കാലഘട്ടം, കൊല്ലപ്പെടാനുള്ള അവസാന കണ്ണിയായ ചെറുപ്പക്കാരനും ഗ്രാമത്തിലെ പെണ്‍ക്കുട്ടിയുമായുള്ള പ്രണയമൊക്കെ ഈ ചിത്രത്തിന്റെ പ്രത്യേകതകളാണ്.
പൂര്‍ണ്ണമായും കോവിഡ് കാലത്ത് സര്‍ക്കാര്‍ അനുവദിച്ച എല്ലാ മാനദണ്ധങ്ങളും പാലിച്ച് ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുജീബ് ജുജൂസ് നിര്‍വ്വഹിക്കുന്നു.
സംഗീതം- അരുണ്‍ കുമാരന്‍, എഡിറ്റര്‍- വികാസ് അല്‍ഫോന്‍സ്, കല- രാഹുല്‍ ആന്റ് ഉല്ലാസ്, മേക്കപ്പ്- റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം- മൃദു മുരളി, സ്റ്റില്‍സ്- അമല്‍ സുരേഷ്, പരസ്യക്കല- റോസ് മേരി ലില്ലു, സഹ സംവിധാനം- ബിനു മാധവ്, ശരണ്‍ രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഫിബിന്‍ അങ്കമാലി, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

‘ഫോര്‍’ തുടങ്ങി

എഎസ് ദിനേശ്-
കൊച്ചി: ‘പറവ’ എന്ന ചിത്രത്തിലൂടെ ഏറേ ശ്രദ്ധേരായ അമല്‍ ഷാ, ഗോവിന്ദ പൈ, ഗൗരവ് മേനോന്‍, മിനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന ‘ഫോര്‍’. എറണാക്കുളത്ത് ആരംഭിച്ചു.
ബ്ലൂം ഇന്റര്‍ നാഷണലിന്റെ ബാനറില്‍ വേണു ഗോപാലകൃഷ്ണന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മമിത ബൈജു നായികയാവുന്നു.
സിദ്ധിഖ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ, അലന്‍സിയാര്‍, സാധിക, ഗോപിക രമേശ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്മിനു, ഷൈനി സാറ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
വിധു ശങ്കര്‍, വൈശാഖ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഫോര്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധന്‍ നിര്‍വ്വഹിക്കുന്നു. ബികെ ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. ആലാപനം- സഹബാസ് അമന്‍. എഡിറ്റര്‍- സൂരജ് ഇ എസ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, പ്രൊജ്റ്റ് ഡിസൈനര്‍- റഷീദ് പുതുനഗരം, കല- ആഷിഖ്, മേക്കപ്പ്- സജി കാട്ടാക്കട, വസ്ത്രലാങ്കാരം- ധന്യ ബാലകൃഷ്ണന്‍,
സ്റ്റില്‍സ്- സിബി ചീരാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ചാക്കോ കാഞ്ഞൂപറമ്പന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ശ്രീക്കുട്ടന്‍, പ്രൊഡക്ഷന്‍ മാനേജര്‍- ജാഫര്‍, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

ഇന്ദ്രന്‍സ് ഇനി ‘വേലുക്കാക്ക’

എഎസ് ദിനേശ്-
കൊച്ചി: ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍ കലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വേലുക്കാക്ക’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് രാവിലെ പാലക്കാട് ആരംഭിച്ചു. പി ജെവി ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് നിര്‍വ്വഹിക്കുന്നു. സത്യന്‍ എംഎ തിരക്കഥ സംഭാഷണമെഴുതുന്നു. മുരളി ദേവ് ശ്രീനിവാസ് മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം, യുനുസ്യോ സംഗീതം പകരുന്നു. എഡിറ്റര്‍- ഐജു എംഎ.
പ്രൊഡ്കഷന്‍ കണ്‍ട്രോളര്‍- ചെന്താമരാക്ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- പ്രകാശ് തിരുവല്ല, കല- സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ്- അഭിലാഷ്, വസ്താലങ്കാരം- ഉണ്ണി കൊട്ടേക്കാട്ട്, സ്‌ക്രിപ്റ്റ് സപ്പോര്‍ട്ട്- ദിലീപ് കുറ്റിച്ചിറ, സ്റ്റില്‍സ്- രാംദാസ് മാത്തൂര്‍, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.