എംഎം കമ്മത്ത്-
തിരു: രാജ്യത്തെ ആദ്യ ബ്രൂഡ് ബാങ്ക് അഥവ കൃത്രിമ മത്സ്യ പ്രജനന വിത്തുത്പാദന കേന്ദ്രം വിഴിഞ്ഞത്ത് പ്രവര്‍ത്തനം ആരംഭിച്ചു. കടലിന്റെ ആവാസ വ്യവസ്ഥ കൃത്രിമമായി ഒരുക്കിയാണ് പുതിയ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കടലിലെ ആവാസവ്യവസ്ഥയില്‍ ഉണ്ടായ മാറ്റം കാരണം മല്‍സ്യ ലഭ്യതയില്‍ കുറവ് സംഭവിക്കത് പരിഹരിച്ച് രുചികരമായ മല്‍സ്യ ലഭ്യത ഉറപ്പ് വരുത്തുക, മല്‍സ്യ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും വരുമാന വര്‍ധനവിന് വഴിയൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ബ്രൂഡ് ബാങ്ക് ആരംഭിച്ചിരിക്കുന്നത്. നാഷണല്‍ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ സഹായത്തോടെയാണ് സി.എം.എഫ്.ആര്‍.ഐ ബ്രൂഡ് ബാങ്കുകള്‍ തയാറാക്കിയത്.
5.64 കോടി രൂപ ചെലവഴിച്ചാണ് ബ്രൂഡ് ബാങ്ക് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.