Month: October 2020

‘ദി ഗെയിം’ എത്തുന്നു

അജയ് തുണ്ടത്തില്‍-
എം.കെ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെനീഷ് മുഹമ്മദ് വാടാനപ്പള്ളി നിര്‍മ്മിച്ച് റഫീഖ് പട്ടേരി രചന നിര്‍വ്വഹിക്കുന്ന ‘ദി ഗെയിം’ എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്യുന്നത് നൈഷാബ്. സി ആണ്.
പ്രശസ്ത ചലച്ചിത്ര നടന്മാരും തിരക്കഥാകൃത്തുക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ തുടങ്ങിയവരുടെ എഫ്.ബി പേജുകളിലൂടെയാണ് ചിത്രത്തിന്റെ ആദ്യപോസ്റ്റര്‍ റിലീസ് ചെയ്തത്. ട്രെയിലര്‍ റിലീസ്, ഫഌവേഴ്‌സ് ടീവി, കോമഡി ഉത്സവം ആര്‍ട്ടിസ്റ്റ് അന്‍ഷാദ് അലിയുടെ ഫേസ്ബുക്ക് വഴിയും ചിത്രത്തിന്റെ റിലീസ്, പ്രശസ്തതാരം ആസിഫ് അലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരുടെ എഫ് ബി പേജുകളിലൂടെയുമായിരുന്നു.
ഗ്രാമീണജീവിതങ്ങളുടെ ഉള്‍ത്തുടിപ്പുകള്‍ തിരിച്ചറിയുന്ന ജോസഫേട്ടന്റെ ചായക്കട. പുതിയ തലമുറയിലെ ഹൈടെക്കായ കുട്ടികളും ആഗ്രാമത്തിലുണ്ട്. അവരുടെ ചിന്തകളും പ്രവര്‍ത്തികളും സ്വാഭാവികമായും അല്‍പ്പം ഹൈടെക്ക് തന്നെയാകും. ഇന്റര്‍നെറ്റിന്റെ പരിമിതികളില്ലാത്ത സാധ്യതകള്‍, നന്മ തിന്മകളുടെ സമ്മിശ്ര ലോകമാണ് അവര്‍ക്ക് മുന്നില്‍ തുറന്നിട്ടിരിക്കുന്നത്. അവനവന്റെ കഴിവില്‍ വിശ്വാസമുള്ള കുട്ടികള്‍ ഒരുങ്ങുകയാണ് പുതിയ കളിക്കായി. നമുക്ക് കാത്തിരിക്കാം…
ശിവജി ഗുരുവായൂര്‍, അന്‍ഷാദ് അലി, ലത്തീഫ് കുറ്റിപ്പുറം, ഓ.കെ. രാജേന്ദ്രന്‍, സലാം മലയംകുളത്തില്‍, ജാന്‍ തൃപ്രയാര്‍, അര്‍ജുന്‍ ഇരിങ്ങാലക്കുട, ചാള്‍സ് എറണാകുളം, മിഥിലാജ് മൂന്നാര്‍, സുഫിയാന്‍ മാറഞ്ചേരി, നൗഷാദ്, ഇസ്‌റ, നേഹ, ഇന്‍ഷ എന്നിവരഭിനയിക്കുന്നു.
ബാനര്‍ – എം.കെ. പ്രൊഡക്ഷന്‍, നിര്‍മ്മാണം – റെനീഷ് മുഹമ്മദ് വാടാനപ്പള്ളി, സംവിധാനം – നൈഷാബ്. സി, തിരക്കഥ, സംഭാഷണം – റഫീഖ് പട്ടേരി, കഥാതന്തു – നിഷാദ്. എം.കെ, ഛായാഗ്രഹണം – ലത്തീഫ് മാറാഞ്ചേരി, എഡിറ്റിംഗ് – താഹിര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റഫീഖ്. എം, പശ്ചാത്തലസംഗീതം – എം.ടി. ശ്രുതികാന്ത്, ശബ്ദലേഖനം – ആദിസ്‌നേവ്, റിക്കോര്‍ഡിസ്റ്റ് – റിച്ചാര്‍ഡ് അന്തിക്കാട്, സ്റ്റുഡിയോ – ചേതന മീഡിയ തൃശൂര്‍, അസി. ക്യാമറാമാന്‍ – ആസാദ്, വി.എഫ്.എക്‌സ് – അനീഷ് വന്നേരി (എ.വി. മീഡിയ, ദുബായ്), ചമയം – സുധീര്‍ കൂട്ടായി, സഹസംവിധാനം – റസാഖ് ഡെക്കോറം, സംവിധാന സഹായികള്‍ – ഷെഫീര്‍ വടക്കേക്കാട്, ഷെബി ആമയം, സ്റ്റില്‍സ് – രദുദേവ്, ഡിസൈന്‍സ് – ജംഷീര്‍ യെല്ലോക്യാറ്റ്‌സ്, പിആര്‍ഓ – അജയ് തുണ്ടത്തില്‍.

സോഹന്‍ സീനുലാലിന്റെ ‘അണ്‍ലോക്ക്’ ചിത്രീകരണം ആരംഭിച്ചു

എഎസ് ദിനേശ്-
കൊച്ചി:
നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹന്‍ സീനുലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അണ്‍ലോക്ക്’ എറണാക്കുളത്ത് ചിത്രീകരണം ആരംഭിച്ചു. ബി ഉണ്ണികൃഷ്ണന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. മൂവീ പേ മീഡിയയുടെ സഹകരണത്തോടെ ഹിപ്പോ പ്രൈം മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സജീഷ് മഞ്ചേരി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ്, ഷാജി നവോദയ, മംമ്ത മോഹന്‍ദാസ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡേവിസണ്‍ സിജെ, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

 

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരു: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സുരാജ് വെഞ്ഞാറമൂട് മികച്ച നടന്‍, കനി കുസൃതി മികച്ച നടി, മികച്ച സംവിധായകന്‍ ലിജോ ജോസ്
പല്ലിശ്ശേരി എന്നിങ്ങനെയാണ് പുരസ്‌കാരങ്ങള്‍. ഫഹദ് ഫാസില്‍ മികച്ച സ്വഭാവ നടനായും സ്വാസിക മികച്ച സ്വഭാവ നടിയായും നിവിന്‍ പോളി പ്രത്യേക ജുറി
പരാമര്‍ശത്തിനും അര്‍ഹനായി. റഹ്മാന്‍ സഹോദരങ്ങള്‍ സംവിധാനം ചെയ്ത വാസന്തി മികച്ച ചിത്രമായി തിരഞ്ഞെടുത്തു. സാംസ്‌കാരിക തിരുവനന്തപുരത്ത്
വകുപ്പ് മന്ത്രി എകെ ബാലനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. മികച്ച രണ്ടാമത്തെ ചിത്രമായി മനോജ് കാനയുടെ കെഞ്ചിര തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശേരിയുമാണ്.

പ്രഖ്യാപിച്ച അവാര്‍ഡുകള്‍:
മികച്ച ചിത്രം: വാസന്തി
രണ്ടാമത്തെ ചിത്രം: കെഞ്ചിറ
സംവിധായകന്‍: ലിജോ ജോസ് പെല്ലിശേരി (ജല്ലിക്കെട്ട്)
നടന്‍: സുരാജ് വെഞ്ഞാറമൂട് (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി)
നടി: കനി കുസൃതി (ബിരിയാണി)
സ്വഭാവ നടന്‍: ഫഹദ് ഫാസില്‍ (കുമ്പളങ്ങി നൈറ്റ്‌സ്)
സ്വഭാവ നടി: സ്വാസിക വിജയ് (വാസന്തി)
ബാലതാരം: വാസുദേവ് സജീഷ്മാരാര്‍, കാതറിന്‍ ബിജി
കഥാകൃത്ത്: ഷാഹുല്‍ അലിയാര്‍ (വരി)
ഛായാഗ്രഹകന്‍: പ്രതാപ് പി.നായര്‍
തിരക്കഥ: ഷിനോയ്, സജാസ് റഹ്മാന്‍(വാസന്തി)
ഗാനരചന: സുജേഷ് ഹരി
പശ്ചാത്തല സംഗീതം: അജ്മല്‍ അസ്ബുള്ള
ഗായകന്‍: നജീബ് അര്‍ഷാദ്
ഗായിക: മധുശ്രീ നാരായണന്‍ (പറയാതരികെ വന്നെന്റെ)
കലാ സംവിധായകന്‍: ജേ്യാതിഷ് ശങ്കര്‍
സംഗീത സംവിധായകന്‍: സുശീല്‍ ശ്യാം
സിങ്ക് സൗണ്ട്: ഹരികുമാര്‍ മാധവന്‍നായര്‍,
സൗണ്ട് ഡിസൈന്‍: ശ്രീശങ്കര്‍ ഗോപിനാഥ്, വിഷ്ണു ഗോപിനാഥ്
മേക്കപ്: രഞ്ജിത് അമ്പാടി (ഹെലന്‍)
കലാമൂല്യമുള്ള ജനപ്രിയചിത്രം: കുമ്പളങ്ങി നൈറ്റ്‌സ്
കുട്ടികളുടെ ചിത്രം: നാനി
നവാഗത സംവിധായകന്‍: രതീഷ് പൊതുവാള്‍ (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍)
പ്രത്യേക ജുറി പുരസ്‌കാരം: നിവിന്‍ പോളിക്കും (മൂത്തോന്‍) അന്ന ബെന്നിനും (ഹെലന്‍)

 

 

‘എരിഡ’യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

എഎസ് ദിനേശ്-
‘എരിഡ’ യവന കഥകളിലെ അതിജീവനത്തിന്റെ നായികയാണ്… അതിജീവനത്തിന്റെ ഈ സമയത്ത് എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ‘എരിഡ’യുടെ ചിത്രീകരണം ബാംഗ്ലൂരില്‍ പുരോഗമിക്കുന്നു.
വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘എരിഡ’ എന്ന ത്രില്ലര്‍ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.
എരിഡ എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് ‘എരിഡ’.
നാസ്സര്‍, സംയുക്ത മേനോന്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് പ്രമുഖ താരങ്ങള്‍.
അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥന്‍ നിര്‍വ്വഹിക്കുന്നു. പ്രശസ്ത നിര്‍മ്മാതാവ് അരോമ മണിയുടെ മകന്‍ അരോമ ബാബു നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് ‘എരിഡ’.
വൈ വി രാജേഷ് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. എഡിറ്റര്‍- സുരേഷ് അരസ്, സംഗീതം- അഭിജിത്ത് ഷൈലനാഥ്, ലൈന്‍ പ്രൊഡ്യൂസര്‍- ബാബു, കല- അജയ് മാങ്ങാട്, മേക്കപ്പ്- ഹീര്‍, കോസ്റ്റ്യൂം ഡിസൈനര്‍- ലിജി പ്രേമന്‍, പരസ്യക്കല- ജയറാം പോസ്റ്റര്‍വാല, സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ജയ് പാല്‍, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

പടവെട്ട് ടീമിനൊപ്പം ജന്മദിനം ആഘോഷിച്ച് നിവിന്‍ പോളി

കൊച്ചി: നിവിന്‍ പോളിക്ക് പിറന്നാള്‍ ദിനത്തില്‍ താരത്തിനൊപ്പം കേക്ക് മുറിച്ച് ആഘോക്ഷിച്ച് പടവെട്ട് ടീം. കൂടാതെ ചിത്രത്തിന്റെ ഷൂട്ടിഗ് ലൊക്കേഷനില്‍ നിന്നുള്ള വിഡിയോകള്‍ കോര്‍ത്തിണക്കിയ ടീസറും അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് കൂടി കടന്നു വരവിന് ഒരുങ്ങുന്ന സണ്ണി വെയ്ന്‍ നിര്‍മാണം നിര്‍വഹിക്കുന്ന ആദ്യ ചിത്രമാണ് പടവെട്ട്.
സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിലെ നിവിന്റെ മാസ്സ് ലുക്ക് ഇതിനോടകം ആരാധകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. ‘മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്’ എന്ന നാടകത്തിന് ശേഷം സണ്ണി വെയ്‌നും ലിജു കൃഷ്ണയും വീണ്ടും ഒന്നിക്കുന്ന പടവെട്ടിനെ പറ്റി അണിയറയില്‍ നിന്നും ശുഭപ്രതീക്ഷകള്‍ ആണ് ലഭിക്കുന്നത്.
അരുവി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അദിതി ബാലനാണ് നായിക. മഞ്ജു വാരിയര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു. ബിബിന്‍ പോളാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
എഡിറ്റിങ് ഷഫീഖ് മുഹമ്മദലിയും സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. സുഭാഷ് കരുണ്‍ കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്‌സ് സേവിയര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. ജാവേദ് ചെമ്പാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, വിഎഫ്എക്‌സ് മൈന്‍ഡ്‌സ്‌റ്റെയിന്‍ സ്റ്റുഡിയോസ്, പരസ്യകല- ഓള്‍ഡ്മങ്ക്‌സ്.

സംസ്ഥാനത്ത് ബീച്ചുകള്‍ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാം

തിരു: സംസ്ഥാനത്ത് ബീച്ചുകള്‍ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാം. ഹില്‍ സ്‌റ്റേഷനുകള്‍, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍, കായലോര ടൂറിസം കേന്ദ്രങ്ങള്‍ തുടങ്ങിയവയാണ് നാളെ മുതല്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുന്നത്. അതേസമയം, നവംബര്‍ ഒന്നു മുതല്‍ മാത്രമേ ബീച്ചുകള്‍ തുറക്കുകയുള്ളൂവെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കോവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് രണ്ട് ഘട്ടമായി പ്രവേശനത്തിന് അനുമതി നല്‍കുന്നതിനാണ് തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു. ഹില്‍ സ്‌റ്റേഷനുകളിലും, സാഹസിക വിനോദകേന്ദ്രങ്ങളിലും, കായലോര ടൂറിസം കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികള്‍ക്ക് ഉപാധികളോടെ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചതായും മന്ത്രി അറിയിച്ചു.

ലോക്ഡൗണ്‍ കാലത്തൊരു ‘ബ്രോഡ്ബാന്‍ഡ് കല്യാണം’

എംഎംകമ്മത്ത്-
കൊച്ചി: ‘ചാലക്കല്‍ വാസുദേവ് മകന്‍ ഹരി സി. വാസുദേവന്റെയും തെക്കേടത്ത് പുരുഷോത്തമന്‍ മകള്‍ ദേവിക പുരുഷോത്തമന്റെയും വിവാഹത്തിലേക്ക് നിങ്ങളെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു, താഴെ കാണുന്ന ലിങ്കില്‍ കയറി വിവാഹത്തില്‍ പങ്കെടുക്കുക.’ എന്ന ഒരു ക്ഷണക്കത്തിലൂടെ പ്രേക്ഷകരെ ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈനിലൂടെ ഒരു കല്യാണം കാണാന്‍ ക്ഷണിച്ചുകൊണ്ടാണ് ‘ബ്രോഡ്ബാന്‍ഡ് കല്യാണം’ എന്ന കോമഡി സ്‌കിറ്റ് റിലീസ് ചെയ്തത്. അമൃതേഷ് മേനോന്‍, എവിന്‍ വര്‍ഗീസ് ജോയ്, അജിത് ഇനീസ്, റിജോയ് ചെമ്മണ്ണൂര്‍ എന്നീ സുഹൃത്തുക്കളുടെ ഭാവനാസ്റ്റുഡിയോ എന്ന യൂ ട്യൂബ് ചാനലിലൂടെ സ്‌കിറ്റ് പ്രേക്ഷകരിലേക്ക് എത്തുകയായിരുന്നു. രസകരമായിട്ടാണ് ‘ബ്രോഡ്ബാന്‍ഡ് കല്യാണം’ ചിത്രീകരിച്ചിരിക്കുന്നത്. ഈ കോമഡി സ്‌കിറ്റിനെ ചിത്രം എന്ന്തന്നെ വിളിക്കുകയാവു ശരി. കാരണം, അത്രക്ക് ഭംഗിയായി ഓരോഅഭിനേതാക്കളും അവരവരുടെ അഭിനയം കാഴ്ച്ചവെച്ചിട്ടുണ്ട്.
‘ബ്രോഡ്ബാന്‍ഡ് കല്യാണത്തിന്റെ സംവിധായകനും നാകനുമായ അമൃതേഷ് മേനോന്‍ തൃശൂര്‍ സ്വദേശിയും മാളയിലെ മെറ്റ്‌സ് സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ്ങില്‍ ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയുമാണ്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് എഴുതിയിരിക്കുന്നത് അജിത്ത് ഇനീസും റിജോയ് ചെമ്മണ്ണൂറും കൂടിയാണ്. എഡിറ്റ് ചെയ്തിരിക്കുന്നത് ആവിന്‍ വര്‍ഗ്ഗീസ് ജോയ്. ‘ബ്രോഡ്ബാന്‍ഡ് കല്യാണത്തില്‍ ചെറുക്കന്റെ വേഷത്തില്‍ സംവിധായകന്‍ തന്നെയാണ് എത്തിയത്. പെണ്ണ് അതിര സുരേഷും. ചെക്കനും പെണ്ണിനും പറമേ സുനില്‍ മേനോന്‍, ദേവി എസ് മേനോന്‍, ഇനീസ് ആന്റണി, നോബിള്‍ പാട്രിക് കെ, നോയല്‍ പാട്രിക് കെ, ആന്റണി ജോസഫ്, സുമന ആന്റണി, മേഴ്‌സി ഇനീസ്, ഡേവിസ് സെബാസ്റ്റ്യന്‍, നിഖില്‍ സുനില്‍, മാളവിക ടിജി, ശ്രീലക്ഷ്മി ടിജി, അവിന്‍ വര്‍ഗ്ഗീസ് ജോയ്, അജിത്ത് ഇനീസ് തുടങ്ങിവരും കുടുംബക്കാരായി ചിത്രത്തില്‍ എത്തുന്നുണ്ട്. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വയറലാകുകയായിരുന്നു.

സ്വയം ജീവിതത്തില്‍ നിന്നുമുള്ള ഇറങ്ങുപ്പോക്കിന്റെ കഥയുമായി ‘ദേജാവു’

എംഎംകമ്മത്ത്-
കൊച്ചി: കാലം, ദേശം, സദാചാരം, ഭരണകൂടം…. തുടങ്ങി ഒരാളെ സ്വയം ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോകാന്‍ പ്രേരിപ്പിക്കുന്നത് എന്തൊക്കെയായിരിക്കുമെന്നും അവയുടെ ശരിതെറ്റുകള്‍ നിര്‍വ്വചിക്കാന്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് എന്ത് യോഗ്യതയാണ് ഉുള്ളതെന്നൊക്കെയുള്ള ചോദ്യങ്ങളിലൂടെയും ആത്മഹത്യകളുടെ രാഷ്ട്രീയ സമൂഹിക കാരണങ്ങളിലേക്കുള്ള ചെറു യാത്രയാണ് ‘ദേജാവു’ എന്ന സിനിമ. രോഹിത് വെമുല, നോട്ടു നിരോധനം, കൂട്ട ആത്മഹത്യകളിലെ നൈതികത തുടങ്ങി സമകാലികമായ സംഭവങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നു എങ്കിലും വളരെ വ്യത്യസ്തമായ ഒരു സംഗീതവും അവതരണരീതിയും സിനിമയെ വേറിട്ട അനുഭവമാക്കുന്നു.
12 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത് ബിജു കെ ചുഴലിയാണ്. ഫ്രീഫ്രേം എന്ന ബാനറാണ് ‘ദേജാവു’ നിര്‍മ്മിച്ചിരിക്കുന്നത്. നായക കഥാപാത്രം പരിപൂര്‍ണ നഗ്‌നനായി പ്രത്യക്ഷപ്പെടുന്ന മലയാളത്തിലെ ഷോര്‍ട് ഫിലിമുകളില്‍ ഒന്നാണിത്. ഈ സിനിമയുടെ സംവിധായകന്‍ തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനോദ് ചേപ്പറമ്പ്, അനിത കീഴാറ്റൂര്‍, സുമേഷ് നെല്ലിപ്പറമ്പ്, ദിനേശന്‍ എം കെ, നാരായണന്‍ പോള തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ക്യാമറ സജി ചുണ്ട, എഡിറ്റിംഗ് സുജിത് മൂണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധാകരന്‍ നരിക്കോട്, സാങ്കേതിക നിര്‍ദേശം ചന്ദ്രന്‍ നരിക്കോട്. സബ്ബ്‌ടൈറ്റില്‍സ് ശ്രീകുമാര്‍ നാരായണന്‍. ബാബുരാജ് പുളിമ്പറമ്പ്, മനോജ് അമ്മാനപ്പാറ, സന്തോഷ് പൂമംഗലം, സുരേഷ് കീഴാറ്റൂര്‍, സുകേഷ് പാറയില്‍, ലളിത മധു, ബിജു കാര്‍ത്തിക്, പ്രദീപന്‍ ടി എന്നിവരും പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രശസ്ത സംവിധായകന്‍ ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ചിത്രത്തിന്റെ പ്രകാശനം നടത്തിയത്.

ഇനി കെഎസ്ആര്‍ടിസി ബസില്‍ താമസിക്കാം

എംഎം കമ്മത്ത്-
തിരു: വിനോദ സഞ്ചാരികള്‍ക്കായി കുറഞ്ഞ നിരക്കില്‍ ബസിനുള്ളില്‍ താമസ സൗകര്യം ഒരുക്കുന്ന പദ്ധതിയുമായി കെഎസ്ആര്‍ടിസി. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കെഎസ്ആര്‍ടിസിയുടെ പുതിയ എസി ബസില്‍ താമസിക്കാം. ഈ പദ്ധതി പ്രകാരമുള്ള ആദ്യ ബസ് മൂന്നാറില്‍ ആണ് സജ്ജമാക്കുക. ഒരേസമയം 16 പേര്‍ക്കു താമസ സൗകര്യമൊരുങ്ങുന്നത്. കിടക്കയും മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ടും ഉള്‍പ്പെടെ ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ച് മാതൃകയില്‍ ആണ് കംപാര്‍ട്‌മെന്റുകള്‍ ബസില്‍ സജ്ജമാക്കുക. മൂന്നാര്‍ ഡിപ്പോയിലാണ് ആദ്യ ബസ് പാര്‍ക്ക് ചെയ്യുക. ബസില്‍ താമസിക്കുന്നവര്‍ക്ക് ഡിപ്പോയിലെ ശുചിമുറികള്‍ ഉപയോഗിക്കാം. നിരക്ക് തീരുമാനിച്ചിട്ടില്ല. കെഎസ്ആര്‍ടിസി എം.ഡി ബിജു പ്രഭാകരന്റേതാണ് ആശയം. മൂന്നാറിലെ വിനോദ സഞ്ചാര മേഖല തുറന്നാലുടന്‍ ബസ് താമസത്തിനായി നല്‍കുമെന്ന് ഡിപ്പോ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് സേവി ജോര്‍ജ് അറിയിച്ചു.

‘വട്ടവട ഡയറീസ്’ രണ്ടാമത്തെ എപ്പിസോഡ് റിലീസായി

പിആര്‍ സുമേരന്‍-
കൊച്ചി: മലയാള വെബ് സീരീസിന്റെ ചിരിത്രത്തിലാദ്യമായി പ്രൊഡ്യൂസര്‍ പ്രൊഡ്യൂസറായും ഡയറക്ടര്‍ ഡയറക്ടറായും കണ്‍ട്രോളര്‍ കണ്‍ട്രോളറയും അഭിനയിക്കുന്ന വട്ടവട ഡയറീസ്, രണ്ടാമത്തെ എപ്പിസോഡ് റിലീസായി. ആരോണ്‍ എന്റര്‍ടൈമെന്റ്‌സിന്റെ ബാനറില്‍ അനി തോമസ് നിര്‍മ്മിക്കുന്ന വട്ടവട ഡയറീസിന്റെ കഥ, സംവിധാനം യുവ ചലച്ചിത്ര സംവിധായകന്‍ ഷാന്‍ ബഷീര്‍ നിര്‍വ്വഹിക്കുന്നു. തിരക്കഥ, സംഭാഷണം ഷാന്‍ ബഷീര്‍, അരവിന്ദ് എ ആറുമാണ്. ഓരോ എപ്പിസോഡുകളും ഓരോ കഥകളിലൂടെയാണ് കടന്നുപോകുന്നത്. വട്ടവട എന്ന മലയോരപ്രദേശത്തെ ദിനരാത്രങ്ങളാണ് ഡയറീസിന്റെ ഇതിവൃത്തം. കൊച്ചു കൊച്ചു സംഭവങ്ങളിലൂടെയാണ് വട്ടവട ഡയറീസിന്റെ ഓരോ എപ്പിസോഡുകളും സഞ്ചരിക്കുന്നത്.
മൂന്നാര്‍, നെല്ലിയാമ്പതി, വട്ടവട തുടങ്ങിയ പ്രദേശങ്ങളിലാണ് വട്ടവട ഡയറീസിന്റെ പ്രധാന ലൊക്കേഷന്‍. യുവനടന്‍ ചാര്‍ളി, സംവിധായകന്‍ ഷാന്‍ ബഷീര്‍, എക്‌സി. പ്രൊഡ്യൂസര്‍ വിനു മാത്യു പോള്‍, സിനാജ് കലാഭവന്‍, കലാഭവന്‍ റഹ്മാന്‍, ജയന്‍ ചേര്‍ത്തല, നസീര്‍ സംക്രാന്തി, കിരണ്‍ രാജ്, ബിജു ശിവദാസ്, ജോസ്, ഷാജി ജോണ്‍, അരവിന്ദ്, വൈശാഖ്, കിജന്‍ രാഘവന്‍, രമ്യ പണിക്കര്‍, സനോജ, ദേവി അജിത്ത് തുടങ്ങിയവരാണ് അഭിനേതാക്കള്‍.
ബാനര്‍- ആരോണ്‍ എന്റര്‍ടൈമെന്റ്‌സ്, ക്യാമറ- പ്രബില്‍കുമാര്‍, പ്രൊഡക്ടന്‍ ഡിസൈനര്‍- ബാദുഷാ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി ജോണ്‍, സംഗീതം- സരോജ ഉണ്ണികൃഷ്ണന്‍, ഗാനരചന- അനൂപ്, എഡിറ്റര്‍- പീറ്റര്‍ സാജന്‍, എക്‌സി. പ്രൊഡ്യൂസര്‍- വിനു മാത്യു പോള്‍, പശ്ചാത്തല സംഗീതം- റിജോ ജോസഫ്, ഡിസൈനിംഗ്- മനു ഭഗവത്, പിആര്‍ഒ- പിആര്‍ സുമേരന്‍