പടവെട്ട് ടീമിനൊപ്പം ജന്മദിനം ആഘോഷിച്ച് നിവിന്‍ പോളി

പടവെട്ട് ടീമിനൊപ്പം ജന്മദിനം ആഘോഷിച്ച് നിവിന്‍ പോളി

കൊച്ചി: നിവിന്‍ പോളിക്ക് പിറന്നാള്‍ ദിനത്തില്‍ താരത്തിനൊപ്പം കേക്ക് മുറിച്ച് ആഘോക്ഷിച്ച് പടവെട്ട് ടീം. കൂടാതെ ചിത്രത്തിന്റെ ഷൂട്ടിഗ് ലൊക്കേഷനില്‍ നിന്നുള്ള വിഡിയോകള്‍ കോര്‍ത്തിണക്കിയ ടീസറും അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് കൂടി കടന്നു വരവിന് ഒരുങ്ങുന്ന സണ്ണി വെയ്ന്‍ നിര്‍മാണം നിര്‍വഹിക്കുന്ന ആദ്യ ചിത്രമാണ് പടവെട്ട്.
സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിലെ നിവിന്റെ മാസ്സ് ലുക്ക് ഇതിനോടകം ആരാധകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. ‘മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്’ എന്ന നാടകത്തിന് ശേഷം സണ്ണി വെയ്‌നും ലിജു കൃഷ്ണയും വീണ്ടും ഒന്നിക്കുന്ന പടവെട്ടിനെ പറ്റി അണിയറയില്‍ നിന്നും ശുഭപ്രതീക്ഷകള്‍ ആണ് ലഭിക്കുന്നത്.
അരുവി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അദിതി ബാലനാണ് നായിക. മഞ്ജു വാരിയര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു. ബിബിന്‍ പോളാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
എഡിറ്റിങ് ഷഫീഖ് മുഹമ്മദലിയും സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. സുഭാഷ് കരുണ്‍ കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്‌സ് സേവിയര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. ജാവേദ് ചെമ്പാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, വിഎഫ്എക്‌സ് മൈന്‍ഡ്‌സ്‌റ്റെയിന്‍ സ്റ്റുഡിയോസ്, പരസ്യകല- ഓള്‍ഡ്മങ്ക്‌സ്.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES