Month: June 2023

‘നാളെ ഞങ്ങളുടെ വിവാഹം, മുഹൂര്‍ത്തം 9:27-ന്’ ശ്രദ്ധേയമാകുന്നു

സാസ് സിനി പ്രൊഡക്ഷന്‍സ്, സിന്ദൂര ദീപം ഫിലിം ഹൗസ് എന്നീ ബാനറുകളില്‍ സിന്ധു ബി ബാലന്‍, ജയന്‍ ബി ബാലന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘നാളെ ഞങ്ങളുടെ വിവാഹം, മുഹൂര്‍ത്തം 9:27ന്’ എന്ന സിനിമ ശ്രദ്ധേയമാകുന്നു.
സാസ് സിനി പ്രൊഡക്ഷന്‍സിന്റെ യൂട്യൂബ് ചാനലിലാണ് ഈ സിനിമ റിലീസ് ചെയ്തത്.

നവാഗതനായ ദീപക് ദിവാകര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ശിവജി ഗുരുവായൂര്‍, സാലു കൂറ്റനാട്, ഹരീന്ദ്രന്‍ കാടാമ്പുഴ,ഇ ഷാനി, ദേവിക ദാസ്, സതീഷ് പട്ടാമ്പി, അഹല്യ വയനാട്, പ്രീതി കണ്ണൂര്‍, ഷൈമ വടകര, സതീശന്‍ തിരുന്നാവായ, കൃഷ്ണ ഉണ്ണി വൈരംകോട്, മുരളീധരന്‍ വള്ളത്തോള്‍, നൂറനാട് രാജീവ് തുടങ്ങിയവര്‍ പ്രധാന കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജിജു വിഷ്വല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സുരേഷ് കായകുളം കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു.

എഡിറ്റിംഗ്- റഷീദ് തിരൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോള്‍- സതീഷ് പട്ടാമ്പി, കല-മുരളി കാടാമ്പുഴ, മേക്കപ്പ്- അനീഷ് പാലോട്, വസ്ത്രാലങ്കാരം- വിശ്വന്‍ ഇ തിരുനാവായ, പശ്ചാത്തല സംഗീതം- കെനാസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഷാജി പി ജോണ്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- സുരേഷ് കായംകുളം, മിക്‌സിങ്- ബാലു മെട്രോ സ്റ്റുഡിയോ കൊച്ചിന്‍, ഡബ്ബിങ്- അന്‍ഷാദ് ജോയ് സ്റ്റുഡിയോ എടപ്പാള്‍, ഡിസൈന്‍- സുധി തിരൂര്‍, പി ആര്‍ ഒ- എ എസ് ദിനേശ്.

Click here to play the movie
https://youtu.be/fCzmAljbyic

‘പര്‍പ്പിള്‍ പോപ്പിന്‍സ്’ ട്രെയ്‌ലര്‍ റിലീസായി

നിസ്സ, തപന്‍ ദേവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം ബി എസ് സംവിധാനം ചെയ്യുന്ന ‘പര്‍പ്പിള്‍ പോപ്പിന്‍സ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസായി.

സിയറാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം ജി അജിത്ത് നിര്‍മ്മിക്കുന്ന സിനിമയാണ് ‘പര്‍പ്പിള്‍ പോപ്പിന്‍സ്’.

എംബിഎസ് ഷൈന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍ ചിത്രമായ ‘പര്‍പ്പിള്‍ പോപ്പിന്‍സ്’ മലയാളത്തിലെ നിര്‍മ്മാണ വിതരണ കമ്പനിയായ സിയറാം റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.

ജൂലൈ 7 ന് തീയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ സംവിധായകന്റേത് തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം.

2001 ജൂലൈ 17 ന് ക്രിസ്റ്റ്യാന എന്ന കൗമാരക്കാരി പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. അവളുടെ മൂന്ന് സുഹൃത്തുക്കള്‍ക്ക് അയച്ച മൂന്ന് കത്തുകള്‍ പോലീസ് കണ്ടെത്തി. ക്രിസ്റ്റ്യാനയുടെ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ‘പര്‍പ്പിള്‍ പോപ്പിന്‍സ്’ മലയാള സിനിമയിലെ ആദ്യത്തെ ക്രൈം ഡ്രാമ ഫാമിലി ത്രില്ലര്‍ ചിത്രമാണ്.

വരുണ്‍ ബാബു, മനു രാമചന്ദ്രന്‍ എന്നിവരുടെ വരികള്‍ക്ക് നിര്‍ഷാദ് നിനി സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാര്‍, ശ്രേയ ഭാനു, മര്‍വാന്‍ മുനവ്വര്‍, നിധിന്‍ രാജ്.

എഡിറ്റര്‍- അഖിലേഷ് ആര്‍ മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- കാര്‍ത്തികേയന്‍ കോട്ടയം, ഛായാഗ്രഹണം- രാഹുല്‍ ബഷീര്‍, വിഷ്വല്‍ എഫക്ട്- ശ്രീ ചരണ്‍ എസ് സോഹന്‍, കല- അശോകന്‍ അയത്തില്‍, മേക്കപ്പ്- മാജിദ് മാജിദ്, കോസ്റ്റ്യൂംസ്- അവീനോ ക്ലാരിന്‍സ്, സ്റ്റില്‍സ്- ജ്യോതിഷ് ജാ, പോസ്റ്റര്‍ ഡിസൈന്‍- ജോമോന്‍ വളയത്തില്‍, പശ്ചാത്തല സംഗീതം പെര്‍ഫോമന്‍സ്- മനു രാമചന്ദ്രന്‍, പി ആര്‍ ഒ- എഎസ് ദിനേശ്.

‘എറുമ്പ്’ ജൂണ്‍ 23-ന്

ബേബി മോനിക്ക ശിവ, ജോര്‍ജ്ജ് മര്യന്‍, എം.എസ്. ഭാസ്‌കര്‍, ചാര്‍ലി, സുസന്നെ ജോര്‍ജ്ജ്, ജഗന്‍, ശക്തി ഋതിക്ക്, പറവൈ സൗന്ദ്ര മ്മാള്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി. സുരേഷ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ ‘എറുമ്പ്’ എന്ന ചിത്രം ജൂണ്‍ ഇരുപത്തിമൂന്നിന് ഗ്യാലക്‌സി സിനിമ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു.

നിര്‍മ്മാണം- സുരേഷ് ഗുണശേഖരന്‍, ഛായാഗ്രഹണം- കെ.എസ് കാളിദാസ്, എഡിറ്റിംങ്- എം. ത്യാഗരാജന്‍, തമിഴെ ആനന്ദന്‍, അരുണ്‍ ഭാരതി എന്നിവരുടെ വരികള്‍ക്ക് അരുണ്‍ രാജ് സംഗീതം പകരുന്നു.

പി ആര്‍ ഒ- എ എസ് ദിനേശ്.

‘മൃദുലയുടെ കയ്യൊപ്പ്’ ചിത്രീകരണം പൂര്‍ത്തിയായി

പുതുമുഖങ്ങളായ നിഷാന്‍, രാകേഷ് കാര്‍ത്തികേയന്‍ പവിത്ര വികാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹാരിസ് കെ ഇസ്മയില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘മൃദുലയുടെ കയ്യൊപ്പ്’.

ദാസ് ക്രിയേഷന്‍സിന്റെ ബാനറില്‍ കൃഷ്ണദാസ് ഗുരുവായൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നൗഷാദ് കൊടുങ്ങല്ലൂര്‍, കൃഷ്ണദാസ് ഗുരുവായൂര്‍, വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍, മുരളി മോഹന്‍, ചന്ദ്രകുമാര്‍ (എസ് ഐ), അംബിദാസ്, അനില്‍കുമാര്‍ (ഡെപ്യൂട്ടി കളക്ടര്‍) സിജോ സജാദ്, മുഹ്‌സിന്‍ വാപ്പു, മനു കുമ്പാരി, ഷാനിഫ് അയിരൂര്‍, സുനിത, എസ് ആര്‍ ഖാന്‍, മുരളി രാമന്‍ ഗുരുവായൂര്‍, സുനില്‍ മാടക്കട, നിത കോഴിക്കോട്, ജയ കോട്ടയം, രത്‌ന ഗുരുവായൂര്‍, ജസ്റ്റിന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ലിപിന്‍ നാരായണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

ഗീതാഞ്ജലിയും ഹാരിസ് കെ ഇസ്മയിലും ചേര്‍ന്ന് എഴുതിയ വരികള്‍ക്ക് ഹാരിസ് കെ ഇസ്മയില്‍ സംഗീതം പകരുന്നു.

കണ്ണൂര്‍ ഷരീഫ്, ഹാരിസ് കെ ഇസ്മയില്‍ എന്നിവരാണ് ഗായകര്‍.

എഡിറ്റര്‍- ബിനു തങ്കച്ചന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മുരളിരാമന്‍ ഗുരുവായൂര്‍, പ്രൊജക്റ്റ് ഡിസൈനര്‍, എക്‌സിക്യൂട്ടീവ്- നൗഷാദ് കൊടുങ്ങല്ലൂര്‍,
മേക്കപ്പ്- അബ്ദു ഗൂഡല്ലൂര്‍, സൗമ്യ അരുണ്‍, കോസ്റ്റ്യൂംസ്- റോസിയ, സ്റ്റില്‍സ്- ബൈജു ഗുരുവായൂര്‍, കൊറിയോഗ്രാഫി- കിരണ്‍ സാക്കി, ആര്‍ട്ട്- സുനില്‍ മാടക്കട, അസോസിയേറ്റ് ഡയറക്ടര്‍- സുധീഷ് വി ടി, ശ്രീനാഥ് വി മായാസ്, അസിസ്റ്റന്റ് ഡയറക്ടര്‍- സോഫിയ തരകന്‍, ശ്യാം ശ്രീ, നിയാസ്, റാഷി, ഷഫീക്, അസോസിയേറ്റ് ക്യാമറമാന്‍- വിനില്‍, അഖിലേഷ് ചന്ദ്രന്‍.

പ്രണയത്തിനും നര്‍മ്മത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ഒരു കോമഡി, ഹോറര്‍, ഇന്‍വെസ്റ്റിഗേഷന്‍, സൈക്കോ ത്രില്ലര്‍ ചിത്രമാണ് ‘മൃദുലയുടെ കയ്യൊപ്പ്’.

ഗുരുവായൂര്‍, പുനലൂര്‍, ചാലിയക്കര, പിറവന്തൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായി.

പി ആര്‍ ഒ-എ എസ് ദിനേശ്

‘വാസവദത്ത’ മധുരയില്‍…

മഹാകവി കുമാരനാശാന്റെ ‘കരുണ’യെ ഒരു ധാര്‍മ്മിക വിചാരണക്ക് വിധേയമാക്കുന്ന ‘വാസവദത്ത’ എന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ നായിക ഇനിയ വാസവദത്തയാവുന്നു.

ശിവ മീനാച്ചി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാജി പൂച്ചാക്കല്‍ നിര്‍മ്മിച്ച് ശ്യാം നാഥ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘വാസവദത്ത’ ജൂലായ് 25-ന് മധുര കാരക്കുടിയില്‍ ആരംഭിക്കുന്നു.

സിനിമയിലും വെബ്ബ് സീരീസുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന റോബിന്‍ സെബാസ്റ്റ്യന്‍ ഉപഗുപ്തനാവുന്നു. ‘എന്നൈ പിരിയാതെ’, ‘ആലു ചട്ടിയം’ തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ നായികയായും മലയാള ചലച്ചിത്ര ആല്‍ബ പരസ്യങ്ങളിലൂടെയും ശ്രദ്ധേയയായ രമ്യ തോഴിയായും രംഗത്തു വരുന്നു.

സുധീര്‍ കരമന തൊഴിലാളി നേതാവായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. രാഹുല്‍ മാധവ്, ശിവ മുരളി, അരുണ്‍ കിഷോര്‍, അലന്‍സിയര്‍, ശ്രുതി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

സംവിധായകന്‍ ശ്യാം നാഥ് തന്നെ എഴുതിയ വരികള്‍ക്ക് ജെറി അമല്‍ദേവ് സംഗീതം പകരുന്നു. മധു ബാലകൃഷ്ണന്‍, ഗായത്രി, ജ്യോത്സന തുടങ്ങിയവരാണ് ഗായകര്‍.

കെ.പി. നമ്പ്യാതിരി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- മുജീബ് ഒറ്റപ്പാലം, കല- വിഷ്ണു നെല്ലായ, വസ്ത്രാലങ്കാരം- സുനില്‍ റഹ്‌മാന്‍, ചമയം- മനോജ് അങ്കമാലി, പി ആര്‍ ഒ- എ എസ് ദിനേശ്.

‘ആദിയും അമ്മുവും’ 23ന് പ്രദര്‍ശനത്തിനെത്തുന്നു

കുട്ടികളെ പ്രധാനമായും കേന്ദീകരിച്ചു കൊണ്ട് ഗൗരവമായ ചില സന്ദേശങ്ങള്‍ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ആദിയും അമ്മുവും’.

അഖില്‍ ഫിലിംസിന്റെ ബാനറില്‍ വില്‍സണ്‍ തോമസ്, സജി മംഗലത്ത് എന്നിവര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂണ്‍ 23ന് പ്രദര്‍ശനത്തിനെത്തുന്നു.

കുട്ടികളെ കേന്ദ്രീകരിച്ചാണ് ഈ സിനിമയെ അവതരിപ്പിക്കുന്നതെങ്കിലും എല്ലാ വിഭാഗം പ്രേഷകര്‍ക്കും ആസ്വദിക്കാന്‍ പോരും വിധത്തിലാണ് ഈ ചിത്രത്തിന്റെ അവതരണം.

സംഗീതവും, നര്‍മ്മവും, ഹൃദയസ്പര്‍ശിയായ രംഗങ്ങളും ആക്ഷനുമെല്ലാം കോര്‍ത്തിണക്കിയുള്ള ഒരു ക്ലീന്‍ എന്റര്‍ടൈന്നാണ് ഈ ചിത്രം.
കുട്ടികളെ കേന്ദ്രീകരിച്ച് സമൂഹത്തിന്റെ മുന്നില്‍ വലിയ ചോദ്യചിഹ്നങ്ങളായി മാറിയിരിക്കുന്ന ചില സാമൂഹ്യ വിഷയങ്ങളാണ് ഈ ചിത്രത്തിലുടെ അവതരിപ്പിക്കുന്നത്.

ഗൗരവമായ വിഷയത്തെ എല്ലാ വിധ ആകര്‍ഷക ഘടകങ്ങളിലൂടെയുമാണ് ഈ ചിത്രത്തിന്റെ അവതരണം.

നിഷ്‌ക്കളങ്കരായ കുട്ടികളുടെ മനസ്സിലേക്ക് നാംപകര്‍ന്നു കൊടുക്കുന്ന നിറം പിടിപ്പിച്ച കഥകള്‍ അവരുടെ വ്യക്തിത്ത്വവികാസത്തേയും സ്വഭാവരൂപീകരണത്തേയും ഏറെ സ്വാധീനിക്കാറുണ്ട്.

ആദി എന്ന പത്തു വയസ്സുകാരനും സംഭവിച്ചത് അതായിരുന്നു. മൊബൈല്‍ ഫോണിലെ ഫിക്ഷന്‍ കഥാപാത്രങ്ങളെ ഏറെ സ്‌നേഹിച്ചു ആദിയുടെ ഉള്ളിലേക്ക് ചാതന്റെയും യക്ഷിയുടേയും കഥകള്‍ പറഞ്ഞു കൊടുത്തത് വീട്ടുജോലിക്കാരനായ കൃഷ്ണനാണ്. ഇത് അവന് അതീന്ത്രിയ ശക്തികള്‍ക്ക് പിന്നാലെ പോകാന്‍ പ്രേരകമായി. പതിയിരിക്കുന്ന അപകടങ്ങള്‍ അറിയാതെ അവന്‍ ആ ലോകത്തിന്റെ പിന്നാലെ പാഞ്ഞു.

ഇത്തരം അമാനുഷിക കഥാപാത്രങ്ങളെക്കണ്ട് അത്തരം കഥാപാത്രങ്ങളോട് ആരാധന തോന്നി അവരെ തേടിപ്പോകുന്ന കുട്ടികളും അവര്‍ ചെന്നുപെടുന്ന പ്രശ്‌നങ്ങളുമാണ് ഈ ചിത്രം പറയുന്നത്.

പ്രധാനമായും കുട്ടികളുടെ സുരക്ഷിതത്തിനാണ് ഈ ചിത്രം പ്രാധാന്യം കല്‍പ്പിക്കുന്നത്.

ആദി, അവ്‌നി, എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദേവ നന്ദാ, ജാഫര്‍ ഇടുക്കി, മധുപാല്‍, ശിവജി ഗുരുവായൂര്‍, ജോണി, ബാലാജി ശര്‍മ്മാ, സജി സുരേന്ദ്രന്‍, എസ്.പി. മഹേഷ്, അജിത്കുമാര്‍, അഞ്ജലി നായര്‍, ഷൈനി കെ.അമ്പാടി, ബിനു തോമസ്, ഗീതാഞ്ജലി, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കഥാ, തിരക്കഥ, ഗാനങ്ങള്‍- വില്‍സന്‍ തോമസ്, സംഗീതം- അന്റോ ഫ്രാന്‍സിസ്, ഛായാഗ്രഹണം- അരുണ്‍ ഗോപിനാഥ്, എഡിറ്റിംഗ്- മുകേഷ് ജി. മുരളി.
കലാസംവിധാനം- ജീമോന്‍ മൂലമറ്റം, മേക്കപ്പ്- ഇര്‍ഫാന്‍, കോസ്റ്റ്യൂം ഡിസൈന്‍- തമ്പി ആര്യനാട്, പശ്ചാത്തല സംഗീതം- വിശ്വജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നിജില്‍ ദിവാകര്‍.
– വാഴൂര്‍ ബോസ്.

പര്‍പ്പിള്‍ പോപ്പിന്‍സ് വീഡിയോ ഗാനം റിലീസായി

സിയറാം പ്രോഡക്ഷന്‍സിന്റെ ബാനറില്‍ എം ജി അജിത്ത് നിര്‍മിച്ച്, എം ബി എസ് ഷൈന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘പര്‍പ്പിള്‍ പോപ്പിന്‍സ്’ എന്ന സിനിമയിലെ ലിറിക്കല്‍ വീഡിയോ ഗാനം മനോരമ മ്യൂസിക്കിലൂടെ റിലീസായി.

വരുണ്‍ ബാബു എഴുതിയ വരികള്‍ക്ക് നിര്‍ഷാദ് നിനി സംഗീതം പകര്‍ന്ന് സിത്താര കൃഷ്ണ കുമാര്‍ ആലപിച്ച ‘കുളിരോര്‍മയായി പെയ്ത് നീയെന്നില്‍…’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

2001 ജൂലൈ 17 ന് ക്രിസ്റ്റിയാന എന്ന കൗമാരക്കാരിയുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്ത കത്തുകള്‍ ‘പര്‍പ്പിള്‍ പോപ്പിന്‍സ്’ എന്ന സിനിമക്കു പ്രചോദനമായത്.

ജൂലായ് ഏഴിന് ‘പര്‍പ്പിള്‍ പോപ്പിന്‍സ്’ പ്രദര്‍ശനത്തിനെത്തുന്നു.
പി ആര്‍ ഒ- എ എസ് ദിനേശ്.

കമലിന്റെ ‘വിവേകാനന്ദന്‍ വൈറലാണ്’ ആരംഭിച്ചു

പ്രശസ്ത സംവിധായകനായ കമല്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വിവേകാനനന്‍ വൈറലാണ്’.

തൊടുപുഴക്കടുത്ത് മണക്കാട്, പെരിയാമ്പ്ര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ചിന്റെ പാരിഷ് ഹാളില്‍ വച്ച് ലളിതമായ ചടങ്ങോടെ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

ചലച്ചിത്ര പ്രവര്‍ത്തകര്‍, അണിയറ പ്രവര്‍ത്തകര്‍, ബന്ധുമിത്രാദികള്‍, അഭിനേതാക്കള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സിബി മലയിലും കമലും ആദ്യ ഭദ്രദീപം തെളിയിച്ചാണ് തുടക്കം കുറിച്ചത്. തുടര്‍ന്ന് നിര്‍മ്മാതാക്കളായ നെടിയത്ത് നസീബ്, ഷെല്ലി രാജ്, ആഷിക്ക് അബു, ഷൈന്‍ ടോം ചാക്കോ, ശരണ്‍ വേലായുധന്‍, രഞ്ജന്‍ ഏബ്രഹാം, എന്നിവരും അഭിനേതാക്കളും ചേര്‍ന്ന് ഈ ചടങ്ങ് പൂര്‍ത്തീകരിച്ചു.

സംവിധായകന്‍ സിബി മലയില്‍ ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന ടൈറ്റില്‍ പ്രകാശനം നടത്തി.

ആഷിക്ക് അബുവും ഷൈന്‍ ടോം ചാക്കോയും ചേര്‍ന്ന് സ്വിച്ചോണ്‍ കര്‍മ്മവും നിര്‍വ്വഹിച്ചു.

നിര്‍മ്മാതാക്കളുടെ കുട്ടികളാണ് ഫസ്റ്റ് ക്ലാപ്പു നല്‍കിയത്.

സിബി മലയില്‍, ആഷിക്ക് അബു, ജോണി, ദിലീഷ് നായര്‍, ഷൈന്‍ ടോം ചാക്കോ, മാലാ പാര്‍വ്വതി, ഗ്രേസ് ആന്റണി, മെറീനാ മൈക്കിള്‍, സ്മിനു സിജോ, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ജിനു ഏബഹാം, ബാദ്ഷാ, എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നസീബ് നെടിയത്ത്, ഷെല്ലി രാജ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

എല്ലാക്കാലത്തും സംഭവിക്കാവുന്ന ഒരു കഥയാണ് കമല്‍ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

സ്ത്രീകള്‍ എന്നും നേരിടുന്ന അവരുടേതുമായ ചില പ്രശ്‌നങ്ങളുണ്ട്. അവരുടേതു മാത്രമായ പ്രശ്‌നങ്ങള്‍. അതിലേക്കാണ് ഈ ചിത്രം കടന്നു ചെല്ലുന്നത്.

‘വിവേകാനന്ദന്‍’ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന അഞ്ചു സ്ത്രീകളുടെ ജീവിതത്തിലൂടെയാണ് ഇതു പറയാന്‍ ശ്രമിക്കുന്നത്.

ഗൗരവമേറിയ ഒരു വിഷയം തികഞ്ഞ സറ്റയറിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

ഷൈന്‍ ടോം ചാക്കോയാണ് കേന്ദ്രകഥാപാത്രമായ വിവേകാനന്ദനെ അവതരിപ്പിക്കുന്നത്.

ഗ്രേസ് ആന്റണി, സാസ്വിക, മെറീനാ മൈക്കിള്‍, മാലാ പാര്‍വ്വതി, സ്മിനു സിജോ, എന്നിവരരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംഗീതം- ബിജിപാല്‍, ഗാനങ്ങള്‍- ഹരി നാരായണന്‍, ഛായാഗ്രഹണം- പ്രകാശ് വേലായുധന്‍, എഡിറ്റിംഗ്- രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ദാസ്, കലാസംവിധാനം- ഇന്ദുലാല്‍ കവീദ്, മേക്കപ്പ്- പാണ്ഡ്യന്‍, കോസ്റ്റ്യൂം ഡിസൈന്‍- സമീറാസനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ബഷീര്‍ കാഞ്ഞങ്ങാട്, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്- നികേഷ് നാരായണന്‍, ശരത്ത് പത്മാനന്ദന്‍, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്- എസ്സാന്‍,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഗിരീഷ് കൊടുങ്ങല്ലുര്‍.

തൊടുപുഴയിലും കൊച്ചിയിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.

– വാഴൂര്‍ ജോസ്.
ഫോട്ടോ- സലീഷ് പെരിങ്ങോട്ടുകര.

 

വന്ദേഭാരതിന് പിന്നാലെ കേരളത്തിന് വന്ദേമെട്രോയും റൂട്ടുകളുടെ ആലോചന തുടങ്ങി

സംസ്ഥാനത്ത് വന്ദേഭാരത് ട്രെയിന്‍ വിജയകരമായി സര്‍വീസ് തുടരുന്നതിനിടെ റെയില്‍വേ പുതുതായി പുറത്തിറക്കുന്ന വന്ദേമെട്രോയും കേരളത്തിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ട്.

ട്രെയിന്‍ റൂട്ടുകള്‍ സംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് ആലോചന തുടങ്ങിയിട്ടുണ്ട്. അധികം വൈകാതെ തന്നെ റൂട്ടുകള്‍ ഏതൊക്കെയെന്ന് ഉറപ്പിക്കും. ഓരോ സോണിനോടും അഞ്ചുവീതം വന്ദേമെട്രോ ട്രെയിനുകളാണ് ശുപാര്‍ശ ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദക്ഷിണ റെയില്‍വേയുടെ ശുപാര്‍ശ അനുസരിച്ചാകും ബോര്‍ഡ് തീരുമാനമെടുക്കുക. അടുത്തവര്‍ഷം ജനുവരിക്കുശേഷം തിരുവനന്തപുരം മുതല്‍ കൊച്ചിവരെയും വന്ദേമെട്രോ എത്തുമെന്ന് കേന്ദ്ര റെയില്‍ മന്ത്രി അശ്വനി വൈഷ്ണവ് നേരത്തേ വ്യക്തമാക്കിയിരുന്നു.

വന്ദേമെട്രോയ്ക്ക് ഇരുനൂറ് കിലോമീറ്റര്‍ ദൂരപരിധിയാണ് പറയുന്നതെങ്കിലും അതില്‍ ഇളവുണ്ടാകുമെന്നാണ് അറിയുന്നത്. അതുപോലെ പാസഞ്ചര്‍ ട്രെയിനുകളുടെ എല്ലാ സ്റ്റോപ്പുകളും വന്ദേമെട്രോയ്ക്ക് ഉണ്ടാവുകയുമില്ല. പൂര്‍ണമായും ശീതികരിച്ച പന്ത്രണ്ട് കോച്ചുകളാവും ഈ ട്രെയിനില്‍ ഉണ്ടാവുക. സൗകര്യങ്ങള്‍ ഏറക്കുറെ വന്ദേഭാരതിന് സമാനമായിരിക്കും. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തിലാവും വന്ദേമെട്രോ ചീറിപ്പായുക.

സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റെയില്‍ പാതകളുടെ വളവ് നിവര്‍ത്തലും മറ്റുമൊക്കെ അധികം വൈകാതെ തന്നെ പൂര്‍ത്തിയാവും.അതിനാല്‍ വന്ദേമെട്രോയ്ക്ക് ഇത്രയും വേഗത്തില്‍ കുതിക്കാന്‍ തടസമുണ്ടാകില്ലെന്നാണ് കരുതുന്നത്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് വന്ദേമെട്രോയ്ക്ക് ആവശ്യമായ റേക്ക് നിര്‍മ്മിക്കുന്നത്. നവംബര്‍ അവസാനത്തോടെയാവും ആദ്യറേക്ക് പുറത്തിറക്കുന്നത്.