‘ആദിയും അമ്മുവും’ 23ന് പ്രദര്‍ശനത്തിനെത്തുന്നു

‘ആദിയും അമ്മുവും’ 23ന് പ്രദര്‍ശനത്തിനെത്തുന്നു

കുട്ടികളെ പ്രധാനമായും കേന്ദീകരിച്ചു കൊണ്ട് ഗൗരവമായ ചില സന്ദേശങ്ങള്‍ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ആദിയും അമ്മുവും’.

അഖില്‍ ഫിലിംസിന്റെ ബാനറില്‍ വില്‍സണ്‍ തോമസ്, സജി മംഗലത്ത് എന്നിവര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂണ്‍ 23ന് പ്രദര്‍ശനത്തിനെത്തുന്നു.

കുട്ടികളെ കേന്ദ്രീകരിച്ചാണ് ഈ സിനിമയെ അവതരിപ്പിക്കുന്നതെങ്കിലും എല്ലാ വിഭാഗം പ്രേഷകര്‍ക്കും ആസ്വദിക്കാന്‍ പോരും വിധത്തിലാണ് ഈ ചിത്രത്തിന്റെ അവതരണം.

സംഗീതവും, നര്‍മ്മവും, ഹൃദയസ്പര്‍ശിയായ രംഗങ്ങളും ആക്ഷനുമെല്ലാം കോര്‍ത്തിണക്കിയുള്ള ഒരു ക്ലീന്‍ എന്റര്‍ടൈന്നാണ് ഈ ചിത്രം.
കുട്ടികളെ കേന്ദ്രീകരിച്ച് സമൂഹത്തിന്റെ മുന്നില്‍ വലിയ ചോദ്യചിഹ്നങ്ങളായി മാറിയിരിക്കുന്ന ചില സാമൂഹ്യ വിഷയങ്ങളാണ് ഈ ചിത്രത്തിലുടെ അവതരിപ്പിക്കുന്നത്.

ഗൗരവമായ വിഷയത്തെ എല്ലാ വിധ ആകര്‍ഷക ഘടകങ്ങളിലൂടെയുമാണ് ഈ ചിത്രത്തിന്റെ അവതരണം.

നിഷ്‌ക്കളങ്കരായ കുട്ടികളുടെ മനസ്സിലേക്ക് നാംപകര്‍ന്നു കൊടുക്കുന്ന നിറം പിടിപ്പിച്ച കഥകള്‍ അവരുടെ വ്യക്തിത്ത്വവികാസത്തേയും സ്വഭാവരൂപീകരണത്തേയും ഏറെ സ്വാധീനിക്കാറുണ്ട്.

ആദി എന്ന പത്തു വയസ്സുകാരനും സംഭവിച്ചത് അതായിരുന്നു. മൊബൈല്‍ ഫോണിലെ ഫിക്ഷന്‍ കഥാപാത്രങ്ങളെ ഏറെ സ്‌നേഹിച്ചു ആദിയുടെ ഉള്ളിലേക്ക് ചാതന്റെയും യക്ഷിയുടേയും കഥകള്‍ പറഞ്ഞു കൊടുത്തത് വീട്ടുജോലിക്കാരനായ കൃഷ്ണനാണ്. ഇത് അവന് അതീന്ത്രിയ ശക്തികള്‍ക്ക് പിന്നാലെ പോകാന്‍ പ്രേരകമായി. പതിയിരിക്കുന്ന അപകടങ്ങള്‍ അറിയാതെ അവന്‍ ആ ലോകത്തിന്റെ പിന്നാലെ പാഞ്ഞു.

ഇത്തരം അമാനുഷിക കഥാപാത്രങ്ങളെക്കണ്ട് അത്തരം കഥാപാത്രങ്ങളോട് ആരാധന തോന്നി അവരെ തേടിപ്പോകുന്ന കുട്ടികളും അവര്‍ ചെന്നുപെടുന്ന പ്രശ്‌നങ്ങളുമാണ് ഈ ചിത്രം പറയുന്നത്.

പ്രധാനമായും കുട്ടികളുടെ സുരക്ഷിതത്തിനാണ് ഈ ചിത്രം പ്രാധാന്യം കല്‍പ്പിക്കുന്നത്.

ആദി, അവ്‌നി, എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദേവ നന്ദാ, ജാഫര്‍ ഇടുക്കി, മധുപാല്‍, ശിവജി ഗുരുവായൂര്‍, ജോണി, ബാലാജി ശര്‍മ്മാ, സജി സുരേന്ദ്രന്‍, എസ്.പി. മഹേഷ്, അജിത്കുമാര്‍, അഞ്ജലി നായര്‍, ഷൈനി കെ.അമ്പാടി, ബിനു തോമസ്, ഗീതാഞ്ജലി, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കഥാ, തിരക്കഥ, ഗാനങ്ങള്‍- വില്‍സന്‍ തോമസ്, സംഗീതം- അന്റോ ഫ്രാന്‍സിസ്, ഛായാഗ്രഹണം- അരുണ്‍ ഗോപിനാഥ്, എഡിറ്റിംഗ്- മുകേഷ് ജി. മുരളി.
കലാസംവിധാനം- ജീമോന്‍ മൂലമറ്റം, മേക്കപ്പ്- ഇര്‍ഫാന്‍, കോസ്റ്റ്യൂം ഡിസൈന്‍- തമ്പി ആര്യനാട്, പശ്ചാത്തല സംഗീതം- വിശ്വജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നിജില്‍ ദിവാകര്‍.
– വാഴൂര്‍ ബോസ്.

Post Your Comments Here ( Click here for malayalam )
Press Esc to close