Month: June 2021

ജഗമേ തന്തിരത്തിന്റെ ട്രെയിലര്‍ നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കി

നെറ്റ്ഫ്‌ളിക്‌സ് അതിന്റെ വരാനിരിക്കുന്ന തമിഴ് ബ്ലോക്ക്ബസ്റ്ററായ ജഗമെ തന്തിരത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി.
വിദേശ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയില്‍ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്, ധനുഷ് അല്ലാതെ മറ്റാര്‍ക്കും അവതരിപ്പിക്കാന്‍ കഴിയാത്ത മട്ടിലുള്ളൊരു തമിഴ് ഗുണ്ടയുടെ കഥ സ്‌ക്രീനിലെത്തിക്കുന്നു.
YNOT സ്റ്റുഡിയോകളും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്ന് നിര്‍മ്മിച്ച ‘ജഗമെ തന്തിരം’ 2021 ജൂണ്‍ 18 ന് നെറ്റ്ഫ്‌ളിക്‌സിലൂടെ ലോകമെമ്പാടും റിലീസ് ചെയ്യും.

ധനുഷിനൊപ്പം ഐശ്വര്യ ലെക്ഷ്മി, ജോജു ജോര്‍ജ്, കലയ്യരാസന്‍, ശരത് രവി, ജെയിംസ് കോസ്‌മോ, റോമന്‍ ഫിയോറി, സൗന്ദര്‍രാജ, ദുരൈ രാമചന്ദ്രന്‍,മാസ്റ്റര്‍ അശ്വത്
എന്നിവരുള്‍പ്പെടെയുള്ള വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്.

റിലീസിന് മുന്‍പ് തന്നെ ജഗമേ തന്തിരത്തിലെ ‘രകിട്ട രകിട്ട…’ ഉള്‍പ്പെടെയുള്ള ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്.

2021 ല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ജഗമെ തന്തിരം’ ലോകമെമ്പാടുമുള്ള 208 ദശലക്ഷം നെറ്റ്ഫ്‌ളിക്‌സ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നിവിടങ്ങളിലും ചിത്രം ഡബ്ബ് ചെയ്യപ്പെടുന്നു.

സിനിമയെ കുറിച്ചുള്ള കാര്‍ത്തിക് സുബ്ബരാജിന്റെ പ്രതികരണം:

‘ജഗമെ തന്തിരം എന്റെ സ്വപ്ന ചിത്രമാണ്, ആഗോളതലത്തില്‍ പ്രചാരത്തിലുള്ള ഒരു പ്രശ്‌നത്തെക്കുറിച്ച്, പ്രാദേശികമായി വേരൂന്നിയ ഒരു കഥാപാത്രത്തിലൂടെ വളരെ രസകരവും വിനോദപ്രദവുമായ രീതിയില്‍, ഒരു കഥപറയുക എന്ന ആഗ്രഹത്തോടെയാണ് ഇത് നിര്‍മ്മിച്ചത് 190 രാജ്യങ്ങളിലായി നെറ്റ്ഫ്‌ളിക്‌സു പോലൊരു ഗ്ലോബല്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതിലൂടെ ഒരു നടന്‍ എന്ന നിലയില്‍ എന്താണ് ധനുഷ് എന്നു തെളിയിക്കുന്ന സിനിമ കൂടിയായിരിക്കും ‘ജഗമേ തന്തിരം’.

ക്യാമറ- ശ്രേയാസ് കൃഷ്ണ, എഡിറ്റര്‍- വിവേക് ഹര്‍ഷന്‍.

YNOT സ്റ്റുഡിയോ:
ഇന്ത്യയില്‍ ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര നിര്‍മ്മാണ കമ്പനിയാണ്
YNOT സ്റ്റുഡിയോ.
2009 ല്‍ നിര്‍മ്മാതാവ് എസ്. ശശികാന്ത് സ്ഥാപിച്ച YNPT 2021 വരെ 18 ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മ്മിച്ചു. ഇതില്‍ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ചലച്ചിത്ര വ്യവസായങ്ങള്‍ എന്നിവയില്‍ നിര്‍മ്മിച്ച പ്രൊഡക്ഷനുകള്‍ ഉള്‍പ്പെടുന്നു. പുഷ്‌കര്‍ & ഗായത്രി സംവിധാനം ചെയ്ത ‘വിക്രം വേദ’ (2017) യാണ് YNPT യുടെ ഏറ്റവും വലിയ വിജയ സിനിമ. ഏറ്റവും പുതിയ റിലീസ് ‘മണ്ടേല’ ലോകമെമ്പാടും വളരെ പ്രചാരത്തിലാവുകയും തമിഴ് ഭാഷയില്‍ നിരൂപക പ്രശംസ നേടുന്ന,രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായി കൈയ്യടി നേടുന്നുണ്ട്.

റിലയന്‍സ് എന്റര്‍ടൈന്‍മെന്റ്‌സ്
www.relianceentertainment.net
റിലയന്‍സ് ഗ്രൂപ്പിന്റെ മാധ്യമ, വിനോദ വിഭാഗമാണ് റിലയന്‍സ് എന്റര്‍ടൈന്‍മെന്റ്‌സ്.
ഫിലിം,ടെലിവിഷന്‍,ഡിജിറ്റല്‍, ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ സജീവമായ റിലയന്‍സ് എന്റര്‍ടൈന്‍മെന്റ്‌സ് അന്തര്‍ദ്ദേശീയമായി, റിലയന്‍സ് 2009 മുതല്‍ ഐക്കണിക് ഫിലിം പ്രൊഡ്യൂസറും സംവിധായകനുമായ സ്റ്റീവന്‍ സ്പില്‍ബെര്‍ഗുമായി ഡ്രീം വര്‍ക്ക്‌സ് സ്റ്റുഡിയോയുടെ രൂപീകരണത്തിലും അതിനുശേഷം ആംബ്ലിന്‍ പങ്കാളികളുമായും പങ്കാളികളായി. ഈ ബന്ധം ദ ഹെല്‍പ്പ്, വാര്‍ ഹോഴ്‌സ്, ലിങ്കണ്‍, ദി ഗേള്‍ ഓണ്‍ ദി ട്രെയിന്‍,
എ ഡോഗ്‌സ് പര്‍പ്പസ്, ബ്രിഡ്ജ് ഓഫ് സ്‌പൈസ്, ദി പോസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്കും 2019 ഗോള്‍ഡന്‍ ഗ്ലോബ്‌സ്, ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ഗ്രീന്‍ ബുക്ക് 2020 അക്കാദമി അവാര്‍ഡ് നോമിനിയും ഗോള്‍ഡന്‍ ഗ്ലോബ്‌സ് വിജയിയുമായ 1917ലേക്കും നയിക്കുകയുണ്ടായി.