Month: January 2023

ഹൊറര്‍ മോട്ടിവേഷണല്‍ ത്രില്ലര്‍ ‘THE BREATH’ ശ്രദ്ധേയമാകുന്നു

എം.എം. കമ്മത്ത്
തിരു:
 ഫെമത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജന്‍ കെ നിര്‍മ്മിച്ച് യുവ സംവിധായകന്‍ അനന്ദു രാജ് DIL കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യ്ത ‘The BREATH’ എന്ന ഹൊറര്‍ മോട്ടിവേഷണല്‍ ത്രില്ലര്‍ ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു.
‘The BREATH’ ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് വികസിപ്പിച്ച കഥയാണ്.

‘The Universal Truths’ എന്ന മോട്ടിവേഷണല്‍ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.

ആരോമല്‍, സുഹൈല്‍ എ.എസ്, പ്രവീണ്‍ സ്വര്‍ണഖഡ്ഗം, അജിത്കുമാര്‍ എം.ബി, വിമല്‍കുമാര്‍ വി.എസ് എന്നിവരാണ് ഈ ചിത്രത്തിലെ അഭിനേതാക്കള്‍.

കുറേ ഏറെ വര്‍ഷങ്ങളായി ഡാന്‍സ് കൊറിയോഗ്രാഫറായി പ്രവര്‍ത്തിച്ചു വരുന്ന അനന്തു സ്വതന്ത്ര സിനിമാ സംവിധായകനാകുന്ന ആദ്യത്തെ ചിത്രമാണ് ‘The BREATH’.

ലോകത്ത് ഹൃസ്വ ചിത്രങ്ങളുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും Horror Motivational Thriller എന്ന ജോണറില്‍ ഒരു ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്യുന്നത്.

ഛായാഗ്രഹണം- ശന്തനു എസ്, ടൈറ്റില്‍ ഡിസൈന്‍- ശന്തനു എസ്, കലാസംവിധാനം- DIL Studio, പ്രോസ്‌തെറ്റിക്‌സ് & കോസ്റ്റ്യൂം ഡിസൈനര്‍- അജിത്കുമാര്‍ എം.ബി, എഡിറ്റിംഗ് & വിഎഫ്എക്‌സ്- Golden Eagle, സംഗീതം & സൗണ്ട് ഡിസൈന്‍- DIL Studio, ഡബ്ബിംഗ് സ്റ്റുഡിയോ- RJ Music Factory, അസോസിയേറ്റ്- ബെന്‍ലെ കാര്‍ത്തി, സ്റ്റണ്ട് കൊറിയോഗ്രഫി- DIL Dance Studio, ക്യാമറ & ലൈറ്റ് യൂണിറ്റ്- ബിനോയ് Dream Capture, സെകന്‍ഡ് ലൈറ്റ് യൂണിറ്റ് വീഡിയോ ശ്രീധര്‍.

‘The BREATH’ എന്ന ചിത്രത്തിലൂടെ സമൂഹത്തിനു വലിയൊരു സന്ദേശം നല്‍കുക എന്നതാണ് തന്റെ ശ്രമം എന്ന് സംവിധായകന്‍ അനന്ദു രാജ് DIL സിനിമ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

Online PR – CinemaNewsAgency.Com