Month: December 2020

‘ഒരു നേര്‍ത്ത മഴ’യുമായി രോഹിത് ഓണ്‍റോക്ക്

ഫ്യുസിഓണ്‍റോക്ക് അവതരിപ്പിക്കുന്ന ‘ഒരു നേര്‍ത്ത മഴ’ എന്ന സംഗീത ആല്‍ബം റിലീസ് ചെയ്തു. തന്റെ ജീവിതത്തില്‍ ഉണ്ടായ തിക്താനുഭവങ്ങളില്‍ പൂര്‍ണ്ണ ദുഖിതയായ ഒരു പെണ്‍കുട്ടി മഴയത്തു നില്‍ക്കുമ്പോള്‍ ആ മഴ അവള്‍ക്കു എങ്ങനെ അനുഭവപ്പെടുന്നു എന്നതാണ് ഈ ഗാനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗാനത്തിന്റെ ആദ്യപകുതിയില്‍, ആ കുട്ടിയുടെ ജീവിത സാഹചര്യത്തിന്റെ തീവ്രതയും രണ്ടാമത്തെ പകുതിയില്‍, മഴ അവളെ എങ്ങനെ സമാധാനിപ്പിക്കുന്നു എന്നതും വരികളിലൂടെ കേള്‍ക്കാം.
കെ വി ഷാജി കീച്ചേരിയുടെ വരികള്‍ക്ക് രോഹിത് ഓണ്‍റോക്ക് നല്‍കിയ ഈണം ആലപിച്ചിരിക്കുന്നത് അബിഗെയ്ല്‍ തെരേസ അനില്‍ ആണ്. എല്ലാ സംഗീത വാദ്യോപകരണങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ വായിച്ചു ഗാനത്തിന്റെ പിന്നണി ഒരുക്കിയത് ഗാനത്തിന്റെ സംഗീതസംവിധായകന്‍ തന്നെ ആണ്. അനന്യ രാജേഷിന്റെ ചിത്രങ്ങള്‍ അഭിരാം പകര്‍ത്തി ശ്രീരാഗ് സംയോജിപ്പിച്ചാണ് ഈ ഗാനത്തിന്റെ വിഷ്വല്‍ ഒരുക്കിയിരിക്കുന്നത്.
റോക്ക്എ10 ദ ജാക്ക് ഓഫ് ഓള്‍ ഡാഷസ് ( RockA10 The-JaDa )എന്ന യുട്യൂബ് ചാനല്‍ ആണ് ഈ ഗാനം സംഗീതപ്രേമികള്‍ക്ക് മുന്നില്‍ എത്തിച്ചിരിക്കുന്നത്. തന്റെ പുതിയസംരംഭമായ ഈ ചാനല്‍, താന്‍ സംഗീതം ചെയ്ത പാട്ടിലൂടെ തന്നെ ജനാവലിയിലേക്കു എത്തിക്കുകയാണ് ഈ ഗാനത്തിന്റെ സംഗീത സംവിധായകന്‍. സംഗീതത്തെയും മറ്റു വിഷയങ്ങളെയും കുറിച്ചുള്ള കാര്യങ്ങള്‍ വേറിട്ടൊരു രീതിയില്‍ അവതരിപ്പിക്കുകയാണ് ഈ ചാനല്‍ തുടങ്ങുന്നതിലൂടെ രോഹിത് ഉദ്ദേശിക്കുന്നത്.

ഇനി യൂട്യൂബ് വീഡിയോയില്‍ മോശം കമന്റുകള്‍ നിരീക്ഷിക്കും

ഇനി യൂട്യൂബ് വീഡിയോയില്‍ മോശപ്പെട്ട കമന്റുകള്‍ ഇടുമ്പോള്‍ സൂക്ഷിക്കുക, പണിവരാന്‍ സാധ്യതയുണ്ട്. പരസ്പര ബഹുമാനത്തോടുകൂടിയുള്ള കമന്റുകള്‍ മാത്രം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പുതിയ ഫീച്ചര്‍ യൂട്യൂബ് പരിചയപ്പെടുത്തിയിരിക്കുകയാണ്. ഈ പുതിയ ഫീച്ചര്‍ പ്രകാരം പ്രശ്‌നമായേക്കാവുന്ന കമന്റുകള്‍ പോസ്റ്റ് ചെയ്യുമ്‌മ്പോള്‍ ഉപയോക്താക്കള്‍ക്ക് യൂട്യൂബ് ഒരു മുന്നറിയിപ്പ് നല്‍കും.
യൂട്യൂബിന്റെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ വഴിയാണ് ഈ മുന്നറിയിപ്പ് കാണിക്കുക. മുന്നറിയിപ്പ് കണ്ടതിന് ശേഷവും ഉപയോക്താവിന് കമന്റ് ചെയ്യുന്നത് തുടരുകയോ അല്ലെങ്കില്‍ അത് പോസ്റ്റ് ചെയ്യുന്നതിന് മുമ്പ്് ചെറിയ മാറ്റം വരുത്തുകയും ചെയ്യാവുന്നതാണ്. ഇതോടൊപ്പം അശ്ലീല കമന്റുകളെ മാറ്റി നിര്‍ത്തുന്നതിനായുള്ള പുതിയ ഫില്‍റ്ററും യൂട്യൂബ് പരീക്ഷിക്കുന്നുണ്ടെന്നും ഇതുവഴി അത്തരം കമന്റുകള്‍ ഓട്ടോമാറ്റിക് ആയി റിവ്യൂ ചെയ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
ഈ സംവിധാനം വഴി ക്രിയേറ്റര്‍മാര്‍ക്ക് അവര്‍ക്ക് ആവശ്യമില്ലാത്ത കമന്റുകള്‍ വായിക്കാന്‍ കഴിയില്ല. ഇത് സുഗമമാക്കാന്‍ വേണ്ടി കമന്റ് മോഡറേഷന്‍ സംവിധാനം കമ്പനി പരിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ് എന്ന് യൂട്യൂബ് പ്രൊഡക്ട് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് ജോഹാന റൈറ്റ് പറഞ്ഞു.

നടി വരലക്ഷ്മിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ തിരിച്ചുപിടിച്ചു

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ താരം വരലക്ഷ്മി ശരത്കുമാറിന്റെ ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകള്‍ തിരിച്ചുപിടിച്ചു. ഇന്‍സ്റ്റാഗ്രാം ആപിലെ പ്രൊഫഷണലുകളുടെ സഹായത്തോടെയാണ് അക്കൗണ്ട് തിരിച്ചെടുത്തത്.
തന്റെ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം ഇതിന്മുമ്പ് താരം തന്നെ വെളിപ്പെടുത്തിയിരുന്നു. തന്റെ അക്കൗണ്ടുകളില്‍ നിന്ന് മെസേജുകള്‍ വന്നാല്‍ കരുതിയിരിക്കണമെന്നും വരലക്ഷ്മി അറിയിച്ചിരുന്നു.
അക്കൗണ്ട് തിരിച്ചുപിടിച്ച കാര്യവും വരലക്ഷ്മി തന്നെയാണ് അറിയിച്ചത്. ഒരു ഫ്രോഡ് ലിങ്ക് ക്ലിക്ക് ചെയ്തപ്പോഴായിരുന്നു വരലക്ഷ്മിയുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടത്.
‘കാണുന്നതെല്ലാം ഒരിക്കലും വിശ്വസിക്കരുത്. ഇക്കാര്യം എനിക്ക് കഴിഞ്ഞ കാര്യത്തോട്കൂടി മനസിലായി. കഴിഞ്ഞ ദിവസം ഒരു ലിങ്ക് ക്ലിക്ക് ചെയ്തു. അത് ഒരു വെരിഫൈഡ് യൂസറില്‍ നിന്നായിരുന്നു. പക്ഷേ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. എന്റെ ഇന്‍സ്റ്റാ അക്കൗണ്ട് തിരിച്ചുകിട്ടി. പഴയ പോസ്റ്റുകളും തിരിച്ചുകിട്ടാന്‍ അവര്‍ പ്രവര്‍ത്തിക്കുകയാണ്’ എന്നും വരലക്ഷ്മി പറഞ്ഞു.

 

‘കര്‍മ്മ’ ശ്രദ്ധേയമാവുന്നു

പാലക്കാട്: ഈ ജന്മം ചെയ്ത പാപങ്ങള്‍ക്കുള്ള ശിക്ഷ ഈ ജന്മത് തന്നെ ലഭിക്കും എന്ന ആശയം ചൂണ്ടിക്കാണിക്കുന്ന ഷോര്‍ട് ഫിലിം ‘കര്‍മ്മ’ ശ്രദ്ധേയമാവുന്നു.
കൗമുദി യൂട്യൂബ് ചാനലിലൂടെയാണ് ‘കര്‍മ്മ’ റിലീസ് ചെയ്തത്. നവാഗതനായ സന്ദീപ് മണികണ്ഠനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
‘കര്‍മ്മ’ കൗമുദി ഷോര്‍ട് ഫിലിം ഫെസ്റ്റില്‍ നോമിനേറ്റ് ചെയ്തിട്ടുണ്ട്.
പുതുമുഖങ്ങളായ ട്രീസ രവീന്ദ്രന്‍, കൃഷ്ണദാസ്, മനേഷ് കേശവ്, ഷിജു, സുജിത് മോഹനന്‍ എന്നിവരാണ് അഭിനേതാക്കള്‍. പാലക്കാടുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയിലെ ആദ്യ ഷോര്‍ട് ഫിലിം സംരംഭം കൂടി ആണ് ‘കര്‍മ്മ’.
ക്യാമറ കേശവപ്രസാദ്, എഡിറ്റിങ്ങ് കിഷോര്‍ ഉണ്ണികൃഷ്ണന്‍. സംഗീതം- നിതിന്‍, അശ്വിന്‍. സ്റ്റുഡിയോ- ട്രാക്ക് ഫൈന്‍ഡര്‍, വടക്കാഞ്ചേരി.
അഭിലാഷ്, കൃഷ്ണദാസ് എന്നിവര്‍ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഐനെറ്റ് സ്‌ക്രീന്‍ അമേരിക്കന്‍ മലയാളികളിലേക്കും

എം.കെ. ഷെജിന്‍
കൊച്ചി: സെന്‍ട്രല്‍ ഓഹി യോ മലയാളി അസോസിയേഷന്‍ (COMA) അവതരിപ്പിക്കുന്ന Christmas with Gifted എന്ന പ്രോഗ്രാം ലൈവ് സ്ട്രിമിങ് ചെയ്തു കൊണ്ട് INET SCREEN അമേരിക്കന്‍ മലയാളിലേക്ക്.
പ്രശസ്ത പിന്നണി ഗായകന്‍ ജി. വേണുഗോപാല്‍ നയിക്കുന്ന സംഗീതസായാഹ്നം, മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ ഡിഫറെന്റ് ആര്‍ട്ട് സെന്റര്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന മാജിക് ഷോ, ഓഹിയോ മലയാളികളുടെ കലാ വിസ്മയം എന്നിവയാണ് INET SCREEN ലൈവ് സ്ട്രീമിങ്ങിലൂടെ ഓഹിയോ മലയാളികളുടെ മുന്‍പിലേക്ക് എത്തുന്നു. www.inetscreen.com വെബ്‌സൈറ്റിലൂടെയും ആന്‍ഡ്രോയ്ഡ് ഐഒഎസ് ആപ്പിലൂടെയും എവിടെ ഇരുന്നു കൊണ്ടും തത്സമയം പ്രോഗ്രാം ആസ്വദിക്കാന്‍ ഉള്ള അവസരമാണ് ഐനെറ്റ് സ്‌ക്രീന്‍ ഒരുക്കിയിരിക്കുന്നത്. അമേരിക്കന്‍ സമയം ഡിസംബര്‍ അഞ്ചാം തീയതി വൈകുന്നേരം എട്ടു മണിക്ക് (ഇന്ത്യന്‍ സമയം ഡിസംബര്‍ 6ന് രാവിലെ 6:30മണിക്ക്) ആണ് പ്രോഗ്രാം ലൈവില്‍ എത്തുക. പിആര്‍ഒ എം.കെ. ഷെജിന്‍.

 

SAIFFല്‍ ഓപ്പണിങ്ങ് ഫിലിം ആയി ‘ലാല്‍ബാഗ്’ പ്രദര്‍ശിപ്പിക്കുന്നു

എംഎം കമ്മത്ത്-
കൊച്ചി: മംമ്ത മോഹന്‍ദാസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ പ്രശാന്ത് മുരളി പദ്മനാഭന്‍ ഒരുക്കുന്ന ത്രില്ലര്‍ ചിത്രം ‘ലാല്‍ബാഗ്’ ഡിസംബര്‍ 16 ന് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഓപ്പണിങ്ങ് ഫിലിം ആയി പ്രദര്‍ശിപ്പിക്കുന്നു.
പൂര്‍ണമായും ബംഗളൂരില്‍ ചിത്രീകരിച്ച ഈ നോണ്‍ ലീനിയര്‍ സിനിമ മുന്നോട്ട് വെക്കുന്നത് നാഗരിക ജീവിതം സ്ത്രീ പുരുഷ ബന്ധങ്ങളില്‍ ഉണ്ടാക്കുന്ന സങ്കീര്‍ണ്ണതകള്‍ ആണ്. ഒരു ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ശേഷമുണ്ടാകുന്ന ഒരു കൊലപാതകവും അതിന് മുന്‍പും ശേഷവുമുണ്ടാകുന്ന സംഭവങ്ങളും എങ്ങനെ ആ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നവരുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതാണ് ചിത്രം അന്വേഷിക്കുന്നത്.
‘പൈസാ പൈസാ’യ്ക്ക് ശേഷം പ്രശാന്ത് മുരളി പദ്മനാഭന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ലാല്‍ബാഗ് സെലിബ്‌സ് ആന്‍ഡ് റെഡ്കാര്‍പെറ്റ് ഫിലിംസിന്റെ ബാനറില്‍ രാജ് സഖറിയാസ് ആണ് നിര്‍മ്മിക്കുന്നത്.
മമ്ത മോഹന്‍ദാസിനെ കൂടാതെ സിജോയ് വര്‍ഗീസ്, രാഹുല്‍ മാധവ്, നന്ദിനി റായ്, നേഹാ സക്‌സേന, രാഹുല്‍ ദേവ് ഷെട്ടി, വികെ പ്രകാശ്, സുദീപ് കാരക്കാട്ട് എന്നിവര്‍ അഭിനയിക്കുന്നു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ചിത്രം ഉടനടി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമെന്നാണ് അണിയറക്കാര്‍ നല്‍കുന്ന വിവരം.

ജനശ്രദ്ധയാകര്‍ഷിച്ച് ‘ആരവം’

കൊച്ചി: വിന്റര്‍ഡേയ്‌സിന്റെ ബാനറില്‍ പ്രതീഷ് വി വിജയന്‍ സംവിധാനം ചെയ്ത ‘ആരവം’ എന്ന ഫാന്‍ മെയ്ഡ് തീം സോങ് ജനശ്രദ്ധയാകര്‍ഷിക്കുന്നു.
സുനില്‍രാജ് സത്യയുടെ വരികള്‍ക്ക് ഡൊമനിക് മാര്‍ട്ടിന്‍ ആണ് ‘ആരവത്തിന് ഈണം നല്‍കിയിരിക്കുന്നത്. ആള്‍ഡ്രിന്‍ ഡൊമനിക് ഗാനം ആലപിച്ചിരിക്കുന്നു.
ക്യാമറ അനില്‍ ജോസ്, എഡിറ്റിംഗ് അഖില രവി. ആസന്നമായിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും ഐഎസ്എല്ലും കൂടിച്ചേര്‍ന്നുള്ള നാട്ടിന്‍പുറത്തെ കാഴ്ചകളാണ് ഗാനത്തിന്റെ ഇതിവൃത്തം. ‘കേരള ബ്ലാസ്‌റ്റേഴ്‌സ്’ നമ്മള്‍ മലയാളികളില്‍ ഉണ്ടാക്കിയിട്ടുള്ള സ്വാധീനത്തിന്റെ പ്രതിഫലനമാണ് ‘ആരവം’.
ഏകദേശം പതിനാലു വര്‍ഷത്തോളം പരസ്യ, ടെലിവിഷന്‍, സിനിമ രംഗത്ത് പ്രവര്‍ത്തി പരിചയമുള്ളയാളാണ് സംവിധായകനായ പ്രതീഷ്. സമകാലീന സാമൂഹ്യ വിഷയങ്ങളെ കോര്‍ത്തിണക്കി, അടുത്ത വര്‍ഷമാദ്യം തുടങ്ങാനിരിക്കുന്ന ചലച്ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ പ്രതീഷ്. കോവിഡ് പ്രതിസന്ധി കാരണം മാറ്റി വെച്ചിരിക്കുന്ന ഇന്ദ്രന്‍സ് നായകനായി അഭിനയിക്കുന്ന ‘അപാര സുന്ദര നീലാകാശം’ എന്ന ചിത്രത്തിന്റെ ചിത്രീകരണമാണ് അതീന് ശേഷം ഷെഡ്യുള്‍ ചെയ്തിരിക്കുന്നത്.
ഏകദേശം മൂന്നു ദശകങ്ങളായി സംഗീത രംഗത്തുള്ള, ദീര്‍ഘകാലം രവീന്ദ്രന്‍ മാഷോടൊപ്പം പ്രവര്‍ത്തിച്ച ഡൊമിനിക് മാര്‍ട്ടിന്‍ ‘അപാര സുന്ദര നീലാകാശം’ അടക്കം ഒട്ടനവധി ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. ഗാനരചന രംഗത്ത് 27 വര്‍ഷം തികക്കുന്ന സുനില്‍ രാജ് സത്യ, ബിജിബാല്‍ അടക്കം പല പ്രമുഖരോടൊപ്പം പ്രവര്‍ത്തിച്ച് ഒട്ടനവധി ഹിറ്റ് ആല്‍ബങ്ങള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും ‘അപര സുന്ദര നീലാകാശം’ അടക്കം നിരവധി ചലച്ചിത്ര ഗാനങ്ങള്‍ക്കും തൂലിക ചലിപ്പിച്ചിട്ടുണ്ട്.
പുതുമുഖങ്ങളായ പതിനഞ്ചോളം കുട്ടികള്‍ ‘ആരവ’ത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഗായകനും ചിത്രരചന കലാകാരനുമായ രാജീവ് പീതാംബരന്‍ ‘ആരവ’ത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
സൗഹൃദ കൂട്ടായ്മയിലൂടെയാണ് അഭിനേതാക്കളെ കണ്ടെത്തിയത്.
വിന്റര്‍ഡേയ്‌സിന്റെ ഓണ്‍ലൈന്‍ ചാനലില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന ആരവത്തിന് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത് മൂവിങ് പിക്‌സല്‍സാണ്.

‘സ്ട്രീംഫെസ്റ്റ്’; നെറ്റ്ഫഌക്‌സ് രണ്ടു ദിവസത്തേക്ക് സൗജന്യം

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷനുമായി പ്രമുഖ ഛഠഠ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫഌക്‌സ്. ഇന്നും നാളെ (ഡിസംബര്‍ 5 & 6) യുമാണ് ‘സ്ട്രീംഫെസ്റ്റ്’ ഇന്ത്യയില്‍ സൗജന്യ സേവനം ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനായി കാര്‍ഡിന്റെ വിവരങ്ങളൊന്നും നല്‍കേണ്ടതില്ലെന്നും കമ്പനി അറിയിച്ചു. ഉപയോക്താക്കള്‍ക്ക് അവര്‍ക്കിഷ്ടമുള്ള ഏതെങ്കിലും സിനിമയോ സീരിയലോ കാണാന്‍ കഴിയും. എല്ലാ ഉപയോക്താക്കളെയും നെറ്റ്ഫഌക്‌സില്‍ ഒരു പൈസയും ചെലവഴിക്കാതെ 48 മണിക്കൂര്‍ സ്ട്രീം ചെയ്യാന്‍ അനുവദിക്കുമെന്ന് ഒക്ടോബറില്‍ കമ്പനി അറിയിച്ചിരുന്നു.
പേര്, ഇമെയില്‍ വിലാസം എന്നിവ നല്‍കി ഓഫര്‍ നേടാനായി പാസ്‌വേഡ് ഉണ്ടാക്കാം. സിനിമകള്‍, സീരിയലുകള്‍, സീരീസുകള്‍, ഡോക്യുമെന്ററികള്‍, ഷോകള്‍ എന്നിവ ഉള്‍പ്പെടുന്ന മുഴുവന്‍ നെറ്റ്ഫ്‌ലിക്‌സ് കാറ്റലോഗും കാണാന്‍ പ്രമോഷണല്‍ ഓഫര്‍ ഉപയോക്താക്കളെ അനുവദിക്കും.

മോഹന്‍ലാല്‍ ‘മാന്‍കൈന്‍ഡ് ഫാര്‍മ’ ബ്രാന്‍ഡ് അംബാസ്സഡറായി

കൊച്ചി: മുന്‍നിര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ‘മാന്‍കൈന്‍ഡ് ഫാര്‍മ’യുടെ കോര്‍പ്പറേറ്റ് ബ്രാന്‍ഡ് അംബാസഡറായി നടന്‍ മോഹന്‍ലാല്‍. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തില്‍ നാലാം സ്ഥാനത്താണ് മാന്‍കൈന്‍ഡ് ഫാര്‍മ. രാജ്യത്തെ മികച്ച നടന്മാരില്‍ ഒരാളായ മോഹന്‍ലാലിനെ ബ്രാന്‍ഡ് അംബാസ്സഡറാക്കുന്നതിലൂടെ രാജ്യമൊട്ടകെ സാന്നിധ്യം ഉറപ്പിക്കുനും ജനങ്ങള്‍ക്ക് മികച്ച ഗുണനിലവാരമുള്ള മരുന്നുകള്‍ ന്യായവിലയില്‍ നല്‍കുന്നതിനുമാണ് അംബാസഡര്‍ഷിപ്പിന്റെ പ്രധാന ലക്ഷ്യം.
‘ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഒരു കമ്പനിയെന്ന നിലയിലും, രാജ്യത്തിലെ വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ജീവിതത്തെ സ്പര്‍ശിച്ചിട്ടുള്ള ഒരു കമ്പനിയെന്ന നിലയിലും ‘മാന്‍കൈന്‍ഡ് ഫാര്‍മ’യുമായി സഹകരിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും, ഒപ്പം സമൂഹത്തെ ഒരുമിച്ച് സേവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ‘മാന്‍കൈന്‍ഡ് ഫാര്‍മ’യുടെ കോര്‍പ്പറേറ്റ് ബ്രാന്‍ഡ് അംബാസഡറാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
CSR പദ്ധതികളിലൂടെ സമൂഹത്തിന് കൈത്താങ്ങാകാന്‍ ആഗ്രഹിക്കുന്ന ഒരു കമ്പനിയെന്ന നിലയില്‍, സാമൂഹിക പ്രശ്‌നങ്ങളില്‍ നിരന്തരമായി ഇടപെടലുകള്‍ നടത്തുന്ന മോഹന്‍ലാലുമായുള്ള പങ്കാളിത്തം വളരെ വില്‍പ്പെട്ടതാണെന്ന് മാന്‍കൈന്‍ഡ് ഫാര്‍മ സിഇഒ രാജീവ് ജുനേജാ അഭിപ്രായപ്പെട്ടു.