Month: February 2023

അതിജീവനത്തിന്റെ കഥ പറഞ്ഞ് ദമ്പതികള്‍ സംവിധാനം ചെയ്യുന്ന ‘മറിയം’ മാര്‍ച്ച് മൂന്നിന്…

കഥയിലും അവതരണത്തിലും ഏറെ പുതുമകളുണര്‍ത്തി ‘മറിയം’ പ്രദര്‍ശനത്തിനെത്തുന്നു. ശക്തമായ സ്ത്രീ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ഈ സിനിമ ജീവിതത്തില്‍ നാം നേരിടേണ്ടിവരുന്ന കൈപ്പേറിയ അനുഭവങ്ങളെ എങ്ങിനെ തരണം ചെയ്യാം എന്ന സന്ദേശമാണ് നല്‍കുന്നത്.

സാഹചര്യങ്ങള്‍ കൊണ്ടോ വിധിയുടെ ക്രൂരത കൊണ്ടോ ഇരയാക്കപ്പെടുന്ന പെണ്‍ജന്മങ്ങളോട് കരഞ്ഞു തീര്‍ക്കാനുള്ളതല്ല നിങ്ങളുടെ ജിവിതമെന്നും തളര്‍ത്തിയ ജീവിത സാഹചര്യത്തില്‍ നിന്ന് ഉള്‍ക്കൊണ്ട ഊര്‍ജം കൈമുതലാക്കി ശക്തമായ തിരിച്ചുവരവിലൂടെ ജീവിതം വര്‍ണ്ണാഭമാക്കണമെന്നും ചിത്രം ഓര്‍മ്മപ്പെടുത്തുമ്പോള്‍ ജീവിതാനുഭവങ്ങള്‍ക്ക് മുമ്പില്‍ പകച്ചു നില്‍ക്കുന്ന യുവ തലമുറ രണ്ട്കയ്യും നീട്ടി സ്വീകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഉയര്‍ന്ന ജോലി മോഹവുമായി നഗരത്തിലെത്തിയ ഒരു പെണ്‍കുട്ടി നേരിടേണ്ടി വരുന്ന തിക്താനുഭവങ്ങളാണ് കഥയുടെ ഇതിവൃത്തം. മനസ്സിനേറ്റ അഴത്തിലുള്ള മുറിവുകള്‍ പ്രകൃതിയുടെ സാന്ത്വനത്തിലൂടെ ഉണക്കാനാവുമെന്ന കാര്യം സിനിമയിലൂടെ തിരിച്ചറിയാനാവും. വ്യത്യസ്തമായ അവതരണത്തിലൂടെ സിനിമയെ ആകര്‍ഷകമാക്കാന്‍ സംവിധായകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

മൃണാളിനി സൂസന്‍ ജോര്‍ജ്ജ് എന്ന യുവ നടിയാണ് ഇതിലെ കേന്ദ്ര കഥാപാത്രം. മറ്റ് അഭിനേതാക്കളായി ജോസഫ് ചിലമ്പന്‍, കൃസ് വേണുഗോപാല്‍, പ്രസാദ് കണ്ണന്‍, രേഖലക്ഷ്മി, ദേവനന്ദ, വൈഷ്ണവി കല്യാണി, അനിക്‌സ്ബൈജു, ബിനോയ് മേപ്പാറ, അരുണ്‍ചാക്കോ, ബോബിന്‍ ജോയ്, മെല്‍ബിന്‍ ബേബി, നിഷാന്ദ് പത്മനാഭന്‍, അമൃത ആനന്ദ്, വിനീഷ് കണ്ണന്‍, എബി എല്‍ദോ, ജോണി ഇ.വി., സുനില്‍ മുതുപാറ, സെയ്ദ് അസീസ്, അഭിലാഷ് അച്ചന്‍കോവില്‍, വിനോദ് പുളിക്കല്‍, അഖില്‍ സുതന്‍, സെബാസ്റ്റ്യന്‍, ബിന്‍സി ജയിംസ്, ശ്രീജിത്ത് കുമരകം, ചിന്നുമൃദുല്‍, സൈനമറിയം തുടങ്ങിയവരും വേഷമിടുന്നു.

ഇതിനകം തന്നെ 20 ഓളം അവര്‍ഡുകളും കരസ്ഥമാക്കിക്കഴിഞ്ഞ ‘മറിയം’ മലയാള സിനിമാ ചരിത്രത്തില്‍ തന്നെ പുതിയ അധ്യായം രചിക്കുമെന്നാണ് സിനിമാനിരൂപകരുടെ വിലയിരുത്തല്‍.

വിംഗ്സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച മലയാളചിത്രം, ബെസ്റ്റ്ഫീച്ചര്‍ ഫിലിം, ഏറ്റവും നല്ല നടന്‍, മികച്ച ഛായാഗ്രാഹകന്‍ എന്നീ അവാര്‍ഡുകള്‍ ‘മറിയം’ വാരിക്കൂട്ടിയിട്ടുണ്ട്.

വാലറ്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള ജൂറി അവാര്‍ഡ്, മികച്ച മലയാളചിത്രം, മികച്ച തിരക്കഥ. ബെസ്റ്റ് ആര്‍ട്ട് ഫിലിം, മികച്ച ഛായാഗ്രാഹകനുള്ള അവര്‍ഡ് എന്നിവയും നേടിയെടുത്തു.

തിരുനെല്‍വേലി ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ്സില്‍ മികച്ച സംവിധായകനുള്ള ജൂറി അവാര്‍ഡും മികച്ച കഥക്കുമുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കി.

ഐ ഇന്‍സിഗ്‌ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനും നടിക്കുമുള്ള അവാര്‍ഡ്, സെല്ലുലോയിഡ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ്, വെസ്റ്റ് ബംഗാള്‍ ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള (ഫീച്ചര്‍ ഫിലിം), ബെസ്റ്റ് ഫീച്ചര്‍ ഫിലിം, മികച്ച ഛായാഗ്രാഹകനുള്ള അവര്‍ഡ് എന്നിവ നേടിയെടുത്തു.

വണ്‍ലീഫ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച നിര്‍മ്മാതാവ് എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കി. ഇന്ത്യന്‍ സ്‌ക്രീന്‍ പ്രൊജക്ടിന്റെ ബെസ്റ്റ് ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡും മികച്ച സംവിധായകന്‍, മികച്ച നിര്‍മ്മാതാവിനുള്ള അവാര്‍ഡുകളും ലഭിക്കുകയുണ്ടായി.

കൂടാതെ 2023ലെ പൈന്‍വുഡ് സ്റ്റുഡിയോയിലെ ലിഫ്റ്റ് ഓഫ് ഫിലിം മേക്കര്‍ സെഷനിലും ബെഹാല ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും മിസീന്റേജ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ഓഫീഷ്യല്‍ സെലക്ഷനും ലഭിച്ചു കഴിഞ്ഞു.

കഴിഞ്ഞ ദിവസം കട്ടപ്പന ഫെസ്റ്റ് നഗരിയില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് നടന്നു. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്്റ്റ് ലോഞ്ചിംഗ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ സംവിധായകര്‍ക്ക് പുറമെ എകെപിഎ ഭാരവാഹികള്‍, ഫ്രണ്ട്സ് ഓഫ് കട്ടപ്പന, സംഗീത സംവിധായകന്‍ വിഭു വെഞ്ഞാറമൂട്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ജാക്സണ്‍ തോമസ്, അരുണ്‍ ചാക്കോ എന്നിവര്‍ പങ്കെടുത്തു.

എ എം കെ പ്രൊഡക്ഷന്‍സിന്റെ ബാറനില്‍ മഞ്ജുകപൂര്‍ നിര്‍മ്മിക്കുന്ന ‘മറിയം’ നവാഗതരായ ബിബിന്‍ ഷിഹ(ഷിഹ ബിബിന്‍, ബിബിന്‍ ജോയ്) എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. ദമ്പതികളായവര്‍ സംവിധനം ചെയ്യുന്ന അദ്യത്തെ സിനിമയെന്ന പ്രത്യേകതയും മറിയത്തിനുണ്ട്.

ഛായാഗ്രാഹകന്‍- രതീഷ് മംഗലത്ത്, കലാ സംവിധാനം- വിനീഷ് കണ്ണന്‍, എഡിറ്റര്‍- റഷിന്‍ അഹമ്മദ്, സംഗീത സംവിധായകന്‍- വിഭു വെഞ്ഞാറമൂട്, പശ്ചാത്തല സംഗീതം – ഗിരി സദാശിവ്, ഗാനരചന- വിഭു പിരപ്പന്‍കോട്, കളറിസ്റ്റ്- യുഗേന്ദ്രന്‍, എഫക്ട്‌സ്- ഷൈന്‍ ബി. ജോണ്‍, സൗണ്ട് ഡിസൈന്‍- ഷൈന്‍ ബി ജോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സന്ദീപ് അജിത് കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രേമന്‍ പെരുമ്പാവൂര്‍, ഗായകര്‍- വിഭു വെഞ്ഞാറമൂട്, അവനി എസ്. എസ്., പോസ്റ്റര്‍ ഡിസൈന്‍- മനു ഡാവിഞ്ചി, പി.ആര്‍.ഒ- അജയ് തുണ്ടത്തില്‍ എന്നിവരാണ് ചിത്രത്തിന്റെ അണിയറശില്‍പ്പികള്‍.

ലോക്ഡൗണ്‍ കാലത്ത് കുമരകം, പെരുമ്പാവൂര്‍ ഇടുക്കി എന്നിവിടങ്ങളില്‍ ചിത്രീകരിച്ച് മറിയം മാര്‍ച്ച് മൂന്നിനാണ് ചിത്രം തിയറ്ററുകളിലെത്തുക.

കശുവണ്ടി സംഭരണത്തിന് സഹകരണ സംഘങ്ങളും

ഫിദ-
തിരു: കശുവണ്ടി സംഭരണം സുഗമമാക്കുന്നതിന് സഹകരണ സംഘങ്ങളെക്കൂടി ഇടപെടുത്താന്‍ മന്ത്രിതലയോഗത്തില്‍ ധാരണയായി. മന്ത്രിമാരായ വി.എന്‍.വാസവന്‍ , പി.രാജീവ് കെ.രാധാകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍, പി.പ്രസാദ്, വകുപ്പ് സെക്രട്ടറിമാര്‍, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്.ജയമോഹന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

ആറളം ഫാമിലെ 614 ഹെക്ടര്‍ സ്ഥലത്ത് നിന്ന് ശേഖരിക്കുന്ന തോട്ടണ്ടി വിപണി വില നല്‍കി സംഘങ്ങള്‍ സംഭരിക്കും. മികച്ച ഗുണനിലവാരമുള്ള തോട്ടണ്ടിയാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. ചൂഷണം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് കൈത്താങ്ങായി മാറി, അവരെ ചേര്‍ത്തു പിടിക്കുകയാണ് ലക്ഷ്യം.
സഹകരണ സംഘങ്ങള്‍ക്ക് പുറമെ ആറളം ഫാം, പ്‌ളാന്റേഷന്‍ കോര്‍പ്പറേഷന്‍, സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ തുടങ്ങിയവ മുഖേനയും നാടന്‍ തോട്ടണ്ടി സംഭരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

സ്‌ക്രീന്‍ ടച്ച് സിനിമ ടെലിവിഷന്‍ ഡയറക്ടറി നാലാം പതിപ്പ് ഉടന്‍ വിപണിയില്‍

ദക്ഷിണേന്ത്യന്‍ ദൃശ്യമാധ്യമ രംഗത്ത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്നവരുടെ സമ്പൂര്‍ണ്ണ വിവരങ്ങളടങ്ങിയ ‘സ്‌ക്രീന്‍ ടച്ച്’ സിനിമ ടെലിവിഷന്‍ ഡയറക്ടറി പത്താം വയസ്സിലേക്ക്.

ദൃശ്യമാധ്യമ രംഗത്ത് പ്രത്യേകിച്ച് സിനിമ-സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പേര് വിവിരങ്ങളാണ് ഈ ഡയറക്ടറിയിലുള്ളത്. ഇതിനകം മൂന്ന് പതിപ്പുകള്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞ ഈ ഡയറക്ടറിയുടെ നാലാം പതിപ്പ് ഉടന്‍ പുറത്തിറങ്ങും.

പുതുതായി പേര് വിവരങ്ങള്‍ ചേര്‍ക്കാന്‍ താല്‍പ്പര്യമുള്ള സിനിമ, സീരിയല്‍, പരസ്യചിത്രങ്ങളില്‍ നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നവര്‍, മറ്റുകലാകാരന്മാര്‍, സാങ്കേതിക പ്രവര്‍ത്തകര്‍, പുതുമുഖ പ്രതിഭകള്‍, ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്കും പേരുവിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് ഇപ്പോള്‍ അവസരമുണ്ട്.

ഇതിനകം തന്നെ അഭിനേതാക്കള്‍, മറ്റ് കലാകാരന്മാര്‍, സാങ്കേതിക വിദഗ്ധര്‍, നിര്‍മ്മാതാക്കള്‍, സ്റ്റുഡിയോകള്‍, അനുബന്ധ സ്ഥാപനങ്ങള്‍, കൂടാതെ പുതുമുഖ പ്രതിഭകളെയും കുറിച്ചുള്ള വിവരങ്ങള്‍ പുറംലോകത്തെത്തിച്ച് പേരുംപെരുമയും നേടിക്കൊടുത്ത സ്‌ക്രീന്‍ ടച്ച് മോളിവുഡ് ഡറക്ടറി അവസരങ്ങള്‍ക്കായി അതിന്റെ വാതിലുകള്‍ വീണ്ടും ലോകത്തിന് മുമ്പില്‍ തുറന്നിട്ടിരിക്കുകയാണ്.

പുതിയ സംരംഭമായ ScreenTouch 4th Edi-Talent Directory, ScreenTouch Profile-App എന്നിവയിലൂടെ ദക്ഷിണേന്ത്യയിലെമ്പാടും പ്രവര്‍ത്തനം വിപുലീകരിക്കുകയാണ്.

അനുദിനം വളരുന്ന ScreenTouch കുടുംബത്തിന്റെ ഭാഗമാകാന്‍ നിങ്ങളെ ക്ഷണിക്കുന്നു.
വിശദ വിവരങ്ങള്‍ക്ക് മിഥുന്‍ഗോപാല്‍- Ph: +91 9745033033 എന്ന നമ്പറിലൊ screentouchonline@gmail.com എന്ന ഇമെയില്‍ വിലാസത്തിലൊ ബന്ധപ്പെടാവുന്നതാണ്.

മനസ്സറിയുന്ന മാന്ത്രികന്‍ 

മനുഷ്യരുടെ പെരുമാറ്റങ്ങളെയും ചിന്തകളെയും വിശദമായി മനസ്സിലാക്കി നിരുപണം നടത്തുന്ന വിദ്യയാണ് മെന്റലിസം.

മെന്റലിസം മലയാളികള്‍ക്കിടയില്‍ പ്രചാരം നേടിയിട്ട് ചുരുങ്ങിയ വര്‍ഷങ്ങളേ ആയുള്ളൂ. മന:ശ്ശാസ്ത്രവും മാജിക്കും ഉപയോഗപ്പെടുത്തിക്കൊണ്ട് അവതരിപ്പിക്കുന്ന ഈ കലാരൂപം സൈക്കോളജിയുടെ വിനോദപരമായ ഉപയോഗം എന്ന് പറഞ്ഞാലും തെറ്റാവില്ല.

1980കളില്‍ യൂറോപ്പില്‍ ഉടലെടുത്ത സൈക്കിക് റീഡിങ്ങാണ് മെന്റെലിസത്തിന്റെ പൂര്‍വ്വ രൂപം. ഭൂത പ്രേതങ്ങളുടെ സഹായം കൊണ്ട് മനുഷ്യരുടെ ഉള്ളിലുള്ള കാര്യങ്ങള്‍ പ്രവചിക്കുന്നവരെന്ന് അവകാശപ്പെടുന്ന ഇവര്‍ സൈക്കിക് റീഡേഴ്സെന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഇതേക്കുറിച്ച് പിന്നീട് നടന്ന പഠനങ്ങളിലാണ് ഇത് ഒരാളുടെ മനസിലുള്ള കാര്യങ്ങള്‍ അയാളറിയാതെ പറയാനുള്ള വിദ്യയാണെന്ന് തെളിഞ്ഞത്.

മെന്റലിസത്തില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച യുവാവാണ് പ്രീത്ത് അഴിക്കോട്. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് കൊട്ടാരത്തുംപാറയിലെ വിസമയത്തില്‍ കെ പ്രഭാകരന്റെയും എ ഭാനുമതിയമ്മയുടെയും മകനായാണ് പ്രീത്തിന്റെ ജനനം.

ജോലിമായി ബന്ധപ്പെട്ട് ഏഴ് വര്‍ഷമായി തിരുവനന്തപുരം പൂജപ്പുരയിലാണ് താമസം.

കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ പോലും പ്രസിദ്ധനാണ് പ്രീത്ത്. ഏറ്റവും വേഗമേറിയ മൈന്‍ഡ് റീഡര്‍ എന്ന ബഹുമതിയോടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ചിട്ടുണ്ട്.

2018ലെ റഷ്യന്‍ ഫുട്ബോള്‍ ലോകകപ്പിന്റെ ജേതാക്കളെയും സ്‌കോറും ക്വാര്‍ട്ടര്‍ ഫൈനലിന് മുന്‍പേ പ്രവചിച്ചതും 2014ലെ ലോകസഭ ഇലക്ഷന്‍ ഫലം പ്രസിദ്ധീകരിച്ച ആറു പത്രങ്ങളുടെ തലക്കെട്ടുകള്‍ 15 ദിവസം മുമ്പേ പ്രവചിച്ചതും പ്രീത്തിന്റെ പേരുംപെരുമയും വാനോളം ഉയര്‍ത്തിയ സംഭവങ്ങളാണ്.

ഓണ്‍ലൈനിലൂടെ മനസ്സ് വായന നടത്തുന്ന ലോകത്തിലെ ആദ്യത്തെ മെന്റലിസ്റ്റും പ്രീത്ത് തന്നെ.

ആരോഗ്യ വകുപ്പിന്റെയും കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും സഹകരണത്തോടെ ലോക എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ചും റോഡുകളുടെ ശോച്യാവസ്ഥക്കെതിരെയും കണ്ണുമൂടിക്കെട്ടിയുള്ള ബൈക്ക് യാത്ര പ്രീത്തിനെ ഏറെ ജനകീയനാക്കി.

ഭാര്യ ഷിജിന നല്ലൊരു ബലൂണ്‍ ആര്‍ടിസ്റ്റാണ്. ഏറ്റവുമധികം ബലൂണ്‍ രൂപങ്ങള്‍ ഉണ്ടാക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയിരുന്നു ഷിജിന. ഏഷ്യയിലെ തന്നെ ആദ്യത്തെ ബലൂണ്‍ ഡ്രസ് ഫാഷന്‍ ഷോ നടത്തി ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്സിലും ഷിജിന തന്റെ പേരെഴുതിച്ചേര്‍ത്തു.

നാലാംക്ലാസുകാരിയായ മകള്‍ ജ്വാലക്കുമുണ്ട് പേരും പ്രശസ്തിയും. മാജിക്കും ബലൂണ്‍ ആര്‍ട്സും ചെയ്യുന്ന ജ്വല രണ്ടര വയസ്സുകാരിയായിരുന്നപ്പോള്‍ തന്നെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ആര്‍ട്ടിസ്റ്റെന്ന നിലയില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയിരുന്നു.

മെന്റലിസത്തിന്റെ മായാലോകത്തിലേക്ക് വെളിച്ചം വീശുന്ന ഒരു വീഡിയോ.

തുടര്‍ന്ന് കാണൂ…

മറിയം എന്ന പെണ്‍കുട്ടിയുടെ അതിജീവന കഥയുമായി ‘മറിയം’ മാര്‍ച്ച് 3ന് തീയേറ്ററുകളില്‍…

എ എം കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ചു കപൂര്‍ നിര്‍മ്മിച്ച് കപ്പിള്‍ ഡയറക്ടേഴ്‌സായ ബിബിന്‍ ജോയ് – ഷിഹാ ബിബിന്‍ സംവിധാനം ചെയ്യുന്ന ‘മറിയം’ എന്ന ചിത്രം മാര്‍ച്ച് 3ന് തീയേറ്ററുകളിലെത്തുന്നു.

മറിയം എന്ന പെണ്‍കുട്ടിയുടെ അതിജീവനകഥയാണ് ചിത്രത്തിന്റെ പ്രമേയം. ഒപ്പം മണ്ണിനോടും പ്രകൃതിയോടും മാനവരാശി ഇഴകി ജീവിക്കേണ്ടതിന്റെ ആവശ്യകതയും നിര്‍വ്വചനാതീതമായ മനുഷ്യമനസ്സിന്റെ വേലിയേറ്റങ്ങളെ നിയന്ത്രിക്കാനും അവന് പ്രചോദനമാകാനുമുള്ള പ്രകൃതിയുടെ അത്ഭുതശക്തിയെയും ചിത്രം വരച്ചുകാട്ടുന്നു.

കുമരകത്തിന്റെ പ്രകൃതി മനോഹാരിതയിലാണ് മറിയം ഒരുക്കിയിരിക്കുന്നത്.

മൃണാളിനി സൂസണ്‍ ജോര്‍ജാണ് മറിയമാകുന്നത്. ജോസഫ് ചിലമ്പന്‍, ക്രിസ് വേണുഗോപാല്‍, പ്രസാദ് കണ്ണന്‍, അനിക്‌സ് ബൈജു, രേഖ ലക്ഷ്മി, ജോണി ഇ വി, സുനില്‍, എബി ചാണ്ടി, ബോബിന്‍ ജോയി, അരുണ്‍ ചാക്കോ, മെല്‍ബിന്‍ ബേബി, ചിന്നു മൃദുല്‍, ശ്രീനിക്, അരുണ്‍ കുമരകം, വൈഷ്ണവി, ഷിബു ഇടുക്കി, സെബാസ്റ്റ്യന്‍ പെരുമ്പാവൂര്‍, ദീപു, വിജീഷ്, ഷാമോന്‍ എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നു.

ബാനര്‍- എ എം കെ പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം- മഞ്ജു കപൂര്‍, രചന- ബിബിന്‍ ജോയി, ഛായാഗ്രഹണം- രതീഷ് മംഗലത്ത്, എഡിറ്റിംഗ്- റാഷിന്‍ അഹമ്മദ്, ഗാനരചന- വിഭു പിരപ്പന്‍കോട്, സംഗീതം- വിഭു വെഞാറമൂട്, ആലാപനം- അവനി എസ് എസ്, വിഭു വെഞാറമൂട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രേമന്‍ പെരുമ്പാവൂര്‍, കല- വിനീഷ് കണ്ണന്‍, ചമയം- ജയരാജ് കട്ടപ്പന, കളറിസ്റ്റ്- യുഗേന്ദ്രന്‍, സൗണ്ട് ഡിസൈന്‍- ഷൈന്‍ ബി ജോണ്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സന്ദീപ് അജിത്ത്കുമാര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- സേയ്ദ് അസീസ്, പശ്ചാത്തലസംഗീതം- ഗിരി സദാശിവന്‍, സ്റ്റില്‍സ്- ജാക്‌സന്‍ കട്ടപ്പന, പി ആര്‍ ഒ- അജയ് തുണ്ടത്തില്‍.

ബ്ലൂ ഹില്‍ ഫിലിംസിന്റെ പ്രഭുദേവ ചിത്രം; സംവിധാനം എസ്.ജെ സിനു

എംഎം കമ്മത്ത്-
കൊച്ചി: തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭുദേവയെ നായകനാക്കി ബ്ലൂ ഹില്‍ ഫിലിംസ് പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘തേര്’, ‘ജിബൂട്ടി’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ എസ്.ജെ സിനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഫ്‌ളവേഴ്‌സ് ചാനലില്‍ ഹിറ്റ് പരിപാടിയായ ‘ഉപ്പും മുകളും’ എന്ന പരിപാടിയുടെ സംവിധാനത്തിനു ശേഷം മലയാള സിനിമാ രംഗത്ത് അമിത് ചക്കാലക്കലിനെ നായകനാക്കി ‘തേര്’, ‘ജിബൂട്ടി’ എന്നീ രണ്ടു ചിത്രങ്ങള്‍ ഒരുക്കിയ എസ്.ജെ. സിനുവിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണിത്.

നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇത്. ബ്ലൂ ഹില്‍ നൈല്‍ കമ്മ്യൂണിക്കേഷന്റെ ബാന്നറില്‍ ജോബി പി സാമാണ് ചിത്രത്തിന്റെ നിമ്മാണം.

ബ്ലൂ ഹില്‍ ഫിലിംസിന്റെ മൂന്നാമത്തെ പ്രൊഡക്ഷനായ ഈ ചിത്രം ബിഗ്ഗ് ബഡ്ജറ്റ് ചിത്രമായിക്കുമെന്നാണ് അറിയുന്നത്.

‘തേര്’ എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ച ദിനില്‍ പി.കെ. ആണ് ഈ ചിത്രത്തിന്റെയും കഥയും തിരക്കഥയുമൊരുക്കുന്നത്.

ചിത്രത്തിലെ മറ്റു താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.

ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

Online PR – CinemaNewsAgency.Com

വേറിട്ട പ്രമേയവും അവതരണവുമായെത്തുന്ന കപ്പിള്‍ ഡയറക്ടേഴ്‌സിന്റെ ‘മറിയം’ മാര്‍ച്ച് 3ന് റിലീസ്

അപ്രതീക്ഷിത സാഹചര്യത്തെ തുടര്‍ന്ന് തികച്ചും അപരിചിതമായ ചുറ്റുപാടിലേക്ക് വാടി തളര്‍ന്ന് എത്തിപ്പെടുന്ന ‘മറിയം’ എന്ന പെണ്‍കുട്ടി പ്രകൃതിയുടെ ലാളനയില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന അതിജീവനകഥയുമായി ‘മറിയം’ മാര്‍ച്ച് 3ന് തീയേറ്ററുകളിലെത്തുന്നു.

ബിബിന്‍ ജോയ്-ഷിഹാ ബിബിന്‍ ദമ്പതികളാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കുമരകത്തിന്റെ പ്രകൃതി മനോഹാരിതയിലാണ് ‘മറിയം’ ഒരുക്കിയിരിക്കുന്നത്.

മൃണാളിനി സൂസണ്‍ ജോര്‍ജാണ് മറിയമാകുന്നത്. ജോസഫ് ചിലമ്പന്‍, ക്രിസ് വേണുഗോപാല്‍, പ്രസാദ് കണ്ണന്‍, അനിക്‌സ് ബൈജു, രേഖ ലക്ഷ്മി, ജോണി ഇ വി, സുനില്‍, എബി ചാണ്ടി, ബോബിന്‍ ജോയി, അരുണ്‍ ചാക്കോ, മെല്‍ബിന്‍ ബേബി, ചിന്നു മൃദുല്‍, ശ്രീനിക്, അരുണ്‍ കുമരകം, വൈഷ്ണവി, ഷിബു ഇടുക്കി, സെബാസ്റ്റ്യന്‍ പെരുമ്പാവൂര്‍, ദീപു, വിജീഷ്, ഷാമോന്‍ എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നു.

ബാനര്‍- എ എം കെ പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം- മഞ്ജു കപൂര്‍, രചന- ബിബിന്‍ ജോയി, ഛായാഗ്രഹണം- രതീഷ് മംഗലത്ത്, എഡിറ്റിംഗ്- റാഷിന്‍ അഹമ്മദ്, ഗാനരചന- വിഭു പിരപ്പന്‍കോട്, സംഗീതം- വിഭു വെഞാറമൂട്, ആലാപനം- അവനി എസ് എസ്, വിഭു വെഞാറമൂട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രേമന്‍ പെരുമ്പാവൂര്‍, കല- വിനീഷ് കണ്ണന്‍, ചമയം- ജയരാജ് കട്ടപ്പന, കളറിസ്റ്റ്- യുഗേന്ദ്രന്‍, സൗണ്ട് ഡിസൈന്‍- ഷൈന്‍ ബി ജോണ്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സന്ദീപ് അജിത്ത്കുമാര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- സേയ്ദ് അസീസ്, പശ്ചാത്തലസംഗീതം- ഗിരി സദാശിവന്‍, സ്റ്റില്‍സ്- ജാക്‌സന്‍ കട്ടപ്പന, പി ആര്‍ ഒ- അജയ് തുണ്ടത്തില്‍.

‘പാതിരാക്കാറ്റ്’ ഒഫീഷ്യല്‍ ടീസര്‍ സൈന മൂവീസിലൂടെ റിലീസായി

കൊച്ചി: സന നിയ പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ നജീബ് മടവൂര്‍ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്ത ‘പാതിരാക്കാറ്റ്’ എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ ടീസര്‍ ഗാനം സൈന മൂവീസിലൂടെ റിലീസ് ചെയ്തു.

തമിഴ് നടന്‍ ശ്രീറാം കാര്‍ത്തിക് നായകനാവുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങളായ ആവണി ഷാരോണ്‍ സഹിം എന്നിവര്‍ നായികമാരാവുന്നു.

സാജു നവോദയ, ഷിനോജ് വര്‍ഗീസ്, നിര്‍മ്മല്‍ പാലാഴി, ശിവാജി ഗുരുവായൂര്‍, സന്തോഷ് കീഴാറ്റൂര്‍, രഞ്ജി കങ്കോല്‍, രശ്മി ബോബന്‍, ഐശരൃ ആമി, ആര്യ, നന്ദന എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷാഹുഷാ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

കെ സി അഭിലാഷ്, പ്രവീണ്‍ എന്നിവരുടെ വരികള്‍ക്ക് റെജിമോന്‍ സംഗീതം പകരുന്നു. ആലാപനം- ജാസ്സി ഗിഫ്റ്റ്, രഞ്ജിത്ത് ജയറാം, എഡിറ്റിംഗ്- സജിത്ത് എന്‍ എസ്., പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷൗക്കത്ത് മന്നലാംകുന്ന്, ആര്‍ട്ട്- രാജേഷ് കെ ആനന്ദ്, മേക്കപ്പ്- റോനിഷ, വസ്ത്രലങ്കാരം- രാജശ്രീ ബോളിവുഡ്, സജിത്ത് മുക്കം, സന്ദീപ് തിരൂര്‍, ബിജിഎം- സിബു സുകുമാരന്‍, സ്റ്റില്‍സ്- രതീഷ് പാലത്ത്, അസോസിയേറ്റ് ഡയറക്ടര്‍- സുമീന്ദ്ര നാഥ്, സംഘട്ടനം- ബ്രൂസിലി രാജേഷ്, നൃത്തം- കിരണ്‍, മന്‍സൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- പ്രശാന്ത് കക്കോടി, പ്രൊഡക്ഷന്‍ മാനേജര്‍- ശ്രീനി ആലത്തിയൂര്‍, മൃദുല്‍, മാര്‍ക്കറ്റിംങ്- അഫ്‌സല്‍ അഫിസ്.

കോഴിക്കോട് മുക്കം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ഫാമിലി സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയായ ‘പാതിരക്കാറ്റ്’ ഫെബ്രുവരി 24ന് മൂവി മാര്‍ക്ക് പ്രദര്‍ശനത്തിനെത്തിക്കുന്നു. പി ആര്‍ ഒ- എ എസ് ദിനേശ്.

‘ഡാന്‍സ് പാര്‍ട്ടി’ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി

വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹന്‍ സീനുലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഡാന്‍സ് പാര്‍ട്ടി’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.

സിബി മലയില്‍, ബി ഉണ്ണികൃഷ്ണന്‍, മെക്കാര്‍ട്ടിന്‍, ഷാഫി, ജി എസ് വിജയന്‍, എം പത്മകുമാര്‍, രണ്‍ജി പണിക്കര്‍, ജിത്തു ജോസഫ്, അജയ് വാസുദേവ്, സിദ്ധാര്‍ത്ഥ് ശിവ, സുഗീത്, ജി മാര്‍ത്താണ്ഡന്‍, എം എ നിഷാദ്, അനുരാജ് മനോഹര്‍, പ്രജീഷ് സെന്‍, ജിസ് ജോയ്, ലിയോ തദേവൂസ്, രഞ്ജിത്ത് ശങ്കര്‍, വിഷ്ണു ശശിശങ്കര്‍, ഡിജോ ജോസ് ആന്റണി, ജൂഡ് ആന്റണി ജോസഫ്, മഹേഷ് നാരായണന്‍, ഖാലിദ് റഹ്‌മാന്‍, ആഷിക് അബു, അരുണ്‍ ഗോപി തുടങ്ങിയ പ്രശസ്ത സംവിധായകര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ‘ഡാന്‍സ് പാര്‍ട്ടി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.

മലയാളത്തില്‍ ആദ്യമായിട്ടാണ് ഇത്രയധികം സംവിധായകര്‍ ചേര്‍ന്ന് ഒരു സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ് ചെയ്യുന്നത്.

ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കൂര്യന്‍ നിര്‍വ്വഹിക്കുന്നു.

സംഗീതം- ബിജി ബാല്‍, ഗാന രചന- സന്തോഷ് വര്‍മ്മ, എഡിറ്റിംഗ്- വി. സാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുനില്‍ ജോസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- മധു തമ്മനം, കലാസംവിധാനം- അജി കുറ്റിയാനി, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ്- അരുണ്‍ മനോഹര്‍, ശബ്ദലേഖനം- ഡാന്‍, പ്രൊജക്ട് കോ- ഓര്‍ഡിനേറ്റര്‍ ഷഫീക്ക്, ഫിനാന്‍സ് കണ്‍ട്രോളര്‍- സുനില്‍ പി.എസ്, സഹസംവിധാനം- പ്രകാശ് കെ. മധു, സ്റ്റില്‍സ്- സിദാദ് കെ.എന്‍, ഡിസൈന്‍- കോളിന്‍സ് ലിയോഫില്‍, പി ആര്‍ ഒ- എ എസ് ദിനേശ്.

സംരംഭകത്വശ്രീ പുരസ്‌കാരം ശിവപ്രസാദ് ഷേണായി ഏറ്റുവാങ്ങി

കാഞ്ഞങ്ങാട്: മഹാകവി എസ്. രമേശന്‍ നായര്‍ ട്രസ്റ്റും മിംടെക് കാഞ്ഞങ്ങാടും സംയുക്തമായി ഏര്‍പ്പെടുത്തിയ സംരംഭകത്വശ്രീ പുരസ്‌കാരം പ്രമുഖ നാട്ടുവൈദ്യനും സണ്‍സണ്‍ ഹെര്‍ബല്‍ പ്രൊഡക്ടറ്റ്സ് സ്ഥാപകനുമായ ശിവപ്രസാദ് എസ് ഷേണായി ഏറ്റുവാങ്ങി. പയ്യന്നൂര്‍ എമിറേറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബംഗാള്‍ ഗവര്‍ണ്ണര്‍ ഡോ. ആനന്ദ ബോസാണ് അവാര്‍ഡ് നല്‍കി ആദരിച്ചത്.

15000 രൂപയും പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ആയുര്‍വേദ ചികിത്സയെ ജനകീയ രക്ഷാചികിത്സയാക്കി മാറ്റിയതും സണ്‍സണ്‍ ഹെര്‍ബല്‍ പ്രൊഡക്ടറ്റ്സ് എന്ന സംരംഭത്തിലൂടെ അറിയപ്പെടുന്ന സംരംഭകനായി മാറിയതും കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കിയതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ചടങ്ങില്‍ മഹാകവി എസ്. രമേശന്‍ നായര്‍ സ്മൃതി പുരസ്‌കാരങ്ങള്‍ ശില്‍പി കാനായി കുഞ്ഞിരാമനും സാഹിത്യകാരന്‍ സി. രാധാകൃഷ്ണനും ഏറ്റുവാങ്ങി. 25,000 രൂപ വീതവും ശില്‍പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. സോഷ്യല്‍ മീഡിയ സിംഗര്‍ ഗായകശ്രീ പുരസ്‌കാരം അനീഷ് മട്ടന്നൂര്‍ ഏറ്റുവാങ്ങി. മികച്ച പ്രവര്‍ത്തനത്തിനുള്ള ക്ഷേത്ര കര്‍മ പുരസ്‌കാരം മല്ലം ദുര്‍ഗ പരമേശ്വരി ക്ഷേത്രം, ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രം, വള്ളുവന്‍ കടവ് മുത്തപ്പന്‍ മടപ്പുര എന്നീ ആരാധനാലയങ്ങക്ക് വേണ്ടി ബന്ധപ്പെട്ടവര്‍ ഏറ്റുവാങ്ങി. ഗാനരചയിതാവ് ശ്രീശൈലം രാധാകൃഷ്ണനെയും ചടങ്ങില്‍ ആദരിച്ചു.

ചടങ്ങില്‍ ട്രസ്റ്റ് ഭാരവാഹികളായ സുകുമാരന്‍ പെരിയച്ചൂര്‍, എസ്.പി. ഷാജി, കെ.എന്‍. ശ്രീകണ്ഠന്‍, അജയകുമാര്‍ നെല്ലിക്കാട്ട്, മോഹനന്‍ വാഴക്കോട് സംബന്ധിച്ചു.