Month: February 2023

‘മറിയം’ ഓഡിയോ ലോഞ്ചിംഗ് നടന്നു

കട്ടപ്പന: കഥയിലും അവതരണത്തിലും വ്യത്യസ്ഥത പുലര്‍ത്തുന്ന ‘മറിയം’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിംഗ് നടന്നു.
കഴിഞ്ഞ ദിവസം കട്ടപ്പന ഫെസ്റ്റ് നഗരിയില്‍ നടന്ന ചടങ്ങില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്്റ്റ് ലോഞ്ചിംഗ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ സംവിധായകര്‍ക്ക് പുറമെ എകെപിഎ ഭാരവാഹികള്‍, ഫ്രണ്ട്സ് ഓഫ് കട്ടപ്പന, സംഗീത സംവിധായകന്‍ വിഭു വെഞ്ഞാറമൂട്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ജാക്സണ്‍ തോമസ്, അരുണ്‍ ചാക്കോ എന്നിവര്‍ പങ്കെടുത്തു.

എ എം കെ പ്രൊഡക്ഷന്‍സിന്റെ ബാറനില്‍ നവാഗതരായ ബിബിന്‍ ഷിഹ(ഷിഹ ബിബിന്‍, ബിബിന്‍ ജോയ്) ആണ് ഇതിന്റെ സംവിധായകര്‍. ദമ്പതികളായവര്‍ സംവിധനം ചെയ്യുന്ന അദ്യത്തെ സിനിമയെന്ന പ്രത്യേകതയും മറിയത്തിനുണ്ട്.

മൃണാളിനി സൂസന്‍ ജോര്‍ജ്ജ് എന്ന യുവ നടിയാണ് ഇതിലെ കേന്ദ്ര കഥാപാത്രം. മറ്റ് അഭിനേതാക്കളായി ജോസഫ് ചിലമ്പന്‍, കൃസ് വേണുഗോപാല്‍, പ്രസാദ് കണ്ണന്‍, രേഖലക്ഷ്മി, ദേവനന്ദ, വൈഷ്ണവി കല്യാണി, അനിക്‌സ്ബൈജു, ബിനോയ് മേപ്പാറ, അരുണ്‍ചാക്കോ, ബോബിന്‍ ജോയ്, മെല്‍ബിന്‍ ബേബി, നിഷാന്ദ് പത്മനാഭന്‍, അമൃത ആനന്ദ്, വിനീഷ് കണ്ണന്‍, എബി എല്‍ദോ, ജോണി ഇ.വി., സുനില്‍ മുതുപാറ, സെയ്ദ് അസീസ്, അഭിലാഷ് അച്ചന്‍കോവില്‍, വിനോദ് പുളിക്കല്‍, അഖില്‍ സുതന്‍, സെബാസ്റ്റ്യന്‍, ബിന്‍സി ജയിംസ്, ശ്രീജിത്ത് കുമരകം, ചിന്നു മൃദുല്‍, സൈന മറിയം തുടങ്ങിയവരാണ് തടുങ്ങിയവരും വേഷമിടുന്നു.

മഞ്ജു കപൂര്‍ ആണ് നിര്‍മ്മാതാവ്. ഛായാഗ്രാഹകന്‍- രതീഷ് മംഗലത്ത്, കലാ സംവിധാനം- വിനീഷ് കണ്ണന്‍, എഡിറ്റര്‍- റഷിന്‍ അഹമ്മദ്, സംഗീത സംവിധായകന്‍- വിഭു വെഞ്ഞാറമൂട്, പശ്ചാത്തല സംഗീതം – ഗിരി സദാശിവ്, കളറിസ്റ്റ്- യുഗേന്ദ്രന്‍, എഫക്ട്‌സ്- ഷൈന്‍ ബി. ജോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സന്ദീപ് അജിത് കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രേമന്‍ പെരുമ്പാവൂര്‍, ഗായകര്‍- വിഭു വെഞ്ഞാറമൂട്, അവനി എസ്. എസ്., പോസ്റ്റര്‍ ഡിസൈന്‍- മനു ഡാവിഞ്ചി, പിആര്‍ഒ- അജയ് തുണ്ടത്തില്‍ എന്നിവരാണ് ചിത്രത്തിന്റെ അണിയറശില്‍പ്പികള്‍. ഇതിനകം തന്നെ മറിയം 20 ഓളം അവര്‍ഡുകളും നേടിക്കഴിഞ്ഞു. മാര്‍ച്ച് മൂന്നിനാണ് ചിത്രം തിയറ്ററുകളിലെത്തുക.

Online PR – CinemaNewsAgency.Com

‘പകലും പാതിരാവും’ പ്രദര്‍ശനത്തിന്

നിരവധി കൗതുകങ്ങളും, പ്രത്യേകതകളുമായി ഒരുങ്ങുന്ന ചിത്രമാണ് ‘പകലും പാതിരാവും’.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം അജയ് വാസുദേവാണ് സംവിധാനം ചെയ്തിരിക്കുന്നത്.

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ഈ ചിത്രത്തില്‍ രജീഷാ വിജയനാണു നായിക.
നായകസങ്കല്‍പ്പങ്ങളെ തകിടം മറിക്കുന്ന ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്.

തന്റെ അഭിനയജീവിതത്തിലെ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രം.

ഒരു ഹില്‍ ഏര്യായുടെ പശ്ചാത്തലത്തില്‍ പ്രേക്ഷകനെ ഉദ്യേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി പൂര്‍ണ്ണമായും ഒരു ത്രില്ലര്‍ ചിത്രമാണ് അജയ് വാസുദേവ് ഈ ചിത്രത്തിലൂടെ ഒരുക്കുന്നത്.

നാളിതുവരെ മെഗാസ്റ്റാര്‍ മമ്മുട്ടി നായകനായി അഭിനയിക്കുന്ന ചിത്രങ്ങള്‍ മാത്രം ഒരുക്കിപ്പോന്ന അജയ് വാസുദേവ് മറ്റൊരു നായകന്റെ ചിത്രമൊരുക്കുന്നത് ഇതാദ്യമാണ്.

‘തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ കെ.യു. മോഹന്‍, ദിവ്യദര്‍ശന്‍, ബിബിന്‍ ജോര്‍ജ്, ഗോകുലം ഗോപാലന്‍, അമല്‍ നാസര്‍, തമിഴ് ‘ജയ് ബീം’ വഞ്ചിയൂര്‍ പ്രേംകുമാര്‍, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

തിരക്കഥ- നിഷാദ് കോയ. സുജേഷ് ഹരിയുടെ വരികള്‍ക്ക് സ്റ്റീഫന്‍ ദേവസ്സി ഈണം പകര്‍ന്നിരിക്കുന്നു. ഫയസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

എഡിറ്റിംഗ്- റിയാസ് ബദര്‍, കലാസംവിധാനം- ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്- ജയന്‍ പൂങ്കുളം, കോസ്റ്റ്യൂം ഡിസൈന്‍- ഐഷാ ഷഫീര്‍ സേഠ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- മനേഷ് ബാലകൃഷ്ണന്‍, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ഉനൈസ് എസ്., സഹസംവിധാനം- അഭിജിത്ത് പി.ആര്‍., ഷഫിന്‍ സുള്‍ഫിക്കര്‍, സതീഷ് മോഹന്‍, ഹുസൈന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- ശ്രീജിത്ത് മണ്ണാര്‍ക്കാട്, ഓഫീസ് നിര്‍വ്വഹണം- രാഹുല്‍ പ്രേംജി, അര്‍ജുന്‍ രാജന്‍, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്- ജിസന്‍ പോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുരേഷ് മിത്രക്കരി, പ്രൊജക്റ്റ് ഡിസൈനര്‍- ബാദ്ഷ, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി, കോ-പ്രൊഡ്യൂസേര്‍സ്- ബൈജു ഗോപാലന്‍, വി.സി. പ്രവീണ്‍.

മാര്‍ച്ച് മൂന്നിന് ഗോകുലം മൂവീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

– വാഴൂര്‍ ജോസ്.
ഫോട്ടോ- പ്രേംലാല്‍ പട്ടാഴി.

 

‘മറിയം’ ട്രെയിലര്‍ പുറത്തിറങ്ങി

എം.എം. കമ്മത്ത്-
കൊച്ചി: കഥയിലും അവതരണത്തിലും വ്യത്യസ്ഥത പുലര്‍ത്തുന്ന ‘മറിയം’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. എ എം കെ പ്രൊഡക്ഷന്‍സിന്റെ ബാറനില്‍ നവാഗതരായ ബിബിന്‍ ഷിഹ(ഷിഹ ബിബിന്‍, ബിബിന്‍ ജോയ്) ആണ് ഇതിന്റെ സംവിധായകര്‍. ദമ്പതികളായവര്‍ സംവിധനം ചെയ്യുന്ന അദ്യത്തെ സിനിമയെന്ന പ്രത്യേകതയും മറിയത്തിനുണ്ട്.

മൃണാളിനി സൂസന്‍ ജോര്‍ജ്ജ് എന്ന യുവ നടിയാണ് ഇതിലെ കേന്ദ്ര കഥാപാത്രം. മറ്റ് അഭിനേതാക്കളായി ജോസഫ് ചിലമ്പന്‍, കൃസ് വേണുഗോപാല്‍, പ്രസാദ് കണ്ണന്‍, രേഖലക്ഷ്മി, ദേവനന്ദ, വൈഷ്ണവി കല്യാണി, അനിക്‌സ്ബൈജു, ബിനോയ് മേപ്പാറ, അരുണ്‍ചാക്കോ, ബോബിന്‍ ജോയ്, മെല്‍ബിന്‍ ബേബി, നിഷാന്ദ് പത്മനാഭന്‍, അമൃത ആനന്ദ്, വിനീഷ് കണ്ണന്‍, എബി എല്‍ദോ, ജോണി ഇ.വി., സുനില്‍ മുതുപാറ, സെയ്ദ് അസീസ്, അഭിലാഷ് അച്ചന്‍കോവില്‍, വിനോദ് പുളിക്കല്‍, അഖില്‍ സുതന്‍, സെബാസ്റ്റ്യന്‍, ബിന്‍സി ജയിംസ്, ശ്രീജിത്ത് കുമരകം, ചിന്നു മൃദുല്‍, സൈന മറിയം തുടങ്ങിയവരാണ് തടുങ്ങിയവരും വേഷമിടുന്നു.

മഞ്ജു കപൂര്‍ ആണ് നിര്‍മ്മാതാവ്. ഛായാഗ്രാഹകന്‍- രതീഷ് മംഗലത്ത്, കലാ സംവിധാനം- വിനീഷ് കണ്ണന്‍, എഡിറ്റര്‍- റഷിന്‍ അഹമ്മദ്, സംഗീത സംവിധായകന്‍- വിഭു വെഞ്ഞാറമൂട്, പശ്ചാത്തല സംഗീതം – ഗിരി സദാശിവ്, കളറിസ്റ്റ്- യുഗേന്ദ്രന്‍, എഫക്ട്‌സ്- ഷൈന്‍ ബി. ജോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സന്ദീപ് അജിത് കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രേമന്‍ പെരുമ്പാവൂര്‍, ഗായകര്‍- വിഭു വെഞ്ഞാറമൂട്, അവനി എസ്. എസ്., പോസ്റ്റര്‍ ഡിസൈന്‍- മനു ഡാവിഞ്ചി, പിആര്‍ഒ- അജയ് തുണ്ടത്തില്‍ എന്നിവരാണ് ചിത്രത്തിന്റെ അണിയറശില്‍പ്പികള്‍. ഇതിനകം തന്നെ മറിയം 20 ഓളം അവര്‍ഡുകളും നേടിക്കഴിഞ്ഞു. മാര്‍ച്ച് മൂന്നിനാണ് ചിത്രം തിയറ്ററുകളിലെത്തുക.

യമഹയുടെ പുതിയ ബൈക്ക് അവതരിപ്പിച്ചു

ഫിദ-
കൊച്ചി: കൂടുതല്‍ ആകര്‍ഷകമായ ബൈക്കിംഗ് അനുഭവങ്ങളുമായി യമഹ എഫ്‌സെഡ്എസ് ഫൈ-വി4 ഡീലക്‌സിന്റെ 2023 പതിപ്പ് അവതരിപ്പിച്ചു.
ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനം ഇതില്‍ സ്റ്റാന്‍ഡേര്‍ഡ് സൗകര്യമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്‍ഇഡി ഫ്ളാഷറുകള്‍, പുതിയ കളര്‍ സ്‌കീമുകള്‍ തുടങ്ങിയവയും 2023 പതിപ്പിലുണ്ട്. യമഹയുടെ എല്ലാ മോഡലുകളും 2023 അവസാനത്തോടെ ഇ-20 ഇന്ധന നിബന്ധനകള്‍ പാലിക്കുന്നതാക്കി മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.

 

ഉലുവ ആരോഗ്യത്തിന്റെ കാവലാള്‍

പണ്ട്കാലത്ത് തന്നെ ഉലുവയെ ആയുര്‍വേദ ഉല്‍പ്പന്നമായാമണ് കേരളീയര്‍ കണ്ടിരുന്നത്. ആരോഗ്യ സംരക്ഷണത്തില്‍ കാര്യമായ പങ്കാണ് ഉലുവയ്ക്കുള്ളത്. ഇതില്‍ പ്രോട്ടീന്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം, അയണ്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍ ഉലുവയ്ക്ക് കഴിവുണ്ട്.<br>

<br>സ്ത്രീകള്‍ ഉലുവ തിളപ്പിച്ച വെള്ളം മാസമുറ സമയത്തെ വയറുവേദന അകറ്റാന്‍ കുടിക്കാറുമുണ്ട്. നമ്മുടെ കറികളിലും മറ്റും സ്വാദ് വര്‍ദ്ധിപ്പിക്കാനായി ചേര്‍ക്കുന്ന സാധനവും ഉലുവ തന്നെ
ഉലുവ പ്രതിദിനവും ഉപയോഗിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഗാലക്ടോമാനിന് ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ സാധിക്കും. പ്രമേഹ രോഗികള്‍ക്കും ഫലപ്രദമായി രോഗത്തെ ചെറുക്കാന്‍ ഉലുവ ഉപയോഗിക്കാം. ദഹനവ്യവസ്ഥ സുഗമമാക്കുന്നതിനും ഉലുവ സഹായകരമാണ്.<br>

‘പ്രണയ വിലാസം’ വീഡിയോ ഗാനം റിലീസായി

കൊച്ചി: സൂപ്പര്‍ ഹിറ്റായ ‘സൂപ്പര്‍ ശരണ്യ’ എന്ന ചിത്രത്തിനു ശേഷം അര്‍ജ്ജുന്‍ അശോകന്‍, അനശ്വര രാജന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ‘പ്രണയ വിലാസം’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.

മനു മഞ്ജിത് എഴുതിയ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം പകര്‍ന്ന് മലയാള സിനിമയുടെ നിത്യഹരിത ഗായകന്‍ വേണുഗോപാല്‍ ആലപിച്ച ‘കരയാന്‍ മറന്നു നിന്നോ…’ എന്നാരംഭിക്കുന്ന ലിറിക് വീഡിയോ ഗാനമാണ് റിലീസായത്.

നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മിയ, ഹക്കീം ഷാ, മനോജ് കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിര്‍വ്വഹിക്കുന്നു.

ഗ്രീന്‍ റൂം അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജ്യോതിഷ് എം, സുനു എ വി എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു.

സുഹൈല്‍ കോയ, മനു മഞ്ജിത്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം പകരുന്നു.

എഡിറ്റിംഗ്- ബിനു നെപ്പോളിയന്‍, കലാസംവിധാനം- രാജേഷ് പി വേലായുധന്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, സൗണ്ട് ഡിസൈന്‍- ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്സ്- വിഷ്ണു സുജാതന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ്- സുഹൈല്‍ എം, കളറിസ്റ്റ്- ലിജു പ്രഭാകര്‍, സ്റ്റില്‍സ്- അനൂപ് ചാക്കോ, നിദാദ് കെ എന്‍, ടൈറ്റില്‍ ഡിസൈന്‍- കിഷോര്‍ വയനാട്, പോസ്റ്റര്‍ ഡിസൈനര്‍- യെല്ലോ ടൂത്ത്. ഫെബ്രുവരി ഇരുപത്തിനാലിന് ‘പ്രണയ വിലാസം’ തീയേറ്ററിലെത്തുന്നു.
പി ആര്‍ ഒ- എ എസ് ദിനേശ്.

Online PR – CinemaNewsAgency.Com

കുതിച്ചുകയര്‍ന്ന് വിലക്കയറ്റം

വിഷ്ണു പ്രതാപ്-
ഡല്‍ഹി: രാജ്യത്ത് വിലക്കയറ്റം കുതിച്ചുകയറുന്നു. റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയ അപകടരേഖയും കടന്നാണ് വിലക്കയറ്റം കുതിച്ചുയര്‍ന്നത്. ജനുവരിയില്‍ വിലക്കയറ്റ തോത് മൂന്നുമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.52 ശതമാനത്തിലെത്തി. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ കൂട്ടിയിട്ടും വിലക്കയറ്റം കുതിക്കുന്നത് സാധാരണക്കാര്‍ക്ക് വന്‍ ആഘാതമായി. ധാന്യങ്ങളുടെയും പാല്‍ഉല്‍പന്നങ്ങളുടെയും വില കുതിച്ചുയര്‍ന്നതാണ് തിരിച്ചടിയായത്.

വിലക്കയറ്റം ആറുശതമാനത്തില്‍ താഴെ പിടിച്ചുനിര്‍ത്തണമെന്നാണ് ആര്‍ബിഐ നിലപാട്. ഗ്രാമീണമേഖലയിലാണ് വിലക്കയറ്റം കൂടുതല്‍ രൂക്ഷം. ഗ്രാമങ്ങളില്‍ ഡിസംബറില്‍ 6.05 ശതമാനമായിരുന്ന വിലക്കയറ്റം ജനുവരിയില്‍ 6.85 ശതമാനമായി. നഗരങ്ങളിലെ വിലക്കയറ്റം ഡിസംബറില്‍ 5.4ശതമാനമായിരുന്നത് ആറ് ശതമാനമായി. പച്ചക്കറികള്‍ ഒഴികെയുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകൂടി. ഡിസംബറില്‍ 4.2 ശതമാനമായിരുന്ന ഭക്ഷ്യവസ്തുക്കളുടെ വില ജനുവരിയില്‍ 5.94 ശതമാനത്തിലെത്തി.

നീലവെളിച്ചത്തിലെ ‘ഏകാന്തതയുടെ മഹാതീരം…’ വീഡിയോ ഗാനം റിലീസായി

കൊച്ചി: ‘ഓരോ ഹൃദയത്തിലുമുണ്ട് ശവകുടീരം! ഓരോ ഹൃദയത്തിലുമുണ്ട് ശ്മശാനം! പ്രേമത്തിന്റെ ശവകുടീരം! പ്രേമത്തിന്റെ ശ്മശാനം’ ഈ പ്രണയ ദിനത്തില്‍ തികച്ചും വ്യത്യസ്തമായി പ്രേമത്തിന്റെ അപാരത വെളിപ്പെടുത്താന്‍ ഇതാ പഴമയുടെ സുന്ദര കാഴചയില്‍ ഒരു ഗാനം.

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.

കാലാതീതമായി സംഗീത മനസ്സുകളിലൂടെ പകര്‍ന്ന് ഇന്നും മറയാതെ കളിയാടുന്ന പ്രതിഭകളായ എം എസ് ബാബുരാജ് പി ഭാസ്‌ക്കരന്‍ ടീമിന്റെ ഏകാന്തയെ തൊട്ടുണര്‍ത്തുന്ന ‘ഏകാന്തയുടെ മഹാതീരം…’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

ഒരു കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന ഈ ഗാനം ഇതിന്റെ സാങ്കേതിക മികവില്‍ ബിജിബാല്‍, റെക്‌സ് വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഷഹബാസ് അമന്‍ ആലപിക്കുന്നു.

1964-ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ വിന്‍സന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത് മധു, പ്രേംനസീര്‍, വിജയനിര്‍മ്മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവര്‍ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാര്‍ഗ്ഗവീനിലയത്തിന്റെ പുനരാവിഷ്‌കാരമാണ് ‘നീലവെളിച്ചം’.

ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന നീലവെളിച്ചത്തിന്റെ എഡിറ്റര്‍ വി. സാജനാണ്. ബിജിബാലും റെക്‌സ് വിജയനും ചേര്‍ന്ന് സംഗീതം നല്‍കുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന, കല- ജ്യോതിഷ് ശങ്കര്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്.

‘മായാനദി’, ‘വൈറസ്’, ‘നാരദന്‍’ എന്നി ചിത്രങ്ങള്‍ക്കും ശേഷം ടൊവിനോ-ആഷിഖ് ടീം ഒരുക്കുന്ന ചിത്രമാണ് ‘നീലവെളിച്ചം’.
പി ആര്‍ ഒ- എ എസ് ദിനേശ്.

Online PR – CinemaNewsAgency.Com

പയ്യന്നൂരിലെ സൂര്യതേജസ് സണ്‍സണ്‍ ഹെര്‍ബെല്‍സ്

ഫിദ-
പയ്യന്നൂര്‍: പയ്യന്നൂരിലെ പ്രസിദ്ധരായ പാരമ്പര്യ ആയുര്‍വേദ മരുന്ന് നിര്‍മ്മാതാക്കളാണ് സണ്‍സണ്‍ ഹെര്‍ബല്‍സ്. ശിവപ്രസാദ് എസ് ഷേണയിയാണ് ഇതിന്റെ സ്ഥാപകന്‍.

സാമൂഹിക-സാംസ്‌കാരിക-ആത്മീയ മേഖലകളില്‍ അറിയപ്പെടുന്ന പാരമ്പര്യ വൈദ്യനായിരുന്ന അദ്ദേഹത്തിന്റെ പിതാവ് യു. സുരേന്ദ്ര ഷേണായിയുടെ കാഴ്ചപ്പാടും സമീപനവും നിലനിര്‍ത്താനും പ്രാവര്‍ത്തികമാക്കാനുമാണ് ശിവപ്രസാദ് ഷേണായി ഇത്തരത്തിലൊരു സംരംഭത്തിന് തുടക്കമിട്ടത്. ‘സുര്യന്‍’ എന്നര്‍ത്ഥം വരുന്ന പിതാവ് സുരേന്ദ്ര ഷേണായിയുടെ പേരില്‍ നിന്നാണ് ‘സണ്‍സണ്‍’ എന്ന ബ്രന്റും പിന്നീട് സൂര്യ ട്രസ്റ്റും സ്ഥാപിതമായത്.

പയ്യന്നൂര്‍ കേന്ദ്രീകരിച്ച് ഇപ്പോള്‍ ശിവം ഹെര്‍ബല്‍ ഗാര്‍ഡന്‍, സണ്‍സണ്‍ ക്രിയേഷന്‍സ്, ശ്രീസദ് സായിബാബ സ്റ്റോര്‍ എന്നീ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു വരുന്നു. ഇതില്‍ ഏറെ സവിശേഷതുള്ളതാണ് ശിവം ഹേര്‍ബല്‍ ഗാര്‍ഡന്‍ എന്ന ഔഷധ തോട്ടം. ഏഴിമലയില്‍ മൂന്നര ഏക്കറിലാണ് ഈ ഔഷധ തോട്ടം സ്ഥിതിചെയ്യുന്നത്.

വിവിധ ഇനത്തില്‍ പെട്ട എണ്ണിയാലൊടുങ്ങാത്ത ഔഷധ സസ്യങ്ങളാണ് ഇവിടെ പരിപാലിച്ചു വരുന്നത്. ഔഷധ ചെടികളുടെ മുന്നിലായി അവയുടെ പേരുകള്‍ എഴുതി വെച്ചിട്ടുണ്ട്. തിരിച്ചറിയാനാവാത്ത ഔഷധ സസ്യങ്ങളും ഇവിടെ കാണാം. കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ക്കും ചില സസ്യങ്ങളെ തിരിച്ചറിയാനായിട്ടില്ലെന്ന്് ശിവപ്രസാദ് ഷേണായി പറയുന്നു. നക്ഷത്ര വനം പദ്ധതി പ്രകാരമാണ് ഈ തോട്ടം പരിപാലിച്ചു വരുന്നത്.

ഏത് നക്ഷത്രക്കാര്‍ക്കും അനുയോജ്യമായ മരം ഇവിടെ കാണാനാവും എന്നതാണ് ഇതിന്റെ പ്രത്യേകത. പാരമ്പര്യവും അനുഷ്ഠാനവും മുറുകെ പിടിക്കുന്ന ഒരു പാരമ്പര്യ വൈദ്യ കുടുംബത്തിന്റെ കഥ.

തുടര്‍ന്ന് കാണൂ…

Watch Video:


CONTACT DETAILS:
SUNSON HERBAL PRODUCTS
Sunson Junction, Payyanur, Kerala, India – 670 307. Ph: +91 4985 202177, 205475. Helpline : +91 9847902974. Email: sunsondr@yahoo.co.in Web: www.sunsonherbals.in FaceBook: sunsonherbals Instagram: sunsonherbal

NEWSTIME NETWORK
Script : Fidha
Voice Over : CPF Vengad
Camera & Editing : Mahesh M Kamath
Copyright : Newstime Network

അംഗീകാര നിറവില്‍ ‘ആയിഷ’

കൊച്ചി: നാലാമത് സിനിമാന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാള ചിത്രം ആയിഷക്ക് അംഗീകാരം. മത്സരവിഭാഗത്തില്‍ ഫെസ്റ്റിവലില്‍ മാറ്റുരച്ച ചിത്രത്തിന്റെ പശ്ചാത്തലത സംഗീതത്തിനു എം ജയചന്ദ്രനാണു അവാര്‍ഡ്. അറബ് -ഇന്ത്യന്‍ സംഗീതങ്ങളെ അസാധരണമാം വിധം സംയോജിപിച്ച പശ്ചാത്തല സംഗീതമാണു ആയിഷയുടേതെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഇന്തോ – അറബിക് പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തിനു ഒരു അറബ് ഫെസ്റ്റിവലില്‍ ലഭിക്കുന്ന അംഗീകാരം എന്ന പ്രത്യേകത കൂടി ഈ അവാര്‍ഡിനുണ്ട്.

മുസന്ധം ഐലന്റില്‍ വെച്ച് നടന്ന മേളയുട സമാപന ചടങ്ങില്‍ മുസന്ധം ഗവര്‍ണറേറ്റ് പ്രവിഷ്യാ ഗവര്‍ണര്‍ സയ്യിദ് ഇബ്രാഹിം ബിന്‍ സെയ്ദ് അല്‍ ബുസൈദി അവാര്‍ഡ് ദാനം നടത്തി. മഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമാക്കി നിലമ്പൂര്‍ ആയിഷയുടെ സൗദി ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ആമിര്‍ പള്ളിക്കലാണു. തിരക്കഥ ആഷിഫ് കക്കോടി. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ സക്കറിയ നിര്‍മ്മിച്ച ചിത്രത്തിന്റെ സഹ നിര്‍മ്മാണം ഫെദര്‍റ്റെച് , ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ്, മൂവീ ബക്കറ്റ് എന്നീ ബാനറുകളില്‍ ശസുദ്ധീന്‍ എം ടി, ഹാരിസ് ദേശം, അനീഷ് പിബി, സക്കരിയ്യ വാവാട്, ബിനീഷ് ചന്ദ്രന്‍ എന്നിവരാണു. ജനുവരി 20നു തിയറ്റുറുകളില്‍ എത്തിയ ‘ആയിഷ’ പ്രേക്ഷകരുടെ മികച്ച പ്രതികരണവുമായി പ്രദര്‍ശന വിജയം തുടരുന്നു.