പണ്ട്കാലത്ത് തന്നെ ഉലുവയെ ആയുര്‍വേദ ഉല്‍പ്പന്നമായാമണ് കേരളീയര്‍ കണ്ടിരുന്നത്. ആരോഗ്യ സംരക്ഷണത്തില്‍ കാര്യമായ പങ്കാണ് ഉലുവയ്ക്കുള്ളത്. ഇതില്‍ പ്രോട്ടീന്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം, അയണ്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍ ഉലുവയ്ക്ക് കഴിവുണ്ട്.<br>
<br>സ്ത്രീകള്‍ ഉലുവ തിളപ്പിച്ച വെള്ളം മാസമുറ സമയത്തെ വയറുവേദന അകറ്റാന്‍ കുടിക്കാറുമുണ്ട്. നമ്മുടെ കറികളിലും മറ്റും സ്വാദ് വര്‍ദ്ധിപ്പിക്കാനായി ചേര്‍ക്കുന്ന സാധനവും ഉലുവ തന്നെ
ഉലുവ പ്രതിദിനവും ഉപയോഗിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഗാലക്ടോമാനിന് ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ സാധിക്കും. പ്രമേഹ രോഗികള്‍ക്കും ഫലപ്രദമായി രോഗത്തെ ചെറുക്കാന്‍ ഉലുവ ഉപയോഗിക്കാം. ദഹനവ്യവസ്ഥ സുഗമമാക്കുന്നതിനും ഉലുവ സഹായകരമാണ്.<br>