കുതിച്ചുകയര്‍ന്ന് വിലക്കയറ്റം

കുതിച്ചുകയര്‍ന്ന് വിലക്കയറ്റം

വിഷ്ണു പ്രതാപ്-
ഡല്‍ഹി: രാജ്യത്ത് വിലക്കയറ്റം കുതിച്ചുകയറുന്നു. റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയ അപകടരേഖയും കടന്നാണ് വിലക്കയറ്റം കുതിച്ചുയര്‍ന്നത്. ജനുവരിയില്‍ വിലക്കയറ്റ തോത് മൂന്നുമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.52 ശതമാനത്തിലെത്തി. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ കൂട്ടിയിട്ടും വിലക്കയറ്റം കുതിക്കുന്നത് സാധാരണക്കാര്‍ക്ക് വന്‍ ആഘാതമായി. ധാന്യങ്ങളുടെയും പാല്‍ഉല്‍പന്നങ്ങളുടെയും വില കുതിച്ചുയര്‍ന്നതാണ് തിരിച്ചടിയായത്.

വിലക്കയറ്റം ആറുശതമാനത്തില്‍ താഴെ പിടിച്ചുനിര്‍ത്തണമെന്നാണ് ആര്‍ബിഐ നിലപാട്. ഗ്രാമീണമേഖലയിലാണ് വിലക്കയറ്റം കൂടുതല്‍ രൂക്ഷം. ഗ്രാമങ്ങളില്‍ ഡിസംബറില്‍ 6.05 ശതമാനമായിരുന്ന വിലക്കയറ്റം ജനുവരിയില്‍ 6.85 ശതമാനമായി. നഗരങ്ങളിലെ വിലക്കയറ്റം ഡിസംബറില്‍ 5.4ശതമാനമായിരുന്നത് ആറ് ശതമാനമായി. പച്ചക്കറികള്‍ ഒഴികെയുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകൂടി. ഡിസംബറില്‍ 4.2 ശതമാനമായിരുന്ന ഭക്ഷ്യവസ്തുക്കളുടെ വില ജനുവരിയില്‍ 5.94 ശതമാനത്തിലെത്തി.

Post Your Comments Here ( Click here for malayalam )
Press Esc to close