Month: January 2022

സസ്‌പെന്‍സുകള്‍ കോര്‍ത്തിണക്കിയ മുഹൂര്‍ത്തങ്ങളുമായി ‘സ്റ്റേറ്റ് ബസ്’ ടീസര്‍ എത്തി

പി ആര്‍ സുമേരന്‍-
പകയുടെയും സ്‌നേഹത്തിന്റെയും കഥ പറയുന്ന ‘സ്റ്റേറ്റ് ബസ്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.
മലയാളികളുടെ പ്രിയപ്പെട്ട യുവനടന്‍ ആസിഫ് അലിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ‘സ്റ്റേറ്റ് ബസിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

ഒട്ടേറെ രാജ്യാന്തര പുരസ്‌ക്കാരങ്ങള്‍ നേടിയ യുവസംവിധായകനും നാടകപ്രവര്‍ത്തകനുമായ ചന്ദ്രന്‍ നരീക്കോടിന്റെ പുതിയ ചിത്രമാണ് ‘സ്റ്റേറ്റ് ബസ്’.

കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരരായ സന്തോഷ് കീഴാറ്റൂരും വിജിലേഷുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.

സ്റ്റുഡിയോ സി സിനമാസിന്റെ ബാനറില്‍ ഐബി രവീന്ദ്രനും പത്മകുമാറുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒട്ടേറെ രാജ്യാന്തര പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയ ‘പാതി’ എന്ന ചിത്രത്തിന് ശേഷം ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘സ്റ്റേറ്റ് ബസ്’.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു പ്രതിയുമായി രണ്ട് പോലീസുകാര്‍ സ്റ്റേറ്റ് ബസില്‍ യാത്ര ചെയ്യുമ്പോള്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളിലൂടെയാണ് ‘സ്റ്റേറ്റ് ബസിന്റെ ഇതിവൃത്തം.

സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പകയുടെയും ജീവിതമുഹൂര്‍ത്തങ്ങളിലൂടെയാണ് ‘സ്റ്റേറ്റ് ബസ്’ കടന്നുപോകുന്നത്.

വടക്കന്‍ കേരളത്തിന്റെ ഗ്രാമീണ ദൃശ്യങ്ങള്‍ വളരെ മനോഹരമായി ക്യാമറയില്‍ ഒപ്പിയെടുത്തിട്ടുണ്ട്.

ഏറെ നാളുകള്‍ക്ക് ശേഷം പ്രശസ്ത സംഗീതജ്ഞന്‍ മോഹന്‍ സിത്താര ഒരുക്കിയ പശ്ചാത്തല സംഗീതവും ഈ ചിത്രത്തിന്റെ പുതുമയാണ്.

അനുഗ്രഹീത സംഗീത പ്രതിഭ വിദ്യാധരന്‍മാഷാണ് ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിട്ടുള്ളത്.

അഭിനേതാക്കള്‍ വിജിലേഷ്, സന്തോഷ് കീഴാറ്റൂര്‍, സിബി തോമസ്, ശിവദാസന്‍, സദാനന്ദന്‍, കബനി തുടങ്ങി ഒട്ടേറെ പുതുമുഖങ്ങളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

കഥ, തിരക്കഥ- പ്രമോദ് കൂവേരി, ഛായാഗ്രഹണം- പ്രസൂണ്‍ പ്രഭാകര്‍, സംഗീതം- വിദ്യാധരന്‍ മാസ്റ്റര്‍, പശ്ചാത്തലസംഗീതം- മോഹന്‍ സിത്താര, ചിത്രസംയോജനം- ഡീജോ പി വര്‍ഗ്ഗീസ്, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, തുടങ്ങിയവരാണ് ‘സ്റ്റേറ്റ് ബസിന്റെ അണിയറപ്രവര്‍ത്തകര്‍.

‘റൂട്ട് മാപ്പി’ലെ പ്രണയഗാനം റിലീസായി

പി ആര്‍ സുമേരന്‍-

കൊച്ചി: മലയാളത്തിലിതാ മറ്റൊരു പ്രണയവസന്തമായി ‘റൂട്ട്മാപ്പ്’ എന്ന ചിത്രത്തിലെ ‘അഴകിന്‍…അഴകെ…’എന്നാരംഭിക്കുന്ന പ്രണയഗാനമെത്തി.

നവാഗത സംവിധായകന്‍ സൂരജ് സുകുമാര്‍ നായര്‍ ഒരുക്കിയ റൂട്ട്മാപ്പിലെ ഗാനം സൈന മ്യൂസിക്കില്‍ റിലീസായി.

മലയാളികളുടെ പ്രിയതാരങ്ങള്‍ തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.

ഏറെ പ്രണയാതുരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് യുവഗായകരായ നിഖില്‍ മാത്യുവും നയന നായരുമാണ്. ശരത്ത് രമേഷിന്റെ വരികള്‍ക്ക് പ്രശാന്ത് കര്‍മ്മയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ‘റൂട്ട് മാപ്പ്’. താമസിയാതെ ചിത്രം പ്രേക്ഷകരിലെത്തും.

പത്മശ്രീ മീഡിയയുടെ ബാനറില്‍ ശബരീനാഥ് ജി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് യുവസംവിധായകനായ സൂരജ് സുകുമാര്‍ നായരാണ്.

ലോക്ഡൗണ്‍ സമയത്ത് പൂര്‍ണ്ണമായും പൊളിഞ്ഞ് കിടന്ന ഗോഡൗണില്‍ കലാസംവിധായകന്‍ മനോജ് ഗ്രീന്‍വുഡ്‌സിന്റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ ഗംഭീരസെറ്റാണ് ഗാനത്തിന്റെ വലിയ ഹൈലൈറ്റ്.

സംഗീതാസ്വാദകരുടെ മനം കവര്‍ന്ന പ്രിയഗായകര്‍ നിഖില്‍ മാത്യുവും ബാഹുബലി ഗായിക നയന നായരും ചേര്‍ന്ന് ആലപിച്ച ഈ പ്രണയാതുരഗാനത്തിന് അനീഷ് റഹ്മാനാണ് കോറിയോഗ്രാഫി ചെയ്തിരിക്കുന്നത്.

ലോക്ഡൗണ്‍ കാലം മലയാളികള്‍ക്ക് എത്രയെത്ര അനുഭവങ്ങളാണ് നല്‍കിയത്. മധുരവും കയ്പും നിറഞ്ഞ ഒത്തിരിയൊത്തിരി ഓര്‍മ്മകളുടെ കാലം കൂടിയാണ് ലോക്ഡൗണ്‍.

മലയാളികള്‍ക്ക് മായാത്ത ഓര്‍മ്മകള്‍ പങ്കിട്ടുകൊണ്ടാണ് കൊറോണ കാലത്തെ ലോക്ഡൗണ്‍ അനുഭവങ്ങള്‍. ലോക്ഡൗണ്‍ കാലത്തെ വളരെ വ്യത്യസ്തമായ ഒരു അനുഭവത്തെ പ്രമേയമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് ‘റൂട്ട് മാപ്പ്’.

ഏറെ കൗതുകരമായ സംഭവത്തെ സസ്‌പെന്‍സും കോമഡിയും ചേര്‍ത്ത് അവതരിപ്പിക്കുകയാണ്. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രം താമസിയാതെ പ്രേക്ഷകരിലേക്കെത്തും.

ചെന്നൈ, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. കോവിഡ് പശ്ചാത്തലത്തില്‍ സൂരജ് സുകുമാരന്‍ നായരും, അരുണ്‍ കായംകുളവും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

ആഷിക് ബാബു, അരുണ്‍ ടി ശശി, എന്നിവരാണ് ‘റൂട്ട്മാപ്പിന്’ക്യാമറ ചലിപ്പിച്ചത്.

മക്ബൂല്‍ സല്‍മാന്‍, സുനില്‍ സുഗത, നാരായണന്‍കുട്ടി, ഷാജു ശ്രീധര്‍, ആനന്ദ് മന്മഥന്‍, ഗോപു കിരണ്‍, ദീപക് ദിലീപ്, സിന്‍സീര്‍, പൂജിത, എയ്ഞ്ചല്‍, ശ്രുതി, രാജേശ്വരി, ഡിജോ ജോസ് ആന്റണി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സന്തോഷ് കീഴാറ്റൂരും വിജിലേഷും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘സ്റ്റേറ്റ് ബസ്’ റിലീസിനൊരുങ്ങി

 പി ആര്‍ സുമേരന്‍-
മലയാളികളുടെ പ്രിയതാരങ്ങളായ സന്തോഷ് കീഴാറ്റൂരിനെയും വിജിലേഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകന്‍ ചന്ദ്രന്‍ നരീക്കോടിന്റെ പുതിയ ചിത്രം ‘സ്റ്റേറ്റ് ബസ്’ റിലീസിനൊരുങ്ങി.

സ്റ്റുഡിയോ സി സിനമാസിന്റെ ബാനറില്‍ ഐബി രവീന്ദ്രനും പത്മകുമാറുമാണ് ‘സ്റ്റേറ്റ് ബസ്’ നിര്‍മ്മിക്കുന്നത്.

ഒട്ടേറെ രാജ്യാന്തര പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയ ‘പാതി’ എന്ന ചിത്രത്തിന് ശേഷം ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘സ്റ്റേറ്റ് ബസ്.
സംഘര്‍ഷഭരിതമായ ജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെ സോഷ്യല്‍ പൊളിറ്റിക്‌സ് ചര്‍ച്ച ചെയ്യുന്ന ട്രാവല്‍മൂവിയാണ് ‘സ്റ്റേറ്റ് ബസ്’ എങ്കിലും കുടുംബപശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.

സസ്‌പെന്‍സും ത്രില്ലും ആക്ഷനുമൊക്കെ ചേര്‍ന്ന ഒരു ഫാമിലി ത്രില്ലര്‍ കൂടിയാണ് ഈ ചിത്രം. ഗൗരവമേറിയ സാമൂഹ്യ വിഷയങ്ങളെ പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തില്‍ കോമഡിയും കലര്‍ത്തിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

നിത്യജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന മനുഷ്യരും അനുഭവങ്ങളുമൊക്കെയാണ് ചിത്രം ഒപ്പിയെടുത്തിട്ടുള്ളത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു പ്രതിയുമായി രണ്ട് പോലീസുകാര്‍ സ്റ്റേറ്റ് ബസില്‍ യാത്ര ചെയ്യുമ്പോള്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളിലൂടെയാണ് ‘സ്റ്റേറ്റ് ബസിന്റെ കഥ വികസിക്കുന്നതെന്ന് സംവിധായകന്‍ ചന്ദ്രന്‍ നരീക്കോട് പറഞ്ഞു.

ചിത്രം ഒരു യാത്രയിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഒരു കെ എസ് ആര്‍ ടി സി ബസിനകത്ത് നടക്കുന്ന സംഭവമാണ് കഥയുടെ ഇതിവൃത്തം.

സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പകയുടെയും ജീവിതമുഹൂര്‍ത്തങ്ങളിലൂടെയാണ് ‘സ്റ്റേറ്റ് ബസ്’ കടന്നുപോകുന്നത്. സംവിധായകന്‍ ചൂണ്ടിക്കാട്ടി.

എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന വിധത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കി.

വടക്കന്‍ കേരളത്തിന്റെ ഗ്രാമീണ ദൃശ്യങ്ങള്‍ വളരെ മനോഹരമായി ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം പ്രശസ്ത സംഗീതജ്ഞന്‍ മോഹന്‍ സിത്താര ഒരുക്കിയ പശ്ചാത്തല സംഗീതവും ഈ ചിത്രത്തിന്റെ പുതുമയാണ്. അനുഗ്രഹീത സംഗീത പ്രതിഭ വിദ്യാധരന്‍മാഷാണ് ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിട്ടുള്ളത്.

സമീപകാലത്തിറങ്ങിയ മലയാളചിത്രങ്ങളില്‍ നിന്നെല്ലാം പ്രമേയവും ആവിഷ്‌ക്കാരവും കൊണ്ട് വേറിട്ട് നില്‍ക്കുന്ന ഒരു ചിത്രം കൂടിയാണ് ‘സ്റ്റേറ്റ് ബസ്’.

വടക്കന്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍.

അഭിനേതാക്കള്‍ വിജിലേഷ്, സന്തോഷ് കീഴാറ്റൂര്‍, സിബി തോമസ്, ശിവദാസന്‍, സദാനന്ദന്‍, കബനി തുടങ്ങി പ്രമുഖരും ഒട്ടേറെ പുതുമുഖങ്ങളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

കഥ, തിരക്കഥ- പ്രമോദ് കൂവേരി, ഛായാഗ്രഹണം- പ്രസൂണ്‍ പ്രഭാകര്‍, സംഗീതം- വിദ്യാധരന്‍ മാസ്റ്റര്‍, പശ്ചാത്തലസംഗീതം- മോഹന്‍ സിത്താര, ചിത്രസംയോജനം- ഡീജോ പി വര്‍ഗ്ഗീസ്, ചമയം- പീയൂഷ് പുരഷു, കലാസംവിധാനം- മധു വെള്ളാവ്, പ്രൊജക്റ്റ് ഡിസൈനര്‍- ധീരജ് ബാല, വസ്ത്രാലങ്കാരം- വിജേഷ് വിശ്വം, ടൈറ്റില്‍ ഡിസൈന്‍- ശ്രീനി പുറയ്ക്കാട്ട, വി എഫ് എക്‌സ്- ജയേഷ് കെ പരമേശ്വരന്‍, കളറിസ്റ്റ്- എം മഹാദേവന്‍, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, സബ്‌ടൈറ്റില്‍സ്- ആര്‍ നന്ദലാല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- വിനോദ്കുമാര്‍ വി വി, ഗാനരചന- എം ഉണ്ണികൃഷ്ണന്‍, പ്രശാന്ത് പ്രസന്നന്‍, സുരേഷ് രാമന്തളി, ഗായകര്‍- വിജയ് യേശുദാസ്, വിദ്യാധരന്‍ മാസ്റ്റര്‍, ജിന്‍ഷ ഹരിദാസ്. സ്റ്റില്‍സ്- വിനോദ് പ്ലാത്തോട്ടം തുടങ്ങിയവരാണ് സ്‌റ്റേറ്റ് ബസിന്റെ അണിയറപ്രവര്‍ത്തകര്‍.

 

‘വാന്‍’ ആദ്യത്തെ ഇ-ബൈക്കുകള്‍ വിപണിയിലെത്തി

എം.എം. കമ്മത്ത്
കൊച്ചി: ഇന്ത്യന്‍ ലൈഫ്‌സ്റ്റൈല്‍ ഇ-മൊബിലിറ്റി സ്റ്റാര്‍ട്ടപ്പായ വാന്‍ ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡ് (VAAN) തങ്ങളുടെ ആദ്യത്തെ ഇ-ബൈക്കുകള്‍ വിപണിയിലെത്തിച്ചു.

നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു നിര്‍മ്മിച്ച ലൈഫ്‌സ്റ്റൈല്‍ ഇലക്ട്രിക്ക് സൈക്കിളുകളാണ് അര്‍ബന്‍സ്‌പൊര്‍ട്ടും അര്‍ബന്‍സ്‌പോര്‍ട്ട് പ്രോയും.

ആഗോള വിപണി ലക്ഷ്യമാക്കി കഴിഞ്ഞ കൊല്ലം അവസാനത്തോടെ ഇറ്റാലിയന്‍ മോട്ടോ ഷോയില്‍ അവതരിപ്പിച്ച ഇരുവാഹനങ്ങളും ഇന്ത്യന്‍ വിപണിയിലും എത്തി.

സൈക്കിള്‍ പ്രേമികള്‍ക്കും, അല്ലാത്തവര്‍ക്കും ആയാസരഹിതമായി ഉപയോഗിക്കാം എന്നതാണ് എടുത്തുപറയണ്ട പ്രത്യേകത.

എറണാകുളം സ്വദേശിയായ ജിത്തു സുകുമാരന്‍ നായര്‍ ആണ് ആഗോള ബ്രാന്‍ഡായി വളരുന്ന ഈ സ്റ്റാര്‍ട്ട്അപ്പ് സംരംഭത്തിന് പിന്നില്‍.

ആഗോള ബ്രാന്‍ഡുകളായ ബെനെല്ലിയുമായും, കെ.ടി.എമ്മുമായും വാനിന് പങ്കാളിത്തമുണ്ട്.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ, ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് സഹമന്ത്രി ശ്രീ. രാജീവ് ചന്ദ്രശേഖര്‍ ‘വാന്‍’ ഇലക്ട്രിക് മോട്ടോ ബ്രാന്‍ഡ് വെര്‍ച്ച്വലി ലോഞ്ച് ചെയ്തു.

കേരള നിയമസഭ പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി സതീശന്‍, ഓയില്‍ മാക്‌സ് എനര്‍ജി െ്രെപവറ്റ് ലിമിറ്റഡ്, ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കപില്‍ ഗാര്‍ഗ് എന്നിവര്‍ ചേര്‍ന്ന് ഇ-ബൈക്കുകള്‍ അവതരിപ്പിച്ചു.

മുന്‍ എംപി ശ്രീ. ചന്ദ്രന്‍പിള്ള ആശംസകള്‍ നേര്‍ന്നു.

For more details please visit : www.vaanmoto.com

മനീഷ് കുറുപ്പ് ഒരുക്കിയ ‘വെള്ളരിക്കാപ്പട്ടണം’ റിലീസിനൊരുങ്ങി; ചിത്രത്തിന്റ പോസ്റ്ററുകള്‍ പുറത്ത്

പി.ആര്‍. സുമേരന്‍-

കൊച്ചി: നിങ്ങള്‍ ജീവിതത്തെ സ്‌നേഹിക്കുന്നവരാണോ? എങ്കില്‍ തീര്‍ച്ചയായും ‘വെള്ളരിക്കാപ്പട്ടണം’ നിങ്ങളുടെ സിനിമയാണ്.

ജീവിതഗന്ധിയായ പ്രമേയമൊരുക്കിയ ചിത്രമാണ് ‘വെള്ളരിക്കാപ്പട്ടണം’. സമൂഹത്തില്‍നിന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന മൂല്യങ്ങളെ ചിത്രം ചൂണ്ടിക്കാട്ടുകയാണ്.

ഏതു സാഹചര്യങ്ങളെയും ഇച്ഛാശക്തിയും പ്രയത്‌നവും കൊണ്ട് അതിജീവിക്കാമെന്നാണ് വെള്ളരിക്കാപ്പട്ടണം പ്രേക്ഷകരോട് പറയുന്നത്. ഒരുപക്ഷേ വര്‍ത്തമാനകാല ജീവിത പരിസരങ്ങള്‍ ഇത്രമേല്‍ ഒപ്പിയെടുത്ത മറ്റൊരു മലയാളചിത്രം ഉണ്ടോയെന്ന് സംശയമാണ്.

മുന്‍മന്ത്രിമാരായ കെ കെ ശൈലജയും വി എസ് സുനില്‍കുമാറും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നതും ‘വെള്ളരിക്കാപ്പട്ടണ’ത്തിന്റെ പുതുമയാണ്.

സെന്‍സറിംഗ് പൂര്‍ത്തിയാക്കി ‘യു’ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ചിത്രത്തിന്റെ പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

മംഗലശ്ശേരി മൂവീസിന്റെ ബാനറില്‍ മോഹന്‍ കുറുപ്പാണ് ചിത്രത്തിന്റെ നിര്‍മ്മാണം. എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിപ്പിക്കുന്നതിനോടൊപ്പം യുവാക്കള്‍ക്ക് മോട്ടിവേഷന്‍ നല്‍കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങളും വെള്ളരിക്കാപ്പട്ടണത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും സംവിധായകന്‍ മനീഷ് കുറുപ്പ് ചൂണ്ടിക്കാട്ടി.

‘ജീവിത സാഹചര്യങ്ങളെ പച്ചയായി അവതരിപ്പിക്കുന്ന ഒരു ഫീല്‍ ഗുഡ് മോട്ടിവേഷണല്‍ ചിത്രമാണ് ‘വെള്ളരിക്കാപ്പട്ടണം’. പ്രണയവും, കുടുംബ ജീവിതത്തിന്റെ ആത്മബന്ധങ്ങളും ചിത്രം ചര്‍ച്ചചെയ്യുന്നുണ്ട്.’ സംവിധായകന്‍ പറഞ്ഞു.

 

ടോണി സിജിമോന്‍, ജാന്‍വി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയന്‍ ചേര്‍ത്തല, എം ആര്‍ ഗോപകുമാര്‍, കൊച്ചുപ്രേമന്‍, ജയകുമാര്‍, ആദര്‍ശ് ചിറ്റാര്‍, ദീപു നാവായിക്കുളം, കവിത, മഞ്ജു പുനലൂര്‍, സൂരജ് സജീവ് എന്നിവരാണ് അഭിനേതാക്കള്‍.

ക്യാമറ- ധനപാല്‍, സംഗീതം- ശ്രീജിത്ത് ഇടവന, ഗാനരചന- കെ ജയകുമാര്‍, മനീഷ് കുറുപ്പ്.

സംവിധാനസഹായികള്‍- വിജിത്ത് വേണുഗോപാല്‍, അഖില്‍ ജെ പി, ജ്യോതിഷ് ആരംപുന്ന. മേക്കപ്പ്- ഇര്‍ഫാന്‍ ഇമാം, സതീഷ് മേക്കോവര്‍, സ്റ്റില്‍സ്- അനീഷ് വീഡിയോക്കാരന്‍, കളറിസ്റ്റ്- മഹാദേവന്‍, സി ജിവിഷ്ണു പുളിയറ, മഹേഷ് കേശവ്, ടൈറ്റില്‍ ഡിസൈന്‍- സുധീഷ് കരുനാഗപ്പള്ളി, ടെക് സപ്പോര്‍ട്ട്- ബാലു പരമേശ്വര്‍, പി.ആര്‍.ഒ.- പി ആര്‍ സുമേരന്‍, പരസ്യകല- കൃഷ്ണപ്രസാദ് കെ വി, സെക്കന്റ് യൂണിറ്റ് ക്യാമറ- വരുണ്‍ ശ്രീപ്രസാദ്, മണിലാല്‍, സൗണ്ട് ഡിസൈന്‍-ഷൈന്‍ പി ജോണ്‍, ശബ്ദമിശ്രണം- ശങ്കര്‍ എന്നിവരാണ് വെള്ളരിക്കാപ്പട്ടണത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

കേരള ഷോര്‍ട്ട് ഫിലിം ലീഗ് സീസണ്‍ 2 ഫലപ്രഖ്യാപനം കണ്ണൂരില്‍ വെച്ച് നടന്നു

എം.എം. കമ്മത്ത്-
കണ്ണൂര്‍: സ്‌ക്രീന്‍ ടച്ച് ടാലന്റ് സ്റ്റുഡിയോയും മോളിവുഡ് മൂവി ലൗവേഴ്‌സ് ഫോറവും സംയുക്തമായി അണിയിച്ചൊരുക്കിയ കേരള ഷോര്‍ട്ട് ഫിലിം ലീഗ് സീസണ്‍ 2 ഫലപ്രഖ്യാപനം ജനുവരി 17ന് കണ്ണൂരില്‍ വെച്ച് നടന്നു. 17ന് ഉച്ചക്ക് 1:30 ന് കണ്ണൂര്‍ ബിനാലെ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ച് നടന്ന പ്രസ്സ്മീറ്റില്‍ ഷോര്‍ട്ട് ഫിലിം ലീഗിലെ വിജയികളെ പ്രഖ്യാപിച്ചത്. പ്രസ്തുത ചടങ്ങിലും പ്രസ്സ്മീറ്റിലും ക്ഷണിക്കപ്പെട്ട മാധ്യമ പ്രതിനിധികള്‍ പങ്കെടുത്തു.

സ്‌ക്രീന്‍ട്ടച്ച് ചീഫ് കോഡിനേറ്റര്‍- മിഥുന്‍ ഗോപാല്‍, MMFL പ്രസിഡന്റ്- മനു ശ്രീകണ്ഠാപുരം, ക്ലബ്ബ്‌സെന്‍ എന്റര്‍ടെയിന്‍മെന്റ്‌സ് ഡയറക്ടര്‍മരായ അബ്ദുള്ള മട്ടന്നൂര്‍, ജിതീഷ് വി.എസ്. തുടങ്ങിയവര്‍ പ്രസ്സ്മീറ്റില്‍ പങ്കെടുത്തു.

Kerala Short Film League Season 2 (KSFL-2) Winners
മികച്ച ഷോര്‍ട്ട് ഫിലിം – ‘The Law’ (ഷാജു ആന്റണി, Valappan Creations – Chalakkudy)
മികച്ച സംവിധായകന്‍ – അനില്‍ ആരക്കുളം (The Law )
മികച്ച കഥ തിരക്കഥ – T A Madakkal (കുഞ്ഞീബി )
മികച്ച ഛായാഗ്രഹണം – Shaan P Rahman (ABCD)
മികച്ച കലാ സംവിധാനം – Litheesh Wayanad (ദേ പാല്‍ 2)
മികച്ച വസ്ത്രാലങ്കാരം – അസീസ്സ് പാലക്കാട് (Mask, ദശം)
മികച്ച ചമയം – അനില്‍ നേമം – (ഒറ്റ കണ്ണി)
മികച്ച ചിത്ര സന്നിവേശം – ബിജു പീറ്റര്‍ (Judas Iscariot)
മികച്ച ശബ്ദ മിശ്രണം – P J (ഇഞ്ച)
മികച്ച വി എഫ് എക്‌സ് – Sajan Johny (കാക്ക തുരുത്ത്)
മികച്ച പോസ്റ്റര്‍ ഡിസൈനര്‍ – ജസ്റ്റിന്‍ ജോര്‍ജ് (ദശം)
മികച്ച നടന്‍ – ശിവജി ഗുരുവായൂര്‍ (The Law)
മികച്ച നടി – അദിതി രവി (എന്റെ നാരായണിക്ക്)
മികച്ച സ്വഭാവ നടന്‍ – സന്തോഷ് പുത്തന്‍ (കാട ചാത്തന്‍)
മികച്ച സ്വഭാവ നടി – പ്രിയ (Epithaph)
മികച്ച ബാല താരം – ബില്‍ഹ മാത്യൂ (സ്ഥലം വില്‍പനക്ക്) എന്നിവരാണ് പുരസ്‌കാര ജേതാകള്‍.

സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരങ്ങളും പ്രതിഭാപുരസ്‌കാരങ്ങളും ഉടന്‍തന്നെ പ്രഖ്യാപിക്കും.

അതിജീവനത്തിന്റെ ഈ നാള്‍വഴികളില്‍ ദൃശ്യമാധ്യമരംഗത്ത് മികവ് തെളിയിക്കാനും പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സ്‌ക്രീന്‍ ടച്ച് ടാലന്റ് സ്റ്റുഡിയോയും മോളിവുഡ് മൂവി ലൗവേഴ്‌സ് ഫോറവും സംയുക്തമായി ഇങ്ങനെ ഒരു ഷോര്‍ട്ട് ഫിലിം ലീഗ് അണിയിച്ചൊരുക്കിയത്.

Mithun Gopal,
Chief Coordinator,
KSFL – Season 2.
Gate No 103 A, Kuthappady Temple Road,
Thamannam P O, Ernakulam, Kerala, 682 032.
Call @ +91 9745 033 033.
E-mail: screentouchksfl2@gmail.com

ClubZen Entertainments
+91 9895 738 235
+91 9745 033 033

ടെക്‌നോ ത്രില്ലര്‍ ‘ഗില’ റിലീസിന് ഒരുങ്ങുന്നു

കൊച്ചി: റുട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശാന്ത ജി. പിള്ള നിര്‍മ്മിക്കുന്ന ‘ഗില’ എന്ന ടെക്‌നോ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രം റിലീസിന് ഒരുങ്ങുന്നു.

ഡോ. മനു കൃഷ്ണയാണ് ‘ഗില’യുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

സമൂഹ മാദ്ധ്യമങ്ങളുടെ ദുരുപയോഗത്തില്‍ ഇരയാകുന്ന ഒരു കൂട്ടം ചെറുപ്പക്കാരും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കൊലപാതകങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

പ്രമുഖ ഓ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ സുഭാഷ് എന്ന പുതുമുഖമാണ് നായകന്‍.
ശ്രിയാ, അനഘ എന്നിവരാണ് നായികമാര്‍ ഇന്ദ്രന്‍സ്, കൈലാഷ്, ഡോ. ഷിനോയ്, റിനാസ്, സുഭാഷ്, നിന്നിന്‍ കാസിം, നിയ, ബീന സുശാന്ത്, ഷിയ, ശിശിര, എന്നിവരാണ് മറ്റു താരങ്ങള്‍.

കുട്ടിക്കാനം, പീരുമേട്, മണിമല, കൊച്ചി എന്നിവിടങ്ങളിലായി പൂര്‍ത്തിയായ ഗിലയുടെ ചില രംഗങ്ങള്‍ ദുബായിലും ചിത്രീകരിച്ചു.

പ്രശസ്ത പിന്നണി ഗായകന്‍ ഹരിശങ്കറും ഗായിക ശ്രുതി ശശിധരനും ചേര്‍ന്നു പാടിയ ‘ഈറന്‍ കാറ്റില്‍…’ എന്നാരംഭിക്കുന്ന ഗാനം നേരത്തേ പുറത്തിറങ്ങിയിരുന്നത് ഏറെ പോപ്പുലറായിരുന്നു.

സംവിധായകന്‍ മനു തന്നെയാണ് ഗാനങ്ങളും ചിട്ടപ്പെടുത്തിയത്. ഛായാഗ്രഹണം- ശ്രീകാന്ത് ഈശ്വര്‍, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം- ക്രിസ്പിന്‍, പ്രൊജക്ട് അഡ്‌വൈസര്‍- മോഹന്‍ദാസ്, ക്രയേറ്റീവ് ഡയറക്ടര്‍- പ്രമോദ് കെ. പിള്ള, പ്രൊജക്ട് കോഡിനേറ്റര്‍ & ആര്‍ട്ട് ഡയറക്ടര്‍- അശ്വിന്‍ കുമാര്‍, അസോസിയേറ്റ് ക്യാമറ- യൂറി, ഷിനോയ് ക്രിയേറ്റീവ്, റിനാസ്. പ്രൊജക്ട് മാനേജര്‍- അനു ഭാസ്‌കര്‍, സ്റ്റില്‍സ്- ആദിത്യ വിജയന്‍, പോസ്റ്റര്‍ ഡിസൈനര്‍മാര്‍- ജിതേന്ദ്ര, ആനന്ദ്, അനീബ് അജാസ്, മുനീര്‍. ഡിഐ- ചലച്ചിത്രം, പി.ആര്‍.ഒ.- വാഴൂര്‍ ജോസ്.

‘ദി ഹോമോസാപിയന്‍സ്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി

എ.എസ്. ദിനേശ്-
‘ദി ഹോമോസാപിയന്‍സ്’ എന്ന മലയാളം ആന്തോളജി മൂവിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി.

ഡ്രീം ഫോര്‍ ബിഗ് സ്‌ക്രീന്‍ & വില്ലേജ് മൂവി ഹൗസിന്റെ ബാനറില്‍ അഖില്‍ ദേവ് എം.ജെ, ലിജോ ഗംഗാധരന്‍, വിഷ്ണു വി മോഹന്‍, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘ദി ഹോമോസാപിയന്‍സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററാണ് റിലീസായത്.

‘കുട്ടിയപ്പനും ദൈവദൂധരും’ എന്ന ചിത്രത്തിനു ശേഷം ഗോകുല്‍ ഹരിഹരനും എസ്.ജി അഭിലാഷ്, നിഥിന്‍ മധു ആയുര്‍, പ്രവീണ്‍ പ്രഭാകര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘ദി ഹോമോസാപ്പിയന്‍സ്’ എന്ന മലയാളം ആന്തോളജി ചിത്രത്തിന് നാല് സെഗ്‌മെന്റുകളാണ് ഉള്ളത്.

ചിത്രത്തില്‍ കണ്ണന്‍ നായര്‍, ആനന്ദ് മന്‍മദന്‍, ജിബിന്‍ ഗോപിനാഥ്, അലന്‍ വില്‍സണ്‍, അപര്‍ണ്ണ സരസ്വതി, അനീറ്റ സെബാസ്റ്റ്യന്‍, ദേവൂട്ടി, ആര്യ ശ്രീകണ്ഠന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സിനിമട്ടോഗ്രാഫി: വിപിന്‍ രാജ്, വിഷ്ണു രവി രാജ്, കോളിന്‍സ് ജോസ്, മുഹമ്മദ് നൗഷാദ്. ഫിലിം എഡിറ്റര്‍: ശരണ്‍ ജി ഡി, എസ് ജി അഭിലാഷ്, ഹരി ഗീത സധാശിവന്‍, മുഹമ്മദ് നൗഷാദ്. സ്‌ക്രിപ്റ്റ്: ഗോകുല്‍ ഹരിഹരന്‍, വിഷ്ണു രാധാകൃഷ്ണന്‍, നിതിന്‍ മധു ആയൂര്‍, മുഹമ്മദ് സുഹൈല്‍, അമല്‍ കൃഷ്ണ, സാന്ദ്ര മരിയ ജോസ്, അജിത് സുധശാന്ത്, രാഹുല്‍ എം ധരന്‍, അശ്വന്‍.

സംഗീതം: ആദര്‍ശ് പി വി, ലിജോ ജോണ്‍, സബിന്‍ സലിം, മേക്കപ്പ് : ചിത്ര റ്റി, എച്,സനീഫ് ഇടവ, രാജേഷ് പുന്നക്കാട്, കേസ്റ്റ്യൃംസ്: വിനോദ് ആനാവൂര്‍, രേവതി, സാന്ദ്ര മരിയ ജോസ്, കൊറിയോഗ്രാഫി: സജീഷ് ഫൂട്ട്‌ലൂസ്‌ഴ്‌സ്, ആര്‍ട്ട് : മഹേഷ് വര്‍ക്കല, ജിബിന്‍ മാത്യു, അന്‍സാര്‍ മുഹമ്മദ് ഷെരിഫ്, ജിത്തു സുജിത്, ഗാനരചന: സുധാകരന്‍ കുന്നനാട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഹരിപ്രസാദ് വി കെ, അശ്വന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അന്‍സാര്‍ മുഹമ്മദ്, ഉദയന്‍.

വി.എഫ്.എക്‌സ്: Sow13vfx, ഫിനാന്‍സ് കണ്‍ട്രോളര്‍: രത്‌ന കെ വി, പ്രൊജക്റ്റ് അഡൈ്വസര്‍: രാമു മംഗലപള്ളി, അസോസിയേറ്റ് ഡയറക്ടര്‍: സുഖില്‍ സാന്‍, മഹേഷ് മധു, രാഹുല്‍ എം ധരന്‍. സ്റ്റണ്ട്: ബാബു ഫൂട്ട് ലൂസ്‌ഴ്‌സ്, ടൈറ്റില്‍ ഡിസൈന്‍: MA MI JO, സ്റ്റില്‍സ്: അര്‍ജുന്‍ യൂ, വിഷ്ണു രവി രാജ്, ആഷിക് ബാബു, നന്ദു. ഡിസൈന്‍: ശ്യാം സി ഷാജി, MA MI JO, കിഷോര്‍ ബാബു വയനാട്, ഓണ്‍ലൈന്‍ പി.ആര്‍.: സി.എന്‍.എ., പി.ആര്‍.ഒ.: എ.എസ്. ദിനേശ്.

ലോകമലയാളികളുടെ ടീച്ചറമ്മ കെ.കെ. ശൈലജ ‘വെള്ളരിക്കാപ്പട്ടണത്തിലൂടെ വെള്ളിത്തിരയില്‍

പി.ആര്‍. സുമേരന്‍-
സാമൂഹ്യപ്രതിബദ്ധതയിലൂന്നിയ പ്രമേയവുമായി മലയാളത്തിലിതാ ഒരു പുതിയ ചിത്രം വരുന്നു.

മംഗലശ്ശേരി മൂവീസിന്റെ ബാനറില്‍ മോഹന്‍ കെ. കുറുപ്പ് നിര്‍മ്മിച്ച് നവാഗത സംവിധായകന്‍ മനീഷ് കുറുപ്പ് ഒരുക്കിയ ‘വെള്ളിക്കാപ്പട്ടണം’ ഉടന്‍ പ്രേക്ഷകരിലേക്കെത്തും.

ഏറെ പുതുമയുള്ള ഈ ചിത്രം തികച്ചും വ്യത്യസ്തമായ ഇതിവൃത്തമാണ് പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. അവതരണത്തിലും ഉള്ളടക്കത്തിലും പുതുമയുണര്‍ത്തുന്ന ‘വെള്ളരിക്കാപ്പട്ടണ’ത്തിലൂടെ മുന്‍മന്ത്രിമാരായ കെ.കെ. ശൈലജയും, വി.എസ്. സുനില്‍കുമാറും ആദ്യമായി വെള്ളിത്തിരയിലെത്തുകയാണ്.

പരമ്പരാഗത സിനിമാ ശൈലികളില്‍ നിന്നും വ്യത്യസ്തമായിരുന്നു ‘വെള്ളരിക്കാപ്പടണ’ത്തിന്റെ ചിത്രീകരണം. ചുരുക്കം അണിയറപ്രവര്‍ത്തരെ മാത്രം ഏകോപിപ്പിച്ചായിരുന്നു സിനിമയുടെ ചിത്രീകരണവും അനുബന്ധ പ്രവര്‍ത്തനങ്ങളും ആവിഷ്‌ക്കരിച്ചത്. രസകരമായ ജീവിത മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കിയ ‘വെള്ളരിക്കാപ്പട്ടണം’ ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ്. കേരളത്തിന്റെ ഗ്രാമീണ സൗന്ദര്യം ഒപ്പിയെടുക്കുന്ന ദൃശ്യഭംഗിയും മനോഹരങ്ങളായ പാട്ടുകളും ഈ ചിത്രത്തെ ഏറെ വ്യത്യസ്തമാക്കുന്നു.

പുറത്തുവിട്ട ഗാനങ്ങള്‍ ഇതിനോടകം സംഗീതാസ്വാദകരുടെ മനം കവര്‍ന്നുകഴിഞ്ഞു. സോഷ്യല്‍മീഡിയയില്‍ തരംഗമായി ആ ഗാനങ്ങള്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുകയാണ്.

ചിത്രത്തിലെ അഞ്ച് പാട്ടുകളില്‍ രണ്ട് പാട്ടുകള്‍ പ്രശസ്ത ഗാനരചയിതാവ് കെ. ജയകുമാറും മൂന്ന് പാട്ടുകള്‍ സംവിധായകന്‍ മനീഷ് കുറുപ്പുമാണ് രചിച്ചിരിക്കുന്നത്.

പരാജയങ്ങളെ ജീവിത വിജയങ്ങളാക്കി മാറ്റുന്ന അതിജീവനത്തിന്റെ കഥയാണ് ‘വെള്ളരിക്കാപ്പട്ടണ’ത്തിന്റെ കേന്ദ്രപ്രമേയമെന്ന് സംവിധായകന്‍ മനീഷ് കുറുപ്പ് പറഞ്ഞു.

കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പക്ഷേ കൃഷി മാത്രമല്ല സിനിമ പറയുന്നത്, ചെറുപ്പക്കാരുടെ സ്വതന്ത്ര ചിന്താഗതിയും സ്വയം കണ്ടെത്തുന്ന പുതുവഴിയിലൂടെ ജീവിത വിജയം നേടിയെടുക്കുന്ന അനുഭവങ്ങള്‍ കൂടി ചിത്രം പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നുണ്ട്.

സസ്‌പെന്‍സും ആക്ഷനും ത്രില്ലും ഒക്കെ പ്രേക്ഷകരെ രസിപ്പിക്കുംവിധം സിനിമയിലുണ്ട്. എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിപ്പിക്കുന്നതിനോടൊപ്പം യുവാക്കള്‍ക്ക് മോട്ടിവേഷന്‍ നല്‍കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങളും ‘വെള്ളരിക്കാപ്പട്ടണ’ത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും സംവിധായകന്‍ മനീഷ് കുറുപ്പ് ചൂണ്ടിക്കാട്ടി.

വെള്ളായണി, ആലപ്പുഴ, പത്തനാപുരം, പുനലൂര്‍ എന്നിവിടങ്ങളിലായിരുന്നു ‘വെള്ളരിക്കാപ്പട്ടണ’ത്തിന്റെ ചിത്രീകരണം.

അഭിനേതാക്കള്‍ ടോണി സിജിമോന്‍, ജാന്‍വി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയന്‍ ചേര്‍ത്തല, എം ആര്‍ ഗോപകുമാര്‍, കൊച്ചുപ്രേമന്‍, ജയകുമാര്‍, ആദര്‍ശ് ചിറ്റാര്‍, ദീപു നാവായിക്കുളം, കവിത, മഞ്ജു പുനലൂര്‍, സൂരജ് സജീവ്.

 

ഛായാഗ്രഹണം- ധനപാല്‍, സംഗീതം- ശ്രീജിത്ത് ഇടവന, ഗാനരചന- കെ. ജയകുമാര്‍, മനീഷ് കുറുപ്പ്, സംവിധാനസഹായികള്‍- വിജിത്ത് വേണുഗോപാല്‍, അഖില്‍ ജെ പി, ജ്യോതിഷ് ആരംപുന്ന, മേക്കപ്പ്- ഇര്‍ഫാന്‍ ഇമാം, സതീഷ് മേക്കോവര്‍, സ്റ്റില്‍സ്- അനീഷ് വീഡിയോക്കാരന്‍, കളറിസ്റ്റ്- മഹാദേവന്‍, സി. ജിവിഷ്ണു പുളിയറ, മഹേഷ് കേശവ്, ടൈറ്റില്‍ ഡിസൈന്‍- സുധീഷ് കരുനാഗപ്പള്ളി, ടെക് സപ്പോര്‍ട്ട്- ബാലു പരമേശ്വര്‍, പി.ആര്‍.ഒ.- പി.ആര്‍. സുമേരന്‍, പരസ്യകല- കൃഷ്ണപ്രസാദ് കെ.വി., സെക്കന്റ് യൂണിറ്റ് ക്യാമറ- വരുണ്‍ ശ്രീപ്രസാദ്, മണിലാല്‍, സൗണ്ട് ഡിസൈന്‍- ഷൈന്‍ പി. ജോണ്‍, ശബ്ദമിശ്രണം- ശങ്കര്‍ എന്നിവരാണ് ‘വെള്ളരിക്കാപ്പട്ടണ’ത്തിന്റെ അണിയറപ്രവര്‍ത്തകര്‍.