ടെക്‌നോ ത്രില്ലര്‍ ‘ഗില’ റിലീസിന് ഒരുങ്ങുന്നു

ടെക്‌നോ ത്രില്ലര്‍ ‘ഗില’ റിലീസിന് ഒരുങ്ങുന്നു

കൊച്ചി: റുട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശാന്ത ജി. പിള്ള നിര്‍മ്മിക്കുന്ന ‘ഗില’ എന്ന ടെക്‌നോ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രം റിലീസിന് ഒരുങ്ങുന്നു.

ഡോ. മനു കൃഷ്ണയാണ് ‘ഗില’യുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

സമൂഹ മാദ്ധ്യമങ്ങളുടെ ദുരുപയോഗത്തില്‍ ഇരയാകുന്ന ഒരു കൂട്ടം ചെറുപ്പക്കാരും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കൊലപാതകങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

പ്രമുഖ ഓ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ സുഭാഷ് എന്ന പുതുമുഖമാണ് നായകന്‍.
ശ്രിയാ, അനഘ എന്നിവരാണ് നായികമാര്‍ ഇന്ദ്രന്‍സ്, കൈലാഷ്, ഡോ. ഷിനോയ്, റിനാസ്, സുഭാഷ്, നിന്നിന്‍ കാസിം, നിയ, ബീന സുശാന്ത്, ഷിയ, ശിശിര, എന്നിവരാണ് മറ്റു താരങ്ങള്‍.

കുട്ടിക്കാനം, പീരുമേട്, മണിമല, കൊച്ചി എന്നിവിടങ്ങളിലായി പൂര്‍ത്തിയായ ഗിലയുടെ ചില രംഗങ്ങള്‍ ദുബായിലും ചിത്രീകരിച്ചു.

പ്രശസ്ത പിന്നണി ഗായകന്‍ ഹരിശങ്കറും ഗായിക ശ്രുതി ശശിധരനും ചേര്‍ന്നു പാടിയ ‘ഈറന്‍ കാറ്റില്‍…’ എന്നാരംഭിക്കുന്ന ഗാനം നേരത്തേ പുറത്തിറങ്ങിയിരുന്നത് ഏറെ പോപ്പുലറായിരുന്നു.

സംവിധായകന്‍ മനു തന്നെയാണ് ഗാനങ്ങളും ചിട്ടപ്പെടുത്തിയത്. ഛായാഗ്രഹണം- ശ്രീകാന്ത് ഈശ്വര്‍, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം- ക്രിസ്പിന്‍, പ്രൊജക്ട് അഡ്‌വൈസര്‍- മോഹന്‍ദാസ്, ക്രയേറ്റീവ് ഡയറക്ടര്‍- പ്രമോദ് കെ. പിള്ള, പ്രൊജക്ട് കോഡിനേറ്റര്‍ & ആര്‍ട്ട് ഡയറക്ടര്‍- അശ്വിന്‍ കുമാര്‍, അസോസിയേറ്റ് ക്യാമറ- യൂറി, ഷിനോയ് ക്രിയേറ്റീവ്, റിനാസ്. പ്രൊജക്ട് മാനേജര്‍- അനു ഭാസ്‌കര്‍, സ്റ്റില്‍സ്- ആദിത്യ വിജയന്‍, പോസ്റ്റര്‍ ഡിസൈനര്‍മാര്‍- ജിതേന്ദ്ര, ആനന്ദ്, അനീബ് അജാസ്, മുനീര്‍. ഡിഐ- ചലച്ചിത്രം, പി.ആര്‍.ഒ.- വാഴൂര്‍ ജോസ്.

Post Your Comments Here ( Click here for malayalam )
Press Esc to close