സസ്‌പെന്‍സുകള്‍ കോര്‍ത്തിണക്കിയ മുഹൂര്‍ത്തങ്ങളുമായി ‘സ്റ്റേറ്റ് ബസ്’ ടീസര്‍ എത്തി

സസ്‌പെന്‍സുകള്‍ കോര്‍ത്തിണക്കിയ മുഹൂര്‍ത്തങ്ങളുമായി ‘സ്റ്റേറ്റ് ബസ്’ ടീസര്‍ എത്തി

പി ആര്‍ സുമേരന്‍-
പകയുടെയും സ്‌നേഹത്തിന്റെയും കഥ പറയുന്ന ‘സ്റ്റേറ്റ് ബസ്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.
മലയാളികളുടെ പ്രിയപ്പെട്ട യുവനടന്‍ ആസിഫ് അലിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ‘സ്റ്റേറ്റ് ബസിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

ഒട്ടേറെ രാജ്യാന്തര പുരസ്‌ക്കാരങ്ങള്‍ നേടിയ യുവസംവിധായകനും നാടകപ്രവര്‍ത്തകനുമായ ചന്ദ്രന്‍ നരീക്കോടിന്റെ പുതിയ ചിത്രമാണ് ‘സ്റ്റേറ്റ് ബസ്’.

കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരരായ സന്തോഷ് കീഴാറ്റൂരും വിജിലേഷുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.

സ്റ്റുഡിയോ സി സിനമാസിന്റെ ബാനറില്‍ ഐബി രവീന്ദ്രനും പത്മകുമാറുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒട്ടേറെ രാജ്യാന്തര പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയ ‘പാതി’ എന്ന ചിത്രത്തിന് ശേഷം ചന്ദ്രന്‍ നരീക്കോട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘സ്റ്റേറ്റ് ബസ്’.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു പ്രതിയുമായി രണ്ട് പോലീസുകാര്‍ സ്റ്റേറ്റ് ബസില്‍ യാത്ര ചെയ്യുമ്പോള്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളിലൂടെയാണ് ‘സ്റ്റേറ്റ് ബസിന്റെ ഇതിവൃത്തം.

സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പകയുടെയും ജീവിതമുഹൂര്‍ത്തങ്ങളിലൂടെയാണ് ‘സ്റ്റേറ്റ് ബസ്’ കടന്നുപോകുന്നത്.

വടക്കന്‍ കേരളത്തിന്റെ ഗ്രാമീണ ദൃശ്യങ്ങള്‍ വളരെ മനോഹരമായി ക്യാമറയില്‍ ഒപ്പിയെടുത്തിട്ടുണ്ട്.

ഏറെ നാളുകള്‍ക്ക് ശേഷം പ്രശസ്ത സംഗീതജ്ഞന്‍ മോഹന്‍ സിത്താര ഒരുക്കിയ പശ്ചാത്തല സംഗീതവും ഈ ചിത്രത്തിന്റെ പുതുമയാണ്.

അനുഗ്രഹീത സംഗീത പ്രതിഭ വിദ്യാധരന്‍മാഷാണ് ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിട്ടുള്ളത്.

അഭിനേതാക്കള്‍ വിജിലേഷ്, സന്തോഷ് കീഴാറ്റൂര്‍, സിബി തോമസ്, ശിവദാസന്‍, സദാനന്ദന്‍, കബനി തുടങ്ങി ഒട്ടേറെ പുതുമുഖങ്ങളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

കഥ, തിരക്കഥ- പ്രമോദ് കൂവേരി, ഛായാഗ്രഹണം- പ്രസൂണ്‍ പ്രഭാകര്‍, സംഗീതം- വിദ്യാധരന്‍ മാസ്റ്റര്‍, പശ്ചാത്തലസംഗീതം- മോഹന്‍ സിത്താര, ചിത്രസംയോജനം- ഡീജോ പി വര്‍ഗ്ഗീസ്, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, തുടങ്ങിയവരാണ് ‘സ്റ്റേറ്റ് ബസിന്റെ അണിയറപ്രവര്‍ത്തകര്‍.

Post Your Comments Here ( Click here for malayalam )
Press Esc to close