Month: April 2021

പി ബാലചന്ദ്രനെക്കുറിച്ചുള്ള ഓര്‍മ്മകളുടെ സമാഹാരം ഒരുങ്ങുന്നു…

കൊച്ചി: അന്തരിച്ച പി ബാലചന്ദ്രനെക്കുറിച്ചുള്ള പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ സമാഹരിക്കുന്നു. നാടകസിനിമാ സംവിധായകന്‍, നടന്‍,തിരക്കഥാകൃത്ത്, അദ്ധ്യാപകന്‍ അങ്ങനെ ഒട്ടേറെ വേഷപ്പകര്‍ച്ചകളുള്ള എഴുത്തുകാരനായിരുന്നു അന്തരിച്ച പി ബാലചന്ദ്രന്‍. വലിയ ശിഷ്യഗണങ്ങളുടെയും സുഹൃത്തുക്കളുടെയും സമ്പത്തിനുടമ.എല്ലാവരുടെയും പ്രിയപ്പെട്ട ബാലേട്ടനായിരുന്നു. സമൂഹത്തിന്റെ നാനാതുറയിലുള്ള സുഹൃത്തുക്കളും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരും ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്ന ‘എന്റെ ബാലേട്ടന്’ എന്ന ഈ ഓര്‍മ്മപുസ്തകം എഡിറ്റ് ചെയ്യുന്നത് പത്രപ്രവര്‍ത്തകനും സിനിമാ പി ആര്‍ ഒ യുമായ പി ആര്‍ സുമേരനാണ്. സിനിമ ന്യൂസ് ഏജന്‍സിയുടെ പങ്കാളിത്തത്തോടെയാണ് പുസ്തകം ഒരുങ്ങുന്നത്. പി ബാലചന്ദ്രനുമായുള്ള നിങ്ങളുടെ ഓര്‍മ്മകള്‍ ഈ ഓര്‍മ്മപ്പുസ്തകത്തിലേക്ക് നല്‍കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവ പ്രസിദ്ധീകരിക്കും. പി ബാലചന്ദ്രന്റെ അപൂര്‍വ്വ ചിത്രങ്ങളും ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പി ആര്‍ സുമേരന്‍ എഡിറ്റര്‍ ‘എന്റെ ബാലേട്ടന്’. 9446190254

സിനിമ പോസ്റ്റര്‍ ഡിസൈനുകളിലൂടെ ശ്രദ്ധേയനായി : അധിന്‍ ഒള്ളൂര്‍

മലയാളം, തമിഴ്, കന്നഡ സിനിമ പോസ്റ്റുകളിലൂടെ ശ്രദ്ധ നേടിയ ആളാണ് അധിന്‍ ഒളളൂര്‍… കണ്ട് മടുത്ത പോസ്റ്ററുകളില്‍ നിന്ന് തന്റേതായ തനത് ശൈലിയിലുള്ള പോസ്റ്ററുകള്‍ ചെയ്യാനുള്ള പ്രജോദനം താന്‍ ഡിസൈനിംഗ് സ്വന്തമായി പഠിച്ചെടുത്തതാണെന്നും തലമുറകളായി കൈ മാറി വരുന്ന ഡിസൈനിംഗ് റൂള്‍സ് ഒന്നും തനിക്ക് അറിയില്ലെന്നും യാതൊരു വിധ ഡിസൈനിംഗ് മാനദണ്ഡങ്ങളും താന്‍ പാലിക്കാന്‍ ശ്രമിക്കാറുമില്ല പകരം കണ്ട് മടുത്ത പോസ്റ്ററുകളില്‍ നിന്ന് എങ്ങനെ വിത്യസ്തമായി ചെയ്യാം എന്ന് മാത്രം ആണ് ശ്രദ്ധിക്കാറുള്ളതെന്നും അധിന്‍ തുറന്നു പറഞ്ഞു…

ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത് ഈ വിഷു ദിനത്തില്‍ തിയ്യറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ‘ഖോ ഖോ’ മുതല്‍ യോഹാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഖില്‍ മരാര്‍ സംവിധാനം ചെയ്ത് ജോജു ജോര്‍ജ്, അജു വര്‍ഗീസ്, ഷമ്മി തിലകന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാ പാത്രങ്ങള്‍ അവതരിപ്പിക്കുന്ന ‘ഒരു താത്വിക അവലോകനം’ എന്ന ചിത്രം, ഷിജു തമീന്‍സ് ഫിലിം ഫാക്ടറി നിര്‍മിച്ച് ശ്യാം പ്രവീണ്‍ എന്നിവര്‍ സംവിധാനം ചെയ്ത് ‘8 തോട്ടകള്‍’, ‘ജീവി’ മുതലായ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വെട്രി സുടെല്‍നി നായകന്‍ ആവുന്ന തമിഴ് ചിത്രം ‘മെമ്മറീസ്’, വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന കന്നഡ മലയാളം പ്രിയ വാരിയര്‍ ചിത്രം ‘വിഷ്ണു പ്രിയ’ തുടങ്ങിയ ചിത്രങ്ങളുടെ പോസ്റ്ററുകളാണ് അധിന്‍ ഇപ്പൊള്‍ ഡിസൈന്‍ ചെയ്യുന്ന ചിത്രങ്ങള്‍…
ഒരേ സമയം മലയാളം, തമിഴ്, കന്നഡ ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം അധിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു… 5 വര്‍ഷത്തെ കഠിന പ്രയത്‌നത്തിന് ഫലമുണ്ടായിരിക്കുന്നൂ എന്നതായിരുന്നു പോസ്റ്റിന്റെ തലക്കെട്ട്.

താന്‍ സിനിമയില്‍ വന്നിട്ട് 7 വര്‍ഷങ്ങള്‍ ആവുന്നു.. എന്‍ജിനീയറിംഗ് ഡ്രോപ്പ് ഔട്ട് ആയതിനു ശേഷം അപ്രതീക്ഷിതമായാണ് സിനിമയില്‍ എതിപെടുന്നത്… ആദ്യകാലങ്ങളില്‍ Fan Made പോസ്റ്ററുകള്‍ മാത്രം ചെയ്തിരുന്ന താന്‍ ‘ഒടിയന്‍’ എന്ന ലാലേട്ടന്‍ ചിത്രത്തിന് വേണ്ടി ചെയ്ത Fan Made പോസ്റ്റര്‍ ഒരുപാട് പ്രേക്ഷക പ്രശംസ നേടിത്തന്ന ഒന്നായിരുന്നു… അതില്‍ പിന്നെ ആണ് ഒഫീഷ്യല്‍ സിനിമ പോസ്റ്ററുകള്‍ ചെയ്ത് തുടങ്ങുന്നത്. ‘പള്ളിക്കൂടം’, ‘ആകാശത്തിനും ഭൂമിക്കും ഇടയില്‍’, ‘വിപ്ലവം ജയിക്കനുള്ളതാണ്’, എന്നിവ ആണ് ആദ്യ കാല സിനിമകള്‍, ഇതിന് പുറമെ സുഗീത് സംവിധാനം ചെയ്ത ‘കിനാവള്ളി’ എന്ന സിനിമക്ക് വേണ്ടി മലയാളത്തിലെ ആദ്യത്തെ 360 ഡിഗ്രി പോസ്റ്ററും ചെയ്യാന്‍ അവസരം ലഭിച്ചു…
ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ അഭിജിത്ത് അശോകന്‍ സംവിധാനം ചെയ്യുന്ന ‘പൃഥ്വി’ എന്ന പോസ്റ്റര്‍ ആയിരുന്നു പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ മറ്റൊരു പോസ്റ്റര്‍.. 5 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് വലിയ സിനിമകള്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നത്… Fan Made പോസ്റ്ററുകളില്‍ നിന്ന് ഒഫീഷ്യല്‍ പോസ്റ്ററുകളിലേക്കുള്ള ഒരു നീണ്ട യാത്ര തന്നെ ആയിരുന്നു ഈ 5 വര്‍ഷങ്ങള്‍…
‘വിപ്ലവം ജയിക്കാനുള്ളതാണ്’ എന്ന വേള്‍ഡ് റെക്കോര്‍ഡ് സിംഗിള്‍ ഷോട്ട് ചിത്രത്തില്‍ സഹ സംവിധായകന്‍ ആയിട്ടും പ്രവര്‍ത്തി പരിചയം ഉണ്ട്.
സ്വന്തമായി ഒരു സിനിമ ചെയ്യണം എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം എന്നും അധിന്‍ കൂട്ടിച്ചേര്‍ത്തു.

‘ഏട്ടന്റെ ചിത്രീകരണം അതിരപ്പള്ളിയില്‍ 19 ന് ആരംഭിക്കും

കൊച്ചി: ട്രയൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെറ്റ് മീഡിയ ഒരുക്കുന്ന പുതിയ ചിത്രം ‘ഏട്ടന്‍’ ചിത്രീകരണം അതിരപ്പള്ളിയില്‍ 19 ന് ആരംഭിക്കും.

കുട്ടികളോടുള്ള സ്‌നേഹ വാത്സല്യത്തിന്റെ കഥയുമായി മലയാളത്തിലിതാ പുതിയ ചിത്രം ‘ഏട്ടന്‍’ വരുന്നു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ ഡെലിവറി ജെറ്റിന്റെ പുതു ചലച്ചിത്ര സംരംഭമായിട്ടാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. ട്രയൂണ്‍ പ്രൊഡക്ഷന്‍സ് ജെറ്റ് മീഡിയയുടെ ബാനറില്‍ സുനില്‍ അരവിന്ദ് നിര്‍മ്മിച്ച് നവാഗതനായ പ്രദീപ് നാരായണന്‍ ‘ഏട്ടന്‍’ സംവിധാനം ചെയ്യുന്നു. സിനിമയുടെ ചിത്രീകരണം ഈ മാസം 19 ന് അതിരപ്പളളിയില്‍ ആരംഭിക്കും. ചിത്രത്തിന്റെ പൂജ കൊച്ചി കളമശ്ശേരിയിലെ ജെറ്റ് മീഡിയയുടെ ഓഫീസില്‍ നടന്നു.
നവാഗത ബാലതാരം ലാല്‍കൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ‘ഏട്ടന്‍ ഒട്ടേറെ പുതുമയുള്ള ചിത്രമാണ്. കുട്ടികളുടെ ജീവിതം പ്രമേയമായി മലയാളത്തില്‍ ഏറെ ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ‘ഏട്ടന്‍’.
കുട്ടികളുടെ ചിത്രങ്ങളിലെ പതിവ് ശൈലികള്‍ വിട്ട് ഒരു കൊമേഴ്‌സ്യല്‍ ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ടില്‍ ഒരുക്കുന്ന ‘ഏട്ടന്‍’ തികച്ചും ഒരു ഫാമിലി എന്റര്‍ടെയ്‌നറാണെന്ന് നിര്‍മ്മാതാവ് സുനില്‍ അരവിന്ദ് പറഞ്ഞു. ചിത്രം തികച്ചും റിയല്‍ ലൈഫാണ്. മലയാളത്തില്‍ ജനപ്രിയവും കലാമൂല്യവുമുള്ള സിനിമകള്‍ ഉണ്ടാകണമെന്ന താല്‍പര്യത്തില്‍ നിന്നാണ് ജെറ്റ് മീഡിയ ചലച്ചിത്ര നിര്‍മ്മാണ മേഖലയില്‍ ശ്രദ്ധയൂന്നുന്നതെന്നും സുനില്‍ അരവിന്ദ് ചൂണ്ടിക്കാട്ടി.
പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി പൊരുതുന്ന ഒരു ബാലന്റെ ജീവിതം മാത്രമല്ല ‘ഏട്ടന്‍’. പ്രകൃതി, സമൂഹം, സഹജീവികളോടുള്ള മനോഭാവം ഒക്കെ ചിത്രത്തില്‍ ഒപ്പിയെടുക്കുന്നുണ്ടെന്ന് സംവിധായകന്‍ പ്രദീപ് നാരായണന്‍ വ്യക്തമാക്കി. പരുക്കന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് പ്രകാശം പരത്തുന്ന ജീവിതങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ചിത്രം കൂടിയാണ് ‘ഏട്ടന്‍’ എന്ന് സംവിധായകന്‍ പറഞ്ഞു.

അനശ്വര ചലച്ചിത്ര പ്രതിഭ ലോഹിതദാസിനൊപ്പം മലയാള സിനിമയില്‍ പ്രവര്‍ത്തിച്ചുവന്ന ആന്‍സന്‍ ആന്റണിയാണ് ഏട്ടന്റെ കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ കഥ ജീവിത ഗന്ധിയാണ്. പച്ചയായ ജീവിതത്തെ അലങ്കാരങ്ങളില്ലാതെ തിരക്കഥാകൃത്ത് ആന്‍സന്‍ ആന്റണി അവതരിപ്പിക്കുന്നതും ഏട്ടനെ സമീപകാല മലയാള സിനിമകളില്‍ നിന്നും ഏട്ടനെ വ്യത്യസ്തമാക്കുന്നു. രാജ്യത്തെ പ്രമുഖ ആക്റ്റിവിസ്റ്റും എഴുത്തുകാരനും ദക്ഷിണേന്ത്യന്‍ ചലച്ചിത്ര നടനുമായ ബാവ ചെല്ലദുരൈ ഏട്ടനില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ചിത്രത്തിന്റെ മറ്റൊരു പുതുമയാണ്. ആക്ഷനും സസ്‌പെന്‍സും ത്രില്ലും, രണ്ട് പാട്ടുകളുമുള്ള ഏട്ടന്‍ ചാലക്കുടി, അതിരപ്പള്ളി, കൊച്ചി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തീകരിക്കും.

വിജയ് ബാബു, ലാല്‍കൃഷ്ണ, ഡോ. കലാമണ്ഡലം രാധിക, ബാവ ചെല്ലദുരൈ, കൊച്ചുപ്രേമന്‍, അനീഷ് ജി മേനോന്‍, ആല്‍ബിന്‍ ജെയിംസ്, സുനില്‍ അരവിന്ദ്, ദേവകി, ദിയ ഫര്‍സീന്‍, കോബ്ര രാജേഷ്, ഡോ. ദിവ്യ, ഹരിദാസ് യു, സുരേഷ് തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ക്യാമറ- ജോഷ്വ റൊണാള്‍ഡ്, സംഗീതം- ബിമല്‍ പങ്കജ്, ഗാനരചന- ഫ്രാന്‍സിസ് ജിജോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഷിഹാബ് നീരുങ്കല്‍, ആര്‍ട്ട്- പ്രദീപ് വേലായുധന്‍, മേക്കപ്പ്- ബൈജു സി ആന്റണി, കോസ്റ്റ്യൂംസ്- ടെല്‍മ ആന്റണി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷജിത്ത് തിക്കോടി, പശ്ചാത്തല സംഗീതം- ഡോ: ബിബിന്‍ ജീവന്‍, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സച്ചി ഉണ്ണികൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍- സിജോ ജോസഫ്, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്- രാഗേഷ് പല്ലിശ്ശേരി, അനൂപ് എ എ, സ്റ്റില്‍സ്- സെമില്‍ ലാല്‍, ഡിസൈന്‍- അന്‍സില്‍, സ്റ്റുഡിയോ- ബ്ലുമൗണ്ട് സൗണ്ട് പ്രൊഡക്ഷന്‍സ് എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

Online PR – BNI.