സിനിമ പോസ്റ്റര്‍ ഡിസൈനുകളിലൂടെ ശ്രദ്ധേയനായി : അധിന്‍ ഒള്ളൂര്‍

സിനിമ പോസ്റ്റര്‍ ഡിസൈനുകളിലൂടെ ശ്രദ്ധേയനായി : അധിന്‍ ഒള്ളൂര്‍

മലയാളം, തമിഴ്, കന്നഡ സിനിമ പോസ്റ്റുകളിലൂടെ ശ്രദ്ധ നേടിയ ആളാണ് അധിന്‍ ഒളളൂര്‍… കണ്ട് മടുത്ത പോസ്റ്ററുകളില്‍ നിന്ന് തന്റേതായ തനത് ശൈലിയിലുള്ള പോസ്റ്ററുകള്‍ ചെയ്യാനുള്ള പ്രജോദനം താന്‍ ഡിസൈനിംഗ് സ്വന്തമായി പഠിച്ചെടുത്തതാണെന്നും തലമുറകളായി കൈ മാറി വരുന്ന ഡിസൈനിംഗ് റൂള്‍സ് ഒന്നും തനിക്ക് അറിയില്ലെന്നും യാതൊരു വിധ ഡിസൈനിംഗ് മാനദണ്ഡങ്ങളും താന്‍ പാലിക്കാന്‍ ശ്രമിക്കാറുമില്ല പകരം കണ്ട് മടുത്ത പോസ്റ്ററുകളില്‍ നിന്ന് എങ്ങനെ വിത്യസ്തമായി ചെയ്യാം എന്ന് മാത്രം ആണ് ശ്രദ്ധിക്കാറുള്ളതെന്നും അധിന്‍ തുറന്നു പറഞ്ഞു…

ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത് ഈ വിഷു ദിനത്തില്‍ തിയ്യറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ‘ഖോ ഖോ’ മുതല്‍ യോഹാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഖില്‍ മരാര്‍ സംവിധാനം ചെയ്ത് ജോജു ജോര്‍ജ്, അജു വര്‍ഗീസ്, ഷമ്മി തിലകന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാ പാത്രങ്ങള്‍ അവതരിപ്പിക്കുന്ന ‘ഒരു താത്വിക അവലോകനം’ എന്ന ചിത്രം, ഷിജു തമീന്‍സ് ഫിലിം ഫാക്ടറി നിര്‍മിച്ച് ശ്യാം പ്രവീണ്‍ എന്നിവര്‍ സംവിധാനം ചെയ്ത് ‘8 തോട്ടകള്‍’, ‘ജീവി’ മുതലായ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വെട്രി സുടെല്‍നി നായകന്‍ ആവുന്ന തമിഴ് ചിത്രം ‘മെമ്മറീസ്’, വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന കന്നഡ മലയാളം പ്രിയ വാരിയര്‍ ചിത്രം ‘വിഷ്ണു പ്രിയ’ തുടങ്ങിയ ചിത്രങ്ങളുടെ പോസ്റ്ററുകളാണ് അധിന്‍ ഇപ്പൊള്‍ ഡിസൈന്‍ ചെയ്യുന്ന ചിത്രങ്ങള്‍…
ഒരേ സമയം മലയാളം, തമിഴ്, കന്നഡ ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം അധിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു… 5 വര്‍ഷത്തെ കഠിന പ്രയത്‌നത്തിന് ഫലമുണ്ടായിരിക്കുന്നൂ എന്നതായിരുന്നു പോസ്റ്റിന്റെ തലക്കെട്ട്.

താന്‍ സിനിമയില്‍ വന്നിട്ട് 7 വര്‍ഷങ്ങള്‍ ആവുന്നു.. എന്‍ജിനീയറിംഗ് ഡ്രോപ്പ് ഔട്ട് ആയതിനു ശേഷം അപ്രതീക്ഷിതമായാണ് സിനിമയില്‍ എതിപെടുന്നത്… ആദ്യകാലങ്ങളില്‍ Fan Made പോസ്റ്ററുകള്‍ മാത്രം ചെയ്തിരുന്ന താന്‍ ‘ഒടിയന്‍’ എന്ന ലാലേട്ടന്‍ ചിത്രത്തിന് വേണ്ടി ചെയ്ത Fan Made പോസ്റ്റര്‍ ഒരുപാട് പ്രേക്ഷക പ്രശംസ നേടിത്തന്ന ഒന്നായിരുന്നു… അതില്‍ പിന്നെ ആണ് ഒഫീഷ്യല്‍ സിനിമ പോസ്റ്ററുകള്‍ ചെയ്ത് തുടങ്ങുന്നത്. ‘പള്ളിക്കൂടം’, ‘ആകാശത്തിനും ഭൂമിക്കും ഇടയില്‍’, ‘വിപ്ലവം ജയിക്കനുള്ളതാണ്’, എന്നിവ ആണ് ആദ്യ കാല സിനിമകള്‍, ഇതിന് പുറമെ സുഗീത് സംവിധാനം ചെയ്ത ‘കിനാവള്ളി’ എന്ന സിനിമക്ക് വേണ്ടി മലയാളത്തിലെ ആദ്യത്തെ 360 ഡിഗ്രി പോസ്റ്ററും ചെയ്യാന്‍ അവസരം ലഭിച്ചു…
ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ അഭിജിത്ത് അശോകന്‍ സംവിധാനം ചെയ്യുന്ന ‘പൃഥ്വി’ എന്ന പോസ്റ്റര്‍ ആയിരുന്നു പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ മറ്റൊരു പോസ്റ്റര്‍.. 5 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് വലിയ സിനിമകള്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നത്… Fan Made പോസ്റ്ററുകളില്‍ നിന്ന് ഒഫീഷ്യല്‍ പോസ്റ്ററുകളിലേക്കുള്ള ഒരു നീണ്ട യാത്ര തന്നെ ആയിരുന്നു ഈ 5 വര്‍ഷങ്ങള്‍…
‘വിപ്ലവം ജയിക്കാനുള്ളതാണ്’ എന്ന വേള്‍ഡ് റെക്കോര്‍ഡ് സിംഗിള്‍ ഷോട്ട് ചിത്രത്തില്‍ സഹ സംവിധായകന്‍ ആയിട്ടും പ്രവര്‍ത്തി പരിചയം ഉണ്ട്.
സ്വന്തമായി ഒരു സിനിമ ചെയ്യണം എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം എന്നും അധിന്‍ കൂട്ടിച്ചേര്‍ത്തു.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES