Month: August 2021

ഓടുമ്പോള്‍ ചാര്‍ജാകുന്ന ഹൈബ്രിഡ് ഇലക്ട്രിക് കാറുമായി മാരുതി…

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ മോട്ടോര്‍ വാഹന നിര്‍മ്മാതാക്കളായ മാരുതി പുതിയൊരു പരീക്ഷണവുമായ ഓടുമ്പോള്‍ ചാര്‍ജാകുന്ന ഹൈബ്രിഡ് ഇലക്ട്രിക് കാറുമായി മാരുതി രംഗത്തെത്തുകയാണ്. ഈ കാറ് കറണ്ടില്‍ കുത്തിയിട്ട് ഇലക്ട്രിക് ചാര്‍ജിങ് വേണ്ട എന്നതു തന്നെയാണ് പ്രത്യേകത.
ചുരുക്കി പറഞ്ഞാല്‍ മറ്റൊരു ചാര്‍ജിങ് സംവിധാനത്തെ ആശ്രയിക്കാതെ വാഹനം തന്നെ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനുള്ള കരുത്ത് ഉത്പാദിപ്പിക്കുന്നു.
ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതും ഹൈബ്രിഡ് വാഹനങ്ങള്‍ തനിയെ ചാര്‍ജായി ഇലക്ട്രിക് കരുത്തിലേക്ക് മാറുമെന്നുള്ളതും മലിനീകരണം കുറവാണെന്നുമുള്ളതുമാണ് ഈ ഹൈബ്രിഡ് വാഹനങ്ങളുടെ പ്രത്യേകത.
ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര തുടങ്ങിയ മറ്റ് ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളുടെ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കിയപ്പോഴും മാരുതി ഇതുവരെ അതിന് മുതിരാതിരുന്നതും ഇങ്ങനെ ഒരു വാഹനം നിരത്തിലിറക്കാനുള്ള തയ്യാറെടുപ്പായിരിക്കാം.
നിലവിലെ സാഹചര്യത്തിന് ഏറ്റവും അനുയോജ്യം ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളാണെന്നാണ് മാരുതി പറയുന്നത്. അതുകൊണ്ട് തന്നെ മാരുതി ടൊയോട്ടയുമായി സഹകരിച്ച് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ദി ഹോമോസാപിയന്‍സ്’ ടൈറ്റില്‍ പോസ്റ്റര്‍ വയറലായി

മീഡിയ ഡെസ്‌ക്-
കൊച്ചി:
‘ദി ഹോമോസാപിയന്‍സ്’ എന്ന മലയാളം ആന്തോളജി മൂവിയുടെ ടൈറ്റില്‍ പോസ്റ്റര്‍ വയറലായി.
ഡ്രീം ഫോര്‍ ബിഗ് സ്‌ക്രീന്‍ & വില്ലേജ് മൂവി ഹൗസിന്റെ ബാനറില്‍ അഖില്‍ ദേവ് എം.ജെ, ലിജോ ഗംഗാധരന്‍, വിഷ്ണു വി മോഹന്‍, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘ദി ഹോമോസാപിയന്‍സ്’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററാണ് വയറലായത്.
കഴിഞ്ഞ ദിവസം നടി മഞ്ജു പിള്ള, സംവിധായകരായ വിധു വിന്‍സെന്റ്, മിഥുന്‍ മാനുവല്‍ തോമസ്, തരുണ്‍ മൂര്‍ത്തി, പ്രാഡക്ഷന്‍ ഡിസൈനര്‍ എന്‍ എം ബാദുഷ എന്നിവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ‘ദി ഹോമോസാപിയന്‍സിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.
പ്രശസ്ത പോസ്റ്റര്‍ ഡിസൈനറായ MA MI JO ( Manu Michael Joseph) ഡിസൈന്‍ ചെയ്ത പോസ്റ്ററാണ് ഇപ്പോള്‍ വയറലായിരിക്കുന്നത്.

‘കുട്ടിയപ്പനും ദൈവദൂധരും’ എന്ന ചിത്രത്തിനു ശേഷം ഗോകുല്‍ ഹരിഹരനും എസ്.ജി അഭിലാഷ്, നിഥിന്‍ മധു ആയുര്‍, പ്രവീണ്‍ പ്രഭാകര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘ദി ഹോമോസാപ്പിയന്‍സ്’ എന്ന മലയാളം ആന്തോളജി ചിത്രത്തിന് നാല് സെഗ്‌മെന്റുകളാണ് ഉണ്ടാകുക.

ചിത്രത്തില്‍ കണ്ണന്‍ നായര്‍, ആനന്ദ് മന്മഥന്‍, ജിബിന്‍ ഗോപിനാഥ്, ധനില്‍ കൃഷ്ണ, ബിജില്‍ ബാബു രാധാകൃഷ്ണന്‍, ദെക്ഷ വി നായര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഡയറക്ടര്‍: ഗോകുല്‍ ഹരിഹരന്‍, നിതിന്‍ മധു ആയൂര്‍, എസ് ജി അഭിലാഷ് പ്രവീണ്‍ പ്രഭാകര്‍. പ്രൊഡ്യൂസഴ്‌സ്: അഖില്‍ ദേവ് എം.ജെ, ലിജോ ഗംഗാധരന്‍, വിഷ്ണു വി മോഹന്‍, ഡ്രീം ഫോര്‍ ബിഗ് സ്‌ക്രീന്‍. സ്‌ക്രിപ്റ്റ്: ഗോകുല്‍ ഹരിഹരന്‍, വിഷ്ണു രാധാകൃഷ്ണന്‍, മുഹമ്മദ് സുഹൈല്‍, അമല്‍ കൃഷ്ണ. സംഭാഷണം: അജിത് സുധ്ശാന്ത്, അശ്വന്‍, സാന്ദ്ര മരിയ ജോസ്. ഛായാഗ്രഹണം: വിഷ്ണു രവി രാജ്, എ.വി അരുണ്‍ രാവണ്‍, കോളിന്‍സ് ജോസ്, മുഹമ്മദ് നൗഷാദ്. ചിത്രസംയോജനം: ശരണ്‍ ജി.ഡി, എസ്. ജി അഭിലാഷ്. സംഗീതം സംവിധാനം: ആദര്‍ശ് പി വി, റിജോ ജോണ്‍, സബിന്‍ സലിം. വരികള്‍: സുധാകരന്‍ കുന്നനാട്, ചീഫ് അസ്സോസിയേറ്റ്: ഹരി പ്രസാദ്, അസ്സോസിയേറ്റ്: അശ്വന്‍ സൂഖില്‍ സാന്‍, ആര്‍ട്ട് ഡയറക്ടര്‍: ഷാന്റോ ചാക്കോ അന്‍സാര്‍ മുഹമ്മദ് ഷെരിഫ്, കോസ്റ്റിയൂം ഡിസൈനര്‍: ഷൈബി ജോസഫ്, സാന്ദ്ര മരിയ ജോസ്. മേക്ക്അപ്പ്: സനീഫ് ഇടവ, അര്‍ജുന്‍ ടി.വി.എം, കൊറിയോഗ്രാഫി: ബാബു ഫൂട്ട് ലൂസേഴ്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രാമു മംഗലപ്പള്ളി, അസിസ്റ്റന്റ് ഡയറക്ടര്‍: ജേര്‍ലിന്‍, സൂര്യദേവ് ജി, ബിപിന്‍ വൈശാഖ്, ടിജോ ജോര്‍ജ്, സായി കൃഷ്ണ, പാര്‍ത്ഥന്‍, പ്രവീണ്‍ സുരേഷ്‌ഗോ, ഗോകുല്‍ എസ്.ബി.
സ്റ്റീല്‍സ്: ശരത് കുമാര്‍ എം, ശിവ പ്രസാദ് നേമം. പരസ്യകല- മ മി ജോ, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

സെപ്റ്റംബര്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന സിനിമ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അറിയിച്ചു.

ഓര്‍മ്മകളിലെ ഓണ സ്മൃതികളുമായൊരു ഗാനം…

പിആര്‍ സുമേരന്‍-
കൊച്ചി: ഓണസ്മൃതികള്‍ ആത്മാവില്‍ മഴയായ് പെയ്തിറങ്ങുന്ന അനുഭവം പകര്‍ന്ന് ഒരു ഓണപ്പാട്ട്, മലയാളികള്‍ എത്രയോ കാലമായി ഓണ ഗാനങ്ങള്‍ കേള്‍ക്കുന്നു. പക്ഷേ ഇത്രയും മനസ്സിനെ കുളിരണിയിച്ച പാട്ട്, അതെ അങ്ങനെയാണ് പ്രവാസി മലയാളികള്‍ ഈ ഗാനത്തെ എതിരേറ്റത്. ഭാവഗാനങ്ങളുടെ പാട്ടുകാരന്‍ മധു ബാലകൃഷ്ണന്റെ സ്വരമാധുരിയില്‍ മറ്റൊരു നാദവിസ്മയം,മധു ബാലകൃഷ്ണന്റെ ‘ഐശ്വര്യ പൊന്നോണം’ വീഡിയോ ആല്‍ബം വലിയ ഹിറ്റ് ഗാനമായി മാറി കഴിഞ്ഞു.ഗാനം കേരള കരയാകെ നെഞ്ചിലേറ്റി കഴിഞ്ഞു.

ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് പ്രശസ്ത ഗായകന്‍ മധു ബാലകൃഷ്ണന്റെ ‘ഐശ്വര്യ പൊന്നോണം’ എന്ന വീഡിയോ ആല്‍ബമാണ് സൂപ്പര്‍ ഹിറ്റായി മാറിയത്.
വിദിത മധു ബാലകൃഷ്ണന്‍ എഴുതിയ വരികള്‍ക്ക് സതീഷ് നായര്‍ സംഗീതം പകര്‍ന്ന് മധു ബാലകൃഷ്ണന്‍, ഐശ്വര്യ അഷീദ് എന്നിവര്‍ ആലപിച്ച ‘പൊന്‍ചിങ്ങ പുലരി പിറന്നേ…’ എന്നാരംഭിക്കുന്ന ഓണപ്പാട്ടാണ് ഈ ആല്‍ബത്തിലൂടെ പ്രേക്ഷകരിലെത്തുന്നത്. നാദരൂപാ ക്രയേഷന്‍സ് ആണ് ആല്‍ബത്തിന്റെ നിര്‍മ്മാണം.

രാഗേഷ് നാരായണന്‍ ആശയവും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ മ്യൂസിക് വീഡിയോ ആല്‍ബത്തില്‍ മധു ബാലകൃഷ്ണന്‍, വിദിത മധു ബാലകൃഷ്ണന്‍, ഐശ്വര്യ അഷീദ് എന്നിവര്‍ അഭിനയിക്കുന്നു.

ഛായാഗ്രഹണം രാജേഷ് അഞ്ജു മൂര്‍ത്തി നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍- ടിനു കെ തോമസ്സ്.
ക്രിയേറ്റീവ് ഡയറക്ടര്‍- രാജേഷ് കെ രാമന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുനീഷ് ശ്രീനിവാസന്‍, കല- പ്രവി ജെപ്‌സി, മേക്കപ്പ്- ഷനീജ് ശില്‍പം, വസ്ത്രാലങ്കാരം-
സാനി എസ്. മന്ത്ര, സ്റ്റില്‍സ്- രാകേഷ് നായര്‍, പരസ്യകല- ഷിബിന്‍ സി ബാബു, അസോസിയേറ്റ് ഡയറക്ടര്‍- നിധീഷ് ഇരിട്ടി, സ്റ്റുഡിയോ- ഡിജി സ്റ്റാര്‍ മീഡിയ, റെക്കോര്‍ഡിംഗ് & മിക്‌സിംഗ്- സന്തോഷ് എറവന്‍കര, പ്രോഗ്രാമിംഗ് & അറേന്‍ജിംഗ്- ശശികുമാര്‍ പര്‍ഫെക്ട് പിച്ച്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

ധ്യാന്‍ ശ്രീനിവാസന്‍ ഐ.പി.എസ് ഓഫീസറാകുന്ന ‘സത്യം മാത്രമേ ബോധിപ്പിക്കു’…

എം.എം. കമ്മത്ത്-
കൊച്ചി: ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘സത്യം മാത്രമേ ബോധിപ്പിക്കു’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.
‘സൂത്രക്കാരന്‍’, ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സ്മൃതി സിനിമാസിന്റെ ബാനറില്‍ വിച്ചു ബാലമുരളി നിര്‍മ്മിക്കുന്ന രണ്ടാമത്തെ സിനിമയായ ‘സത്യം മാത്രമേ ബോധിപ്പിക്കു’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സൂര്യ ടിവിയുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് റിലീസ് ചെയ്തത്.
ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ആയി എത്തുന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. കൊച്ചി ആയിരുന്നു ഈ സിനിമയുടെ പ്രധാന ലൊക്കേഷന്‍.
ലൈന്‍ പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ചൂ ജെ, പ്രോജക്ട് ഡിസൈനര്‍- മാര്‍ട്ടിന്‍ ജോര്‍ജ് ആറ്റാവേലില്‍.
ധ്യാന്‍ ശ്രീനിവാസനെ കൂടാതെ, സുധീഷ്, ജോണി ആന്റണി, ഡോ. റോണി, അംബിക എന്നിങ്ങനെ ഒരു വന്‍ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ക്യാമറ- ധനേഷ് രവീന്ദ്രനാഥ്, എഡിറ്റിങ്ങ്- അജീഷ് ആനന്ദ്, പശ്ചാത്തല സംഗീതം- വില്യംസ് ഫ്രാന്‍സിസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- മനീഷ് ഭാര്‍ഗവന്‍,
അസ്സോസിയേറ്റ് ഡയറക്ടര്‍- സംഗീത് ജോയ്. ജോ ജോര്‍ജ്ജ്, പ്രവീണ്‍ വിജയ്, മീഡിയ പ്രമോഷന്‍- ശബരി.

‘കൊറോണാവില്ല’ റിലീസിന് തയ്യാറെടുക്കുന്നു

എം.എം. കമ്മത്ത്-
കൊച്ചി: തിരക്കഥാകൃത്തും, റാഫി, ഷാഫി, തുടങ്ങി നിരവധി പേരുടെ സഹസംവിധായകനുമായ ഫസല്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിമാണ് ‘കൊറോണാവില്ല’.
ആര്‍.എഫ്. ക്രിയേഷന്‍സാണ് ഈ ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കുന്നത്.
കൊറോണാ വൈറസ്സിനെതിരെ നടത്തുന്ന ഒരു ബോധവല്‍ക്കരണമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
‘ഭയമല്ല, കരുതലാണ് വേണ്ടത്’ എന്നു പറയുന്ന ക്യാപ്ഷന്‍ ആണ് ഈ ചിത്രത്തിലൂടെ സന്ദേശമായി ജനങ്ങള്‍ക്ക് നല്‍കുന്നത്.
നര്‍മ്മത്തിലൂടെയാണ് ഈ വിഷയം കൈകാര്യം ചെയ്തിരിക്കുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
സോഹന്‍ സീനുലാല്‍, കലാഭവന്‍ ഹനീഫ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നസീര്‍ മുഹമ്മദ്, വിനു ആലുവ തുടങ്ങിവരാണ് സഹതാരങ്ങള്‍.
ഫിറോസ് ഛായാഗ്രഹണവും വി. സാജന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സൂരജ് രാജാ (അബുദാബി), കലാസംവിധാനം- പ്രദീപ്, മേക്കപ്പ്- ജയന്‍, കോസ്റ്റ്യൂംസ്- സുകേഷ്, സ്റ്റില്‍സ്- ബിനില്‍, നിര്‍മ്മാണ നിര്‍വ്വഹണം- രാധേശ്യാം.
– വാഴൂര്‍ ജോസ്.

അനുശ്രീയുടെ ‘മാനവ ജന്മാ…’ റിലീസ് ചെയ്തു

എം.എം. കമ്മത്ത്-
കൊച്ചി: പ്രശസ്ത നര്‍ത്തകിയും ടെലിവിഷന്‍ അവതാരകയുമായ അനുശ്രീ എസ് നായരുടെ ഡാന്‍സ് മ്യൂസിക് വീഡിയോ ‘മാനവ ജന്മാ’ റിലീസ് ചെയ്തു. നടന്‍ ഉണ്ണി മുകുന്ദന്‍ ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വഴി വീഡിയോ റിലീസ് ചെയ്തയ്തത്. മനോരമ മ്യൂസികിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആല്‍ബം പുറത്തിറകുന്നത്.
പൂര്‍വ്വികല്യാണി രാഗം 53-ാമത് മേളകര്‍ത്താഗമനാശ്രമത്തില്‍ നിന്നുള്ള ഒരു ജന്യരാഗത്തിലാണ് ഈ ഗാനം. ഈ രാഗത്തില്‍ പുരന്ദരദാസ് രചിച്ച കീര്‍ത്തനമാണ് ‘മാനവ ജന്മ …’.
മനുഷ്യ ജന്മത്തിന്റെ വ്യര്‍ത്ഥതയെ ചൂണ്ടിക്കാണിക്കുകയും ഒപ്പം അത് അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ സ്വീകരിക്കേണ്ട മൂല്യങ്ങളെ പ്രതിപാദിക്കുകയും ചെയ്യുന്നു ഈ കീര്‍ത്തനം. യുവതലമുറയിലെ മികച്ച ഗായകനും സംഗീതജ്ഞനുമായ ജോര്‍ദാന്‍ ശ്രീ (Jordan Sree) ആണ് ആലപിച്ചിരിക്കുന്നത്. വീണ ജോര്‍ദാന്‍ ശ്രീയാണ് (Veena Jordan Sree) സംവിധാനവും എഡിറ്റിങും നിര്‍വ്വഹിച്ചിരിക്കുന്നത്.
ജോര്‍ദാന്‍ ശ്രീ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോര്‍ദാന്‍ ശ്രീ തന്നെയാണ് ഈ മ്യൂസിക് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.
മിക്‌സിംഗ് & മാസ്റ്ററിംഗ്: ചന്തു മിത്ര, ക്യാമറ: എം.ജി. മഞ്ജുഷന്‍, നൃത്ത സംവിധായകന്‍: ശ്രീമതി. കലാമണ്ഡലം സുഗന്ധി പ്രഭു, അസിസ്റ്റന്റ് ക്യാമറമാന്‍: അഭിരാം ആര്‍.എസ്.