ഓടുമ്പോള്‍ ചാര്‍ജാകുന്ന ഹൈബ്രിഡ് ഇലക്ട്രിക് കാറുമായി മാരുതി…

ഓടുമ്പോള്‍ ചാര്‍ജാകുന്ന ഹൈബ്രിഡ് ഇലക്ട്രിക് കാറുമായി മാരുതി…

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ മോട്ടോര്‍ വാഹന നിര്‍മ്മാതാക്കളായ മാരുതി പുതിയൊരു പരീക്ഷണവുമായ ഓടുമ്പോള്‍ ചാര്‍ജാകുന്ന ഹൈബ്രിഡ് ഇലക്ട്രിക് കാറുമായി മാരുതി രംഗത്തെത്തുകയാണ്. ഈ കാറ് കറണ്ടില്‍ കുത്തിയിട്ട് ഇലക്ട്രിക് ചാര്‍ജിങ് വേണ്ട എന്നതു തന്നെയാണ് പ്രത്യേകത.
ചുരുക്കി പറഞ്ഞാല്‍ മറ്റൊരു ചാര്‍ജിങ് സംവിധാനത്തെ ആശ്രയിക്കാതെ വാഹനം തന്നെ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനുള്ള കരുത്ത് ഉത്പാദിപ്പിക്കുന്നു.
ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതും ഹൈബ്രിഡ് വാഹനങ്ങള്‍ തനിയെ ചാര്‍ജായി ഇലക്ട്രിക് കരുത്തിലേക്ക് മാറുമെന്നുള്ളതും മലിനീകരണം കുറവാണെന്നുമുള്ളതുമാണ് ഈ ഹൈബ്രിഡ് വാഹനങ്ങളുടെ പ്രത്യേകത.
ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര തുടങ്ങിയ മറ്റ് ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളുടെ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കിയപ്പോഴും മാരുതി ഇതുവരെ അതിന് മുതിരാതിരുന്നതും ഇങ്ങനെ ഒരു വാഹനം നിരത്തിലിറക്കാനുള്ള തയ്യാറെടുപ്പായിരിക്കാം.
നിലവിലെ സാഹചര്യത്തിന് ഏറ്റവും അനുയോജ്യം ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളാണെന്നാണ് മാരുതി പറയുന്നത്. അതുകൊണ്ട് തന്നെ മാരുതി ടൊയോട്ടയുമായി സഹകരിച്ച് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Post Your Comments Here ( Click here for malayalam )
Press Esc to close