Month: July 2020

കോവിഡ് കാലത്തെ ഷാങ്ഹായില്‍ ചലച്ചിത്രമേളയെക്കുറിച്ച് Dr. ബിജു

കൊറോണ വ്യാപനത്തിന് ശേഷം പുനരാരംഭിക്കുന്ന ഷാങ്ഹായ് നടക്കുന്ന ആദ്യ ചലച്ചിത്ര മേളയെ കുറിച്ച് പ്രശസ്ത സിനിമ സംവിധായകന്‍ Dr. ബിജു തന്റെ ഫേസ്ബുക് ഒഫീഷ്യല്‍ പേജില്‍ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടു.

‘കൊറോണ വ്യാപനത്തിന് ശേഷമുള്ള ലോകത്തില്‍ പുനരാരംഭിക്കുന്ന ആദ്യ ചലച്ചിത്ര മേള ഷാങ്ഹായ് മേള ആണ്. കോവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈനയില്‍ തന്നെ കോവിഡാനന്തര ലോകത്തു ആദ്യമായി ചലച്ചിത്ര മേളയും നടക്കുന്നു. 29 തിയറ്ററുകളിലും 40 താല്‍ക്കാലിക ഓപ്പണ്‍ എയര്‍ തിയറ്ററുകളിലുമായി ആണ് മേള നടക്കുന്നത്. ഈ വര്‍ഷം മേളയുടെ ഭാഗമായി നടക്കുന്ന ഫിലിം മാര്‍ക്കറ്റില്‍ ഒരു സെഷനില്‍ പാനലിസ്റ്റ് ആയി പങ്കെടുക്കാന്‍ പറ്റുമോ എന്ന് കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ തന്നെ ചോദിക്കുകയും സമ്മതം അറിയിക്കുകയും ചെയ്തിരുന്നതാണ്. പക്ഷെ കോവിഡ് കാരണം ഇത്തവണ ഷാങ്ഹായ് ഫെസ്റ്റിവലിന്റെ ഫിലിം മാര്‍ക്കറ്റില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 7 വരെ നടക്കുന്ന ഈ വര്‍ഷത്തെ ഫിലിം മാര്‍ക്കറ്റില്‍ അതു കൊണ്ട് ഓണ്‍ ലൈനില്‍ പങ്കെടുക്കുന്നു..
കോവിഡ് കാലത്തെ മേളകള്‍…
പുതിയ രീതികള്‍, പുതിയ സാധ്യതകള്‍…’

 

‘The first international film festival held since the continuous spread of the global epidemic ,The 23rd Shanghai International Festival happening at 29 cinemas and more than 40 open-air screening sites in Shanghai.
The Film Festival takes ‘reunion’ as the theme of the official poster.

These are the major points on festival running…

Cinema screens opens at China from July 20, most of the cinemas participating in this year’s Shanghai Film Festival have been open for business, with fans enthusiastic and cinemas in good order. The cinema maintained an attendance rate of 70% to 80% with 30% seats open.
The audience basically abided by the cinema’s epidemic prevention measures. The cinema has also stepped up attendants to ptarol the hall and found that those who bring their snacks or drinks into the cinema will be asked to deposit the food with unopened packages outside the cinema.

In addition to the common ‘standard actions’ of epidemic prevention, in view of the special situation in which some audiences need blankets in an air-conditioned environment, cinemas have specially added blanket disinfection cabinets to disinfect used blankets at the end of each screening.

The viewers should need to familiar with the t’rilogy’ of real-name registration, temperature taking and presentation of health code.

The cinema screenings of the film festival adopt online ticket purchase and offline ticket collection, moviegoers are advised to go to the cinema 30 minutes in advance and pick up tickets avoiding peaks of ticket collection.

The open-air screenings of this film festival puts saftey and epidemic prevention and cotnrol in the first place. Seven business circles in Shanghai and more than 30 communtiy screening sites in Pudong will begin open-air screenings, which create bridges of ‘reunion’ one after another. According to the epidemic prevention standards, each screening site is equipped with disinfectant, dry hand sanitizer, alcohol cotton balls, non-contact temperature taking equipment, masks, disposable gloves and other epidemic prevention materials..Open air thetares also made arrangements for cooling and heat prevention and prepared water fans and anti-mosquito spray at the site.

According to their different topography, environment, andt raffic, each screening site has also formulated its targeted measures, such as medical staff and volunteers at the frontline of fighting the epidemic will be invited to the screenings, and the safe admission and viewing instructions for epidemic prevention will be broadcast repeatedly before the screening’

 

Courtesy: Facebook & Dr. Biju. 

ആപ്പിള്‍ ഐഫോണ്‍ 11 ഇനി ചെന്നൈയില്‍ നിര്‍മ്മിക്കും

ഫിദ-
ചെന്നൈ: അമേരിക്കന്‍ കമ്പനിയായ ആപ്പിള്‍ ചൈനീസ് പ്ലാന്റുകളിലെ നിര്‍മാണം പൂര്‍ണമായും ഉപേക്ഷിക്കാനുള്ള നീക്കത്തിലാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ പ്ലാന്റുകളില്‍ കൂടുതല്‍ മോഡല്‍ ഐഫോണുകള്‍ നിര്‍മിക്കാനാണ് ആപ്പിളിന്റെ നീക്കം. റിപ്പോര്‍ട്ട് അനുസരിച്ച് ചരിത്രത്തിലാദ്യമായി തങ്ങളുടെ ഏറ്റവും പുതിയ, പ്രീമിയം ശ്രേണിയിലുള്ള ഹാന്‍ഡ്‌സെറ്റായ ഐഫോണ്‍ 11 മോഡല്‍ ഇപ്പോള്‍ കമ്പനി ഇന്ത്യയില്‍ നിര്‍മിച്ചു തുടങ്ങിയിരിക്കുകയാണ്. ആപ്പിളിനായി ഐഫോണുകള്‍ നിര്‍മിച്ചു കൊടുക്കുന്ന ഫോക്‌സ്‌കോണ്‍ കമ്പനിയുടെ ചെന്നൈയിലുള്ള ഫാക്ടറിയിലാണ് ഐഫോണ്‍ 11ന്റെ നിര്‍മാണം ആരംഭിച്ചിരിക്കുന്നത്.
ഐഫോണ്‍ 11ന്റെ വിലയില്‍ ഏകദേശം 22 ശതമാനം കുറവു വന്നേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. 22 ശതമാനമാണ് ആപ്പിള്‍ ഇപ്പോള്‍ നല്‍കുന്ന ഇറക്കുമതി ചുങ്കം. ഇതു കുറഞ്ഞേക്കമെന്നാണ് റിപ്പോര്‍ട്ട്.

 

പ്രിയനന്ദനന്‍ അഭിനയിച്ച ഷോര്‍ട്ഫിലിം വിവാദത്തിേേലക്ക്?

ഗായത്രി-
കൊച്ചി: പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, സി.വി. ബാലകൃഷ്ണന്റെ കഥയെ ആസ്പദമാക്കി പ്രിയനന്ദനന്‍ നായകനായി അഭിനയിച്ച Short film ആണ് ‘തോരാമഴയത്ത്’. ഈ ഷോര്‍ട് ഫിലിം ഇപ്പോള്‍ സെലിബ്രിറ്റ്‌സ് (Celebrtiz) യൂ ട്യൂബ് ചാനല്‍ വീണ്ടും അപ്‌ലോഡ് ചെയ്തിരുന്നു. ഇത് ഫേസ്ബുക്കിലേക്ക് ഷെയര്‍ ചെയ്തപ്പോഴുണ്ടായ ചര്‍ച്ചകളാണ് വിവാദത്തിലേക്ക് നീങ്ങിയത്. ഫേസ്ബുക്കിലെക്ക് ഷെയര്‍ ചെയ്തപ്പോള്‍, മലയാളം സിനിമ പ്രവര്‍ത്തകനും സഹസംവിധായകനായ മിറാഷ് ഖാന്‍, ക്യാമറാമാന്‍ ആന്‍ജോയ് സാമുവല്‍ എന്നിവര്‍ ഇട്ട കമന്റുകളാണ് ആണ് വിവാദചര്‍ച്ചകളിലെത്തിച്ചത്. ഇതിന് ‘തോരാമഴയത്തിന്റെ സംവിധായകന്‍ ഹരിഹര്‍ദാസ് കൊടുത്ത മറുപടിയും മിറഷിന്റെ ന്യായീകരണവും ആണ് സോഷ്യല്‍ മീഡിയയില്‍ വിവാദമായത്.

ചെലോല് കണ്ട്ട്ട്ണ്ടാവും…
ചെലോല് കേട്ടിട്ട്ണ്ടാവും…
ന്തായാലും മ്മക്ക് ഒരു കൊയ്പ്പൂല്ല…
Thanks… ഹരിഹര്‍ദാസ് പ്രതികരിച്ചു.

ഹരിഹര്‍ദാസ് സംവിധാനം ചെയ്ത ഫിലിം റെയ്ഡില്‍ ഷൂട്ട് ചെയ്ത മലയാളത്തിലെ ആദ്യത്തെ ഷോര്‍ട് ഫിലിം എന്ന പരാമര്‍ശമാണ് ന്യൂ ജനറേഷന്‍ സംവിധായകനേയും ക്യാമറമേനേയും പ്രകോപിതരാക്കിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും ആന്റണി പെരുമ്പാവൂര്‍നെയും കളിയാക്കിക്കെണ്ടുള്ള ട്രോളും മിറാഷ് എഫ്ബിയില്‍ share ചെയ്തിരുന്നു. പലവിധ പ്രതിസന്ധികള്‍ നേരിടുന്ന സമയത്ത് ഇങ്ങനെ എന്തിനാണ് മലയാള സിനിമയെയും സിനിമ പ്രവര്‍ത്തകരെയും കരിവാരി തേക്കുന്നത് എന്നാണ് ഇവിടെ ഉയരുന്ന ചോദ്യം.

YouTube: https://youtu.be/AAb9c2se-oA

www.facebook.com/celebritzmagazine

ഫ്‌ളിപ്കാര്‍ട്ട്, വാള്‍മാര്‍ട്ട് ഇന്ത്യയെ സ്വന്തമാക്കി

രാംനാഥ് ചാവ്‌ല-
ബംഗളുരു: പ്രമുഖ ഇകൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട്, വാള്‍മാര്‍ട്ട് ഇന്ത്യ ലിമിറ്റഡിന്റെ 100ശതമാനം ഓഹരികളും സ്വന്തമാക്കി. മൊത്തവ്യാപാരം ലക്ഷ്യമിട്ടാണ് ഫഌപ്കാര്‍ട്ടിന്റെ നീക്കം. ഭക്ഷ്യവസ്തുക്കളള്‍, പലചരക്ക്, ഫാഷന്‍ തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും വിതരണ ശ്യംഖല ശക്തിപ്പെടുത്തുന്നതിനും വാള്‍മാര്‍ട്ടിനെ ഏറ്റെടുക്കുന്നത് ഫ്‌ളിപ്കാര്‍ട്ടിന് ഗുണംചെയ്യും. ഓഗസ്‌റ്റോടെ മൊത്തവ്യാപരത്തിന് തുടക്കമിടാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഫ്‌ളിപ്കാര്‍ട്ടിലെ തന്നെ പ്രമുഖനായ ആദര്‍ശ് മേനോനായിരിക്കും ഈ വിഭാഗത്തിന്റെ ചുമതല. സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ വാള്‍മാര്‍ട്ടിന്റെ സിഇഒയായ സമീര്‍ അഗര്‍വാള്‍ തല്‍ക്കാലം കമ്പനിയില്‍ തുടരും. പിന്നീട് വാള്‍മാര്‍ട്ടിലെതന്നെ മറ്റൊരു ചുമതലയിലേയ്ക്കുമാറും. നിലവില്‍ വാള്‍മാര്‍ട്ടിന് രാജ്യത്ത് 28 സ്‌റ്റോറുകളും രണ്ട് സംഭരണകേന്ദ്രങ്ങളുമുണ്ട്. ജിയോമാര്‍ട്ടുമായുള്ള കടുത്തമത്സരത്തിനാണ് ഇതോടെ ഫ്‌ളിപ്കാര്‍ട്ട് തയ്യാറെടുക്കുന്നതെന്ന് വ്യക്തം.

ജീപ്പ് കോമ്പസ് നൈറ്റ് ഈഗിള്‍ എഡിഷന്‍ അവതരിച്ചു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്റെ ഏറ്റവും പുതിയ എഡിഷനായ ജീപ്പ് കോമ്പസ് നൈറ്റ് ഈഗിള്‍ അവതരിച്ചു. ജീപ്പ് കോമ്പസ് വിപണിയില്‍ എത്തിയിട്ട് ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടു. ഈ മൂന്ന് വര്‍ഷം കോമ്പസിന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്താണ് കോമ്പസിനൊരു സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പും നിര്‍മ്മാതാക്കള്‍ ഇറക്കാന്‍ തീരുമാനിച്ചത്. കോമ്പസ് നൈറ്റ് ഈഗിള്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിനെ കഴിഞ്ഞ ദിവസം ബ്രാന്‍ഡ് വില്‍പ്പനക്ക് എത്തിക്കുകയും ചെയ്തു. 20.14 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. വാഹനത്തിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. നൈറ്റ് ഈഗിള്‍ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പില്‍ നിരവധി പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

ജീപ്പ് കോമ്പസ് നൈറ്റ് ഈഗിള്‍ എഡിഷന്റെ പുതിയ മാറ്റങ്ങള്‍
ജീപ്പിന്റെ ഇന്ത്യയിലെ ആദ്യത്തെ ആഗോള ലിമിറ്റഡ് എഡിഷന്‍ മോഡലായതിനാല്‍ ഇതിന്റെ പരിമിതമായ പതിപ്പുകള്‍ മാത്രമാകും വിപണിയില്‍ എത്തിക്കുക. 250 യൂണിറ്റുകള്‍ മാത്രം വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ ഉദ്ദേശം. ഇവക്ക് പുറത്ത് ഒരു ബ്ലാക്ക് ജീപ്പ് ബാഡ്ജ് ലഭിക്കുന്നു, മാത്രമല്ല ഒരു പ്രത്യേക ‘നൈറ്റ് ഈഗിള്‍’ ബാഡ്ജുമുണ്ട്. ബ്ലാക്ക് ഔട്ട് ടോപ്പ് വിദേശ വിപണികളില്‍ നൈറ്റ് ഈഗിള്‍ പതിപ്പിന് ബ്ലാക്ക് റൂഫ് ലഭിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ ജീപ്പ് സ്റ്റാന്‍ഡേര്‍ഡായി തന്നെ ബ്ലാക്ക് ഔട്ട് റൂഫും, റൂഫ് റെയിലുകളും ഉണ്ടായിരിക്കും. ട്വീക്ക്ഡ് ഫ്രണ്ട് എന്നത് മുന്നില്‍ അറിയാന്‍ സാധിക്കും. ജീപ്പിന്റെ ഐക്കണിക് സെവന്‍സ്ലോട്ട് ഗ്രില്ലില്‍ തിളങ്ങുന്ന കറുത്ത ബാഹ്യ ആക്‌സന്റുകള്‍ ഉണ്ടായിരിക്കും. DLO (Daylight Opening) യുടെ ചുറ്റിലും ഫോഗ് ലാമ്പ് ബെസലുകളിലും സമാനമായ കറുത്ത അലങ്കാരങ്ങള്‍ കാണാം.
കൂടാതെ 18 ഇഞ്ച് ബ്ലാക്ക് അലോയികളോടുകൂടിയതാണ് ഈ പതിപ്പ്. നാല് കളര്‍ ഓപ്ഷനുകള്‍ അന്താരാഷ്ട്ര വിപണികളില്‍, ആറ് മോണോടോണ്‍ എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലും ബ്ലാക്ക് ഔട്ട് റൂഫുകളുമുള്ള അഞ്ച് ഡ്യുവല്‍കളര്‍ ഓപ്ഷനുകളിലും നൈറ്റ് ഈഗിള്‍ പതിപ്പില്‍ വരുന്നുണ്ട്. എക്‌സോട്ടിക്ക റെഡ്, വോക്കല്‍ വൈറ്റ്, മഗ്‌നീഷിയോ ഗ്രേ, ബ്രില്യന്റ് ബ്ലാക്ക് എന്നിവയുള്‍പ്പെടെ നാല് കളര്‍ ഓപ്ഷനുകളില്‍ ഇന്ത്യക്കുള്ള ഈ മോഡല്‍ വിപണിയില്‍ എത്തും.

കൂടുതല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണം വരുന്നു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ചൈനീസ് ആപ്പുകള്‍ക്ക് പിന്നാലെ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയിലും ഇന്ത്യയില്‍ നിയന്ത്രണം വരുന്നു. നേരത്തെ തന്നെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിയന്ത്രണങ്ങള്‍ വന്നിരുന്നു. ഇപ്പോള്‍ ചൈനയില്‍ നിന്നും ഇറക്കുമതിചെയ്യുന്ന ഉല്‍പ്പന്നങ്ങളിലും നിയന്ത്രണങ്ങള്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഉല്‍പ്പന്നങ്ങള്‍ക്കും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കും 2021 മാര്‍ച്ച് മുതല്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഏര്‍പ്പെടുത്തുകയാണ്. ഇതനുസരിച്ച് ചൈനീസ് കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ടെലികോം ഉപകരണങ്ങള്‍, അലങ്കാര വസ്തുക്കള്‍, യന്ത്ര ഭാഗങ്ങള്‍, ഗ്ലാസ് ഉല്‍പ്പന്നങ്ങള്‍ സ്റ്റീല്‍ ബാര്‍, പേപ്പര്‍, റബര്‍ നിര്‍മിത വസ്തുക്കള്‍ തുടങ്ങി 371 ഉല്‍പന്നങ്ങള്‍ക്കും വിലക്ക് വീഴും. കേന്ദ്ര വാണിജ്യമന്ത്രാലയം കഴിഞ്ഞ വര്‍ഷം തന്നെ ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളുടെ പട്ടിക തയാറാക്കിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഇറക്കുമതി കുറക്കുകയും കയറ്റുമതി വര്‍ധിപ്പിക്കുകയും ചെയ്യാനുള്ള നടപടികളുടെ ഭാഗമായാണ് ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് ഗുണനിലവാര പരിശോധന കര്‍ശനമാക്കാനുള്ള തീരുമാനം. ഇതനുസരിച്ച് നിയന്ത്രണ നടപടികള്‍ ശക്തമാക്കാനൊരുങ്ങുകയാണ് കേന്ദ്രം. പട്ടികയിലെ 371 ഇനങ്ങളില്‍ ഭൂരിഭാഗവും ചൈനീസ് ഉത്പന്നങ്ങളാണെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (ബിഐഎസ്) വ്യക്തമാക്കിയിട്ടുണ്ട്. ഇവയ്ക്ക് നിര്‍ബന്ധിത ഗുണനിലവാര മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് മഹാരാഷ്ട്ര, കാണ്ട്‌ല, കൊച്ചി തുടങ്ങിയ സീപോര്‍ട്ടുകളില്‍ പരിശോധന കര്‍ശനമാക്കാനുള്ള നടപടികളെടുക്കാനാണ് നീക്കം. പൂര്‍ണ നിയന്ത്രണങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ ആണ് വരുന്നതെങ്കിലും ചില ഉല്‍പന്നങ്ങള്‍ക്കുള്ള ഗുണനിലവാരമാനദണ്ഡങ്ങള്‍ ഈ വര്‍ഷം അവസാനത്തോടുകൂടി പ്രസിദ്ധീകരിക്കും. ‘ഒരു രാജ്യം, ഒരു ഗുണനിലവാരം’ എന്ന പദ്ധതിക്കു വേണ്ടിയുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ് ഇത്.

പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സാപ്പ്

രാംനാഥ് ചാവ്‌ല-
ബഗളൂരു: ഉപയോക്താക്കളുടെ സംതൃപ്തിക്കുചിതമായ തരത്തില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സാപ്പ്. ശല്യമാകുന്ന വാട്‌സാപ്പ് ഗ്രൂപ്പുകള്‍ എന്നെന്നേക്കുമായി നിശബ്ദമാക്കാന്‍ സൗകര്യമൊരുങ്ങി. സൂമിനോട് പൊരുതാന്‍ നിരവധി പേരുമായി ഒരേ സമയം വീഡിയോ കോള്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചറുള്‍പ്പെടെ വാട്‌സാപ്പ് നിരവധി പുതുപുത്തന്‍ ഫീച്ചറുകളാണ് 2020ല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ പുത്തന്‍ ഫീച്ചറാണ് ഉപയോക്താക്കള്‍ക്ക് വേണ്ടി അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതിനായി നിലവിലുള്ള മ്യൂട്ട് ഫീച്ചറില്‍ ചെറിയ മാറ്റം വരുത്തും. ഒരു വര്‍ഷത്തേക്ക് മ്യൂട്ട് ചെയ്യാനുള്ള ഓപ്ഷന് പകരം ‘മ്യൂട്ട് ഓള്‍വേയ്‌സ്’ എന്ന ഓപ്ഷന്‍ വരും. വാട്‌സാപ്പിന്റെ 2.20.197.3 ബീറ്റാ അപ്‌ഡേറ്റിലാണ് ഈ സൗകര്യം ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതുവഴി ഗ്രൂപ്പ് മ്യൂട്ട് ചെയ്താല്‍ നിങ്ങള്‍ പിന്നീട് അത് മാറ്റുന്നത് വരെ ഗ്രൂപ്പ് നിശബ്ദമായി തുടരും. അപ്രധാനമായ ഗ്രൂപ്പുകള്‍ എന്ന് തോന്നുവയെ മാറ്റി നിര്‍ത്താന്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാവുന്നതാണ്. ഗ്രൂപ്പുകളില്‍ നിന്ന് പുറത്തുപോവേണ്ടതില്ല. മ്യൂട്ട് ചെയ്ത ഗ്രൂപ്പ് ചാറ്റുകളില്‍ നിന്നും പിന്നീട് നോട്ടിഫിക്കേഷനുകള്‍ ലഭിക്കില്ല. എന്തായാലും മ്യൂട്ട് ഓള്‍വേയ്‌സ് ഫീച്ചര്‍ വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പില്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. നിലവില്‍ വികസന ഘട്ടത്തിലുള്ളതിനാല്‍ ഇത് സാധാരണ ഉപയോക്താക്കളിലേക്ക് എത്താന്‍ ഇനിയും സമയമെടുക്കും.

ജാഫര്‍ ഇടുക്കി പ്രധാന കഥാപാത്രമാകുന്ന ‘തൗഫീക്ക്’ റിലീസ് ചെയ്തു

എഎസ് ദിനേശ്-
കൊച്ചി: പ്രശസ്ത നടന്‍ ജാഫര്‍ ഇടുക്കിയെ പ്രധാന കഥാപാത്രമാക്കി സലാവുദ്ദീന്‍ അബ്ദുള്‍ ഖാദര്‍ സംവിധാനം ചെയ്യുന്ന ബക്രീദ് സംഗീത ആല്‍ബമാണ് ‘തൗഫീക്ക്’.
ഹക്കീം അബ്ദുള്‍ റഹ്മാന്‍ എഴുതിയ വരികള്‍ക്ക് ശ്യാം ധര്‍മ്മന്‍ സംഗീതം പകരുന്നു. കലാഭവന്‍ നവാസ്, ശ്യാം ധര്‍മ്മന്‍ എന്നിവരാണ് ഗാനമാലപിക്കുന്നത്.
ആഴമേറിയ ഭക്തിയോടും സ്‌നേഹത്തോടും കൃത്യ നിഷ്ഠയോടെ ജിവിക്കുന്ന മുക്രി ജബ്ബാറിന് ഒരൊറ്റ ആഗ്രഹമേയുള്ളു.
ഹജ്ജിന് പോവണം. അതിനുള്ള ഒരുക്കളൊക്കെ ശരിയാക്കി കൊണ്ടിരിക്കുമ്പോഴാണ് ലോകമാകെ ഭീതിയിലാഴ്ത്തി കൊണ്ട് കോവിഡ് പടര്‍ന്നത്. അതോടെ പള്ളിയില്‍ ആളുകള്‍ വരാതാവുകയും എല്ലാ തരത്തിലും ജബ്ബാര്‍ ഒറ്റപ്പെടുകയും ചെയ്യുന്നു. തന്റെ കഷ്ടപ്പാടുകള്‍ക്കപ്പുറം ജനങ്ങളുടെ ദുരിതങ്ങള്‍ കണ്ട് ഹൃദയം തേങ്ങി. അന്നേരം ദേവദൂതനായി ഒരാള്‍ മുന്നിലെത്തി നല്‍കിയ ആഹാരവും കുറച്ചു പണവും സന്തോഷത്തോടെ മറ്റുള്ളവര്‍ പങ്കുവെക്കുന്നു. അതോടെടപ്പം തന്നെ ഈ പെരുനാളിന് പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ അനുവാദം ലഭിക്കുന്നതോടെ കൂടുതല്‍ സന്തോഷത്തോടെ പരമ കാരുണ്യവാനായ അള്ളാഹുവിനോട് മറ്റുള്ളവര്‍ക്കു വേണ്ടി മുക്രി അബ്ബാസ് പ്രാര്‍ത്ഥിക്കുന്നതിന്റെ ഹൃദയസ്പര്‍ശിയായ ദൃശ്യാവിഷ്‌ക്കാരമാണ് ‘തൗഫീക്ക്’ എന്ന മ്യൂസിക് ആല്‍ബത്തിലുള്ളത്.
ജാഫര്‍ ഇടുക്കി, മുക്രി ജബ്ബാറായി പ്രേക്ഷകരുടെ മനം കവരും വിധത്തില്‍ അഭിനയിച്ചിട്ടുണ്ട്. സൂപ്പര്‍ ഹിറ്റ് ചിത്രമായ വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ സലാവുദ്ദീന്‍ അബ്ദുള്‍ ഖാദര്‍ ആദ്യമായി സംവിധായകനാവുകയാണ് ‘തൗഫീക്ക്’ലൂടെ.
മ്യൂസിക് വാലി, ഏജി വിഷന്‍, ഹദീല്‍സ് മില്ലിജോബ് എന്നി ബാനറില്‍ നിര്‍മ്മിക്കുന്ന ഈ മ്യൂസിക് ആല്‍ബത്തിന്റെ തിരക്കഥ അജിത് എന്‍വി എഴുതുന്നു. ക്യാമറ, ക്രീയേറ്റീവ് ഡയറക്ടര്‍- ഉണ്ണി വലപ്പാട്, എഡിറ്റര്‍- ഇബ്രു, പ്രൊജക്റ്റ് ഡിസൈസനര്‍- അനില്‍ അങ്കമാലി, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍ ഡോക്ടര്‍ ഫൗദ് ഉസ്മാന്‍(ഖത്തര്‍), നിസ്സാര്‍ കാട്ടകത്ത്(സൗദി ആറേബ്യ), നൗഷാദ് സുലൈമാന്‍(ഒമന്‍), അബ്ദുള്‍ കരീം അലി(സൗദി ആറേബ്യ). വാര്‍ത്ത പ്രചരണം എഎസ് ദിനേശ്.
സമകാലിക സാഹര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ‘തൗഫീക്ക്’ 30-07-2020ന് അഞ്ചു മണിക്ക് റിലീസ് ചെയ്തു.

‘ഹെല്‍പ് ഇന്ത്യന്‍ സിനിമ’ ക്യാമ്പയിനുമായി മാക്ട

എഎസ്സ് ദിനേശ്-
കൊച്ചി: കോവിഡ് 19 വൈറസ് ബാധ മനുഷ്യവര്‍ഗത്തെയും മനുഷ്യ പ്രയത്തനം ആവശ്യമായ സകല മേഖലകളെയും തകര്‍ച്ച വരുത്തിക്കൊണ്ടിരിക്കുകയാണ്. ആഗോള സിനിമ വ്യവസായത്തിന്റെ സ്ഥിതി മറ്റൊന്നല്ല. സിനിമ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ രംഗത്തും തൊഴിലില്ലായ്മയും സാമ്പത്തിക തകര്‍ച്ചയും ബാധിച്ചിരിക്കുന്നു. ഇന്ത്യന്‍ സിനിമ വ്യവസായം ഈ ദുരന്തത്തിന് മുമ്പില്‍ പകച്ചു നില്‍ക്കുകയാണ്. ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ സിനിമ വ്യവസായത്തില്‍ പങ്കാളികളായ സിനിമ തൊഴിലാളികളുടെ ഭാവി തികച്ചും അനിശ്ചിതത്വത്തിലാണ്.
മലയാളം സിനിമക്ക് ഇതില്‍ എന്താണ് ചെയ്യുവാന്‍ കഴിയുക എന്ന് ആലോചനയിലാണ് മലയാള ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മലയാളം സിനി ടെക്‌നിഷ്യന്‍സ് അസോസിയേഷന്‍(മാക്ട) ‘ഹെല്‍പ് ഇന്ത്യന്‍ സിനിമ ക്യാമ്പയിന്‍’ എന്ന ഒരു നൂതനമായാ ആശയം കൊണ്ടുവന്നത് സിനിമ സങ്കേതികതാപ്രവര്‍ത്തകര്‍, നടീനടന്മാര്‍, സിനിമയെ സ്‌നേഹിക്കുന്നവര്‍ തുടങ്ങിയവരില്‍ നിന്നും ഈ കാമ്പയിനില്‍ സ്വയം പരിചയപ്പെടുത്തി ‘ഹെല്‍പ് ഇന്ത്യന്‍ സിനിമ’ എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള വിഡിയോകള്‍ ശേഖരിച്ചു ഇന്ത്യന്‍യുടെ സാമ്പത്തിക കാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ അവര്‍കള്‍ക്ക്, ഇന്ത്യന്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് ഈ ദുരവസ്ഥയിപ്പോള്‍ സാമ്പത്തിക സഹായവും അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ഒരു നിവേദനം അയച്ചുക എന്നതാണ് മാക്ട ചെയര്‍മാന്‍ ശ്രീ ജയരാജന്റെ മനസ്സിലുദിച്ച ആശയം. ഇത് ഇന്ത്യന്‍ ഭാഷ സിനിമ വ്യവസായ സംഘടനകളുമായി പങ്കു വെക്കുകയും അവരെല്ലാം ഇത് സഹര്‍ഷം സ്വാഗതം ചെയ്യുകയും ‘ഹെല്‍പ് ഇന്ത്യന്‍ സിനിമ’ വീഡിയോ സന്ദേശങ്ങള്‍ ശേഖരിക്കുകയും മാക്ടയിലേക്കു അയക്കുകയും ചെയ്തു. നമ്മുടെ മലയാള സിനിമ മേഖലയില്‍ നിന്നും മൂവായിരത്തോളം വീഡിയോ ക്ലിപ്പിങ്‌സ് ആണ് ശേഖരിച്ചിരിക്കുന്നത്. അതിന്റെ എഡിറ്റിംഗ് ജോലികള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നു.
ഇത് സംബന്ധിച്ച് എറണാകുളം പ്രസ്സ് ക്ലബില്‍ നടന്ന പ്രസ്സ് മീറ്റില്‍ സംവിധായകരായ ജയരാജ്, എം പത്മകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
നീണ്ട നാളത്തെ തൊഴിലില്ലായ്മ്മ സിനിമായെ മാത്രം ആശ്രയിച്ചു കഴിയുന്നവരുടെ ജീവിതം ഈ മഹാമാരി ദുരന്തമാക്കിയിരിക്കുന്നു. ഈ ‘ഹെല്‍പ് ഇന്ത്യന്‍ സിനിമ’ എന്ന കാമ്പേയ്‌നിലൂടെയുള്ള അഭ്യര്‍ത്ഥനകള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുഭാവപൂര്‍വ്വമായ ഇടപെടലുണ്ടാകുമെന്നു പ്രതീക്ഷയിലാണ് മാക്ട.

ഗൂഗിള്‍ ജീവനക്കാര്‍ക്ക് ജൂണ്‍ വരെ ‘വര്‍ക്ക് ഫ്രം ഹോം’

രാംനാഥ് ചാവ്‌ല-
ബംഗലൂരു: കൊറോണ വൈറസ് മഹാമാരി വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വീട്ടിലിരന്ന് ജോലി ചെയ്യാനുള്ള ഓപ്ഷന്‍ അടുത്ത വര്‍ഷം ജൂണ്‍ വരെ ആഗോളതലത്തില്‍ വിപുലീകരിക്കുന്നു. ഇന്ത്യയിലും ഇത് ബാധമാണ്. ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ സുന്ദര്‍ പിച്ചൈ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ജീവനക്കാര്‍ക്ക് കാര്യങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതിനായി ഓഫീസില്‍ എത്തേണ്ട ആവശ്യമില്ലാത്ത ജീവനക്കാര്‍ക്ക് 2021 ജൂണ്‍ 30 വരെ വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് പിച്ചൈ വ്യക്തമാക്കി.
ഗൂഗിളിലെയും രക്ഷാകര്‍തൃ കമ്പനിയായ ആല്‍ഫബെറ്റ് ഇങ്കിലെയും 200,000 മുഴുവന്‍ സമയ, കരാര്‍ ജീവനക്കാരെയും ഇത് ബാധകമാണ്. ഇന്ത്യയില്‍ കമ്പനിക്ക് ഏകദേശം അയ്യായിരത്തോളം ജീവനക്കാരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഹൈദരാബാദിലും ബംഗലൂരുവിലും പ്രധാന സാന്നിധ്യമുള്ള ഗൂഗിളിന്റെ പ്രധാന വിപണിയാണ് ഇന്ത്യ. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ഡിജിറ്റൈസ് ചെയ്യുന്നതിനായി അടുത്ത 5 മുതല്‍ 7 വര്‍ഷത്തിനുള്ളില്‍ 75,000 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ തയ്യാറാണെന്ന് പിച്ചൈ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
മുന്‍കരുതല്‍ നടപടിയായി മറ്റ് മള്‍ട്ടി നാഷണല്‍ കമ്പനികളും അവരുടെ വര്‍ക്ക് ഫ്രം ഹോം നയങ്ങള്‍ വിപുലീകരിക്കുന്നതിന് അനുസൃതമായാണ് ഗൂഗിളിന്റെയും വര്‍ക്ക് ഫ്രം ഹോം വിപുലീകരണം.