പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സാപ്പ്

പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സാപ്പ്

രാംനാഥ് ചാവ്‌ല-
ബഗളൂരു: ഉപയോക്താക്കളുടെ സംതൃപ്തിക്കുചിതമായ തരത്തില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സാപ്പ്. ശല്യമാകുന്ന വാട്‌സാപ്പ് ഗ്രൂപ്പുകള്‍ എന്നെന്നേക്കുമായി നിശബ്ദമാക്കാന്‍ സൗകര്യമൊരുങ്ങി. സൂമിനോട് പൊരുതാന്‍ നിരവധി പേരുമായി ഒരേ സമയം വീഡിയോ കോള്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചറുള്‍പ്പെടെ വാട്‌സാപ്പ് നിരവധി പുതുപുത്തന്‍ ഫീച്ചറുകളാണ് 2020ല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ പുത്തന്‍ ഫീച്ചറാണ് ഉപയോക്താക്കള്‍ക്ക് വേണ്ടി അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതിനായി നിലവിലുള്ള മ്യൂട്ട് ഫീച്ചറില്‍ ചെറിയ മാറ്റം വരുത്തും. ഒരു വര്‍ഷത്തേക്ക് മ്യൂട്ട് ചെയ്യാനുള്ള ഓപ്ഷന് പകരം ‘മ്യൂട്ട് ഓള്‍വേയ്‌സ്’ എന്ന ഓപ്ഷന്‍ വരും. വാട്‌സാപ്പിന്റെ 2.20.197.3 ബീറ്റാ അപ്‌ഡേറ്റിലാണ് ഈ സൗകര്യം ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതുവഴി ഗ്രൂപ്പ് മ്യൂട്ട് ചെയ്താല്‍ നിങ്ങള്‍ പിന്നീട് അത് മാറ്റുന്നത് വരെ ഗ്രൂപ്പ് നിശബ്ദമായി തുടരും. അപ്രധാനമായ ഗ്രൂപ്പുകള്‍ എന്ന് തോന്നുവയെ മാറ്റി നിര്‍ത്താന്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാവുന്നതാണ്. ഗ്രൂപ്പുകളില്‍ നിന്ന് പുറത്തുപോവേണ്ടതില്ല. മ്യൂട്ട് ചെയ്ത ഗ്രൂപ്പ് ചാറ്റുകളില്‍ നിന്നും പിന്നീട് നോട്ടിഫിക്കേഷനുകള്‍ ലഭിക്കില്ല. എന്തായാലും മ്യൂട്ട് ഓള്‍വേയ്‌സ് ഫീച്ചര്‍ വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പില്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. നിലവില്‍ വികസന ഘട്ടത്തിലുള്ളതിനാല്‍ ഇത് സാധാരണ ഉപയോക്താക്കളിലേക്ക് എത്താന്‍ ഇനിയും സമയമെടുക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close