ഗൂഗിള്‍ ജീവനക്കാര്‍ക്ക് ജൂണ്‍ വരെ ‘വര്‍ക്ക് ഫ്രം ഹോം’

ഗൂഗിള്‍ ജീവനക്കാര്‍ക്ക് ജൂണ്‍ വരെ ‘വര്‍ക്ക് ഫ്രം ഹോം’

രാംനാഥ് ചാവ്‌ല-
ബംഗലൂരു: കൊറോണ വൈറസ് മഹാമാരി വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വീട്ടിലിരന്ന് ജോലി ചെയ്യാനുള്ള ഓപ്ഷന്‍ അടുത്ത വര്‍ഷം ജൂണ്‍ വരെ ആഗോളതലത്തില്‍ വിപുലീകരിക്കുന്നു. ഇന്ത്യയിലും ഇത് ബാധമാണ്. ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ സുന്ദര്‍ പിച്ചൈ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ജീവനക്കാര്‍ക്ക് കാര്യങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതിനായി ഓഫീസില്‍ എത്തേണ്ട ആവശ്യമില്ലാത്ത ജീവനക്കാര്‍ക്ക് 2021 ജൂണ്‍ 30 വരെ വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന് പിച്ചൈ വ്യക്തമാക്കി.
ഗൂഗിളിലെയും രക്ഷാകര്‍തൃ കമ്പനിയായ ആല്‍ഫബെറ്റ് ഇങ്കിലെയും 200,000 മുഴുവന്‍ സമയ, കരാര്‍ ജീവനക്കാരെയും ഇത് ബാധകമാണ്. ഇന്ത്യയില്‍ കമ്പനിക്ക് ഏകദേശം അയ്യായിരത്തോളം ജീവനക്കാരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഹൈദരാബാദിലും ബംഗലൂരുവിലും പ്രധാന സാന്നിധ്യമുള്ള ഗൂഗിളിന്റെ പ്രധാന വിപണിയാണ് ഇന്ത്യ. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ഡിജിറ്റൈസ് ചെയ്യുന്നതിനായി അടുത്ത 5 മുതല്‍ 7 വര്‍ഷത്തിനുള്ളില്‍ 75,000 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ തയ്യാറാണെന്ന് പിച്ചൈ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
മുന്‍കരുതല്‍ നടപടിയായി മറ്റ് മള്‍ട്ടി നാഷണല്‍ കമ്പനികളും അവരുടെ വര്‍ക്ക് ഫ്രം ഹോം നയങ്ങള്‍ വിപുലീകരിക്കുന്നതിന് അനുസൃതമായാണ് ഗൂഗിളിന്റെയും വര്‍ക്ക് ഫ്രം ഹോം വിപുലീകരണം.

Post Your Comments Here ( Click here for malayalam )
Press Esc to close