Month: March 2023

നിവിന്‍ പോളിയുടെ ‘തുറമുഖം’ ഇന്നു മുതല്‍…

നിവിന്‍ പോളിയെ നായകനാക്കി പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ ഇന്നു മുതല്‍ മാജിക് ഫ്രെയിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.

തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം ദൃശ്യവല്‍ക്കരിക്കുന്നു.

സഹനിര്‍മ്മാണം- ജോസ് തോമസ്.

നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് ‘തുറമുഖത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കണ്ണൂരിലെ കൂറ്റന്‍ സെറ്റില്‍ ധാരാളം ആര്‍ട്ടിസ്റ്റുകളും അതിനേക്കാള്‍ കൂടുതല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പങ്കെടുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘തുറമുഖം’.

രാജീവ് രവി സംവിധാനം ചെയ്ത ഓരോ സിനിമയും വ്യത്യസ്ത അനുഭവങ്ങളും വൈവിധ്യമാര്‍ന്ന കാഴ്ചകളുമാണ് നല്‍കുന്നത്.
ചരിത്രപരമായ ഒരു അടയാളപ്പെടുത്തല്‍ കൂടിയാണ് ഈ സിനിമ.

തിരക്കഥ, സംഭാഷണം- ഗോപന്‍ ചിദംബരം, എഡിറ്റര്‍- ബി. അജിത്കുമാര്‍, പി ആര്‍ ഒ- എ എസ് ദിനേശ്.

‘ആളങ്കം’ ഇന്ന് റിലീസ്

ലുക്മാന്‍ അവറാന്‍, ഗോകുലന്‍, സുധി കോപ്പ, ജാഫര്‍ ഇടുക്കി, ശരണ്യ ആര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനി ഖാദര്‍ തിരക്കഥയെഴുതി
സംവിധാനം ചെയ്യുന്ന ‘ആളങ്കം’ ഇന്നു മുതല്‍ തിയ്യേറ്ററിലെത്തുന്നു.

മാമുക്കോയ, കലാഭവന്‍ ഹനീഫ്, കബീര്‍ കാദിര്‍, രമ്യ സുരേഷ്, ഗീതി സംഗീത, തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

സിയാദ് ഇന്ത്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാജി അമ്പലത്ത്, ബെറ്റി സതീഷ് റാവല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സമീര്‍ ഹഖ് നിര്‍വ്വഹിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- പി റഷീദ്, സംഗീതം- കിരണ്‍ ജോസ്, എഡിറ്റിംഗ്- നിഷാദ് യൂസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മുകേഷ് തൃപ്പൂണിത്തുറ, കല- ഇന്ദുലാല്‍ കാവീട്, മേക്കപ്പ്- നരസിംഹ സ്വാമി, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യര്‍, സ്റ്റില്‍- അനൂപ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍- റിയാസ് വൈറ്റ്മാര്‍ക്കര്‍, ബിജിഎം- അനില്‍ ജോണ്‍സണ്‍, കൊറിയോഗ്രാഫര്‍- ഇംമ്ത്യാസ്, കളറിസ്റ്റ്- ശ്രീക് വാരിയര്‍, സൗണ്ട് ഡിസൈനര്‍- അരുണ്‍ രാമവര്‍മ്മ,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രതീഷ് പാലോട്, പ്രോജക്ട് ഡിസൈനര്‍- അനൂപ് കൃഷ്ണ, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍- സുധീഷ് കുമാര്‍, ഷാജി വലിയമ്പ്ര, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍- ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്, പി ആര്‍ ഒ- എ എസ് ദിനേശ്.

 

വനിതാദിനത്തില്‍ ‘നീരജ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്‍, ശ്രിന്ദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് കെ രാമന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നീരജ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വനിതാദിനമായ ഇന്ന് റിലീസ് ചെയ്തു.

‘ഹൃദയം’ ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, അഭിജ ശിവകല, കോട്ടയം രമേഷ്, സന്തോഷ് കീഴാറ്റൂര്‍, ശ്രുതി രജനീകാന്ത്, സ്മിനു സിജോ, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

സൂരജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീമതി ഉമ, രമേഷ് റെഡ്ഡി എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഗേഷ് നാരായണന്‍ നിര്‍വ്വഹിക്കുന്നു.

കന്നട സിനിമയിലെ പ്രശസ്ത നിര്‍മ്മാതാവായ രമേഷ് റെഡ്ഡിയുടെ ഏഴാമത്തേതും മലയാളത്തിലെ ആദ്യ ചിത്രവുമാണിത്.

എഡിറ്റര്‍- അയൂബ് ഖാന്‍, സംഗീതം- സച്ചിന്‍ ശങ്കര്‍ മന്നത്ത്, കല- മനു ജഗത്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, കോസ്റ്റ്യൂം- ബ്യൂസി ബേബി ജോണ്‍, സ്റ്റില്‍സ്- രാകേഷ് നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഭി ആനന്ദ്, അസോസിയേറ്റ് ഡയറക്ടര്‍- നിധീഷ് ഇരിട്ടി, രാഹുല്‍ കൃഷ്ണ, ക്യാമറ അസോസിയേറ്റ്- മണികണ്ഠന്‍ പി.സി, അസിസ്റ്റന്റ് ഡയറക്ടര്‍- യദോകൃഷ്ണ, ദേയകുമാര്‍, കാവ്യ തമ്പി. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സജി പുതുപ്പള്ളി, പി ആര്‍ ഒ- എ എസ് ദിനേശ്.

‘മറിയം’ നാളെ തിയറ്ററുകളിലേക്ക്

എ എം കെ പ്രൊഡക്ഷന്‍സിന്റെ ബാറനില്‍ നവാഗതരായ ബിബിന്‍ ഷിഹ(ഷിഹ ബിബിന്‍, ബിബിന്‍ ജോയ്) സംവിധനം ചെയ്യുന്ന മറിയം നാളെ(മാര്‍ച്ച് 3) തിയറ്ററുകളിലേക്ക്. ദമ്പതികളായവര്‍ സംവിധനം ചെയ്യുന്ന അദ്യത്തെ സിനിമായാണിത്.

വിധിയുടെ ക്രൂരതക്ക് ഇരയാകേണ്ടിവരുന്ന പെണ്‍ജന്മങ്ങളോട് കരഞ്ഞു തീര്‍ക്കാനുള്ളതല്ല ജിവിതമെന്നും തളര്‍ത്തിയ ജീവിത സാഹചര്യത്തില്‍ നിന്ന് ഉള്‍ക്കൊണ്ട ഊര്‍ജം കൈമുതലാക്കി ശക്തമായ തിരിച്ചുവരവിലൂടെ ജീവിതം വര്‍ണ്ണാഭമാക്കണമെന്നും ചിത്രം ഓര്‍മ്മപ്പെടുത്തുമ്പോള്‍ ജീവിതാനുഭവങ്ങള്‍ക്ക് മുമ്പില്‍ പകച്ചു നില്‍ക്കുന്ന യുവ തലമുറ രണ്ട്കയ്യും നീട്ടി സ്വീകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഉയര്‍ന്ന ജോലി മോഹവുമായി നഗരത്തിലെത്തിയ ഒരു പെണ്‍കുട്ടി നേരിടേണ്ടി വരുന്ന തിക്താനുഭവങ്ങളാണ് കഥയുടെ ഇതിവൃത്തം. മനസ്സിനേറ്റ അഴത്തിലുള്ള മുറിവുകള്‍ പ്രകൃതിയുടെ സാന്ത്വനത്തിലൂടെ ഉണക്കാനാവുമെന്ന കാര്യം സിനിമയിലൂടെ തിരിച്ചറിയാനാവും. വ്യത്യസ്തമായ അവതരണത്തിലൂടെ സിനിമയെ ആകര്‍ഷകമാക്കാന്‍ സംവിധായകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

മൃണാളിനി സൂസന്‍ ജോര്‍ജ്ജ് എന്ന യുവ നടിയാണ് ഇതിലെ കേന്ദ്ര കഥാപാത്രം. മറ്റ് അഭിനേതാക്കളായി ജോസഫ് ചിലമ്പന്‍, കൃസ് വേണുഗോപാല്‍, പ്രസാദ് കണ്ണന്‍, രേഖലക്ഷ്മി, ദേവനന്ദ, വൈഷ്ണവി കല്യാണി, അനിക്‌സ്ബൈജു, ബിനോയ് മേപ്പാറ, അരുണ്‍ചാക്കോ, ബോബിന്‍ ജോയ്, മെല്‍ബിന്‍ ബേബി, നിഷാന്ദ് പത്മനാഭന്‍, അമൃത ആനന്ദ്, വിനീഷ് കണ്ണന്‍, എബി എല്‍ദോ, ജോണി ഇ.വി., സുനില്‍ മുതുപാറ, സെയ്ദ് അസീസ്, അഭിലാഷ് അച്ചന്‍കോവില്‍, വിനോദ് പുളിക്കല്‍, അഖില്‍ സുതന്‍, സെബാസ്റ്റ്യന്‍, ബിന്‍സി ജയിംസ്, ശ്രീജിത്ത് കുമരകം, ചിന്നുമൃദുല്‍, സൈനമറിയം തുടങ്ങിയവരും വേഷമിടുന്നു.

ബാനര്‍- എ എം കെ പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം- മഞ്ജു കപൂര്‍, രചന- ബിബിന്‍ ജോയി, ഛായാഗ്രഹണം- രതീഷ് മംഗലത്ത്, എഡിറ്റിംഗ്- റാഷിന്‍ അഹമ്മദ്, ഗാനരചന- വിഭു പിരപ്പന്‍കോട്, സംഗീതം- വിഭു വെഞാറമൂട്, ആലാപനം- അവനി എസ് എസ്, വിഭു വെഞാറമൂട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രേമന്‍ പെരുമ്പാവൂര്‍, കല- വിനീഷ് കണ്ണന്‍, ചമയം- ജയരാജ് കട്ടപ്പന, കളറിസ്റ്റ്- യുഗേന്ദ്രന്‍, സൗണ്ട് ഡിസൈന്‍- ഷൈന്‍ ബി ജോണ്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സന്ദീപ് അജിത്ത്കുമാര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- സേയ്ദ് അസീസ്, പശ്ചാത്തലസംഗീതം- ഗിരി സദാശിവന്‍, സ്റ്റില്‍സ്- ജാക്‌സന്‍ കട്ടപ്പന, പി ആര്‍ ഒ- അജയ് തുണ്ടത്തില്‍. ഇതിനകം തന്നെ മറിയം 20 ഓളം അവര്‍ഡുകളും നേടിക്കഴിഞ്ഞു.

ലോക്ഡൗണ്‍ കാലത്ത് കുമരകം, പെരുമ്പാവൂര്‍, ഇടുക്കി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്.

‘അവന്തികയുടെ വീട്’ ഒന്നല്ല, ഒരായിരം സന്ദേശങ്ങളുമായി സൈനപ്ലേ ഒടിടിയില്‍

കുഞ്ഞുങ്ങളോടുള്ള മുതിര്‍ന്നവരുടെ സമീപനം വിഷയമാക്കി, നഷ്ട ബാല്യത്തിന്റെ കഥ പറയുന്ന ‘അവന്തികയുടെ വീട്’ എന്ന, സിനിമ, സൈന ഒടിടി പ്ലാറ്റ്‌ഫോമില്‍ വിജയകരമായി മുന്നേറുന്നു. ഒമാനിലെ ഒരു കൂട്ടം കലാകാരന്മാരും കലാകാരികളും ചേര്‍ന്നാണ് സിനിമയൊരുക്കിയത്.

ഈയിടെ നടന്ന റിലീസിനു മുന്നോടിയായി ലിബര്‍ട്ടി പാരഡൈസസ് തിയറ്ററില്‍ നടന്ന പ്രീവ്യൂ ചടങ്ങില്‍ പ്രമുഖര്‍ സംബന്ധിച്ചു.

പൂര്‍ണമായും മസ്‌കത്തില്‍ ചിത്രീകരിച്ച 65 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ, യന്ത്രവല്‍കൃത ലോകത്ത്, സാമൂഹ്യ മാധ്യമങ്ങളില്‍ ജീവിക്കുന്ന രക്ഷിതാക്കളുടെ ഇടയില്‍ ബാല്യം നഷ്ടപ്പെടുന്ന ഒരു പെണ്‍ കുട്ടിയുടെ കഥയാണ്.

എം ജി എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ തലശ്ശേരി സ്വദേശിയും മസ്‌കത് വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള ഒമാന്‍ ഒബ്‌സെര്‍വര്‍ പത്രത്തിലെ സീനിയര്‍ ജേര്‍ണലിസ്റ്റുമായ കബീര്‍ യൂസുഫ് രചനയും സംവിധാനവും നിര്‍വഹിച്ച അവന്തികയുടെ വീട്, യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

പ്രശസ്ത സിനിമാ-സീരിയല്‍ നടി പ്രിയ മേനോന്‍ ഒരു മുഖ്യ വേഷത്തിലെത്തുന്ന സിനിമയില്‍, ദിനേശ് എങ്ങൂര്‍, ശരത് പാലാട്ട് എന്നിവരും പ്രാമുഖ്യമുള്ള വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

യൂണിസെഫ് പ്രതിനിധിയും പ്രഗത്ഭ മാന്ത്രികനുമായ ഗോപിനാഥ് മുതുകാട് ആണ് ഈ സിനിമയുടെ അവതാരകന്‍.

മിശ്ര വിവാഹത്തിന്റെയും, ജോലിചെയ്യുന്ന ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ഈഗോ സംഘട്ടനങ്ങളുടെയും, അതിനിടയില്‍ ബാല്യം നഷ്ടപ്പെടുന്ന അവന്തിക എന്ന പെണ്‍കുട്ടിയുടെയും കഥ പറയുന്ന ഈ സിനിമയില്‍, മൊബൈല്‍ ഫോണിനടിമയായ കുഞ്ഞുങ്ങളുടെയും, ഗള്‍ഫില്‍ സുഹൃത്താല്‍ വഞ്ചിക്കപ്പെട്ടു വാച്ച്മാന്‍ ആവേണ്ടി വന്ന കോടീശ്വരന്റെയും, ഗള്‍ഫില്‍ സജീവമായ മലയാളി സ്വകാര്യ ടാക്‌സി ഡ്രൈവര്‍മാരുടെയും കഥകളുണ്ട്. വീട്ടില്‍ നിന്നും അന്യമായ സ്‌നേഹം നമ്മുടെ കുഞ്ഞുങ്ങള്‍ കിട്ടുന്നിടത്തു നിന്നെന്നാം ആവോളം സ്വീകരിക്കുമെന്നുമുള്ള സന്ദേശമാണ് ഈ ചെറിയ വലിയ സിനിമ നല്‍കുന്നത്.

റീഹത് അല്‍ സഹ്റ, ലോവെല്‍ എടത്തില്‍, ഷീന ഹിരണ്‍, ഡോക്ടര്‍ ജെ രത്‌നകുമാര്‍, അനിതാ രാജന്‍, അജയ് രാജ്, ചാന്ദ്‌നി മനോജ്, പ്രകാശ് വിജയന്‍, മീരജ്, സലീഷ്, ജയകുമാര്‍ വള്ളികാവ് എന്നിവരെ കൂടാതെ പാകിസ്താനി നടി അസ്ര അലീം പ്രധാന വേഷങ്ങള്‍ ചെയ്ത സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നു നിര്‍മാതാക്കളായ MGM എഡ്യൂക്കേഷണല്‍ ഇന്‍സ്ടിട്യൂഷന്‍സ് പ്രതിനിധികള്‍ ഡോക്ടര്‍ ഗീവര്‍ഗീസ് യോഹന്നാന്‍, ജാബ്‌സണ്‍ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേക പ്രദര്‍ശനം നടത്തുന്നതിനായി ചില സ്‌കൂളുകള്‍ സമീപിച്ചതായി കബീര്‍ യൂസുഫ് പറഞ്ഞു.
പ്രശസ്ത ഛായാഗ്രാഹകന്‍ സത്യദാസ് കിടങ്ങൂര്‍, ശരത് ചന്ദ്രന്‍ എന്നിവര്‍ അവന്തികയുടെ വീട് അഭ്രപാളികളില്‍ പകര്‍ത്തിയിരിക്കുന്നു. എം വി നിഷാദ് ആണ് എഡിറ്റിംഗ്. സായി ബാലന്‍ കോഴിക്കോട് പശ്ചാത്തല സംഗീതവും പി സി ജാഫര്‍ കളറിങ് എന്നിവയും നിര്‍വഹിച്ചിരിക്കുന്നു.
ബബിത ശ്യാം, അനുപമ എന്നിവര്‍ ആലപിച്ച ഗാനങ്ങളും, മഞ്ജു നിഷാദ് ആലപിച്ച പശ്ചാത്തല ഗാനവും, കണ്ണൂര്‍ ജില്ലക്കാരിയായ ചാന്ദ്‌നി മനോജ് രചിച്ച് ദീപ്തി രാജേഷ് കമ്പോസ് ചെയ്താലപിച്ച കവിതയും അവന്തികയുടെ വീടിന്റെ സവിശേഷതകളാണ്.

സിനിമയിലെ ഓരോ കഥാപാത്രങ്ങളും നമുക്കിടയില്‍ തന്നെ ജീവിക്കുന്നവരാണെന്നും, വീട്ടില്‍ കുഞ്ഞുങ്ങളുള്ള ഓരോ മാതാപിതാക്കളും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണ് അവന്തികയുടെ വീട് എന്നും സംവിധായകന്‍ അഭിപ്രായപ്പെട്ടു.