Month: August 2020

രഹസ്യങ്ങള്‍ ഒളിപ്പിച്ച് ആസിഫ് അലി ചിത്രം ‘എ രഞ്ജിത്ത് സിനിമ’

എഎസ് ദിനേശ്-
കൊച്ചി: ആസിഫ് അലി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസായി. ആസിഫ് അലി തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഷന്‍ പോസ്റ്ററായാണ് ചിത്രത്തിന്റെ ഔദേ്യാഗിക പ്രഖ്യാപനം നടന്നത്.
മലയാള സിനിമയില്‍ ഇതുവരെ കണ്ടതില്‍ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലുള്ള മോഷന്‍ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.
നവാഗതനായ നിഷാന്ത് സാറ്റു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘എ രഞ്ജിത്ത് സിനിമ’ കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു റൊമാന്റിക് ത്രില്ലര്‍ ചിത്രമാണ്.
ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ഷാഫിയുടെ ശിഷ്യനാണ് നിഷാന്ത് സാറ്റു. പ്രശസ്ത സംവിധായകരായ സന്തോഷ് ശിവന്‍, അമല്‍ നീരദ് എന്നിവരുടേതടക്കം നിരവധി ഹിറ്റ് സിനിമകളില്‍ അസ്സോസിയേറ്റ് ഡയറക്റ്ററായിട്ടുണ്ട് നിഷാന്ത്.
രഞ്ജിത്ത് എന്ന വ്യക്തിയുടെ ജീവിതത്തില്‍ അവിചാരിതമായുണ്ടാകുന്ന മാനസികാഘാതത്തെ തുടര്‍ന്ന് അയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രത്തില്‍ ആസിഫ് അലി രഞ്ജിത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഒട്ടേറെ മുന്‍നിര യുവതാരങ്ങള്‍ അഭിനയിക്കുന്നുണ്ടെങ്കിലും താരങ്ങളെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല. ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍
നിഷാദ് പീച്ചി നിര്‍മിക്കുന്ന ‘എ രഞ്ജിത്ത് സിനിമ’ സിഎച്ച് മുഹമ്മദ് റോയല്‍ സിനിമാസിലൂടെ തിയേറ്ററില്‍ എത്തിക്കുന്നു.
സുനോജ് വേലായുധന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് നവാഗതനായ മിഥുന്‍ അശോകന്‍ സംഗീതം പകരുന്നു. എഡിറ്റര്‍- ദിലീപ് ഡെന്നീസ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, കല- രാജീവ് കോവിലകം, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍- ജോമന്‍ ജോഷി തിട്ടയില്‍, ഡിസൈന്‍സ്- ആനന്ദ് രാജേന്ദ്രന്‍, പിആര്‍ഒ- എഎസ് ദിനേശ്.

New Project

എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.. Happy to announce my next Project "a ranjith cinema" Written and Directed by Nishanth Sattu, Produced by Nishad Peechi under the banner of Luminous Film factory in association with CH Muhammed Royal Cinemas. Stay tuned for updates!

Posted by Asif Ali on Sunday, August 30, 2020

ജയസൂര്യക്ക് പിറന്നാള്‍ സമ്മാനമായി ‘വെള്ളത്തിന്റെ ടീസര്‍

എഎസ് ദിനേശ്-
കൊച്ചി: ജയസൂര്യക്ക് പിറന്നാള്‍ സമ്മാനമായി വെള്ളത്തിന്റെ ടീസര്‍. ക്യാപ്റ്റന് ശേഷം ജയസൂര്യ പ്രജേഷ്‌സെന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സിനിമയാണ് ‘വെള്ളം’ നടന്‍ മോഹന്‍ലാലാണ് തന്റെ എഫ്ബി പേജിലൂടെ ‘വെള്ളം’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടത്.
ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സംയുക്ത മേനോന്‍, സ്‌നേഹ എന്നിവര്‍ നായികമാരാവുന്നു.
സിദ്ദിഖ്, ഇന്ദ്രന്‍സ്,ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശന്‍, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍,ബാബു അന്നൂര്‍,മിഥുന്‍, സീനില്‍ സൈനുദ്ധീന്‍, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂര്‍,ജിന്‍സ് ഭാസ്‌കര്‍, ബേബി ശ്രീലക്ഷ്മിഎന്നിവര്‍ക്കൊപ്പം മുപ്പതോളം പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്.
റോബി വര്‍ഗ്ഗീസ് രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ബികെ ഹരിനാരായണന്‍, നിധേഷ് നടേരി, ഫൗസിയ അബൂബക്കര്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. എഡിറ്റര്‍- ബിജിത്ത് ബാല.
പ്രൊജക്റ്റ് ഡിസൈന്‍- ബാദുഷ, കോ പ്രൊഡ്യൂസര്‍- ബിജു തോരണത്തേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധര്‍മ്മന്‍ വള്ളിക്കുന്ന്, കല- അജയന്‍ മങ്ങാട്,
മേക്കപ്പ്- ലിബിസണ്‍ മോഹനന്‍, കിരണ്‍ രാജ്, വസ്ത്രാലങ്കാരം- അരവിന്ദ് കെആര്‍, സ്റ്റില്‍സ്- ലിബിസണ്‍ ഗോപി, പരസ്യകല- തമീര്‍ ഓകെ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഗിരീഷ് മാരാര്‍, അസോസിയേറ്റ് ഡയറക്ടര്‍- ജിബിന്‍ ജോണ്‍, സ്‌ക്രിപ്റ്റ് അസോസിയേറ്റ്‌സ്- വിജേഷ് വിശ്വം, ഷംസുദ്ദീന്‍ കുട്ടോത്ത്, ജയറാം സ്വാമി, പ്രൊഡക്ഷന്‍ മാനേജര്‍- അഭിലാഷ്, വിതരണം- സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ്. പിആര്‍ഒ- എഎസ് ദിനേശ്.

‘ലോക്കഡൗണായ ഓണം’ റിലീസ് ചെയ്തു

എഎസ് ദിനേശ്-
കൊച്ചി: അല്‍ അമന്‍ മൂവിസും അമ്മാ സിമന്റ്‌സും അണിയിച്ചു ഒരുക്കുന്ന ‘ലോക്കഡൗണായ ഓണം’ എന്ന ഷോര്‍ട്ട് ഫിലിം ചാലക്കുടിയിലെ കലാഭവന്‍ മണിയുടെ രാമന്‍ സ്മാരക കലാഗ്രഹത്തില്‍ വെച്ച് ഉത്രാടം നാളില്‍ (30-08-2020) കലാഭവന്‍ മണിയുടെ സഹോദരന്‍ ഡോക്ടര്‍ ആര്‍എല്‍വി രാമകൃഷ്ണനും രാജന്‍പിദേവിന്റെ മകന്‍ ജൂബില്‍ രാജന്‍പിദേവും ചേര്‍ന്ന് പ്രകാശനം ചെയ്തു.
സോഹന്‍ സീനുലാല്‍, സുമേഷ് തമ്പി, അംബിക മോഹന്‍, ദേവീക, പ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലീഷ് വെട്ടിയാട്ടില്‍ സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിമാണ് ‘ലോക് ഡൗണ്‍ ആയ ഓണം’.
എസ്സാര്‍ മീഡിയ യൂ ട്യൂബ് ചാനലിലൂടെയാണ് ‘ലോക്കൗഡൗണായ ഓണം’ പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്.
ഇടപ്പളളിയില്‍ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കുട്ടന്‍ ആലപ്പുഴ നിര്‍വ്വഹിക്കുന്നു. തിരക്കഥ, സംഭാഷണം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റെനി ജോസഫ് എഴുതുന്നു.
നിര്‍മ്മാണം- മുസ്തഫ കെ എ, അസോസിയേറ്റ് ഡയറക്ടര്‍- എം സജയന്‍, അസിസ്റ്റന്റ് ഡയറക്ടര്‍- സരുണ്‍ വാസുദേവ്, മേക്കപ്പ്- മനോജ് അങ്കമാലി, വസ്ത്രലങ്കാരം- ബിജു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റെനി ജോസഫ്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

https://www.youtube.com/watch?v=CBXY3VA4KTI

‘പ്ലാവില’ ഒരുങ്ങുന്നു

എഎസ് ദിനേശ്-
കൊച്ചി: മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കി ഗിരീഷ് കുന്നമ്മല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്ലാവില’.
ശ്രീമൂകാംബിക കമ്മ്യൂണിക്കേഷസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങള്‍ തിരുവനന്തപുരം ആരതി ഇന്‍ റിക്കോര്‍ഡ് സ്റ്റുഡിയോവില്‍ വെച്ച് റിക്കോര്‍ഡ് ചെയ്തു.
കൈതപ്രം രചിച്ച ഒരു താരാട്ടു പാട്ടിനും റഫീഖ് അഹമ്മദിന്റെ ഒരു ഗസലിനും പ്രമോദ് കാപ്പാട് എഴുതിയ രണ്ടു ഗ്രാമീണ ഗാനങ്ങള്‍ക്കും സംഗീതം പകരുന്നത് ഡോക്ടര്‍ കാഞ്ഞങ്ങാട് രാമചന്ദ്രനാണ്.
പി ജയചന്ദ്രന്‍, ജി വേണുഗോപാല്‍, മധു ബാലകൃഷ്ണന്‍, സിത്താര കൃഷ്ണ കുമാര്‍, ബേബി ശ്രേയ എന്നിവരാണ് ഗായകര്‍. കഥ തിരക്കഥ സംഭാഷണം- പ്രകാശ് വാടിക്കല്‍ എഴുതുന്നു.
ഛായാഗ്രഹണം- വി കെ പ്രദീപ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബാദുഷ, കല- സ്വാമി,മേക്കപ്പ്- പട്ടണം ഷാ, വസ്ത്രാലങ്കാരം- കുമാര്‍ എടപ്പാള്‍, സ്റ്റില്‍സ്- രാകേഷ് പുത്തൂര്‍, എഡിറ്റര്‍- വി സാജന്‍, ചീഫ് അസോസിയേറ്റ് ഡറക്ടര്‍- കമല്‍ പയ്യന്നൂര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- ബാലന്‍ വി കാഞ്ഞങ്ങാട്, ഓഫീസ്സ് നിര്‍വ്വഹണം- എകെ ശ്രീജയന്‍, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍- ബിജു രാമകൃഷ്ണന്‍, കാര്‍ത്തിക വൈഖരി.
ജാതിഭ്രാന്തും മതവിദ്വേഷങ്ങളും വ്യക്തി താല്പര്യങ്ങളും നിമിത്തം തകര്‍ന്നു പോകുന്ന കുടുംബ ബന്ധങ്ങളെയും സാമൂഹ്യ ബന്ധങ്ങളെയും സ്‌നേഹത്തിന്റെയും കരുതലിന്റെയും ചേരുവ കൊണ്ട് തിരിച്ചു പിടിക്കാന്‍, ഗ്രാമ വിശുദ്ധിയും ദേശ പൈതൃകവും ചേര്‍ത്തു പിടിക്കേണ്ടതുണ്ട് എന്ന് ബോദ്ധ്യപ്പെടുത്തുന്ന ചിത്രമാണ് ‘പ്ലാവില’.
കോവിഡ് കാല പ്രതിസന്ധി മറികടക്കാന്‍ കോവിഡ് നിബന്ധനങ്ങള്‍ക്കു വിധേയമായി ഒറ്റ ലോക്കേഷനില്‍ അമ്പതില്‍ താഴെ അംഗങ്ങളുമായി ഒരു മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കുകയെന്നതാണ് ലക്ഷ്യമെന്ന് സംവിധായകന്‍ ഗിരീഷ് കുന്നേല്‍ പറഞ്ഞു. വാര്‍ത്ത പ്രചരണംഎ എസ് ദിനേശ്.

‘ദുനിയാവിന്റെ ഒരറ്റത്ത്’ ചിത്രത്തിലെ ലിറിക്കല്‍ വിഡീയോ റിലീസ് ചെയ്തു

എഎസ് ദിനേശ്-
കൊച്ചി: ശ്രീനാഥ് ഭാസി, സുധി കോപ്പ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ‘ദുനിയാവിന്റെ ഒരറ്റത്ത്’ എന്ന ചിത്രത്തിലെ ”പാട്ടു പെട്ടിക്കാരാ…” എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡീയോ പ്രകാശനം ചെയ്തു.
ഓര്‍ഡിനറി, അനാര്‍ക്കലി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും ഗാനരചയിതാവുമായ രാജീവ് ഗോവിന്ദന്‍ എഴുതി പ്രശസ്ത നടന്‍ ജയരാജ് വാര്യരുടെ മകള്‍ ഇന്ദുലേഖ വാര്യര്‍ ഈണമിട്ട് പാടിയ പാട്ടാണ് പുറത്തിറക്കിയത്.
സ്‌റ്റോറീസ് ആന്റ് തോട്ട്‌സ് പ്രൊഡക്ഷന്‍സ്, കാസ്റ്റലിസ്റ്റ് എന്റര്‍ടൈയ്ന്‍മെന്റ് എന്നിവയുടെ ബാനറില്‍ ലിന്റോ തോമസ്സ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനീഷ് നാരായണന്‍ നിര്‍വ്വഹിക്കുന്നു. സഫീര്‍ റുമനെ, പ്രശാന്ത് മുരളി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
കോ പ്രൊഡ്യുസര്‍ സ്‌നേഹ നായര്‍, ജബിര്‍ ഓട്ടുപുരയ്ക്കല്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ ഗോകുല്‍ നാഥ് ജി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോബ് ജോര്‍ജ്ജ്.

‘വരയന്‍’ പ്രമോ സോംങ് റിലീസായി

എഎസ് ദിനേശ്-
കൊച്ചി: സത്യം സിനിമാസിന്റെ ബാനറില്‍ എ.ജി.പ്രേമചന്ദ്രന്‍ നിര്‍മ്മിച്ച് ജിജോ ജോസഫ് സംവിധാനം ചെയ്ത ‘വരയന്‍’ എന്ന ചിത്രത്തിലെ ‘ഏദനില്‍ മധു നിറയും’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ പ്രമോ സോംങ് സത്യം ഓഡിയോസിന്റെ യുട്യൂബ് ചാനലില്‍ റിലീസ് ചെയ്തു.
ബികെ ഹരി നാരായണന്‍ രചിച്ച് പ്രകാശ് അലക്‌സ് സംഗീതം നല്‍കി സന മൊയ്തൂട്ടി ആലപിച്ച ഈ ഗാനത്തില്‍ സന തന്നെ അഭിനയിച്ച പ്രമോ സോംങ് വീഡിയോയാണ് ഇപ്പോള്‍ റിലീസായിരിക്കുന്നത്. ചിത്രത്തില്‍ നായകനായ സിജു വില്‍സനും നായികയായ ലിയോണ ലീഷോയുമാണ് ഈ ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്.
പ്രസന്ന മാസ്റ്ററുടെ കോറിയോഗ്രാഫിയില്‍ നാല് മനോഹര ഗാനങ്ങളുണ്ട് ഈ ചിത്രത്തില്‍.
മണിയന്‍പിള്ള രാജു, വിജയരാഘവന്‍, ജോയ് മാത്യു, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി, അരിസ്‌റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു, ഡാവിഞ്ചി, സുധാകരന്‍ കെപി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
രജീഷ് രാമന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഡാനി കപ്പൂച്ചിന്‍ കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മുരളി, പ്രൊജക്റ്റ് ഡിസൈന്‍- ജോജി ജോസഫ്, കല- നാഥന്‍ മണ്ണൂര്‍, മേക്കപ്പ്- സിനൂപ് രാജ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റില്‍സ്- ജിയോ ജോമി, പരസ്യക്കല- യെല്ലോ ടൂത്ത്, എഡിറ്റര്‍ജോണ്‍ക്കുട്ടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- കൃഷ്ണ കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍- ഷമീര്‍, കിരണ്‍, ആശ, ഐറീഷ്, നൃത്തം- പ്രസന്ന സുജിത്, ആക്ഷന്‍- ആല്‍വിന്‍ അലക്‌സ്, പ്രൊഡക്ഷന്‍ മാനേജര്‍- ശ്രീശന്‍ ഏരിമല, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സന്തോഷ് ചെറുപൊയ്ക. വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

ഡിജിറ്റല്‍ പേമെന്റ് വ്യവസായത്തില്‍ പുതിയ പദ്ധതിയുമായി എസ്ബിഐ

രാംനാഥ് ചാവ്‌ല-
മുംബൈ: നാഷണല്‍ പേമെന്റ് കോര്‍പ്പറേഷനു സമാനമായ പുതിയ ഡിജിറ്റല്‍ പേമെന്റ് വ്യവസായത്തില്‍ പുതിയ പദ്ധതിയുമായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിന്റെ ഭാഗമായി റിസര്‍വ് ബാങ്കിന്റെ പദ്ധതിയായ ‘ന്യൂ അംബ്രല്ല എന്റിറ്റി’ എന്ന പദ്ധതിയില്‍ ലൈസന്‍സിനായി അപേക്ഷിക്കാനാണ് എസ്.ബി.ഐയുടെ തീരുമാനം. ഈ വിഷയത്തില്‍ എസ്.ബി.ഐ.യുടെ ഉന്നതതലത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ കഴിഞ്ഞു. പദ്ധതിയുടെ സാധ്യതകള്‍ പരിശോധിക്കാനും ലൈസന്‍സിന് അപേക്ഷിക്കാനുമാണ് തീരുമാനമായിരിക്കുന്നത്. എസ്.ബി.ഐ.യുടെ നേതൃത്വത്തില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവല്‍കരിച്ച് പദ്ധതി നടപ്പാക്കുക, ഫിന്‍ടെക് സ്ഥാപനങ്ങളുമായി സഹകരിച്ച് പുതിയ സംരംഭത്തിന് തുടക്കം കുറിക്കുകുക എന്നിങ്ങനെ വിവിധ സാധ്യതകളാണ് പരിഗണനയിലുള്ളത്. പദ്ധതിയുടെ മാനദണ്ഡങ്ങള്‍ കഴിഞ്ഞ ആഴ്ചയാണ് റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ചത്. 2021 ഫെബ്രുവരി വരെ ലൈസന്‍സിനായി അപേക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് സമയം അനുവദിച്ചിട്ടുണ്ട്. എന്‍.പി.സി.ഐ.ക്കുള്ള അതേ അധികാരങ്ങള്‍ പുതിയ സംരംഭത്തിനു നല്‍കും. നിലവില്‍ യു.പി.ഐ., ഐ.എം.പി.എസ്., നാഷണല്‍ ഫിനാന്‍ഷ്യല്‍ സ്വിച്ച് തുടങ്ങിയവ വഴി ഡിജിറ്റല്‍ പേമെന്റിന്റെ 60 ശതമാനവും നിയന്ത്രിക്കുന്ന എന്‍.പി.സി.ഐ. ലാഭേച്ഛകൂടാതെ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. ഈ രംഗത്തെ പുതിയ കമ്പനികള്‍ ലാഭം മുന്‍നിര്‍ത്തിതന്നെയാകും ഇനിമുന്നോട്ടും പ്രവര്‍ത്തിക്കുക.

ജന്‍ധന്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ പദ്ധതികള്‍ വരുന്നു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ കൂടുതല്‍ പാവപ്പെട്ടവരിലേയ്ക്കുകൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജന്‍ധന്‍ അക്കൗണ്ടുമായി ബന്ധപ്പെടുത്തി സര്‍ക്കാര്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ജന്‍ധന്‍ അക്കൗണ്ട് ഉള്ളയാളുകള്‍ക്ക് ഇനി അപകട ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പിഎം ജീവന്‍ ജ്യോതി യോജനയും പിഎം സുരക്ഷാ ഭീമാ യോജനയും ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്കുകൂടി ലഭ്യമാക്കും. 18നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ചേരാവുന്ന പദ്ധതിയാണ് പിഎം ജീവന്‍ ജ്യോതി യോജന. വര്‍ഷത്തില്‍ 330 രൂപ പ്രീമിയം അടച്ചാല്‍ രണ്ടു ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുക.
അക്കൗണ്ട് ഉടമ മരിച്ചാല്‍ രണ്ടുലക്ഷം രൂപ ആശ്രിതര്‍ക്ക് ലഭിക്കും. പിഎം സുരക്ഷാ ഭീമാ യോജന പ്രകാരം 12രൂപ വാര്‍ഷിക പ്രീമിയം അടച്ചാല്‍ രണ്ടുലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും ലഭിക്കും. അക്കൗണ്ട് ഉടമ അപകടത്തില്‍മരിച്ചാല്‍ രണ്ടുലക്ഷം രൂപയും അപകടത്തില്‍ ഭാഗികമായി വൈകല്യം സംഭവിച്ചാല്‍ ഒരു ലക്ഷം രൂപയുമാണ് പദ്ധതിപ്രകാരം ലഭിക്കുക. 18 വയസ്സിനും 70വയസ്സിനും ഇടയിലുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം. കുറഞ്ഞ തുകയുടെ നിക്ഷേപവും വായ്പയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും ഉടനെ ആരംഭിക്കും. ഡിജിറ്റല്‍ പണമിടപാടിനുള്ള സൗകര്യങ്ങളും അക്കൗണ്ട ഉടമകള്‍ക്ക് വൈകാതെ ലഭ്യമാകും. ഓഗസ്റ്റ് 19ലെ കണക്കുപ്രകാരം 40.35 കോടിയിലേറെപ്പേര്‍ക്കാണ് ജന്‍ധന്‍ അക്കൗണ്ടുള്ളത്. ഈ അക്കൗണ്ടുകളിലാകട്ടെ 1.31 ലക്ഷം കോടി രൂപ നിക്ഷേപവുമുണ്ട്. ഗ്രാമീണ മേഖലകലകളിലുള്ളവരാണ് അക്കൗണ്ട് ഉടമകളില്‍ മൂന്നില്‍ രണ്ടുപേരും. 55 ശതമാനം അക്കൗണ്ട് ഉടമകളും സ്ത്രീകളാണ്. അക്കൗണ്ടിലെ ഒരാളുടെ ശരാശരി നിക്ഷേപം 3,239 രൂപയാണ്. 2015ല്‍ പദ്ധതി തുടങ്ങിയ സമയത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ തുകയില്‍ രണ്ടര ഇരട്ടി വര്‍ധനയണ് ഉണ്ടായിട്ടുള്ളത്. എല്ലാകുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെയാണ് ജന്‍ധന്‍ അക്കൗണ്ട് പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്.

 

ഷാന്‍ ബഷീര്‍ ഒരുക്കുന്ന ‘കൊറോണം’ ഹ്രസ്വ ചിത്രം റിലീസിന് ഒരുങ്ങി

പിആര്‍ സുമേരന്‍-
കൊച്ചി: മാനവരാശിയെ ഭീതിയിലാഴ്ത്തുന്ന ഈ കൊറോണക്കാലത്ത് ക്വാറന്റൈന്‍ പ്രതിരോധ സന്ദേശമുയര്‍ത്തി യുവ സംവിധായകന്‍ ഷാന്‍ ബഷീര്‍. കോവിഡ് 19 ലോകത്ത് ആകമാനം പടരുന്ന ഈ സന്ദര്‍ഭത്തില്‍ പ്രതിരോധ സന്ദേശമുയര്‍ത്തി ഒട്ടേറെ ഷോട്ട്ഫിലിമുകളാണ് നിത്യേന വന്നുകൊണ്ടിരിക്കുന്നത്. ഈ ഓണക്കാലത്ത് ‘കൊറോണം’ എന്ന പേരിലാണ് ഷാന്‍ ബഷീര്‍ തന്റെ ഹ്രസ്വചിത്രവുമായി എത്തുന്നത്. വ്യത്യസ്തവും പുതുമയാര്‍ന്നതുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. മഹാബലിയെയും ഓണത്തിന്റെ മിത്തുകളെയും ഓര്‍മ്മപ്പെടുത്തുന്നതിനോടൊപ്പം ക്വാറന്റൈന്‍ പ്രതിരോധ സന്ദേശമാണ് കൊറോണത്തിന്റെ ഇതിവൃത്തം. ഈ ഓണത്തില്‍ ‘കൊറോണം’ റിലീസ് ചെയ്യും. ശ്രീഷ്മ ആര്‍ മേനോന്‍, സുധീര്‍ പി എന്നിവരുടേതാണ് തിരക്കഥ. വൈശാഖ് വി, സുധീര്‍ പിഇ എന്നിവര്‍ ചേര്‍ന്നാണ് കൊറോണം നിര്‍മ്മിക്കുന്നത്. ക്യാമറ- ദിലീപ് ചിറ്റൂര്‍, എഡിറ്റര്‍- രതീഷ് കാക്കോത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി ജോണ്‍, സംഗീതം- സരോജ ഉണ്ണികൃഷ്ണന്‍, പിആര്‍ഒ- പിആര്‍ സുമേരന്‍, ഡിസൈനര്‍- അതുല്‍ ക്രിസ്.

‘തമി’യുടെ ട്രെയിലര്‍ റിലീസായി

എഎസ് ദിനേശ്-
കൊച്ചി: ഷൈന്‍ ടോം ചോക്കോ, സോഹന്‍ സീനു ലാല്‍, ഗോപിക അനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെആര്‍ പ്രവീണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തമി’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍, സംവിധായന്‍ പ്രിയദര്‍ശന്‍, യുവ നടന്‍ നിവിന്‍ പോളി എന്നിവര്‍ തങ്ങളുടെ ഫേസ് ബുക്കിലൂടെ റിലീസ് ചെയ്തു.
സുനില്‍ സുഖദ, ശരണ്‍ എസ്എസ്, ശശി കലിംഗ, ഷാജി ഷോ ഫൈന്‍, നിതിന്‍ തോമസ്സ്, ഉണ്ണി നായര്‍, അരുണ്‍ സോള്‍, രവിശങ്കര്‍, രാജന്‍ പാടൂര്‍, നിതീഷ് രമേശ്, ആഷ്‌ലി ഐസ്‌ക്ക് എബ്രാഹം, ഡിസ്‌നി ജെയിംസ്, ജീസ്മ ജീജി, വിജയലക്ഷ്മി, തുഷാര നമ്പ്യാര്‍, ക്ഷമ കൃഷ്ണ, ഭദ്ര വെങ്കിടേശ്വരന്‍, ഗീതി സംഗീത, മായാ വിനോദിനി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
സ്‌കൈ ഹൈ എന്റര്‍ടൈയ്‌മെന്റ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് സി പിള്ള നിര്‍വ്വഹിക്കുന്നു. ഫൗസിയ അബൂബക്കര്‍, നിഥിഷ് നടേരി എന്നിവരുടെ വരികള്‍ക്ക് വിശ്വജിത്ത് സംഗീതം പകരുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വിനോദ് പറവൂര്‍, പ്രൊജക്റ്റ് ഡിസൈനര്‍- ഷാജി ഷോ ഫൈന്‍, കല- അരുണ്‍ വെഞ്ഞാറമൂട്, മേക്കപ്പ്- ലാലു കൂട്ടാലിഡ, വസ്ത്രാലങ്കാരം- സഫദ് സെയിന്‍, സ്റ്റില്‍സ്- വിഷ്ണു ക്യാപ്പ്ച്ചര്‍, പരസ്യക്കല- എസ്‌കെ നന്ദു, എഡിറ്റര്‍-നൗഫല്‍ അഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിനയ് ചെന്നിത്തല, അസോസിയേറ്റ് ഡയറക്ടര്‍- രമേശ് മകയിരം, അസിസ്റ്റന്റ് ഡയറക്ട്‌ടേഴ്‌സ്- അതുല്യ പി കുമാര്‍, അജിന്‍ സാം, സേവ്യര്‍, അശ്വിന്‍ രാഹുല്‍ കുറുപ്പ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- മധു വട്ടപ്പറമ്പില്‍, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.