Month: November 2021

മുഹമ്മദിന്റെ സീറോ ബഡ്ജറ്റ് ‘ദി ഫിഫ സോങ്’ വയറലാകുന്നു

മഹേഷ് എം കമ്മത്ത്-
കണ്ണൂര്‍: ‘ലെറ്റ്മീഡ്രീം…’ എന്ന തന്റെ ആദ്യ പോപ്പ് സോങ്ങിന്റെ വിജയത്തിന് ശേഷം കണ്ണൂര്‍, കൂത്തുപറമ്പ് സ്വദേശി, മുഹമ്മദ് തന്നെ വരികള്‍ എഴുതി, സംഗീത സംവിധാനം നിര്‍വ്വഹിച്ച് പുറത്തിറക്കിയ ‘ദി ഫിഫ സോങ്’ ശ്രദ്ധേയമാകുന്നു.

നന്ദകിഷോറൂം മുഹമ്മദും ചേര്‍ന്നാണ് ‘ഡ്രീമിംഗ് അബൗട്ട്…’ എന്നാരംഭിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്.
കാറ്റ്‌ലെഗ്ഗ് (CATLEG) എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ സോങ്ങ് റിലീസ് ചെയ്തത്.

ഇംഗ്ലീഷ്, അറബിക്, സ്പാനിഷ് എന്നീ മൂന്ന് ഭാഷകളിലായാണ് ഗാനത്തിന്റെ വരികള്‍ മുഹമ്മദ് ചിട്ടപ്പെടുത്തിയിരിക്കന്നത്.

ഖത്തറില്‍ നടക്കുന്ന ലോക കപ്പ് ഫുട്‌ബോളിനെ ആസ്പദമാക്കിയും, ഫിഫയെ സ്വാഗതം ചെയ്തുമാണ് ഫുട്‌ബോള്‍ പ്രേമികള്‍ക്കായി ഈ വീഡിയോ സോങ് ഒരുക്കിയിരിക്കുന്നത്.

പാട്ടിന്റെ റെക്കോര്‍ഡിങ് എറണാകുളം എന്‍.എച്.ക്യു. (NHQ) സ്റ്റുഡിയോയില്‍ ആയിരിന്നു.

ഈ ഗാനത്തിന്റെ സൗണ്ട് റെക്കോര്‍ഡിംഗിനും മിക്‌സിങിനും മറ്റുമായി ചെറിയ ചെലവല്ലാതെ വീഡിയോ ചിത്രീകരണത്തിനോ, എഡിറ്റിംഗിനോ മറ്റ് യാതൊരു ചെലവും വന്നിട്ടില്ല എന്നതാണ് ഈ മ്യൂസിക് വീഡിയോയുടെ എടുത്തു പറയേണ്ട പ്രത്യേകത.

തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് മുഹമ്മദിന്റെ അച്ഛന്‍ സമീര്‍ തന്നെയാണ്.

തന്റെ ഒഴിവുസമയങ്ങളില്‍ ക്യാമറാമാന്‍ പ്രജി വേങ്ങാട് തന്റെ ക്യാമറയില്‍ ഈ വീഡിയോഷൂട്ട് ചെയ്ത് സഹായിക്കുകയും പിന്നീട് മുഹമ്മദിന്റെ സുഹൃത്ത് ഫജിന്‍ ‘കാപ്കട്ട്’ എന്ന ആപ്പ് ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ വീഡിയോ എഡിറ്റ് ചെയ്യുകയുമായിരുന്നു.

ഇതൊക്കെ കൊണ്ടാണ് ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ 100% പരിശ്രമത്തിന്റെയും 0% പ്രൊഡക്ഷന്‍ കോസ്റ്റില്‍ നിര്‍മ്മിക്കാന്‍ സാധിച്ചത്.

ഇങ്ങനെയൊക്കെ ചെയ്തതിനാല്‍ ഈ വീഡിയോ സോങ് പൂര്‍ത്തീകരിക്കാന്‍ മൂന്ന് മാസത്തെ ക്ഷമയും കഠിനാധ്വാനവും വേണ്ടി വന്നു.
അത്‌കൊണ്ട് തന്നെയാണ് ഈ വീഡിയോ സോങ് വീഡിയോ മേക്കിംഗിനായി എനിക്ക് ഒരു രൂപ പോലും ചെലവഴിക്കേണ്ടി വരാതിരുന്നത്’ എന്ന് മുഹമ്മദ് സിനിമ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

തിരക്കഥ, സംവിധാനം: സമീര്‍, ക്യാമറ: പ്രജി വേങ്ങാട്, എഡിറ്റര്‍: ഫജിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജു റോക്കി, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍: രഞ്ജിത്ത് പഴശ്ശി, കൊറിയോഗ്രഫി: ശ്യാംജിത്ത് ബരന്‍, പോസ്റ്റര്‍ ഡിസൈന്‍: വിക്കി.

ഇനി മലയാളത്തില്‍ പാട്ടുകള്‍ ഇറക്കുക എന്നതാണ് മുഹമ്മദിന്റെ ആഗ്രഹം. ഇതിനായി രണ്ടു പാട്ടുകള്‍ എഴുതിവച്ചതായി ഈ കൊച്ചു സംഗീതാഞ്ജ്ഞന്‍ പറയുന്നു.

സംഗീതവും, സിനിമ സവിധാനവും ഒക്കെയായി നടന്ന സമീറിന്റെ മക്കളില്‍ രണ്ടാമനാണ് മുഹമ്മദ്.
ആരോഗ്യ പ്രശ്‌നം മൂലം പരസ്യ ചിത്രങ്ങള്‍ക്ക് കോണ്‌സെപ്റ്റ് എഴുതിയും, അത്യാവശ്യം രചനകളും ഒക്കെയായി നാട്ടില്‍ തന്നെയാണിപ്പോള്‍ മുഹമ്മദിന്റെ ഉപ്പ അസമീര്‍.

പ്രതി സന്ധികള്‍ക്കിടയിലും മുഹമ്മദിനെ വലിയ സംഗീതഞ്ജ്ഞന്‍ ആക്കുകയെന്നതാണ് സമീറിന്റെ ആഗ്രഹം.
‘തനിക്കു സാധിക്കാത്തതെല്ലാം മകനിലൂടെ നേടി എടുക്കണം.’ സമീര്‍ തന്റെ വാക്കുകള്‍ ചുരുക്കി.

ഈ പിതാവിന്റെ ആഗ്രഹ സഫലീകരിക്കുന്നതിന് നമ്മുക്കും ഭാഗമാകാം. മുഹമ്മദിന് അടുത്ത് തന്നെ തന്റെ ആഗ്രഹം പോലെ മലയാള ഗാനം പുറത്തിറക്കാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

ഓര്‍മ്മയുണ്ടോ ഈ ഗോവിന്ദപിള്ളയെ; ‘പുസ്തകക്കട’ക്ക് പുനര്‍ജനിയാകുന്നു

തിരു: തലസ്ഥാന നഗരിയിലെ ആദ്യ പ്രസാധകന്‍ ചാല വിദ്യാവിലാസിനി ബുക്ക് ഡിപ്പോ ഉടമ പി ഗോവിന്ദപിള്ള ഓര്‍മ്മയായിട്ട് അരനൂറ്റാണ്ടാകുന്നു.

കേരള ഭാഷാ സാഹിത്യ ചരിത്രം (ഏഴ് വാല്യങ്ങള്‍) ഉള്‍പ്പെടെ ഇരുന്നൂറിലേറെ അമൂല്യഗ്രന്ഥങ്ങള്‍ കൈരളിക്ക് സമ്മാനിച്ച പി ഗോവിന്ദപിള്ളയുടെ ദീപ്തമായ ഓര്‍മ്മകള്‍ക്ക് പുനര്‍ജനിയായി.

അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം വിപുലമായ പരിപാടികളാണ് പി ഗോവിന്ദപിളള ഫൗണ്ടേഷന്‍ സംഘടിപ്പിച്ചിട്ടുള്ളത്.

അമൂല്യഗ്രന്ഥങ്ങളുടെ പുനര്‍പ്രകാശനത്തിനോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനത്തിനും മുന്‍തൂക്കം നല്‍കിയാണ് പി ഗോവിന്ദപിള്ളയുടെ സ്മരണാഞ്ജലി നടക്കുക.
പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

മലയാളത്തിലെ ആദ്യ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌ക്കാരം 1955 ല്‍ ആര്‍ നാരായണപണിക്കര്‍ക്ക് ലഭിച്ചത് പി ഗോവിന്ദപിള്ള പ്രസിദ്ധീകരിച്ച കേരള ഭാഷാ സാഹിത്യ ചരിത്രമെന്ന ഏഴ് വാല്യങ്ങളുള്ള ഗ്രന്ഥത്തിനാണ്. കേരളത്തിന്റെ പ്രസാധക ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ സ്ഥാനമാണ് പി ഗോവിന്ദപിള്ളയ്ക്കുള്ളത്.
വിവിധ വിഷയങ്ങളില്‍ ഇരുന്നൂറില്‍പ്പരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. സാഹിത്യഭൂഷണം, പ്രാചീനകേരളം, കണ്ണശ്ശന്‍മാരും എഴുത്തച്ഛനും, ആദികേരളീയ ചരിത്രം, അമൃതവല്ലി, ചന്ദ്രലേഖ, അത്ഭുതനിലയത്തിലെ വിഷം ചീറ്റുന്ന കണ്ണുകള്‍, രാക്കിളികള്‍, കൃഷ്ണഗാഥ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ പുസ്തകങ്ങള്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു.

പ്രസിദ്ധമായ വര്‍ക്കല മാന്തറ വലിയവീട്ടില്‍ 1880 ജൂണ്‍ 15 നാണ് പി ഗോവിന്ദപിള്ള ജനിച്ചത്. പിതാവ് ഇടവാ നമ്പച്ചന്‍ വീട്ടില്‍ കണക്കു കൃഷ്ണപിള്ള നാരായണപിള്ള ആയില്യം തിരുനാള്‍ മഹാരാജാവിന്റെ ഉടവാള്‍ വാഹകന്‍, തരണനല്ലൂര്‍ നമ്പൂതിരിപ്പാട് തിരുമനസ്സിന്റെ കാര്യസ്ഥന്‍ എന്നീ പദവികളും നിര്‍വ്വഹിച്ചിരുന്നു.

ഒരു സ്ഥിരം പ്രസാധക സ്ഥാപനത്തിന്റെ അനിവാര്യത മനസ്സിലാക്കിയാണ് പി ഗോവിന്ദപിള്ള തിരുവനന്തപുരം നഗരഹൃദയത്തില്‍ ചാല മെയിന്‍ റോഡില്‍ തലസ്ഥാനത്തെ പ്രഥമ പ്രസാധക സ്ഥാപനം വിദ്യാവിലാസിനി ബുക്ക് ഡിപ്പോ 1911 ഏപ്രില്‍ 23 ന് ആരംഭിച്ചത്. നഗരവാസികളുടെ പ്രിയപ്പെട്ട പുസ്തകക്കടയായി മാറിയ വിദ്യാവിലാസിനിയിലൂടെ പി ഗോവിന്ദപിള്ള പുസ്തകക്കട ഗോവിന്ദപിള്ളയായി പ്രസിദ്ധനായി.

തിരുവിതാംകൂര്‍ രാജകുടുംബവുമായി ഏറെ ബന്ധമുണ്ടായിരുന്ന പി ഗോവിന്ദപിള്ള, മന്നത്ത് പത്മനാഭന്‍, പട്ടം താണുപിള്ള തുടങ്ങിയ രാഷ്ട്രീയസാമുദായിക നേതാക്കന്‍മാരുമായി ഊഷ്മളമായ സൗഹൃദം നിലനിര്‍ത്തിപ്പോന്നു. കേരളത്തിന്റെ പുസ്തക പ്രസാധക ചരിത്രത്തില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയ പി ഗോവിന്ദപിള്ളയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പുതുക്കുവാനുമുള്ള ഒട്ടേറെ പരിപാടികളാണ് കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും സംഘടിപ്പിച്ചിട്ടുള്ളത്. പരിപാടിയുടെ ആദ്യചടങ്ങായ ലോഗോ പ്രകാശനം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി നിര്‍വ്വഹിച്ചു.

വാട്ടര്‍ലയണ്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആറ്റുകാല്‍ ഓമനക്കുട്ടന്‍, വാട്ടര്‍ലയണ്‍ ഫിലിംസ് െ്രെപവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും പി ഗോവിന്ദപിള്ളയുടെ ചെറുമകനുമായ ശംഭു ഗോവിന്ദ് ഒ എസ്, പി ഗോവിന്ദപിള്ള ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് ആര്‍ കൃഷ്ണജ്യോതി എന്നിവരും കൊട്ടാരത്തില്‍ നടന്ന ലോഗോ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ശംഭു ഗോവിന്ദ് ഒ എസ്, Mob: 8129272828

– പി ആര്‍ സുമേരന്‍ (പി ആര്‍ ഒ)
Mob: 9446190254

പുരസ്‌കാരനിറവില്‍ ഡിജിബ്രിക്‌സിലെ വി.എഫ്.എക്‌സ്. താരങ്ങളായ അനീഷും സുമേഷും

മഹേഷ് എം കമ്മത്ത്-
കൊച്ചി: 
സ്വപ്നം കാണാത്തവരായി ആരുമില്ല. സ്വപ്നങ്ങളില്‍ നാം കാണുന്ന പല സംഭവങ്ങളും വസ്തുക്കളും ജീവികളും ലൊക്കേഷനും മറ്റും എല്ലാം നമ്മുടെയൊക്കെ ഭാവനയിലുള്ളതും സാങ്കല്‍പികവും മറ്റുമായിരിക്കും. എന്നാല്‍ നാം കാണുന്ന സിനിമയുടെ കാര്യത്തില്‍ ഇവയൊക്കെ നിര്‍മ്മിക്കുക അല്ലെങ്കില്‍ സൃഷ്ടിക്കുക എന്നത് നല്ലൊരു കലാസംവിധായകന്റെയും അവരുടെ കൂടെ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം കലാകാരന്‍മാരുടേയും സാങ്കേതിക വിദഗ്തരുടേയും കഠിനപ്രയത്‌നവും കഴിവും പ്രവര്‍ത്തി പരിചയവും ആണ്.

ഇങ്ങനെ സിനിമകള്‍ക്കായി ഭാവനയില്‍നിന്നും എന്തും സൃഷ്ടിക്കുതിന് സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഏറെ ഗുണം ചെയ്തിട്ടുണ്ട്.

വിഷ്വല്‍ മീഡിയായ്ക്കും സിനിമയ്ക്കും മാത്രമല്ല ഒരു ഉത്പന്നങ്ങളേയും ഒരു ലൊക്കേഷനേയും കെട്ടിടങ്ങളേയും എന്ന്‌വേണ്ട ഇന്നത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭാവനയില്‍നിന്നും എന്തും സൃഷ്ടിക്കുന്ന ഒരു വിഭാഗം ഉണ്ട്. അതാണ് വിഷ്വല്‍ എഫക്ട്‌സ് (Visual Effects) അഥവ വി എഫ് എക്‌സ് (VFX).

ഈ വി എഫ് എക്‌സ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ധരാണ് വി എഫ് എക്‌സ് ആര്‍ടിസ്റ്റ്.

ഇന്ന് നാം കാണുന്ന ഒട്ടു മിക്ക സിനിമകളിലും വി എഫ് എക്‌സ് നു വളരെ ഏറെ പ്രാധാന്യമുണ്ട്.
സിനിമകളിലെ വി എഫ് എക്‌സ് വിഭാഗത്തിന്റെ പ്രാധാന്യം മനസ്സിലാക്കി വിഷ്വല്‍ എഫക്ട്‌സിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുകയാണ്.

മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ മികച്ച വിഷ്വല്‍ എഫക്ട്‌സിനുള്ള 2020 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എറണാകുളത്തുള്ള ഡിജിബ്രിക്‌സ് എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (Digibricks Entertainment Pvt. Ltd.) എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ അനീഷ് ദയാനന്ദനും സുമേഷ് ഗോപാലനും ലഭിച്ചു.

ഈ അവാര്‍ഡ് ഇന്നത്തെ സിനിമയുടെ അവിഭാജ്യ ഘടകമായ ദൃശ്യസാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ഈ മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വലിയ പ്രചോദനം തന്നെയാണ്.

ആഷിഖ് ഉസ്മാന്റെ നിര്‍മ്മാണത്തില്‍ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ‘ലവ്’ എന്ന സിനിമയാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.
‘ലവ്’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന വിധം ദൃശ്യസാങ്കേതികതയെ വിനിയോഗിച്ചതിനാണ് പുരസ്‌കാരം.

പാലക്കാട് നൂറണി, മുതുകുളം അഭി നിവാസില്‍ ദയാനന്ദന്റെ മകനാണ് അനീഷ്. പാലക്കാട് ആഋങ ഒടട ല്‍ ആയിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.
സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം വിഷ്വല്‍ എഫക്ടസ് മേഖലയിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് 2006 മുതല്‍ ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലെ പ്രമുഖ വിഷ്വല്‍ എഫക്ട്‌സ് സ്റ്റുഡിയോകളില്‍ പ്രവര്‍ത്തിച്ചു.

വയനാട് മാനന്തവാടി വെള്ളമുണ്ട അശ്വതി ഹൗസില്‍ ഗോപാലന്റെ മകനാണ് സുമേഷ്. വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം റിലയന്‍സ് മീഡിയ വര്‍ക്‌സ്, പൂനെയില്‍ ജോലി ചെയ്തു.
‘ട്രാന്‍സ്‌ഫോമേഴ്‌സ്’, ‘പൈറേറ്റ്‌സ് ഓഫ് കരീബിയന്‍സ്’ തുടങ്ങിയ ഹോളിവുഡ് സിനിമകളുടെ ഭാഗമായിരുന്ന അനുഭവസമ്പതുയാണ് മലയാള സിനിമയില്‍ എത്തിയത്.

പിന്നീട് 2010 ല്‍ അനീഷും സുമേഷും ചേര്‍ന്ന് എറണാകുളത്ത് ഡിജിബ്രിക്‌സ് എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (Digibricks Entertainment Pvt. Ltd.) എന്ന പേരില്‍ വി എഫ് എക്‌സ് സ്റ്റുഡിയോ ആരംഭിക്കുകയായിരുന്നു. ഇപ്പോള്‍ ഇരുവരും കുടുംബസമേതം എറണാകുളത്തു വാഴക്കാലയില്‍ താമസിക്കുന്നു.

കേരളത്തിലെ ദൃശ്യസാങ്കേതിക സംഘടനയായ VEXPA (Visual Effects Producers Association) അംഗങ്ങള്‍ കൂടിയാണ് ഇവര്‍.
മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ 80ല്‍ അധികം ചലച്ചിത്രങ്ങള്‍ക്കും നിരവധി പരസ്യ ചിത്രങ്ങള്‍ക്കും ഇവര്‍ വിഷ്വല്‍ എഫക്ടസ് ചെയ്തിട്ടുണ്ട്. കൂടാതെ വി.ആര്‍., എ.ആര്‍., സ്റ്റീരിയോ സ്‌കോപ്പി, വെര്‍ച്യുല്‍ പ്രൊഡക്ഷന്‍ എന്നിവയും ചെയ്യുന്നുണ്ട്.

Website: www.digitalbricksvfx.com
Mob: +91 9037471227 

ഇപ്പോള്‍ ചര്‍ച്ചയാകുന്ന ‘കനകം കാമിനി കലഹം’, ‘എല്ലാം ശരിയാകും’ എന്നീ ചിത്രങ്ങളിലും ഡിജി ബ്രിക്‌സിന്റെ കയ്യൊപ്പുണ്ട്. ‘ആറാട്ട്’, ‘സല്യൂട്ട്’, ‘ഭീഷ്മപര്‍വ്വം’, ‘തല്ലുമാല’ തുടങ്ങി ഒരുപിടി സിനിമകള്‍ ഇവരുടേതായി വരാനിരിക്കുന്ന ചിത്രങ്ങളാണ്.

ഡിജിബ്രിക്‌സ് ചെയ്ത സിനിമകള്‍:

റിലീസിന് തയ്യാറെടുക്കുന്ന സിനിമകള്‍:
ആറാട്ട്, ഭീഷ്മപര്‍വ്വം, സല്യൂട്ട്, തല്ലുമാല, ജിന്ന്, ഒരു തെക്കന്‍ തല്ലു കേസ്, ചതുരം, വഴക്ക്, 19(1)(എ), കൊച്ചാല്‍.

റിലീസായ സിനിമകള്‍:
എല്ലാം ശരിയാകും, കനകം കാമിനി കലഹം, ആമി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ലവ്, ലൂസിഫര്‍, ആമേന്‍, ചാര്‍ലി, എസ്ര, ഇടുക്കി ഗോള്‍ഡ്, ആദ്യരാത്രി, മാരി, മാരി 2, ഇയ്യോബിന്റെ പുസ്തകം, വായ് മൂടി പേസവും, വെള്ളിമൂങ്ങ, കാഷ്‌മോര, കായംകുളം കൊച്ചുണ്ണി, കിംഗ്‌ലിയര്‍, ലിംഗ, ഹലാല്‍ ലൗ സ്റ്റോറി, ഹറാമി, കയറ്റം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പൈല്‍വാന്‍, പ്രതി പൂവന്‍ കോഴി, പുണ്യാളന്‍ അഗര്‍ബത്തീസ്, സ്‌കൂള്‍ ബസ്, ഉദാഹരണം സുജാത, വാരണ്യത്തില്‍ അശങ്ക, ഹായ് ഐ ആം ടോണി, മുംബൈ സാഗ, ബൈസിക്കിള്‍ തവ്‌സ്, ചന്ദ്രേട്ടന്‍ എവിടെയാ, ഹണിബീ, ഹൗ ഓള്‍ഡ് ആര്‍ യൂ, ഇത് എന്ന മായം, ഓം ശാന്തി ഓശാന, തീവ്രം, നീലി, ദെയര്‍ വാസ് എ കള്ളന്‍, അര്‍ക്കറിയാം, 3ജി, ആശാ ബ്ലാക്ക്, ബഷീറിന്റെ പ്രേമലേഖനം, ബഡ്ഡി, ചെറുക്കനും പെണ്ണും, സിനിമാ കമ്പനി, ഡമര്‍ പടാര്‍, ഡ്രാക്കുള, ഇസാക്കിന്റെ ഇതിഹാസം, ഫാക്ടറി, ജെമിനി, ഹാംഗ് ഓവര്‍, ഹാപ്പി ജേര്‍ണി, ആണും പെണ്ണും, ലണ്ടന്‍ ബ്രഡ്ജ്, മാധവീയം, മാന്നാര്‍ മത്തായി 02, മാറ്റിനി, ഒന്നാം ലോക മഹായുദ്ധം, പൈസ പൈസ, പാതിരാമണല്‍, റബേക്ക ഉതുപ്പ്, സാരഥി, ശുഭരാത്രി, ഉത്സാഹ കമ്മിറ്റി, വേഗം, സക്കറിയയുടെ ഗര്‍ഭിണികള്‍.

2021 നവംബര്‍ 29 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അവാര്‍ഡ് വിതരണ ചടങ്ങിലായിരിക്കും അനീഷ് ദയാനന്ദനും സുമേഷ് ഗോപാലനും സര്‍ജാസ് മുഹമ്മദിന്റെ കൂടെ പങ്കിട്ട മികച്ച വിഷ്വല്‍ എഫക്ട്‌സിന്, 2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുക.

കണ്ണൂര്‍ ഫിലിം ചേമ്പര്‍ 9-ാമത് നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

എം.എം. കമ്മത്ത്‌-
കണ്ണൂര്‍: ഹ്രസ്വ ചലച്ചിത്ര ആസ്വാദര്‍ക്ക് പുത്തന്‍ അനുഭൂതി പകര്‍ന്ന് നല്‍കി കണ്ണൂര്‍ ഫിലിം ചേമ്പര്‍ ഒമ്പതാമത് നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ‘ദൃശ്യോത്സവം 2021’ സംഘടിപ്പിക്കുന്നു.

കണ്ണൂര്‍ ഫിലിം ചേമ്പര്‍ ഇരുപതാം വര്‍ഷത്തിലേക്ക് കടക്കുന്ന അവസരത്തില്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ദൃശ്യോത്സവത്തിനോടൊപ്പ സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന വിവിധ പരിപാടികളും ഉണ്ടയിരിക്കുന്നതാണ്.

ദൃശ്യോത്സവം 2021 മത്സര വിഭാഗത്തിലേക്ക് മലയാള ഭാഷ ചിത്രങ്ങള്‍ക്ക് പുറമെ മറ്റു ഭാഷ ചിത്രങ്ങളെയും ക്ഷണിക്കുന്നു.

ഹ്രസ്വ സിനിമകള്‍ പറഞ്ഞുവെക്കുന്ന അര്‍ത്ഥതലങ്ങളിലൂടെയുള്ള ദൃശ്യാനുഭവത്തിലേക്ക് ഏവരേയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു.

ദൃശ്യോത്സവം 2021
കണ്ണൂര്‍ ഫിലിം ചാമ്പറിന്റെ ഇരുപതാം വാര്‍ഷികവും ഒമ്പതാമത് നാഷണല്‍ ഷൊര്‍ട് ഫിലിം ഫെസ്റ്റിവല്‍ ദൃശ്യോത്സവം 2021 ലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.

അപേക്ഷകള്‍ എത്തിച്ചേരേണ്ട അവസാന തീയ്യതി : 2021 ഡിസംബര്‍ 10.

വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 7025113916, 9895565920.
Send Email to: rajeeshanimax@gmail. com

ശോഭന ജോര്‍ജ് ഔഷധി ചെയര്‍പേഴ്‌സണായി ചുമതലയേറ്റു

ന്യൂസ് ഡെസ്‌ക്-
തൃശൂര്‍: ഔഷധി ചെയര്‍പേഴ്‌സണായി ശോഭന ജോര്‍ജ് ചുമതലയേറ്റു. തൃശൂര്‍ കുട്ടനെല്ലൂര്‍ ഔഷധി ഓഫീസിലെത്തിയ ശോഭന ജോര്‍ജിനെ ജീവനക്കാര്‍ ചേര്‍ന്ന് സ്വീകരിച്ചു.
നേരത്തെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണായിരുന്നു ശോഭന ജോര്‍ജ്, ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ പദവിയാണിതെന്നും ഔഷധിയെ രാജ്യാന്തര നിലവാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും തന്റെ ശോഭന ജോര്‍ജ് പറഞ്ഞു.

52-ാം IFFI 2021 ഓണ്‍ലൈനായി കാണാന്‍, വെര്‍ച്വല്‍ രജിസ്‌ട്രേഷന്‍ തുടരുന്നു

മീഡിയ ഡെസ്‌ക്-
ഗോവ: ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ IFFI കാണുവാന്‍ ഇനി നേരില്‍ ഫെസ്റ്റിവല്‍ വേദിയായ ഗോവയിലേക്ക് പോകണമെന്നില്ല.
നിങ്ങള്‍ ഉള്ളിടത്ത് ഇന്റര്‍ കണക്ഷന്‍ ഉണ്ടെങ്കില്‍ എവിടെയിരുന്നും IFFI കാണാം.

നവംബര്‍ 20 മുതല്‍ 28 വരെ നടക്കുന്ന 52-ാമത് ഇന്റര്‍നാഷണല്‍ ഫിലീം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ വെര്‍ച്വല്‍ രജിസ്‌ട്രേഷന്‍ തുടരുകയാണ്.

ഡെലിഗേറ്റ്, വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് വെര്‍ച്വല്‍ രജിസ്‌ട്രേഷന്‍ നടക്കുന്നത്.
ഇതില്‍ വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വെര്‍ച്വല്‍ ഫെസ്റ്റിവലില്‍ സൗജന്യമായി പങ്കെടുക്കാം എന്നതാണ് പ്രത്യേകത.

സാധാരണ ഡെലിഗേറ്റുകള്‍ക്ക് 200 രൂപയാണ് (കൂടാതെ 18 % ജിഎസ്ടിയും) രജിസ്‌ട്രേഷനുള്ള ഫീസ്.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്കൊപ്പം ഉദ്ഘാടന ചടങ്ങുകളും സമാപന ചടങ്ങുകളും കൂടാതെ മാസ്റ്റര്‍ ക്ലാസ്, ഇന്‍ കോണ്‍വര്‍സേഷന്‍ എന്നീ പരിപാടികളും വെര്‍ച്വലായില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും കാണാവുന്നതാണ്.

വെര്‍ച്വല്‍ രജിസ്‌ട്രേഷനായി https://virtual.iffigoa.org/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഇനി യൂട്യൂബ് വീഡിയോകള്‍ക്ക് ഡിസ് ലൈക്ക് മറച്ചുവെക്കാനും സാധിക്കും

ഇന്റര്‍നാഷണല്‍ ഡെസ്‌ക്-
യൂട്യൂബ് വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ക്ക് ലൈക്കും ഡിസ് ലൈക്കും ചെയ്യാമെങ്കിലും ഇനി ഡിസ് ലൈക്കുകള്‍ ക്രിയേറ്ററെ ബാധിക്കാതിരിക്കാന്‍ പുതിയ ഫീച്ചറുമെത്തി.

ഇനിമുതല്‍ യൂട്യൂബ് വീഡിയോകള്‍ക്ക് വരുന്ന ഡിസ് ലൈക്കുകള്‍ മറച്ചുവെയ്ക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. വീഡിയോ ചെയ്ത ക്രിയേറ്റര്‍ക്ക് മാത്രമായിരിക്കും ഡിസ് ലൈക്കുകളുടെ എണ്ണം കാണാന്‍ സാധിക്കുക.

വീഡിയോ ക്രിയേറ്റര്‍മാര്‍ക്കെതിരെ നടക്കുന്ന ഡിസ് ലൈക്ക് കാമ്പേയ്‌നുകള്‍ ഇവരെ ബാധിക്കുന്നത് പരിഗണിച്ചാണ് ഇപ്പോള്‍ യൂട്യൂബ് ഇങ്ങനെ ഒരു തീരുമാനമെടുത്തിരിക്കുന്നത്. ഈ ഫീച്ചറിന്റെ പരീക്ഷണാര്‍ഥമായി 2021 ആദ്യം ഡിസ് ലൈക്കുകളുടെ എണ്ണം മറച്ചുവെച്ച് നോക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഡിസ് ലൈക്ക് കുറയുന്നതായി കണ്ടെത്തുകയും ഇതോടെ ഈ ഒരു ഫീച്ചര്‍ കൂടി യൂട്യൂബ് നല്‍കാന്‍ തീരുമാനിച്ചത്.

യൂട്യൂബ് പ്ലാറ്റ്‌ഫോമില്‍ നല്ല ഒരു അന്തരീക്ഷം നിലനിര്‍ത്താന്‍ വേണ്ടിയും ക്രിയേറ്റര്‍മാര്‍ക്ക് സ്വയം നല്ല പ്രകടനവും സുരക്ഷിതത്വം തോന്നാനും ഈ തീരുമാനം ഉപകരിക്കുമെന്നാണ് യൂട്യൂബ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.

എഎംജി-എ 45 എസ്, നവംബര്‍ 19 മുതല്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കും

രാംനാഥ് ചാവ്‌ല-
മുംബൈ: മെഴ്‌സിഡസ് എഎംജി എ45 എസ് നവംബര്‍ 19 മുതല്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കുന്നു. ഹാച്ച്ബാക്കിനെ ഇന്ത്യയില്‍ അവതരിപ്പിക്കുകയാണ് മെഴ്‌സിഡസ് ബെന്‍സ്. എഎംജി-എ 45 എസ് ഒരു കംപ്ലീറ്റ്‌ലി ബില്‍ഡ് യൂണിറ്റായാണ് (CBU) നിര്‍മ്മാതാക്കള്‍ വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്.
എ ക്ലാസ് ലിമോസിന്‍, ജിഎല്‍എ, എഎംജി എ35 4 മാറ്റിക്, എഎംജി ജിഎല്‍എ 35 4 മാറ്റിക് എന്നീ എ ക്ലാസ് ശ്രേണിയിലേക്കാണ് ഈപുതിയ മോഡലും എത്തുന്നത്.

ഇനി ആമസോണ്‍ പ്രൈമിലെ വീഡിയോകള്‍ പങ്കുവെക്കാന്‍ പുതിയ ഫീച്ചര്‍

രാംനാഥ് ചാവ്‌ല-
മുംബൈ: വീഡിയോകള്‍ പങ്കുവെക്കുന്നതിന പുതിയ ഫീച്ചറുമായി ആമസോണ്‍ പ്രൈം. ഇനി 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ആമസോണ്‍ പ്രൈമില്‍ പങ്കുവെക്കാം. എന്നാല്‍ ഈ ഫീച്ചര്‍ ഐഓഎസ് ഉപകരണങ്ങളില്‍ മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ.
നിലവില്‍ ചില പരിപാടികളില്‍ മാത്രമേ ഈ സൗകര്യം ഉണ്ടായിരുന്നുള്ളൂ.

ഈ ഫീച്ചര്‍ ഉപയോഗിക്കുന്ന വിധം എങ്ങനെയെന്ന് പരിശേദിക്കാം.
ആമസോണ്‍ പ്രൈമില്‍ ഒരു സീരീസ് കണ്ടുകൊണ്ടിരിക്കുമ്പോള്‍ മറ്റ് കണ്‍ട്രോളുകള്‍ക്കൊപ്പം ഷെയര്‍ ക്ലിപ്പ് ടൂളും നമുക്ക് കാണാന്‍ സാധിക്കും. ആപ്പിളിന്റെ ബില്‍റ്റ് ഇന്‍ ഷെയറിങ് ഫീച്ചര്‍ ഉപയോഗിച്ചാണ് ഇത് പങ്കുവെക്കുക. കൂടാതെ ഐ മെസേജ് വഴിയോ മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലോ വീഡിയോ പങ്കുവെക്കാം.

അതില്‍ ക്ലിക്ക് ചെയ്താല്‍ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പ് ഓട്ടേമാറ്റിക്കായി നിര്‍മ്മിക്കപ്പെടുകയും ഇത് മറ്റുള്ളവര്‍ക്ക് നമുക്കത് ഷെയര്‍ ചെയ്യുകയും ചെയ്യാം.

ഇത് ആദ്യമായാണ് ഒരു ഓടിടി പ്ലാറ്റ്‌ഫോം ഇത്തരം ഒരു സൗകര്യം അവരുടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്.