പുരസ്‌കാരനിറവില്‍ ഡിജിബ്രിക്‌സിലെ വി.എഫ്.എക്‌സ്. താരങ്ങളായ അനീഷും സുമേഷും

പുരസ്‌കാരനിറവില്‍ ഡിജിബ്രിക്‌സിലെ വി.എഫ്.എക്‌സ്. താരങ്ങളായ അനീഷും സുമേഷും

മഹേഷ് എം കമ്മത്ത്-
കൊച്ചി: 
സ്വപ്നം കാണാത്തവരായി ആരുമില്ല. സ്വപ്നങ്ങളില്‍ നാം കാണുന്ന പല സംഭവങ്ങളും വസ്തുക്കളും ജീവികളും ലൊക്കേഷനും മറ്റും എല്ലാം നമ്മുടെയൊക്കെ ഭാവനയിലുള്ളതും സാങ്കല്‍പികവും മറ്റുമായിരിക്കും. എന്നാല്‍ നാം കാണുന്ന സിനിമയുടെ കാര്യത്തില്‍ ഇവയൊക്കെ നിര്‍മ്മിക്കുക അല്ലെങ്കില്‍ സൃഷ്ടിക്കുക എന്നത് നല്ലൊരു കലാസംവിധായകന്റെയും അവരുടെ കൂടെ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം കലാകാരന്‍മാരുടേയും സാങ്കേതിക വിദഗ്തരുടേയും കഠിനപ്രയത്‌നവും കഴിവും പ്രവര്‍ത്തി പരിചയവും ആണ്.

ഇങ്ങനെ സിനിമകള്‍ക്കായി ഭാവനയില്‍നിന്നും എന്തും സൃഷ്ടിക്കുതിന് സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഏറെ ഗുണം ചെയ്തിട്ടുണ്ട്.

വിഷ്വല്‍ മീഡിയായ്ക്കും സിനിമയ്ക്കും മാത്രമല്ല ഒരു ഉത്പന്നങ്ങളേയും ഒരു ലൊക്കേഷനേയും കെട്ടിടങ്ങളേയും എന്ന്‌വേണ്ട ഇന്നത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭാവനയില്‍നിന്നും എന്തും സൃഷ്ടിക്കുന്ന ഒരു വിഭാഗം ഉണ്ട്. അതാണ് വിഷ്വല്‍ എഫക്ട്‌സ് (Visual Effects) അഥവ വി എഫ് എക്‌സ് (VFX).

ഈ വി എഫ് എക്‌സ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ധരാണ് വി എഫ് എക്‌സ് ആര്‍ടിസ്റ്റ്.

ഇന്ന് നാം കാണുന്ന ഒട്ടു മിക്ക സിനിമകളിലും വി എഫ് എക്‌സ് നു വളരെ ഏറെ പ്രാധാന്യമുണ്ട്.
സിനിമകളിലെ വി എഫ് എക്‌സ് വിഭാഗത്തിന്റെ പ്രാധാന്യം മനസ്സിലാക്കി വിഷ്വല്‍ എഫക്ട്‌സിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുകയാണ്.

മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ മികച്ച വിഷ്വല്‍ എഫക്ട്‌സിനുള്ള 2020 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എറണാകുളത്തുള്ള ഡിജിബ്രിക്‌സ് എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (Digibricks Entertainment Pvt. Ltd.) എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ അനീഷ് ദയാനന്ദനും സുമേഷ് ഗോപാലനും ലഭിച്ചു.

ഈ അവാര്‍ഡ് ഇന്നത്തെ സിനിമയുടെ അവിഭാജ്യ ഘടകമായ ദൃശ്യസാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ഈ മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വലിയ പ്രചോദനം തന്നെയാണ്.

ആഷിഖ് ഉസ്മാന്റെ നിര്‍മ്മാണത്തില്‍ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ‘ലവ്’ എന്ന സിനിമയാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.
‘ലവ്’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന വിധം ദൃശ്യസാങ്കേതികതയെ വിനിയോഗിച്ചതിനാണ് പുരസ്‌കാരം.

പാലക്കാട് നൂറണി, മുതുകുളം അഭി നിവാസില്‍ ദയാനന്ദന്റെ മകനാണ് അനീഷ്. പാലക്കാട് ആഋങ ഒടട ല്‍ ആയിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.
സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം വിഷ്വല്‍ എഫക്ടസ് മേഖലയിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് 2006 മുതല്‍ ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലെ പ്രമുഖ വിഷ്വല്‍ എഫക്ട്‌സ് സ്റ്റുഡിയോകളില്‍ പ്രവര്‍ത്തിച്ചു.

വയനാട് മാനന്തവാടി വെള്ളമുണ്ട അശ്വതി ഹൗസില്‍ ഗോപാലന്റെ മകനാണ് സുമേഷ്. വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം റിലയന്‍സ് മീഡിയ വര്‍ക്‌സ്, പൂനെയില്‍ ജോലി ചെയ്തു.
‘ട്രാന്‍സ്‌ഫോമേഴ്‌സ്’, ‘പൈറേറ്റ്‌സ് ഓഫ് കരീബിയന്‍സ്’ തുടങ്ങിയ ഹോളിവുഡ് സിനിമകളുടെ ഭാഗമായിരുന്ന അനുഭവസമ്പതുയാണ് മലയാള സിനിമയില്‍ എത്തിയത്.

പിന്നീട് 2010 ല്‍ അനീഷും സുമേഷും ചേര്‍ന്ന് എറണാകുളത്ത് ഡിജിബ്രിക്‌സ് എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (Digibricks Entertainment Pvt. Ltd.) എന്ന പേരില്‍ വി എഫ് എക്‌സ് സ്റ്റുഡിയോ ആരംഭിക്കുകയായിരുന്നു. ഇപ്പോള്‍ ഇരുവരും കുടുംബസമേതം എറണാകുളത്തു വാഴക്കാലയില്‍ താമസിക്കുന്നു.

കേരളത്തിലെ ദൃശ്യസാങ്കേതിക സംഘടനയായ VEXPA (Visual Effects Producers Association) അംഗങ്ങള്‍ കൂടിയാണ് ഇവര്‍.
മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ 80ല്‍ അധികം ചലച്ചിത്രങ്ങള്‍ക്കും നിരവധി പരസ്യ ചിത്രങ്ങള്‍ക്കും ഇവര്‍ വിഷ്വല്‍ എഫക്ടസ് ചെയ്തിട്ടുണ്ട്. കൂടാതെ വി.ആര്‍., എ.ആര്‍., സ്റ്റീരിയോ സ്‌കോപ്പി, വെര്‍ച്യുല്‍ പ്രൊഡക്ഷന്‍ എന്നിവയും ചെയ്യുന്നുണ്ട്.

Website: www.digitalbricksvfx.com
Mob: +91 9037471227 

ഇപ്പോള്‍ ചര്‍ച്ചയാകുന്ന ‘കനകം കാമിനി കലഹം’, ‘എല്ലാം ശരിയാകും’ എന്നീ ചിത്രങ്ങളിലും ഡിജി ബ്രിക്‌സിന്റെ കയ്യൊപ്പുണ്ട്. ‘ആറാട്ട്’, ‘സല്യൂട്ട്’, ‘ഭീഷ്മപര്‍വ്വം’, ‘തല്ലുമാല’ തുടങ്ങി ഒരുപിടി സിനിമകള്‍ ഇവരുടേതായി വരാനിരിക്കുന്ന ചിത്രങ്ങളാണ്.

ഡിജിബ്രിക്‌സ് ചെയ്ത സിനിമകള്‍:

റിലീസിന് തയ്യാറെടുക്കുന്ന സിനിമകള്‍:
ആറാട്ട്, ഭീഷ്മപര്‍വ്വം, സല്യൂട്ട്, തല്ലുമാല, ജിന്ന്, ഒരു തെക്കന്‍ തല്ലു കേസ്, ചതുരം, വഴക്ക്, 19(1)(എ), കൊച്ചാല്‍.

റിലീസായ സിനിമകള്‍:
എല്ലാം ശരിയാകും, കനകം കാമിനി കലഹം, ആമി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ലവ്, ലൂസിഫര്‍, ആമേന്‍, ചാര്‍ലി, എസ്ര, ഇടുക്കി ഗോള്‍ഡ്, ആദ്യരാത്രി, മാരി, മാരി 2, ഇയ്യോബിന്റെ പുസ്തകം, വായ് മൂടി പേസവും, വെള്ളിമൂങ്ങ, കാഷ്‌മോര, കായംകുളം കൊച്ചുണ്ണി, കിംഗ്‌ലിയര്‍, ലിംഗ, ഹലാല്‍ ലൗ സ്റ്റോറി, ഹറാമി, കയറ്റം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പൈല്‍വാന്‍, പ്രതി പൂവന്‍ കോഴി, പുണ്യാളന്‍ അഗര്‍ബത്തീസ്, സ്‌കൂള്‍ ബസ്, ഉദാഹരണം സുജാത, വാരണ്യത്തില്‍ അശങ്ക, ഹായ് ഐ ആം ടോണി, മുംബൈ സാഗ, ബൈസിക്കിള്‍ തവ്‌സ്, ചന്ദ്രേട്ടന്‍ എവിടെയാ, ഹണിബീ, ഹൗ ഓള്‍ഡ് ആര്‍ യൂ, ഇത് എന്ന മായം, ഓം ശാന്തി ഓശാന, തീവ്രം, നീലി, ദെയര്‍ വാസ് എ കള്ളന്‍, അര്‍ക്കറിയാം, 3ജി, ആശാ ബ്ലാക്ക്, ബഷീറിന്റെ പ്രേമലേഖനം, ബഡ്ഡി, ചെറുക്കനും പെണ്ണും, സിനിമാ കമ്പനി, ഡമര്‍ പടാര്‍, ഡ്രാക്കുള, ഇസാക്കിന്റെ ഇതിഹാസം, ഫാക്ടറി, ജെമിനി, ഹാംഗ് ഓവര്‍, ഹാപ്പി ജേര്‍ണി, ആണും പെണ്ണും, ലണ്ടന്‍ ബ്രഡ്ജ്, മാധവീയം, മാന്നാര്‍ മത്തായി 02, മാറ്റിനി, ഒന്നാം ലോക മഹായുദ്ധം, പൈസ പൈസ, പാതിരാമണല്‍, റബേക്ക ഉതുപ്പ്, സാരഥി, ശുഭരാത്രി, ഉത്സാഹ കമ്മിറ്റി, വേഗം, സക്കറിയയുടെ ഗര്‍ഭിണികള്‍.

2021 നവംബര്‍ 29 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അവാര്‍ഡ് വിതരണ ചടങ്ങിലായിരിക്കും അനീഷ് ദയാനന്ദനും സുമേഷ് ഗോപാലനും സര്‍ജാസ് മുഹമ്മദിന്റെ കൂടെ പങ്കിട്ട മികച്ച വിഷ്വല്‍ എഫക്ട്‌സിന്, 2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുക.

Post Your Comments Here ( Click here for malayalam )
Press Esc to close