52-ാം IFFI 2021 ഓണ്‍ലൈനായി കാണാന്‍, വെര്‍ച്വല്‍ രജിസ്‌ട്രേഷന്‍ തുടരുന്നു

52-ാം IFFI 2021 ഓണ്‍ലൈനായി കാണാന്‍, വെര്‍ച്വല്‍ രജിസ്‌ട്രേഷന്‍ തുടരുന്നു

മീഡിയ ഡെസ്‌ക്-
ഗോവ: ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ IFFI കാണുവാന്‍ ഇനി നേരില്‍ ഫെസ്റ്റിവല്‍ വേദിയായ ഗോവയിലേക്ക് പോകണമെന്നില്ല.
നിങ്ങള്‍ ഉള്ളിടത്ത് ഇന്റര്‍ കണക്ഷന്‍ ഉണ്ടെങ്കില്‍ എവിടെയിരുന്നും IFFI കാണാം.

നവംബര്‍ 20 മുതല്‍ 28 വരെ നടക്കുന്ന 52-ാമത് ഇന്റര്‍നാഷണല്‍ ഫിലീം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ വെര്‍ച്വല്‍ രജിസ്‌ട്രേഷന്‍ തുടരുകയാണ്.

ഡെലിഗേറ്റ്, വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് വെര്‍ച്വല്‍ രജിസ്‌ട്രേഷന്‍ നടക്കുന്നത്.
ഇതില്‍ വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വെര്‍ച്വല്‍ ഫെസ്റ്റിവലില്‍ സൗജന്യമായി പങ്കെടുക്കാം എന്നതാണ് പ്രത്യേകത.

സാധാരണ ഡെലിഗേറ്റുകള്‍ക്ക് 200 രൂപയാണ് (കൂടാതെ 18 % ജിഎസ്ടിയും) രജിസ്‌ട്രേഷനുള്ള ഫീസ്.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്കൊപ്പം ഉദ്ഘാടന ചടങ്ങുകളും സമാപന ചടങ്ങുകളും കൂടാതെ മാസ്റ്റര്‍ ക്ലാസ്, ഇന്‍ കോണ്‍വര്‍സേഷന്‍ എന്നീ പരിപാടികളും വെര്‍ച്വലായില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും കാണാവുന്നതാണ്.

വെര്‍ച്വല്‍ രജിസ്‌ട്രേഷനായി https://virtual.iffigoa.org/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Post Your Comments Here ( Click here for malayalam )
Press Esc to close