രാംനാഥ് ചാവ്‌ല-
മുംബൈ: വീഡിയോകള്‍ പങ്കുവെക്കുന്നതിന പുതിയ ഫീച്ചറുമായി ആമസോണ്‍ പ്രൈം. ഇനി 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ആമസോണ്‍ പ്രൈമില്‍ പങ്കുവെക്കാം. എന്നാല്‍ ഈ ഫീച്ചര്‍ ഐഓഎസ് ഉപകരണങ്ങളില്‍ മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ.
നിലവില്‍ ചില പരിപാടികളില്‍ മാത്രമേ ഈ സൗകര്യം ഉണ്ടായിരുന്നുള്ളൂ.
ഈ ഫീച്ചര്‍ ഉപയോഗിക്കുന്ന വിധം എങ്ങനെയെന്ന് പരിശേദിക്കാം.
ആമസോണ്‍ പ്രൈമില്‍ ഒരു സീരീസ് കണ്ടുകൊണ്ടിരിക്കുമ്പോള്‍ മറ്റ് കണ്‍ട്രോളുകള്‍ക്കൊപ്പം ഷെയര്‍ ക്ലിപ്പ് ടൂളും നമുക്ക് കാണാന്‍ സാധിക്കും. ആപ്പിളിന്റെ ബില്‍റ്റ് ഇന്‍ ഷെയറിങ് ഫീച്ചര്‍ ഉപയോഗിച്ചാണ് ഇത് പങ്കുവെക്കുക. കൂടാതെ ഐ മെസേജ് വഴിയോ മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലോ വീഡിയോ പങ്കുവെക്കാം.
അതില്‍ ക്ലിക്ക് ചെയ്താല്‍ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പ് ഓട്ടേമാറ്റിക്കായി നിര്‍മ്മിക്കപ്പെടുകയും ഇത് മറ്റുള്ളവര്‍ക്ക് നമുക്കത് ഷെയര്‍ ചെയ്യുകയും ചെയ്യാം.
ഇത് ആദ്യമായാണ് ഒരു ഓടിടി പ്ലാറ്റ്‌ഫോം ഇത്തരം ഒരു സൗകര്യം അവരുടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്.