Month: February 2021

ചിമ്പുവിന്റെ ജന്മദിനത്തില്‍ ‘മാനാട്’ ടീസര്‍ എത്തി

നടന്‍ ചിമ്പുവിന്റെ 45ആമത്തെ സിനിമയായ ‘മാനാട്’ എന്ന ചിത്രത്തിന്റെ മലയാളം ടീസ്സര്‍, ചിമ്പുവിന്റെ ജന്മദിനമായ ഇന്ന് ഫെബ്രുവരി മൂന്നിന്, മലയാളത്തിലെ പ്രശസ്ത യുവ ചലച്ചിത്രനടന്‍ പൃഥ്വിരാജ് സുകുമാരന്‍ തന്റെ ഓഫിഷ്യല്‍ പേജിലൂടെ റിലീസ് ചെയ്തു.
വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘മാനാട്’ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. അബ്ദുല്‍ ഖാലിക്ക് എന്ന കരുത്തനും ശക്തനുമായ, ഒരുപാട് വ്യത്യസ്തതകളുള്ള കഥാപാത്രത്തെയാണ് ചിമ്പു ‘മാനാടില്‍ അവതരിപ്പിക്കുന്നത്.
യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ ഈ ചിത്രത്തില്‍ ചിമ്പുവിനെ കൂടാതെ കല്യാണി പ്രിയദര്‍ശന്‍, എസ് എ ചന്ദ്രശേഖര്‍, എസ്.ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവര്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം റിച്ചര്‍ഡ് എം നാഥ് നിര്‍വ്വഹിക്കുന്നു.
മറ്റു ഭാഷകള്‍ക്കൊപ്പം മലയാളത്തിലും ‘മാനാട്’ പ്രദര്‍ശനത്തിനെത്തും.
വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

‘ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ്’ റോയല്‍ എന്‍ഫീല്‍ഡ് മത്സരം

‘ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ്’ റോയല്‍ എന്‍ഫീല്‍ഡ് രൂപകല്‍പന പ്രചാരണം ആരംഭിക്കുന്നു. ഇടത്തരം വലിപ്പമുള്ള മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ആദ്യമായി ‘ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ്’ എന്ന പേരില്‍ മോട്ടോര്‍സൈക്കിള്‍ രൂപകല്‍പന പ്രചാരണം ആരംഭിക്കുകയാണ്.
മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്ക് മീറ്റിയോര്‍ 350 മോട്ടോര്‍സൈക്കിളിനെ അടിസ്ഥാനപ്പെടുത്തി പുതിയ രൂപകല്‍പന സമര്‍പ്പിക്കാനുള്ള അപൂര്‍വമായ അവസരമാണിതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇന്ത്യയില്‍ ക്രിയാത്മകതയെ പരിപോഷിപ്പിക്കുക, മോട്ടോര്‍സൈക്കിള്‍ രൂപകല്‍പന പ്രോത്സാഹിപ്പിക്കുക എന്നീ ആശയങ്ങളുമായിട്ടാണ് റോയല്‍ എന്‍ഫീല്‍ഡ് ഈ പ്രചാരണം നടത്തുവാന്‍ മുന്നോട്ട് വന്നിരിക്കുന്നത്.
എന്നാല്‍ ഇതൊക്കെ കമ്പനിയുടെ പുതിയ മാര്‍ക്കെറ്റിങ്ങ് തന്ത്രമാകാം എന്നാണ് പുറമേ നടക്കുന്ന മറ്റൊരു ചര്‍ച്ച.
കമ്പനിയുടെ ക്ലാസിക്ക് 350 എന്ന മോഡലിന് നല്ല സ്വീകര്യതയാണ് ലഭിച്ചത്. എന്നാല്‍ ഈ വാഹനത്തിന് ചില ഡിഫക്ടുകളുണ്ടെന്നും വാഹനത്തിന് കൂടുതല്‍ വിറയലുണ്ടെന്നും കൂടുതല്‍ നേരം ഓടിക്കുമ്പാള്‍ വിറയല്‍ കൂടുകയും വാഹനത്തിന്റെ എന്‍ജിന്‍ പെട്ടന്ന് ചൂടുകൊണ്ട് പതക്കുന്നുവെന്നും വാര്‍ത്തകളും പരാതികളും ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ കമ്പനി ഒരു നടപടിയുമെടുത്തില്ല എന്നാണ് അറിയാന്‍ സാധിച്ചത്. ഈ പുതിയ മത്സരം നടത്തുന്നത് ഇങ്ങനെയുള്ള പേര്‌ദോഷങ്ങളെ മറയ്ക്കാനാകാമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.

എന്നാല്‍ വാഹനപ്രേമികള്‍ക്ക് സ്വതന്ത്രമായി തങ്ങളുടെ ആശയത്തെ പ്രകടമാക്കുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോം നല്‍കാനാണ് ഈ മത്സരം ലക്ഷ്യമിടുന്നതെന്നാണ് കമ്പനിയുട വാദം. സ്വയം വിശദീകരിക്കുന്ന ഒരു തീമുള്ള ഈ മത്സരം അവരെ മോട്ടോര്‍സൈക്കിള്‍ റൈഡിങ്ങെന്ന പാഷനെ പിന്തുടരാനും അവരെ സ്വയം അന്വേഷണം നടത്തുന്നതിനായുള്ള യാത്രയില്‍ ഒരു പടി മുന്നില്‍ എത്തിക്കുകയും ചെയ്യുന്നുമെന്നും കമ്പനി പറയുന്നു.
ഒരാളുടെ ഭാവന, അനുഭവങ്ങള്‍, വാഹനമോടിക്കാനുള്ള ആഗ്രഹം, സ്വയംപരിശോധന നടത്തുക എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നതാണ് ഈ പ്രചാരണത്തിന്റെ തീം. മത്സരാര്‍ത്ഥികളുടെ പ്രതിഭയും താല്‍പര്യവും പ്രകടിപ്പിക്കുന്നത് കൂടാതെ ഉപഭോക്താക്കള്‍ക്ക് പ്രചോദനം നല്‍കുമ്പോള്‍ തന്നെ റോയല്‍ എന്‍ഫീല്‍ഡ് ബ്രാന്‍ഡിന്റെ വ്യക്തിത്വം, സ്വാതന്ത്ര്യം എന്നിവ പ്രകടമാക്കാനും സാധിക്കുമെന്നും കമ്പനി പറയുന്നു.
റോയല്‍ എന്‍ഫീഡ് ഉപയോഗിക്കുന്നവര്‍ക്കിടയില്‍ സ്വയം ആശയ പ്രകാശനം നടത്താനുള്ള താല്‍പര്യം വളര്‍ത്തുകയും ആഗോള മോട്ടോര്‍ സൈക്കിള്‍ രൂപകല്‍പനാ ആവാസ വ്യവസ്ഥ വളര്‍ത്താനുമാണ് റോയല്‍ എന്‍ഫീല്‍ഡ് രൂപകല്‍പന പദ്ധതി നടപ്പിലാക്കുന്നതെന്ന് കമ്പനി മാര്‍ക്കറ്റിങ് വിഭാഗം ആഗോള തലവന്‍ ശുഭ്രാന്‍ശു സിംഗ് പറഞ്ഞു.

ചിമ്പുവിന്റെ ‘മാനാട്’ ടീസര്‍ ഫെബ്രുവരി മൂന്നിന് എത്തും

നടന്‍ ചിമ്പുവിന്റെ 45ആമത്തെ സിനിമയായ ‘മാനാട്’എന്ന ചിത്രത്തിന്റെ മലയാളം ടീസ്സര്‍ നാളെ ഫെബ്രുവരി മൂന്നിന് 2.34 pm ന് പ്രശസ്ത ചലച്ചിത്രതാരം പൃഥ്വിരാജ് സുകുമാരന്‍ റിലീസ് ചെയ്യും.
വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘മാനാട്’ എന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ്. അബ്ദുല്‍ ഖാലിക്ക് എന്ന യുവാവായിട്ടാണ് കഥാപാത്രത്തെയാണ് ചിമ്പു ‘മാനാടില്‍ അവതരിപ്പിക്കുന്നത്.
മാനാടിന്റെ ടീസര്‍ ചിമ്പുവിന്റെ ജന്മദിനമായ ഫെബ്രുവരി മൂന്നിന് ജന്മദിന സമ്മാനമായി പുറത്തിറങ്ങുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആ ദിവസങ്ങളില്‍ താന്‍ ചെന്നൈ വീട്ടില്‍ ലഭ്യമാകില്ലെന്ന് ആരാധകനോട് ചിമ്പു അറിയിച്ചിരുന്നു.
യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ ചിത്രത്തില്‍ ചിമ്പുവിനെ കൂടാതെ കല്യാണി പ്രിയദര്‍ശന്‍, എസ് എ ചന്ദ്രശേഖര്‍, എസ്.ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവര്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം റിച്ചര്‍ഡ് എം നാഥ് നിര്‍വ്വഹിക്കുന്നു.
നവമ്പര്‍ 21ന് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. മുഖത്ത് രക്തവും നെറ്റിയില്‍ വെടിയുണ്ടമായി പ്രാര്‍ത്ഥന നടത്തുന്ന ചിമ്പുവിന്റെ മുഖമാണ് പോസ്റ്ററില്‍. ‘A Venkat Prabhu Politics’ എന്ന ടാഗ്‌ലൈനോടുകൂടിയ പോസ്റ്ററില്‍ മഹാത്മാഗാന്ധിയുടെ ഉദ്ധരണിയുമുണ്ട്. ‘മനുഷ്യരാശിയുടെ വിനിയോഗത്തിലെ ഏറ്റവും വലിയ ശക്തിയാണ് അഹിംസ’.
വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

‘റൂട്ട്‌സ്’ ഒടിടി പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തു; ആദ്യചിത്രം ‘ബാക്ക് പാക്കേഴ്‌സ്’

സിനിമയും, സംസ്‌കാരവും, പ്രകൃതിയും, ഒന്നിച്ചു ചേര്‍ന്ന ഒടിടി പ്ലാറ്റ് ഫോം ‘റൂട്ട്‌സ്’ എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കാളിദാസിനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത ‘ബാക്ക് പാക്കേഴ്‌സ്’ ആദ്യ ചിത്രമായി ഫെബ്രുവരി 5ന് റിലീസ് ചെയ്യും.
‘ആളുകള്‍ക്ക് കൂട്ടം കുടിയിരുന്ന സിനിമ കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ പ്രതീക്ഷകളുമായി തുടക്കം കുറിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമാണ് റൂട്ട്‌സ്’ എന്ന് എം ടി വാസുദേവന്‍ നായര്‍. മനുഷ്യരാശിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഉള്ള സാധ്യത കൂടിയാണ് ‘റൂട്ട്‌സ്’ എന്ന് എം ടി പറഞ്ഞു.

കലയെ സാംസ്‌കാരികമായി വൈവിധ്യ പൂര്‍ണ്ണമാക്കുക എന്ന ഉദ്ദേശത്തോടെയെത്തുന്ന റൂട്ട്‌സിന് ശ്രീകുമാരന്‍ തമ്പി, ടി. പദ്മനാഭന്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി
കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിദ്യാധരന്‍ മാസ്റ്റര്‍, റസൂല്‍ പൂക്കുട്ടി, എസ്.എന്‍. സ്വാമി, എം. ജയചന്ദ്രന്‍, ബിജിബാല്‍, ഐ. എം. വിജയന്‍, രവി മേനോന്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.
ചടങ്ങില്‍ റൂട്ട്‌സിന്റെ മാനേജിങ് ഡയറക്ടേര്‍മാരായ ഡോ. ആശ നായര്‍, ഡോ. സേതു വാര്യര്‍, സംവിധായകന്‍ ജയരാജ്, സിനിമ രംഗത്തെ പ്രമുഖരായ സിദ്ധിഖ്, ബി. ഉണ്ണികൃഷ്ണന്‍, ബ്ലെസ്സി, ഉദയകൃഷ്ണ, ജിത്തു ജോസഫ്, സിദ്ധാര്‍ഥ് ഭാരതന്‍, നിരഞ്ജന അനൂപ്, നര്‍ത്തകി അശ്വതി, കാര്‍ത്തിക നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രശസ്ത എഴുത്തുകാരുടെ രചനകള്‍ക്ക് ദൃശ്യഭാഷ നല്‍കുക, മലയാളികള്‍ക്ക് മുന്നില്‍ ലോക സിനിമയുടെ വാതായനം തുറക്കുക എന്നീ ഉദ്ദേശവും ഇതിനു പിന്നില്‍ ഉണ്ട്. ലോക ക്ലാസ്സിക് സിനിമകളും, മലയാളത്തിലെ പഴയ ഹിറ്റ് സിനിമകളും ഈ പ്ലാറ്റഫോമിലൂടെ കാണാന്‍ കഴിയും. ഈ പ്ലാറ്റഫോമിലേക്ക് ഒരു പുതിയ സബ്‌സ്‌ക്രൈബര്‍ എത്തുമ്പോള്‍ ഓരോ മരങ്ങള്‍ നട്ടു കൊണ്ടാകും ഈ ദൃശ്യ സംസ്‌കാരത്തിലേക്ക് അവരെ സ്വീകരിക്കുന്നത്. ‘റൂട്ട്‌സി’ന്റെ ലോഗോ പ്രകാശനം കേരളപ്പിറവി ദിനത്തില്‍ നടന്‍ ജയറാമും പാര്‍വതിയും അവരുടെ ചെന്നൈയിലെ വസതിയില്‍ ഒരു ചെടിക്കു വെള്ളമൊഴിച്ചു കൊണ്ട് നിര്‍വഹിച്ചിരുന്നു.

ചലച്ചിത്ര ലോകത്ത് ചരിത്രമാകാന്‍ റോയല്‍ സിനിമാസ്

എഴുത്തുകാരനും പ്രവാസിയും സിനിമാ നിര്‍മ്മാതാവുമായ സി.എച്ച് മുഹമ്മദ് വടകരയും ഷരീഫ് മുണ്ടോലും സല്‍മാന്‍ പെര്‍ഫ്യൂംസ് സല്‍മാനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന രണ്ട് ചിത്രങ്ങളുടെ പ്രഖ്യാപനം കൊച്ചിയില്‍ നടന്നു.
പ്രശസ്ത സംവിധായകന്‍ ജോഷി ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ദൃശ്യമാധ്യമ പ്രവര്‍ത്തകനും നിരവധി ദേശീയവും അന്തര്‍ദേശീയവുമായ പുരസ്‌കാരങ്ങള്‍ മലയാള സിനിമയ്ക്ക് നേടിക്കൊടുത്ത സംവിധായകന്‍ ശ്യാമപ്രസാദ് കഥ, തിരക്കഥ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രവും യൂത്തിന്റെ മാസ് സംവിധായകനായ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ചടങ്ങില്‍ റോയല്‍ സിനിമാസ് പ്രഖ്യാപിച്ചത്. അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ് ചിത്രം ‘മാസ്റ്റര്‍ പീസ്’ നിര്‍മ്മിച്ചതും റോയല്‍ സിനിമാസായിരുന്നു.
‘ഷൈലോക്ക്’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുകളായ ബിബിന്‍ മോഹനും അനീഷ് ഹമീദും ചേര്‍ന്നാണ് അജയ് വാസുദേവ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത്.
കൊച്ചി ലുലു മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സംവിധായകരായ ശ്യാമപ്രസാദ്, അജയ് വാസുദേവ്, മാര്‍ത്താണ്ഡന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, നടന്‍മാരായ ജോജു ജോര്‍ജ്ജ്, മഖ്ബൂല്‍ സല്‍മാന്‍, ദിവ്യദര്‍ശന്‍, കൈലാസ്, തിരക്കഥാകൃത്ത് ബിബിന്‍ മോഹന്‍, അനീഷ് ഹമീദ്, നിര്‍മ്മാതാക്കളായ സി.എച്ച് മുഹമ്മദ് വടകര, സല്‍മാന്‍ പെര്‍ഫ്യൂംസ് സല്‍മാന്‍ തുടങ്ങിയവരും രാഷ്ട്രീയ സാമൂഹിക ബിസിനസ്സ് രംഗത്തെ പ്രമുഖ വ്യക്തികളും ചലച്ചിത്ര നിര്‍മ്മാതാക്കളും സാങ്കേതിക പ്രവര്‍ത്തരും ഒത്തുചേര്‍ന്ന ചടങ്ങില്‍ റോയല്‍ സിനിമാസ് നിര്‍മ്മാണത്തില്‍ മാത്രമല്ല വിതരണത്തിലും മലയാള സിനിമാ ലോകത്ത് കൈയ്യൊപ്പ് ചാര്‍ത്തുകയാണ്.
റോയല്‍ സിനിമാസ് ആദ്യം വിതരണം ചെയ്യുന്ന ചിത്രം രഞ്ജിത്ത് സിനിമാസിന്റെ ആസിഫലി ചിത്രമാണെന്ന് സി.എച്ച്. മുഹമ്മദ് വടകര അറിയിച്ചു. മലയാള സിനിമയെ ലോകത്തിന്റെ നെറുകയിലെത്തിക്കാനുള്ള ശ്രമത്തിലാണ് റോയല്‍ സിനിമാസ്.
പിആര്‍ഒ- നാസര്‍.