ചലച്ചിത്ര ലോകത്ത് ചരിത്രമാകാന്‍ റോയല്‍ സിനിമാസ്

ചലച്ചിത്ര ലോകത്ത് ചരിത്രമാകാന്‍ റോയല്‍ സിനിമാസ്

എഴുത്തുകാരനും പ്രവാസിയും സിനിമാ നിര്‍മ്മാതാവുമായ സി.എച്ച് മുഹമ്മദ് വടകരയും ഷരീഫ് മുണ്ടോലും സല്‍മാന്‍ പെര്‍ഫ്യൂംസ് സല്‍മാനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന രണ്ട് ചിത്രങ്ങളുടെ പ്രഖ്യാപനം കൊച്ചിയില്‍ നടന്നു.
പ്രശസ്ത സംവിധായകന്‍ ജോഷി ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ദൃശ്യമാധ്യമ പ്രവര്‍ത്തകനും നിരവധി ദേശീയവും അന്തര്‍ദേശീയവുമായ പുരസ്‌കാരങ്ങള്‍ മലയാള സിനിമയ്ക്ക് നേടിക്കൊടുത്ത സംവിധായകന്‍ ശ്യാമപ്രസാദ് കഥ, തിരക്കഥ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രവും യൂത്തിന്റെ മാസ് സംവിധായകനായ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ചടങ്ങില്‍ റോയല്‍ സിനിമാസ് പ്രഖ്യാപിച്ചത്. അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ് ചിത്രം ‘മാസ്റ്റര്‍ പീസ്’ നിര്‍മ്മിച്ചതും റോയല്‍ സിനിമാസായിരുന്നു.
‘ഷൈലോക്ക്’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുകളായ ബിബിന്‍ മോഹനും അനീഷ് ഹമീദും ചേര്‍ന്നാണ് അജയ് വാസുദേവ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത്.
കൊച്ചി ലുലു മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സംവിധായകരായ ശ്യാമപ്രസാദ്, അജയ് വാസുദേവ്, മാര്‍ത്താണ്ഡന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, നടന്‍മാരായ ജോജു ജോര്‍ജ്ജ്, മഖ്ബൂല്‍ സല്‍മാന്‍, ദിവ്യദര്‍ശന്‍, കൈലാസ്, തിരക്കഥാകൃത്ത് ബിബിന്‍ മോഹന്‍, അനീഷ് ഹമീദ്, നിര്‍മ്മാതാക്കളായ സി.എച്ച് മുഹമ്മദ് വടകര, സല്‍മാന്‍ പെര്‍ഫ്യൂംസ് സല്‍മാന്‍ തുടങ്ങിയവരും രാഷ്ട്രീയ സാമൂഹിക ബിസിനസ്സ് രംഗത്തെ പ്രമുഖ വ്യക്തികളും ചലച്ചിത്ര നിര്‍മ്മാതാക്കളും സാങ്കേതിക പ്രവര്‍ത്തരും ഒത്തുചേര്‍ന്ന ചടങ്ങില്‍ റോയല്‍ സിനിമാസ് നിര്‍മ്മാണത്തില്‍ മാത്രമല്ല വിതരണത്തിലും മലയാള സിനിമാ ലോകത്ത് കൈയ്യൊപ്പ് ചാര്‍ത്തുകയാണ്.
റോയല്‍ സിനിമാസ് ആദ്യം വിതരണം ചെയ്യുന്ന ചിത്രം രഞ്ജിത്ത് സിനിമാസിന്റെ ആസിഫലി ചിത്രമാണെന്ന് സി.എച്ച്. മുഹമ്മദ് വടകര അറിയിച്ചു. മലയാള സിനിമയെ ലോകത്തിന്റെ നെറുകയിലെത്തിക്കാനുള്ള ശ്രമത്തിലാണ് റോയല്‍ സിനിമാസ്.
പിആര്‍ഒ- നാസര്‍.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES