‘ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ്’ റോയല്‍ എന്‍ഫീല്‍ഡ് മത്സരം

‘ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ്’ റോയല്‍ എന്‍ഫീല്‍ഡ് മത്സരം

‘ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ്’ റോയല്‍ എന്‍ഫീല്‍ഡ് രൂപകല്‍പന പ്രചാരണം ആരംഭിക്കുന്നു. ഇടത്തരം വലിപ്പമുള്ള മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ആദ്യമായി ‘ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ്’ എന്ന പേരില്‍ മോട്ടോര്‍സൈക്കിള്‍ രൂപകല്‍പന പ്രചാരണം ആരംഭിക്കുകയാണ്.
മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്ക് മീറ്റിയോര്‍ 350 മോട്ടോര്‍സൈക്കിളിനെ അടിസ്ഥാനപ്പെടുത്തി പുതിയ രൂപകല്‍പന സമര്‍പ്പിക്കാനുള്ള അപൂര്‍വമായ അവസരമാണിതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇന്ത്യയില്‍ ക്രിയാത്മകതയെ പരിപോഷിപ്പിക്കുക, മോട്ടോര്‍സൈക്കിള്‍ രൂപകല്‍പന പ്രോത്സാഹിപ്പിക്കുക എന്നീ ആശയങ്ങളുമായിട്ടാണ് റോയല്‍ എന്‍ഫീല്‍ഡ് ഈ പ്രചാരണം നടത്തുവാന്‍ മുന്നോട്ട് വന്നിരിക്കുന്നത്.
എന്നാല്‍ ഇതൊക്കെ കമ്പനിയുടെ പുതിയ മാര്‍ക്കെറ്റിങ്ങ് തന്ത്രമാകാം എന്നാണ് പുറമേ നടക്കുന്ന മറ്റൊരു ചര്‍ച്ച.
കമ്പനിയുടെ ക്ലാസിക്ക് 350 എന്ന മോഡലിന് നല്ല സ്വീകര്യതയാണ് ലഭിച്ചത്. എന്നാല്‍ ഈ വാഹനത്തിന് ചില ഡിഫക്ടുകളുണ്ടെന്നും വാഹനത്തിന് കൂടുതല്‍ വിറയലുണ്ടെന്നും കൂടുതല്‍ നേരം ഓടിക്കുമ്പാള്‍ വിറയല്‍ കൂടുകയും വാഹനത്തിന്റെ എന്‍ജിന്‍ പെട്ടന്ന് ചൂടുകൊണ്ട് പതക്കുന്നുവെന്നും വാര്‍ത്തകളും പരാതികളും ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ കമ്പനി ഒരു നടപടിയുമെടുത്തില്ല എന്നാണ് അറിയാന്‍ സാധിച്ചത്. ഈ പുതിയ മത്സരം നടത്തുന്നത് ഇങ്ങനെയുള്ള പേര്‌ദോഷങ്ങളെ മറയ്ക്കാനാകാമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.

എന്നാല്‍ വാഹനപ്രേമികള്‍ക്ക് സ്വതന്ത്രമായി തങ്ങളുടെ ആശയത്തെ പ്രകടമാക്കുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോം നല്‍കാനാണ് ഈ മത്സരം ലക്ഷ്യമിടുന്നതെന്നാണ് കമ്പനിയുട വാദം. സ്വയം വിശദീകരിക്കുന്ന ഒരു തീമുള്ള ഈ മത്സരം അവരെ മോട്ടോര്‍സൈക്കിള്‍ റൈഡിങ്ങെന്ന പാഷനെ പിന്തുടരാനും അവരെ സ്വയം അന്വേഷണം നടത്തുന്നതിനായുള്ള യാത്രയില്‍ ഒരു പടി മുന്നില്‍ എത്തിക്കുകയും ചെയ്യുന്നുമെന്നും കമ്പനി പറയുന്നു.
ഒരാളുടെ ഭാവന, അനുഭവങ്ങള്‍, വാഹനമോടിക്കാനുള്ള ആഗ്രഹം, സ്വയംപരിശോധന നടത്തുക എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നതാണ് ഈ പ്രചാരണത്തിന്റെ തീം. മത്സരാര്‍ത്ഥികളുടെ പ്രതിഭയും താല്‍പര്യവും പ്രകടിപ്പിക്കുന്നത് കൂടാതെ ഉപഭോക്താക്കള്‍ക്ക് പ്രചോദനം നല്‍കുമ്പോള്‍ തന്നെ റോയല്‍ എന്‍ഫീല്‍ഡ് ബ്രാന്‍ഡിന്റെ വ്യക്തിത്വം, സ്വാതന്ത്ര്യം എന്നിവ പ്രകടമാക്കാനും സാധിക്കുമെന്നും കമ്പനി പറയുന്നു.
റോയല്‍ എന്‍ഫീഡ് ഉപയോഗിക്കുന്നവര്‍ക്കിടയില്‍ സ്വയം ആശയ പ്രകാശനം നടത്താനുള്ള താല്‍പര്യം വളര്‍ത്തുകയും ആഗോള മോട്ടോര്‍ സൈക്കിള്‍ രൂപകല്‍പനാ ആവാസ വ്യവസ്ഥ വളര്‍ത്താനുമാണ് റോയല്‍ എന്‍ഫീല്‍ഡ് രൂപകല്‍പന പദ്ധതി നടപ്പിലാക്കുന്നതെന്ന് കമ്പനി മാര്‍ക്കറ്റിങ് വിഭാഗം ആഗോള തലവന്‍ ശുഭ്രാന്‍ശു സിംഗ് പറഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES