Month: November 2020

കോവിഡ് വാക്‌സിന്റെ വരവും കാത്ത് ഓഹരി വിപണി

ഫിദ-
കോവിഡ് വാക്‌സിന്റെ വരവോടെ ഓഹരി വിപണി രക്ഷപെടുമെന്ന് കാത്തുകിടക്കാന്‍ തുടങ്ങി നാളേറെയായി. മുന്‍നിര ഫാര്‍മ്മ കമ്പനികള്‍ കോവിഡ്‌വാക്‌സിനുമായി രംഗത്ത് എത്തിയത് ആഗോള സാമ്പത്തിക മേഖലയെ കരകയറ്റുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. അടുത്തയാഴ്ച നടക്കുന്ന ഒപ്പെക്ക് യോഗത്തെ പ്രതീക്ഷ വിടാതെ ഉറ്റ് നോക്കുകയാണ് രാജ്യാന്തര വിപണി മുഴുവനായും. സാമ്പത്തിക രംഗം ഉണര്‍ന്നാല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന് ഡിമാന്റ് വര്‍ധിക്കുമെന്ന നിഗമനത്തിലാണ് എണ്ണ ഉല്‍പാദന രാജ്യങ്ങളും. ഈ വിശ്വത്തില്‍ പിന്നിട്ടവാരം ക്രൂഡ് ഓയില്‍ അവധി വില എട്ട് ശതമാനം കയറി ഈ വര്‍ഷത്തെ ഉയര്‍ന്ന റേഞ്ചിലെത്തി.

മോട്ടോ ജി 5G ഇന്ത്യന്‍ വിപണിയിലെത്തി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: മോട്ടോ ജി 5ജി ഔദ്യോഗികമായി ഇന്ത്യന്‍ വിപണിയിലെത്തി. തല്‍ക്കാലം ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുക. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 750G SoC, വലിയ 5,000 mAh ബാറ്ററി എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകള്‍. മോട്ടോ ജി 5ജി ഫോണ്‍ ഈ മാസം ആദ്യം യൂറോപ്പിലാണ് ആദ്യമായി അവതരിപ്പിച്ചത്.
ആന്‍ഡ്രോയിഡ് 10 ല്‍ ആണ് പ്രവര്‍ത്തിക്കുന്നത്, 6.7 ഇഞ്ച് ഫുള്‍എച്ച്ഡി+ (1,080ഃ2,400 പിക്‌സല്‍) എല്‍ടിപിഎസ് ഡിസ്‌പ്ലേയാണ് ഉള്ളത്. ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും 48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും എഫ് / 1.7 അപ്പേര്‍ച്ചറും 8 മെഗാപിക്‌സല്‍ സെക്കന്‍ഡറി വൈഡ് ആംഗിള്‍ സെന്‍സറും എഫ് / 2.2 അപ്പേര്‍ച്ചറും 118 ഡിഗ്രി ഫീല്‍ഡ് വ്യൂവും 2 മെഗാപിക്‌സലും f / 2.4 അപ്പര്‍ച്ചര്‍ ഉള്ള മാക്രോ സെന്‍സര്‍ മുന്‍വശത്തും മോട്ടോ ജി 5 ജിയില്‍ 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുണ്ട്, എഫ് / 2.2 അപ്പര്‍ച്ചര്‍ ഉണ്ട്. .
പൊടി സംരക്ഷണത്തിനായി IP52 സര്‍ട്ടിഫൈഡ് ആണ് മോട്ടോ ജി 5 ജി. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് (1 ടിബി വരെ) കൂടുതല്‍ മെമ്മറി എക്‌സ്പാന്റ് ചെയ്യാനുള്ള ഓപ്ഷനും നല്‍കിയിട്ടുണ്ട്. 128 ജിബി ആണ് ഈ സ്മാര്‍ടഫോണിന്റെ ഇന്റ്റേര്‍ണല്‍ സ്‌റ്റോറേജ്. ഫോണിന്റെ പിന്‍ഭാഗത്ത് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട്. 20W ടര്‍ബോ പവര്‍ ഫാസ്റ്റ് ചാര്‍ജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ബാറ്ററി ആയുസ്സ് രണ്ട് ദിവസം വരെ നീണ്ടുനില്‍ക്കും. കൂടാതെ 5 ജി, എന്‍എഫ്‌സി, ബ്ലൂടൂത്ത് 5.1, വൈഫൈ 802.11മര, യുഎസ്ബി ടൈപ്പ്‌സി പോര്‍ട്ട്, ജിപിഎസ് എന്നിവയും അതിലേറെയും മോട്ടോ ജി 5 ജിയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.
മോട്ടോ ജി 5ജി യുടെ വില 20,999 രൂപയാണ്, ഏക 6 ജിബി റാം + 128 ജിബി സ്‌റ്റോറേജ് ഓപ്ഷനാണ്. എംആര്‍പി 24,999 രൂപയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്, എന്നാല്‍ 20,999 രൂപയ്ക്കാണ് ഈ സ്മാരടഫോണ്‍ വില്‍ക്കുന്നത്. ഫ്‌ലിപ്പ്കാര്‍ട്ടില്‍ മാത്രം ഫോണ്‍ ലഭ്യമാണ്, എസ്.ബി.ഐ, ആക്‌സിസ് കാര്‍ഡുകളില്‍ 5 ശതമാനം ക്യാഷ്ബാക്ക് ഉള്‍പ്പെടെ ലോഞ്ച് ഓഫറുകള്‍ ഉള്‍പ്പെടുന്നു. എച്ച്ഡിഎഫ് സി ബാങ്ക് കാര്‍ഡുകള്‍ക്ക് 1000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും.

ജനുവരി മുതല്‍ PUC സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍പ്പെടും

ഗായത്രി-
തിരു: ഗതാഗതനിയമങ്ങളും ചട്ടങ്ങളും രാജ്യത്ത് അനുദിനം കൂടുതല്‍ കര്‍ശനമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബിഎസ് VI എമിഷന്‍ മാനദണ്ഡങ്ങള്‍ പോലെ, PUC (പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍) സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഓടുന്ന വാഹനങ്ങള്‍ക്ക് നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ്. നിരവധി ആളുകള്‍ തങ്ങളുടെ വാഹനത്തിന്റെ രേഖകള്‍ ഗൗരവമായി എടുക്കതാണ് ഇങ്ങനെ കര്‍ശനമാണ്ടേ സാഹചര്യമുണ്ടായിരിക്കുന്നത്. PUC യും ഇന്‍ഷുറന്‍സും പോലുയുള്ളവ കൃത്യസമയത്ത് പുതുക്കാത്തതാണ് ഇതിന് കാരണം. 2021 ജനുവരി മുതല്‍ സര്‍ക്കാര്‍ ഇവ കര്‍ശനമായി പരിശോധിക്കാനായി ഒരുങ്ങുകയാണ്. PUC സംവിധാനം ഓണ്‍ലൈന്‍ സിസ്സ്റ്റത്തിലേക്ക് മാറ്റുന്നതിന് മുമ്പ് തന്നെ റോഡ് ഗതാഗത മന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ ആരാഞ്ഞതായി നവംബര്‍ 27 ന് പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനം വ്യക്തമാക്കുന്നു. ഈ പ്രക്രിയ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകുന്നതിന് രണ്ട് മാസമെടുക്കും. അതിനാല്‍, ഇത് 2021 ജനുവരി മുതലാവും പ്രാബല്യത്തില്‍ വരുന്നത്.
പുതിയ സോഫ്റ്റ്‌വെയര്‍ സിസ്റ്റത്തിലൂടെ വാഹനയുടമയുടെ എല്ലാ വിവരങ്ങളും ഒരു മോട്ടോര്‍ വെഹിക്കിള്‍ ഡാറ്റാബേസിലേക്ക് ലിങ്കുചെയ്തിരിക്കുന്ന സര്‍വറുകളിലേക്ക് അപ്‌ലോഡുചെയ്യും. മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ആളുകള്‍ക്ക് തങ്ങളുടെ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് തുടരാന്‍ സാധിക്കില്ല. ആളുകള്‍ അവരുടെ മൊബൈല്‍ നമ്പറുകള്‍ PUC സെന്ററിലെ എക്‌സിക്യൂട്ടീവുമായി പങ്കിടേണ്ടതാണ്, അത് ഫോണ്‍ നമ്പറിലേക്ക് OTP ആയി അയക്കും. ഒരിക്കല്‍, OTP സിസ്റ്റം ശരിയെന്ന് കണ്ടെത്തിയാല്‍, ഒരു ഫോം സൃഷ്ടിക്കാന്‍ സിസ്റ്റം അനുവദിക്കുന്നു. ഒരു നിശ്ചിത സമയത്തിനുള്ളില്‍ PUC പുതുക്കാന്‍ വാഹനഉടമക്ക് ഏഴു ദിവസത്തെ സമയം നല്‍കും. ഉടമ സാധുവായ ഒരു സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടാല്‍, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പിടിച്ചെടുക്കും. കൂടാതെ, വാഹനങ്ങള്‍ അധിക പുക പുറപ്പെടുവിക്കുന്നുണ്ടോ എന്നും പരിശോധിക്കാന്‍ ആവശ്യപ്പെടാം. വാണിജ്യ വാഹനങ്ങളുടെ ഉടമകള്‍ക്കും ഇത് ബാധകമാണ്.

അപ്രീലിയ SXR160 രണ്ട് നിറങ്ങളില്‍ എത്തും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: അപ്രീലിയ SXR160 ഉത്പാദനം ഉടന്‍ ആരംഭിക്കുന്നതായി വാഹനനിര്‍മ്മാതാക്കളായ പിയാജിയോ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് പിന്നാലെ വരാനിരിക്കുന്ന സ്‌കൂട്ടര്‍ രണ്ട് നിറങ്ങളില്‍ എത്തുമെന്നും കമ്പനി വെളിപ്പെടുത്തി. ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച സ്‌പോര്‍ടി ചുവപ്പ് നിറത്തിന് പുറമെ, അപ്രിലിയ SXR160 ബ്ലൂ കളര്‍ ഓപ്ഷനിലും ലഭ്യമാകും. SXR160 പ്രത്യേകിച്ചും ഇന്ത്യന്‍ വിപണിയില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇത് സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 ന് എതിരായി വിപണിയില്‍ മത്സരിക്കും.
അപ്രീലിയ ബ്രാന്‍ഡില്‍ നിന്നുമുള്ള ആദ്യത്തെ മാക്‌സി സ്‌കൂട്ടര്‍ ഓഫറാണിതെന്നൊരു സവിശേഷതയും സ്‌കൂട്ടറിനുണ്ട്. ഏതാനും ഡീലര്‍ഷിപ്പുകള്‍ സ്‌കൂട്ടറിനായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഏകദേശം 1.5 ലക്ഷം രൂപ വരെ വാഹനത്തിന് വിപണിയില്‍ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം. ഇത് ICE ശ്രേണിയിലെ ഏറ്റവും ഡിമാന്റുള്ള സ്‌കൂട്ടറായിരിക്കുമെന്നാണ് സൂചന.

‘അലങ്കാരങ്ങളില്ലാതെ’ മമ്മൂട്ടി പ്രകാശനം ചെയ്തു

അഞ്ജു അഷറഫ്-
കൊച്ചി: മലയാള സിനിമയിലെ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനറായ സമീറ സനീഷ് ചലച്ചിത്ര കലയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും കോസ്റ്റ്യൂം ഡിസൈനിംഗിന്റെ രീതികളെക്കുറിച്ചും വെളിപ്പെടുത്തുന്ന ‘അലങ്കാരങ്ങളില്ലാതെ’ എന്ന പുസ്തകം മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി പ്രകാശനം ചെയ്തു. പരസ്യചിത്ര രംഗത്തുനിന്ന് 2009ലാണ് സിനിമയിലെത്തിയത്. ഹിന്ദി ചിത്രം ‘ദി വൈറ്റ് എലിഫന്റിലായിരുന്നു തുടക്കം. അത് കഴിഞ്ഞു ‘ഡാഡികൂള്‍’ ചെയ്തു.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 160 ഓളം സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈനര്‍ ആയി പ്രവര്‍ത്തിച്ചു. 2014ലും 2018 ലുംമികച്ച കോസ്റ്റും ഡിസൈനര്‍ക്കുള്ള സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടി.

‘ചലച്ചിത്ര രംഗത്ത് എന്റെ പ്രവര്‍ത്തന രീതികളെക്കുറിച്ചും കഴിഞ്ഞ 10വര്‍ഷത്തി നിടയില്‍ എനിക്ക് ലഭിച്ച അനുഭവ സമ്പത്തിനെ ക്കുറിച്ചുമാണ് പുസ്തകത്തില്‍ എഴുതിയിട്ടുള്ളതെ’ന്ന് സമീറ സനീഷ് പറഞ്ഞു.

336ജിബി ഡാറ്റ പ്ലാനുകളുമായി വിഐ

രാംനാഥ് ചാവ്‌ല-
മുംബൈ: 336ജിബി ഡാറ്റ പ്ലാനുകളുമായി വൊഡാഫോണ്‍ ഐഡിയ. ഇപ്പോള്‍ വി ഐയുടെ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്ന ഒരു മികച്ച ഓഫര്‍ ആണ് 699 രൂപയുടെ പ്ലാനുകള്‍. 699 രൂപയുടെ പ്ലാനുകളില്‍ വൊഡാഫോണ്‍ ഐഡിയ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 4 ജിബിയുടെ ഡാറ്റ വീതം 84 ദിവസ്സത്തേക്കാണ്. കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളും 100 SMS ദിവസ്സേനയും ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നതാണ് ഈ പ്ലാന്‍.
മറ്റൊരു പുതിയ പ്ലാന്‍ 351 രൂപയുടെതാണ് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത്. 100 ജിബിയുടെ ഡാറ്റയും 56 ദിവസ്സത്തെ വാലിഡിറ്റിയുമാണ് വര്‍ക്ക് ഫ്രം ഹോം ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടിയുള്ള ഒരു ഓഫര്‍കൂടിയാണിത്.

ഡിസംബര്‍ ഒന്ന് മുതല്‍ മഹീന്ദ്ര ഥാറിന് വില വര്‍ധിക്കും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഡിസംബര്‍ ഒന്ന് മുതല്‍ മഹീന്ദ്ര ഥാര്‍ എസ്.യു.വിക്ക് വില വര്‍ധിക്കും. രണ്ട് മാസം മുമ്പ് പ്രഖ്യാപിച്ച വില നവമ്പര്‍ 30 അര്‍ധരാത്രിയോടെ അവസാനിക്കും. ഥാറിന്റെ പുതിയ വില ഡിസംബര്‍ ഒന്നിന് മഹീന്ദ്ര പ്രഖ്യാപിക്കും.
ഥാര്‍ എ എക്‌സിന് 9.80 ലക്ഷവും ഡീസല്‍ ഹാര്‍ഡ് ടോപ് എല്‍ എക്‌സിന് 13.75 ലക്ഷവും ആയിരുന്നു ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ഒക്ടോബര്‍ രണ്ടിന് വിപണിയിലെത്തിച്ച ശേഷം നല്ല പ്രതികരണമാണ് ഥാറിന് ലഭിച്ചത്. ആദ്യ മാസത്തില്‍ തന്നെ ഡിമാന്റ് കൂടുകയായിരുന്നു. ഏകദേശം ഇരുപതിനായിരത്തിലേറെ ഥാറുകള്‍ക്കുള്ള ബുക്കിംഗ് ലഭിച്ചു.
എ എക്‌സ് സ്റ്റാന്‍ഡേര്‍ഡ്, എ എക്‌സ് മോഡലുകളുടെ ബുക്കിംഗ് അടുത്ത മെയ്‌വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവില്‍ ബുക്ക് ചെയ്തവര്‍ വാഹനം ലഭിക്കാന്‍ ഏഴ് മാസത്തിലേറെ കാത്തിരിക്കേണ്ട അവസ്ഥയാണ്.

രുചി സോയയുടെ ബോര്‍ഡിലേക്ക് ബാബാ രാംദേവ്

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: പതഞ്ജലി ആയുര്‍വേദ് ഏറ്റെടുത്ത രുചി സോയയുടെ ബോര്‍ഡിലേക്ക് ബാബാ രാംദേവ്. ഇളയ സഹോദരന്‍ രാം ഭാരത്, അടുത്ത സഹായി ആചാര്യ ബാല്‍കൃഷ്ണ എന്നിവരും അദ്ദേഹത്തോടൊപ്പം ബോര്‍ഡിലുണ്ട്. ദിവ്യ യോഗ മന്ദിര്‍ ട്രസ്റ്റ് (ബിസിനസ്സ് ഏറ്റെടുക്കുന്നതിലൂടെ, ദിവ്യ ഫാര്‍മസി), പതഞ്ജലി പരിവഹാന്‍ പ്രൈവറ്റ് ലിമിറ്റഡ്, പതഞ്ജലി ഗ്രാമുദിയോഗ് എന്നീ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ട പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡ് കഴിഞ്ഞ വര്‍ഷമാണ് പാപ്പരത്ത നടപടികള്‍ നേരിട്ട രുചി സോയയെ ഏറ്റെടുത്തത്. ‘2020 ഓഗസ്റ്റ് 19 ന് നടന്ന യോഗത്തില്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് 2020 ഓഗസ്റ്റ് 19 മുതല്‍ 2022 ഡിസംബര്‍ 17 വരെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി രാം ഭാരതിനെ നിയമിച്ചു.

‘കുടുക്ക് 2025’ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

എംഎം കമ്മത്ത്-
കൊച്ചി: ‘അള്ള് രാമേന്ദ്രന്’ ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ‘കുടുക്ക് 2025’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

പ്രധാന കഥാപാത്രമായ മാരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് യുവനടന്‍ കൃഷ്ണശങ്കറാണ്. കൃഷ്ണശങ്കറിന്റെ സ്‌റ്റൈലിഷ് മേക്ക് ഓവര്‍ മോഷന്‍ പോസ്റ്ററില്‍ നമുക്ക് കാണാം. ദിവസങ്ങള്‍ക്ക് മുമ്പ് പുറത്ത് വിട്ട കാരക്റ്റര്‍ പോസ്റ്റര്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ പിടിച്ച്പറ്റിയിരുന്നു. ഇപ്പോള്‍ ‘കുടുക്ക് 2025’ലെ കൃഷ്ണശങ്കറിന്റെ കൂടുതല്‍ ചിത്രങ്ങളുമായി ഈ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. ‘ഠഒഋ എഡഠഡഞഋ കട ഠണകടഠഋഉ’ എന്ന എന്ന ടാഗ് ലൈനുമായി എത്തുന്ന ചിത്രം റൊമാന്‍സും മിസ്റ്ററിയും കോമഡിയുമെക്കെ അടങ്ങിയ ചിത്രമായിരിക്കും എന്നാണ് പ്രതീക്ഷ.

കൃഷ്ണശങ്കര്‍ തന്റെ പതിവ് ശ്രേണിയിലുള്ള കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഈ ചിത്രത്തിലാണ് എത്തുന്നത്. കോവിഡാനന്തര കാലഘട്ടത്തില്‍ 2025 ന്റെ പശ്ചാത്തലത്തില്‍ പറയുന്ന കഥയില്‍ മനുഷ്യന്റെ സ്വകാര്യത ആണ് പ്രമേയം.

കൃഷ്ണശങ്കറിനെ കൂടാതെ ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്, ദുര്‍ഗ കൃഷ്ണ, സ്വാസിക എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബിലഹരിയുടെ തന്നെ ‘തുടരും’ എന്ന ഷോര്‍ട്ട് ഫിലിമിലെ സ്വാസികയും റാം മോഹനും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ക്യാമറ അഭിമന്യു വിശ്വനാഥ്, സ്‌റ്റേറ്റ് അവാര്‍ഡ് വിന്നര്‍ കിരണ്‍ ദാസ് ആണ് എഡിറ്റര്‍. സംഗീതം ശ്രുതിലക്ഷ്മി.

‘പറയി പെറ്റപന്തിരുകുലം’ ഐതിഹ്യ തിരക്കഥ

അഞ്ജു അഷറഫ്-
എഴുത്തിലും അഭിനയത്തിലും അസാധാരണ മികവു പുലര്‍ത്തിയ എന്‍. ഗോവിന്ദന്‍കുട്ടിയുടെ ഐതിഹ്യപരമായ തിരക്കഥ
‘പറയിപെറ്റ പന്തിരുകുലം’
പുസ്തക രൂപത്തില്‍ പുറത്തിറങ്ങി.
മലയാള നാടിന്റെ പുകള്‍ പെറ്റ ഈ ഐതിഹ്യകഥയെക്കുറിച്ച് ഒട്ടേറെ പുസ്തകങ്ങള്‍ ഇന്ന് നിലവിലുണ്ട്. പക്ഷെ, പാക്കനാരുടെ സംഭവബഹുലമായ ജീവിതദര്‍ശനം പകര്‍ത്തിക്കാട്ടുന്നത് നടാടെയാണ്. ഐതിഹ്യ തിരക്കഥാ സാഹിത്യത്തില്‍ ആദ്യത്തെ പുസ്തകമാണിത്.
‘ശ്രീമതി ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ പഞ്ചമി എന്ന ചെറുകഥയും ഐതിഹ്യമാലയുടെ ഏതാനും ഭാഗങ്ങളും ‘പറയിപെറ്റ പന്തിരുകുല’ത്തിന്റെ രചനയ്ക്ക് സഹായകരമായിട്ടുണ്ടെന്ന് പുസ്തകത്തിന്റെ ആമുഖത്തില്‍ ഗോവിന്ദന്‍കുട്ടി പറയുന്നു. കഥയുടെ കാലഘട്ടം മുതല്‍, ശതാബ്ദങ്ങള്‍ക്കു മുമ്പ് കഥ നടക്കുന്ന സ്ഥലങ്ങള്‍, ഉത്തരേന്ത്യയിലെ ഉജ്ജയ്‌നിയും ദക്ഷിണാപഥവും പ്രത്യേകിച്ച് കേരളം…
മലയാള സിനിമയക്ക് വൈവിദ്ധ്യമാര്‍ന്ന ഒട്ടേറെ മെഗാഹിറ്റു തിരക്കഥകള്‍ സമ്മാനിച്ച സാഹിത്യ കാരനാണ് എന്‍. ഗോവിന്ദന്‍കുട്ടി.
1950കളില്‍ വടക്കന്‍ പാട്ടു കഥാ ചിത്രം ‘ഉണ്ണിയാര്‍ച്ച’യിലൂടെ മലയാള ചലചിത്രവേദിക്ക് പരിചയ പ്പെടുത്തുകയും പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ഏറെ സാവിശേഷമായ ഈ ഐതിഹ്യകഥയുടെ ചലച്ചിത്രഭാഷ്യം, ആഖ്യാന നൈപുണ്യത്താല്‍ വായനയുടെ രസത്തിനൊപ്പം… അഭ്ര കാവ്യദര്‍ശന സുഖവും പകര്‍ന്നു നല്‍കുന്നു. 1975ല്‍ പി. ഭാസ്‌കരന്‍മാസ്റ്റര്‍ക്ക് സംവിധാനം ചെയ്യാന്‍വേണ്ടി ഗോവിന്ദന്‍കുട്ടി എഴുതിയ തിരക്കഥയാണ് ‘പറയിപെറ്റ പന്തിരുകുലം’. ഐതിഹ്യപരമായ തിരക്കഥയൊരുക്കാന്‍ വലിയ ശ്രമങ്ങള്‍ തന്നെ വേണ്ടിവന്നു. തിരക്കഥ പൂര്‍ത്തിയായിവന്നപ്പോഴേക്കും ഭാസ്‌ക്കരന്‍മാസ്റ്റര്‍ ഒരുവഴിക്ക് പോയി. ഗോവിന്ദന്‍കുട്ടി മറ്റൊരു വഴിക്കും. പിന്നീട് ഈ തിരക്കഥ സിനിമയാക്കാന്‍ ഗോവിന്ദന്‍കുട്ടി മറ്റാര്‍ക്കും നല്‍കിയില്ലാ എന്നതും ചരിത്രമാണ്. തിരക്കഥാരചന പഠിക്കാന്‍ ശ്രമിക്കുന്നവരും ഐതിഹ്യകഥ തിരക്കഥയിലൂടെ ഹൃദ്യസ്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ പുസ്തകം വലിയൊരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് പ്രസാധകര്‍ പറയുന്നു.
പ്രസാദകന്‍: 9495273791