അപ്രീലിയ SXR160 രണ്ട് നിറങ്ങളില്‍ എത്തും

അപ്രീലിയ SXR160 രണ്ട് നിറങ്ങളില്‍ എത്തും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: അപ്രീലിയ SXR160 ഉത്പാദനം ഉടന്‍ ആരംഭിക്കുന്നതായി വാഹനനിര്‍മ്മാതാക്കളായ പിയാജിയോ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് പിന്നാലെ വരാനിരിക്കുന്ന സ്‌കൂട്ടര്‍ രണ്ട് നിറങ്ങളില്‍ എത്തുമെന്നും കമ്പനി വെളിപ്പെടുത്തി. ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച സ്‌പോര്‍ടി ചുവപ്പ് നിറത്തിന് പുറമെ, അപ്രിലിയ SXR160 ബ്ലൂ കളര്‍ ഓപ്ഷനിലും ലഭ്യമാകും. SXR160 പ്രത്യേകിച്ചും ഇന്ത്യന്‍ വിപണിയില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇത് സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 ന് എതിരായി വിപണിയില്‍ മത്സരിക്കും.
അപ്രീലിയ ബ്രാന്‍ഡില്‍ നിന്നുമുള്ള ആദ്യത്തെ മാക്‌സി സ്‌കൂട്ടര്‍ ഓഫറാണിതെന്നൊരു സവിശേഷതയും സ്‌കൂട്ടറിനുണ്ട്. ഏതാനും ഡീലര്‍ഷിപ്പുകള്‍ സ്‌കൂട്ടറിനായുള്ള അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഏകദേശം 1.5 ലക്ഷം രൂപ വരെ വാഹനത്തിന് വിപണിയില്‍ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം. ഇത് ICE ശ്രേണിയിലെ ഏറ്റവും ഡിമാന്റുള്ള സ്‌കൂട്ടറായിരിക്കുമെന്നാണ് സൂചന.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES