‘പറയി പെറ്റപന്തിരുകുലം’ ഐതിഹ്യ തിരക്കഥ

‘പറയി പെറ്റപന്തിരുകുലം’ ഐതിഹ്യ തിരക്കഥ

അഞ്ജു അഷറഫ്-
എഴുത്തിലും അഭിനയത്തിലും അസാധാരണ മികവു പുലര്‍ത്തിയ എന്‍. ഗോവിന്ദന്‍കുട്ടിയുടെ ഐതിഹ്യപരമായ തിരക്കഥ
‘പറയിപെറ്റ പന്തിരുകുലം’
പുസ്തക രൂപത്തില്‍ പുറത്തിറങ്ങി.
മലയാള നാടിന്റെ പുകള്‍ പെറ്റ ഈ ഐതിഹ്യകഥയെക്കുറിച്ച് ഒട്ടേറെ പുസ്തകങ്ങള്‍ ഇന്ന് നിലവിലുണ്ട്. പക്ഷെ, പാക്കനാരുടെ സംഭവബഹുലമായ ജീവിതദര്‍ശനം പകര്‍ത്തിക്കാട്ടുന്നത് നടാടെയാണ്. ഐതിഹ്യ തിരക്കഥാ സാഹിത്യത്തില്‍ ആദ്യത്തെ പുസ്തകമാണിത്.
‘ശ്രീമതി ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ പഞ്ചമി എന്ന ചെറുകഥയും ഐതിഹ്യമാലയുടെ ഏതാനും ഭാഗങ്ങളും ‘പറയിപെറ്റ പന്തിരുകുല’ത്തിന്റെ രചനയ്ക്ക് സഹായകരമായിട്ടുണ്ടെന്ന് പുസ്തകത്തിന്റെ ആമുഖത്തില്‍ ഗോവിന്ദന്‍കുട്ടി പറയുന്നു. കഥയുടെ കാലഘട്ടം മുതല്‍, ശതാബ്ദങ്ങള്‍ക്കു മുമ്പ് കഥ നടക്കുന്ന സ്ഥലങ്ങള്‍, ഉത്തരേന്ത്യയിലെ ഉജ്ജയ്‌നിയും ദക്ഷിണാപഥവും പ്രത്യേകിച്ച് കേരളം…
മലയാള സിനിമയക്ക് വൈവിദ്ധ്യമാര്‍ന്ന ഒട്ടേറെ മെഗാഹിറ്റു തിരക്കഥകള്‍ സമ്മാനിച്ച സാഹിത്യ കാരനാണ് എന്‍. ഗോവിന്ദന്‍കുട്ടി.
1950കളില്‍ വടക്കന്‍ പാട്ടു കഥാ ചിത്രം ‘ഉണ്ണിയാര്‍ച്ച’യിലൂടെ മലയാള ചലചിത്രവേദിക്ക് പരിചയ പ്പെടുത്തുകയും പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ഏറെ സാവിശേഷമായ ഈ ഐതിഹ്യകഥയുടെ ചലച്ചിത്രഭാഷ്യം, ആഖ്യാന നൈപുണ്യത്താല്‍ വായനയുടെ രസത്തിനൊപ്പം… അഭ്ര കാവ്യദര്‍ശന സുഖവും പകര്‍ന്നു നല്‍കുന്നു. 1975ല്‍ പി. ഭാസ്‌കരന്‍മാസ്റ്റര്‍ക്ക് സംവിധാനം ചെയ്യാന്‍വേണ്ടി ഗോവിന്ദന്‍കുട്ടി എഴുതിയ തിരക്കഥയാണ് ‘പറയിപെറ്റ പന്തിരുകുലം’. ഐതിഹ്യപരമായ തിരക്കഥയൊരുക്കാന്‍ വലിയ ശ്രമങ്ങള്‍ തന്നെ വേണ്ടിവന്നു. തിരക്കഥ പൂര്‍ത്തിയായിവന്നപ്പോഴേക്കും ഭാസ്‌ക്കരന്‍മാസ്റ്റര്‍ ഒരുവഴിക്ക് പോയി. ഗോവിന്ദന്‍കുട്ടി മറ്റൊരു വഴിക്കും. പിന്നീട് ഈ തിരക്കഥ സിനിമയാക്കാന്‍ ഗോവിന്ദന്‍കുട്ടി മറ്റാര്‍ക്കും നല്‍കിയില്ലാ എന്നതും ചരിത്രമാണ്. തിരക്കഥാരചന പഠിക്കാന്‍ ശ്രമിക്കുന്നവരും ഐതിഹ്യകഥ തിരക്കഥയിലൂടെ ഹൃദ്യസ്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ പുസ്തകം വലിയൊരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് പ്രസാധകര്‍ പറയുന്നു.
പ്രസാദകന്‍: 9495273791

Post Your Comments Here ( Click here for malayalam )
Press Esc to close